കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടിരുന്ന ചില എസ്.എം.എസ് പറഞ്ഞത് രസകരമായ ഒരു കാര്യം.
''ആ പേറും ഈ നൂറും ഒന്നു കഴിഞ്ഞുകിട്ടിയിരുന്നെങ്കില്‍ ഒന്ന് ശ്വാസം വിടാമായിരുന്നു''
എന്തായാലും പേറ് കഴിഞ്ഞു. ഐശ്വര്യാ റായി ഒരു പെണ്‍കുഞ്ഞിന് സുഖകരമായി ജന്മം നല്‍കി.എന്നിട്ടും ബാക്കി കിടക്കുകയാണ് ആ നൂറ്. ലോക ക്രിക്കറ്റില്‍ ബാറ്റിംഗ് തുടരുന്ന ഓരോ
ദിവസവും റെക്കോര്‍ഡ് ആയി പേരിനൊപ്പം എഴുതുന്ന സാക്ഷാല്‍ സചിന്‍ ടെണ്ടുല്‍ക്കറിന്റെ നൂറാം സെഞ്ച്വറിയാണ് ആ നൂറ് എന്ന് ഇതിനകംതന്നെ വായനക്കാര് മനസ്സിലാക്കി കാണുമെന്നറിയാം.
കഷ്ടകാലം ധോണിക്ക് ടോസ് നഷ്ടപ്പെടുത്ത്തിയപ്പോള്‍ കൊക്കിനു വെച്ചത്,ബ്രാവോയ്ക്ക് കൊണ്ടു
ചെക്കന്‍ സ്കോര്‍ 166 എത്തുന്നതുവരെ കളിച്ചു.
സത്യത്തില്‍ ബി.ബി.സി. ഇങ്ങനെയൊരു ബാറ്റിംഗ് പിച്ച് ഒരുക്കി സചിന്‍ ടെണ്ടുല്‍കര്‍ എന്ന വിഖ്യാത പ്രതിഭയെ അപമാനിക്കുകയായിരുന്നു. എത്രയോ പ്രതികൂലമായ പിച്ചുകളില്‍ ചിലപ്പോഴൊക്കെ ഏകനായി നിന്ന് പൊരുതിയാണ് സചിന്‍ സെഞ്ച്വറികളുടെ റെകോര്‍ഡ് പുസ്തകത്തില്‍ കയറിയിരുന്നത്. 196ല്‍ നില്‍ക്കെ സിക്സറിന് പൊക്കി ബൌണ്ടറിയില്‍ ക്യാചില്‍ പെട്ട് പുറത്താകുമ്പോള്‍ ചിരിച്ചുകൊണ്ട് നടന്നുപോകുന്ന സെവാഗിനെപ്പോലെയല്ല സചിന്‍. മനസ്സിലുറപ്പിച്ച് ക്രീസില്‍ ഇറങ്ങിയാല്‍ അത് സാധിക്കുന്നതുവരെ അക്ഷോഭ്യനായി നില്‍ക്കുന്ന ധോണിയെപ്പോലെയുമല്ല. പക്ഷേ, സചിനെ പോലെ പ്രതീക്ഷകളുടെ ഭാരം ഇത്രയേറെ പേറിയ മറ്റൊരു കളിക്കാരന്‍ ലോകത്തെ ഒരു കായിക മേഖലയിലും കാണില്ല.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net