നഴ്‌സുമാരുടെ അവകാശപോരാട്ടങ്ങള്‍ അട്ടിമറിക്കാന്‍ കേരളത്തിലെ സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ പുത്തന്‍വഴികള്‍ തേടുന്നു. സര്‍ക്കാരിന്റെ കര്‍ശനമായ ഇടപെടലിലൂടെ മാത്രമേ ഇവരുടെ തൊഴിലാളി വിരുദ്ധനിലപാടുകള്‍ അവസാനിപ്പിക്കാന്‍ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു വര്‍ഷം പ്രവൃത്തിപരിചയമുളളവരെ മാത്രമേ ഇനി നഴ്‌സുമാരായി നിയമിക്കുകയുള്ളൂവെ സ്വകാര്യ ആശുപത്രികളുടെ സംഘടനയുടെ പുതിയ തീരുമാനം ഉദാഹരണം. സ്വകാര്യ ആശൂപത്രികളില്‍ നഴ്‌സുമാര്‍ സംഘടന രൂപീകരിച്ച് ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്തുന്ന സാഹചര്യത്തിലാണ് തീരുമാനം .പരിശീലനം നല്‍കേണ്ട ബാധ്യത സ്വകാര്യ ആശുപത്രികള്‍ക്കില്ല. സര്‍ക്കാരാണ് ഇന്റേണ്‍ഷിപ്പ് ഏര്‍പ്പാടാക്കേണ്ടത് എന്നാണ് സ്വകാര്യ ആശുപത്രികളുടെ വാദം.
ആശുപത്രികളുടെ സൗകര്യാടിസ്ഥാനത്തില്‍ നഴ്‌സുമാരുടെ ഡ്യൂട്ടി സമയം മൂന്ന് ഷിഫ്റ്റുകളാക്കും. ഒരിടത്ത് നിന്ന് മറ്റൊരാശുപത്രിയിലേക്ക് ജോലിക്കായി മാറണമെങ്കില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയുടെ അനുമതി വേണമെന്നും വ്യവസ്ഥ ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ സമിതിയെ നിയോഗിക്കും. ഫലത്തില്‍ ബോണ്ട് സമ്പ്രദായം വളഞ്ഞവഴിയില്‍ തിരികെക്കൊണ്ടുവരികയാണിവിടെ. ഇതോടൊപ്പം സമരം ചെയ്യുന്നവരെ പിരിച്ചുവിടുന്ന നടപടിയും നിര്‍ബാധം തുടരുകയാണ്. നഴ്‌സുമാരെ ദേഹോപദ്രവം ചെയ്തു വാര്‍ത്തകളില്‍ നിറഞ്ഞ നിന്ന കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ കഴിഞ്ഞദിവസം 200 ലധികം നുഴ്‌സുമാരെയാണ് പിരിച്ചു വിട്ടത്. ഇന്റേണല്‍ഷിപ്പ് കാലാവധി പൂര്‍ത്തിയായെന്നു ചൂണ്ടികാട്ടിയാണ് ഇത്. സംഭവത്തില്‍ പ്രതിഷേധവുമായി നഴ്‌സിംഗ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശജോലിയാണ് നഴ്‌സിങ് പഠിക്കുന്നവരുടെ സ്വപ്നം. അതിനുള്ള പ്രവര്‍ത്തിപരിചയത്തിനാണ് മിക്കവരും ഇവിടുത്തെ ആശുപത്രികളില്‍ ആട്ടും തുപ്പും കൊണ്ട് കിടക്കുന്നത്. എന്നാല്‍ വിദേശത്ത് ജോലി നേടാന്‍ വളരെ ചുരുക്കം പേര്‍ക്കേ സാധിക്കുന്നുള്ളൂ എന്നതാണ് വാസ്തവം. അമേരിക്കയും യു.കെയുമടക്കം മിക്ക രാജ്യങ്ങളിലും നഴ്‌സിംഗ് രംഗത്തെ അവസരങ്ങള്‍ അവസാനിച്ചു കഴിഞ്ഞു. ഗള്‍ഫില്‍ അന്യനാട്ടുകാരായ നഴ്‌സുമാരെ കാരണമൊന്നുമില്ലാതെ പറഞ്ഞുവിടാനും തുടങ്ങിയിരിക്കുന്നു. സൗദി ഇക്കാര്യത്തില്‍ ഏറെ മുന്നിലെത്തിയിട്ടുമുണ്ട്. വിദേശികളെ ആറുവര്‍ഷത്തില്‍ കൂടുതല്‍ ജോലി ചെയ്യാന്‍ അനുവദിക്കേണ്ടെന്നാണ് ശിപാര്‍ശ. എങ്ങനെയും വിദേശത്തെത്താമെന്നല്ലാതെ നല്ല ആശുപത്രിയില്‍ മികച്ച ശമ്പളത്തിന് ജോലി ചെയ്യാമെന്നത് വെറും സ്വപ്നം മാത്രമായിരിക്കുമെന്ന് ചുരുക്കം. ഇതനുസരിച്ച് നഴ്‌സിങ് സൂപ്രണ്ട്, ഫാര്‍മസി സൂപ്രണ്ട്, മൈക്രോ ബയോളജിസ്റ്റ്ഫഗ്രേഡ് ഒന്ന് തുടങ്ങിയ തസ്തികയിലുള്ളവര്‍ക്ക് 5610-6810, സ്റ്റാഫ് നഴ്‌സ്, അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്, ട്യൂട്ടര്‍ നഴ്‌സ്, ഹെഡ് നഴ്‌സ് തുടങ്ങിയവര്‍ക്ക് 5310-6460, സ്റ്റാഫ് നഴ്‌സ് (ജനറല്‍ നഴ്‌സിങ്), സ്‌പെഷല്‍ ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് തുടങ്ങിയവര്‍ക്ക് 5100-6200, നഴ്‌സിങ് അസിസ്റ്റന്റ്ഫഗ്രേഡ് ഒന്ന് 5040-6140, രണ്ടാം ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് 4770-5795, മൂന്നാം ഗ്രേഡ് നഴ്‌സിങ് അസിസ്റ്റന്റ് 4630-5630 എന്നിങ്ങനെയാണ് വേതനം നല്‍കേണ്ടത്. 20 കിടക്കകള്‍ വരെയുള്ള െ്രെപമറി കെയര്‍ സെന്ററിലെ നഴ്‌സുമാര്‍ക്കാണ് ഈ വേതനം നല്‍കേണ്ടത്. സ്‌പെഷാലിറ്റി സെന്റര്‍, സൂപ്പര്‍ സ്‌പെഷാലിറ്റി സെന്റര്‍, സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഉള്ളവര്‍ക്ക് അതാത് കാലത്തെ അടിസ്ഥാന ശമ്പളത്തിന്റെ 10 മുതല്‍ 30 ശതമാനംവരെ അധിക അലവന്‍സ് നല്‍കണം. മാത്രമല്ല സംസ്ഥാന ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഉപഭോക്തൃ വിലസൂചികയിലെ അതത് ജില്ലാ കേന്ദ്രത്തിന്റെ ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള സൂചികയില്‍ 130ന് മേല്‍ വര്‍ധിക്കുന്ന ഓരോപോയിന്റിനും പ്രതിമാസം 26.65 രൂപ നിരക്കില്‍ ക്ഷാമബത്ത നല്‍കണം. ഒരു തൊഴിലുടമക്കുകീഴില്‍ പൂര്‍ത്തിയാക്കുന്ന ഓരോ അഞ്ചുവര്‍ഷത്തെ സര്‍വീസിനും പുതിയ വേതന സ്‌കെയിലില്‍ നിര്‍ണയിക്കപ്പെട്ട ശമ്പളത്തിന്റെ തൊട്ടടുത്ത നിരക്കിലുള്ള ഓരോ വാര്‍ഷിക ഇന്‍ക്രിമെന്റ് എന്ന രീതിയില്‍ സര്‍വീസ് വെയിറ്റേജ് അടിസ്ഥാന ശമ്പളത്തില്‍ ഉള്‍പ്പെടുത്തി നല്‍കുകയും വേണം. പക്ഷേ, ഇങ്ങനെയൊരു സംഭവമുള്ള കാര്യം നല്ലനിലയില്‍ നടക്കുന്ന ചില ആശുപത്രികള്‍ മാത്രമെ അറിഞ്ഞിട്ടുള്ളൂ. ആതുരസേവനം മുഖമുദ്രയാക്കിയ പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കോട്ടയം ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രി നല്‍കുന്ന വേതനം അറിഞ്ഞാല്‍ ഞെട്ടിപ്പോകും. 12 വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന നഴ്‌സിന് കൈയില്‍ കിട്ടുന്നത് 6000 രൂപ. നാല് വര്‍ഷക്കാരിക്ക് 4000 രൂപ. പക്ഷേ ഇവര്‍ക്ക് സങ്കടമില്ല. കാരണം 31 വര്‍ഷം സര്‍വീസുള്ള ഇവിടുത്തെ ക്ലര്‍ക്കിന് 4250 രൂപയും 26 വര്‍ഷം പരിചയമുള്ള ഫാര്‍മസിസ്റ്റിന് 5700 രൂപയുമാണ് കിട്ടുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് മിക്കവരുടെയും നിയമം. നിയമം കടലാസില്‍ എഴുതിവച്ചാല്‍പോര, അതു നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ അധികൃതര്‍ തയ്യാറാകണം. എങ്കില്‍മാത്രമേ കേരളത്തിലെ നഴ്‌സുമാരുടെ കണ്ണിരിന് അവസാനമാകുകയുള്ളൂ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment