കോടന്പാക്കത്തെ ഞെട്ടിച്ച ഭുവനേശ്വരി ലിസ്റ്റ്
മണിക്കൂറിന് വെറും മുപ്പതിനായിരം വാങ്ങുന്ന തന്നെ കുടുക്കാന്‍ പൊലീസ് ആവേശം കാണിയ്‌ക്കുമ്പോള്‍ ലക്ഷങ്ങള്‍ വാങ്ങുന്ന മറ്റു താരങ്ങള്‍ സുഖിച്ചു വാഴുകയാണെന്ന് ഭുവനേശ്വരി പറയുന്നു. അവരങ്ങനെ സുഖിയ്‌ക്കേണ്ട എന്ന് കരുതി എന്തോ ഈ നടിമാരുടെയെല്ലാം പേരും അവരുടെ റേറ്റുകളും അടങ്ങുന്ന പട്ടിക നടി പൊലീസിന് കൈമാറിയത്രേ. തീര്‍ന്നില്ല നടിമാരെ നാറ്റിച്ച് ദിനമലര്‍ പത്രം പട്ടിക പ്രസിദ്ധീകരിച്ചതാണ് കോളിവുഡിനെ ഞെട്ടിച്ചത്.
ഭുവനേശ്വരി പുറത്തുവിട്ട ലിസ്റ്റിനെക്കുറിച്ച് വന്‍ അന്വേഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. സീരിയല്‍-സിനിമാ രംഗത്ത് ഇപ്പോഴും സജീവമായി തുടരുന്ന് ഇവരെല്ലാം ആരോപണങ്ങള്‍ നിഷേധിച്ചു കഴിഞ്ഞു. മുങ്ങിത്താഴുമ്പോള്‍ കൂടെയുള്ളവരെയും പിടിച്ച് മുക്കുക. കോടമ്പാക്കം സുന്ദരി ഭുവനേശ്വരി ഇപ്പോള്‍ ചെയ്യുന്നതും അത് തന്നെ. ആര്‍ക്കും ഒരു ശല്യവുമുണ്ടാക്കാതെ അടങ്ങിയൊതുങ്ങി ഒരു നക്ഷത്ര വേശ്യാലയം നടത്തിയതിന് രണ്ടാം തവണയും പൊലീസ് പൊക്കിയ ഭുവനേശ്വരിയുടെ പരാതി അതി വിചിത്രമാണ്. പെണ്‍വാണിഭക്കേസുകളില്‍ തന്നെ മാത്രമാണ് പൊലീസ് അറസ്റ്റു ചെയ്യുന്നതെന്നും ബാക്കിയുള്ള നടിമാര്‍ ഇത്തരം കാര്യങ്ങളിലേര്‍പ്പെടുമ്പോള്‍ പൊലീസ് തിരിഞ്ഞു നോക്കുന്നില്ലെന്നുമാണ് താരത്തിന്റെ പരാതി.
ഭുവനേശ്വരിയെ ഓര്‍മ്മയില്ലെ, ശങ്കറിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ബോയ്‌സില്‍, അഞ്ച് പയ്യന്‍മാരും കൂടി വീട്ടിലെത്തിയ്‌ക്കുന്ന അടിപൊളി ആന്റിയെ ആരും മറന്നു കാണാന്‍ വഴിയില്ല, സിനിമയില്‍ മാത്രമല്ല, ജീവിതത്തിലും ഭുവനേശ്വരി ഇതൊരു ബിസിനസ്സാക്കിയപ്പോഴാണ് പൊലീസ് അവരെ നോട്ടമിട്ടത്. ഒരു കസ്‌റ്റമറിന്റെ വേഷത്തിലെത്തി ചെന്നൈയിലെ ശാസ്‌ത്രി നഗറിലെ ഒരു ഫ്‌ളാറ്റില്‍ നിന്നാണ് ഇക്കഴിഞ്ഞ ദിവസം ഭുവനേശ്വരിയെ പൊലീസ് അറസ്റ്റു ചെയ്‌തത്. ഇതേ തുടര്‍ന്നാണ് അതിവിചിത്രമായ പരാതിയുമായി ഭുവനേശ്വരി രംഗത്തെത്തിയത്.
വ്യഭിചാരക്കുറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ട നടി ഭുവനേശ്വരി നല്‍കിയതെന്ന രീതിയില്‍ മാധ്യമങ്ങളില്‍ വന്ന നക്ഷത്ര വേശ്യകളുടെ ലിസ്റ്റിനെതിരെ പ്രതിഷേധിച്ച താരങ്ങളോട് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം. പ്രതിഷേധ യോഗത്തില്‍ വച്ച് മാധ്യമ പ്രവര്‍ത്തകരെ അസഭ്യം പറഞ്ഞ കേസില്‍ താരങ്ങളായ ശരത്കുമാര്‍, സത്യരാജ്, സൂര്യ, വിവേക്, ശ്രീപിയ എന്നീ താരങ്ങള്‍ക്കാണ് കോടതിയില്‍ ഹാജരാവാന്‍ നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
2009 ഒക്ടോബര്‍ ആദ്യവാരമാണ് തമിഴ്മാധ്യമങ്ങള്‍ ഭുവനേശ്വരി പൊലീസിന് നല്‍കിയെന്ന് പറയപ്പെടുന്ന നക്ഷത്രവേശ്യകളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. തമിഴിലേയും മലയാളത്തിലേയും പല പ്രമുഖ നടിമാരുടേയും പേര് ഉള്‍പ്പെട്ട ലിസ്റ്റ് പ്രസിദ്ധീകരിച്ച മാധ്യമങ്ങളുടെ നടപടിയ്‌ക്കെതിരെ രംഗത്തു വന്ന സിനിമാ താരങ്ങളായ ശരത്കുമാര്‍, സത്യരാജ്, സൂര്യ, വിവേക്, ശ്രീപിയ എന്നിവര്‍ മാധ്യമപ്രവര്‍ത്തകരെ ചീത്തവിളിയ്ക്കുകയായിരുന്നു
ലിസ്റ്റലില്‍ ആദ്യത്തെ പേര് തെന്നിന്ത്യ അടക്കി വാഴുന്ന ഗ്ലാമര്‍ റാണി നമിതയുടെതാണ്. മണിക്കൂറിന് ഒരു ലക്ഷം പ്രതിഫലം വാങ്ങുന്ന നമിത ബിസിനസ് നടത്തുന്നത് വിശ്വസ്തനായ മാനേജരുടെ സഹായത്തോടെയാണെന്ന് ഭുവനേശ്വരി പറയുന്നു. അതിനാല്‍ തന്നെ പൊലീസിന് ഇവരെ കുടുക്കാന്‍ കഴിയില്ലെന്ന രഹസ്യവും അവര്‍ വെളിപ്പെടുത്തി.
ഒട്ടേറെ മലയാള സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന ഷക്കീല, അഞ്ജു എന്നിവര്‍ക്ക് സിനിമയില്‍ ഇപ്പോള്‍ വലിയ അവസരങ്ങളില്ലെങ്കിലും മാംസവ്യാപരത്തില്‍ തിരക്കേറിയവരാണെന്ന് ഭുവനേശ്വരി സാക്ഷ്യപ്പെടുത്തുന്നു. ജാക്ക്‌പോട്ട്, ഇന്‍സ്‌പെക്ടര്‍ ബല്‍റാം സിനിമകളില്‍ വില്ലത്തിയായെത്തിയ മഞ്ജുളയാണ് ലിസ്റ്റിലെ മറ്റൊരാള്‍.
വിവാഹ മോചനം നേടിയ രണ്ട് നടിമാരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടിരുന്നു. തമിഴ് നടന്‍ പാര്‍ത്ഥിപന്റെ മുന്‍ ഭാര്യ സീത, രാമരാജന്റെ ഭാര്യയായിരുന്ന നളിനി എന്നിവരാണ് അവര്‍. തന്മാത്ര, വിനോദയാത്ര തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് സീത. ഇതിന് പുറമെ തമിഴിലെ പ്രശ്‌സ്ത നടനായ വിജയകുമാറിന്റെ ഭാര്യ മഞ്ജുള, ശ്രീപ്രിയ എന്നിവരുടെ പേരുകളും പൊലീസിന് ലഭിച്ച ചൂടന്‍ പട്ടികയിലുണ്ടെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
തമിഴിലെ പ്രശസ്‌ത പത്രമായ ദിനമലരാണ് ഭുവനേശ്വരിയുടെ വെളിപ്പെടുത്തല്‍ പ്രസിദ്ധീകരിച്ചിരിയ്‌ക്കുന്നത്. തമിഴ് സിനിമാലോകം പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വാര്‍ത്ത നിഷേധിച്ച് പത്രം തലയൂരാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പട്ടിക പ്രസിദ്ധീകരിച്ചതിന് കോളിവുഡ് തമിഴ് മാധ്യമങ്ങള്‍ക്കെതിരെ വാളെടുത്തു കഴിഞ്ഞു. മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മുഖ്യമന്ത്രി തയാറാകണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിയ്‌ക്കുന്ന പത്രങ്ങളെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യണമെന്ന് മഞ്‌ജുളയുടെ ഭര്‍ത്താവ് വിജയകുമാര്‍ ഇതിനിടെ ഭീഷണി മുഴിക്കുകയും ചെയ്‌തു. ചെന്നൈ പൊലീസ് ഓഫീസ് പിക്കറ്റ് ചെയ്‌ത് കൊണ്ടാണ് വിജയകുമാര്‍ മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. മാധ്യമങ്ങളെ കൈകാര്യം ചെയ്യുമെന്ന് പറയുന്ന തരത്തിലുള്ള ഡയലോഗുകള്‍ ഒന്നും വേണ്ടെന്ന് പൊലീസ് കമ്മീഷണര്‍ പറഞ്ഞതോടെ പിക്കറ്റിനിടെ നേരിയ തോതില്‍ കൈയ്യാങ്കളിയും ഉണ്ടായി.
ഭുവനേശ്വരിയുടെ പട്ടിക ശരിയായാലും തെറ്റായാലും ഒരുകാര്യമുറപ്പാണ്. സിനിമയുടെ ഗ്ലാമറിനൊപ്പം ഒരു ചെറിയ രീതിയിലെങ്കിലും അതിനൊപ്പം മാംസവ്യാപാരം നടക്കുന്നുണ്ടെന്നത് സത്യമാണ്. ഏതാനും പടങ്ങളില്‍ മുഖം കാണിച്ച് മിന്നിമറയുന്നവര്‍ പിന്നീട് നടിയെന്ന പേരില്‍ വ്യഭിചാരപ്രവര്‍ത്തനങ്ങളില്‍ സജീവമാകുന്നുണ്ട്. ഇതിന് മുമ്പും തമിഴ്‌നാട്ടില്‍ ഒട്ടേറെ നടിമാര്‍ തമിഴ്‌നാട്ടില്‍ പൊലീസ് റെയ്‌ഡുകളില്‍ കുടുങ്ങിയിട്ടുണ്ടെന്നത് വലിയ രഹസ്യമൊന്നുമല്ല. ചെറിയൊരു ശതമാനം പേര്‍ ചെയ്യുന്ന ഇത്തരം മോശം പ്രവര്‍ത്തികള്‍ മാന്യമായി ജീവിയ്‌ക്കുന്ന മറ്റുള്ള താരങ്ങള്‍ക്കാണ് ചീത്തപ്പേരുണ്ടാക്കുന്നത്.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net