| | സ്വിസ് ബിസിനസുകാരനായ അന്‍ലൈക്കറിന്റെ കാര്‍ ഒന്നു കാണേണ്ടതു തന്നെയാണ്. ഇദ്ദേഹത്തിന്റെ മെഴ്‌സിഡസ് മക്‌ലാറന്‍ എസ്എല്‍ആര്‍ കണ്ടാല്‍ അത് കാറു തന്നെയാണോ എന്ന് ആരും ചോദിച്ചുപോകും. അത്രയധികം സ്വര്‍ണവും രത്‌നങ്ങളും ഉപയോഗിച്ചാണ് അന്‍ലൈക്കന്‍ സ്വന്തം കാര്‍ ആള്‍ട്ടര്‍ ചെയ്ത് എസ്‌ക്ലൂസിവ് ആക്കിയിരിക്കുന്നത്. ലോകത്ത് ഓപ്പണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായ ഏറ്റവും വിലയേറിയ കാറും ഇതാണത്രെ! ആള്‍ട്ടര്‍ ചെയ്ത ശേഷം 'അന്‍ലൈക്കര്‍ മക്‌ലാറന്‍ എസ്എല്‍ആര്‍ 999 റെഡ് ഗോള്‍ഡ് ഡ്രീം' എന്ന പേരിലാണ് ഈ വാഹനം അറിയപ്പെടുന്നത്. അന്‍ലൈക്കറിന്റെ സ്വന്തം ഇഷ്ടപ്രകാരം കാര്‍ മാറ്റിയെടുക്കുന്നതിന് 30,000 മണിക്കൂര്‍ വേണ്ടിവന്നു. ഇതിനായി ചെലവഴിച്ചതും ഒട്ടും കുറവല്ല - 55 ലക്ഷം ഡോളര്‍! കാറിന്റെ ചക്രങ്ങള്‍, നിറം, ഇന്റീരിയര്‍ എന്തിനേറെ എഞ്ചിന്‍ വരെ അന്‍ലൈക്കര്‍ സ്വന്തം ഇഷ്ടപ്രകാരം മാറ്റിമറിച്ചു. 25 ലെയറുളള ചുവന്ന പെയിന്റാണ് കാറിന് അടിച്ചിരിക്കുന്നത്! പെയിന്റില്‍ അഞ്ച് കിലോ സ്വര്‍ണത്തരികളും ചേര്‍ത്തിരിക്കുന്നു! വീല്‍ക്കപ്പും ഹെഡ്‌ലൈറ്റും ഡോറും 24 കാരറ്റ് സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞിരിക്കുന്നു. കാറിനകത്തെ ഇന്‍ഡിക്കേറ്ററുകര്‍ രത്‌ന ഖചിതമാണ്. സീറ്റുകവറും മറ്റ് ഇന്റിരിയറുകള്‍ക്കും സ്വര്‍ണ ടച്ച് നല്‍കിയിട്ടുണ്ട്. മൊത്തം 600 മാണിക്യ കല്ലുകളാണ് ഈ കാറിനെ സുന്ദരിയാക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. എഞ്ചിനാവട്ടെ 640 ബിഎച്ച്പിയില്‍ നിന്ന് 999 ബിഎച്ച്പി ആക്കി ഉയര്‍ത്തുകയും ചെയ്തു. ഇതിന്റെ ഫലമായി കാറിന്റെ ടോപ്പ് സ്പീഡ് മണിക്കൂറില്‍ 210 മൈലായി വര്‍ദ്ധിപ്പിക്കാനായി. സ്വപ്ന സാക്ഷാത്കാരത്തിനായി ഇത്രയധികം ചെലവഴിച്ച അന്‍ലൈക്കര്‍ ഇനി തന്റെ ഈ സ്വപ്ന വാഹനം വാങ്ങുന്നതിനായി ആരെങ്കിലും വരുമോ എന്ന കാത്തിരിപ്പിലാണ്. ആര്‍ക്കായാലും 11 ദശലക്ഷം ഡോളറില്‍ കുറച്ച് ഈ നിരത്തിലെ കൊട്ടാരം വില്‍ക്കില്ല എന്നാണ് ഉടമയുടെ തീരുമാനം. 470,000 ഡോളറായിരുന്നു കാറിന്റെ യഥാര്‍ത്ഥ വില. |
No comments:
Post a Comment