Tuesday, 13 December 2011

[www.keralites.net] ജയ് കേരള സര്‍ക്കാര്‍!!!

 


ഇടുക്കി താങ്ങുമെന്ന സര്‍ക്കാര്‍ നിലപാട് തിരിച്ചടിയായി: എസ് രാജേന്ദ്രന്‍

ഇടുക്കി: സര്‍ക്കാര്‍ വാദം ദുര്‍ബലമായത് 40 ലക്ഷം ജനങ്ങള്‍ക്ക് തിരിച്ചടിയായെന്ന് സുപ്രീംകോടതിവിധി പരാമര്‍ശിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. 40 ലക്ഷം ജനങ്ങളുടെ ജീവനോടുള്ള വെല്ലുവിളിക്ക് നിദാനമായ വിധി വന്നത് സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ്. കേരളത്തിന്റെ വാദം ദുര്‍ബലമായിരുന്നു. എത്ര വെള്ളം വന്നാലും ഇടുക്കി ഡാമിന് താങ്ങാന്‍ കഴിയുമെന്ന സര്‍ക്കാര്‍ നിലപാടാണ് നമുക്കെതിരായത്. തമിഴ്നാടിന്റെ വാദഗതികളെ അനുകൂലിക്കുന്ന നിലപാടാണ് കേരളവും സ്വീകരിച്ചത്.

തമിഴ് വികാരം ഇളക്കി മൂന്നാറില്‍ പ്രകടനം

മൂന്നാര്‍ : മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതിചെയ്യുന്ന ഇടുക്കി ജില്ല തമിഴ്നാടിനോട് ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് എംപി മാര്‍ ആവശ്യം ഉന്നയിച്ചതിന് പിന്നാലെ തമിഴ്വംശജര്‍ മൂന്നാറില്‍ പ്രകടനം നടത്തി. മൂന്നാറിലെ ഓട്ടോ ടാക്സി ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ ഇരുനൂറോളം പേരാണ് പ്രകടനത്തില്‍ പങ്കെടുത്തത്. പ്രകോപനപരമായ മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രകടനം. ചൊവ്വാഴ്ച രാവിലെ പെരിയവരൈ ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനം പഴയമൂന്നാര്‍ മൂലക്കട ചുറ്റി മൂന്നാര്‍ ടൗണില്‍ സമാപിച്ചു. മൂന്നാര്‍ ഡിവൈഎസ്പി വി എന്‍ സജിയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹവും ടൗണില്‍ നിലയുറപ്പിച്ചിരുന്നു. ഇടുക്കിയെ തമിഴ്നാടിനോട് ചേര്‍ക്കുക, മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ അനുവാദം നല്‍കരുത് തുടങ്ങിയ ആവശ്യങ്ങള്‍ പ്രകടനക്കാര്‍ ഉന്നയിച്ചു. മൂന്നാറില്‍ പ്രകടനം നടക്കാന്‍ സാധ്യതയുള്ള വിവരം രണ്ടു ദിവസം മുമ്പ് പൊലീസിന് ലഭിച്ചിരുന്നെങ്കിലും പൊലസ് ജാഗ്രത പാലിച്ചില്ലെന് ആക്ഷേപമുണ്ട്. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് എംപിമാര്‍ ഉന്നയിച്ച ആവശ്യത്തിന് ഇടുക്കിയില്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കാന്‍ കൂടിയായിരുന്നു പ്രകടനം. ഇത് വലിയ ഭാഷാ ന്യൂനപക്ഷ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംഘടിത നീക്കവും മൂന്നാറില്‍ നടക്കുന്നുണ്ട്.

ജയ് കേരള സര്‍ക്കാര്‍!!!
ഈ ചര്‍ച്ച എന്നാവോ അവസാനിക്കാ..?!!

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment