Monday, 28 November 2011

[www.keralites.net] അഴകേറും ചര്‍മ്മത്തിന്‌ പ്രകൃതിയിലേയ്‌ക്കു മടങ്ങാം

 

അഴകേറും ചര്‍മ്മത്തിന്‌ പ്രകൃതിയിലേയ്‌ക്കു മടങ്ങാം...

അഴകുള്ള ചര്‍മ്മം ആരുടെയും സ്വപ്‌നമാണ്‌. അതിനായി പലതരം ഫെയ്‌സ് ക്രീമുകളും പരീക്ഷിക്കാറുമുണ്ട്‌. പ്രകൃതിദത്തമായ രീതികളൊക്കെ ഉപേക്ഷിച്ച്‌ കെമിക്കലുകളടങ്ങിയ ക്രീമുകളൊക്കെ വാരിത്തേക്കുന്നത്‌ മുഖചര്‍മ്മത്തിലെ സുഷിരങ്ങള്‍ അടയുന്നതിനു കാരണമാവും. തത്‌ഫലമായി മുഖചര്‍മ്മത്തിന്‌ ചുളിവുണ്ടാവുകയും, മുഖക്കുരുക്കള്‍ രൂപപ്പെടുകയും ചെയ്യും. കെമിക്കലുകളടങ്ങിയ ക്രീമുകള്‍ പരീക്ഷിച്ച്‌ മടുത്തവര്‍ക്കും മുഖചര്‍മ്മത്തെ സംരക്ഷിക്കാന്‍ ചില നുറുങ്ങു വിദ്യകളിതാ...

മുഖം തണുത്ത വെള്ളത്തില്‍ ഇടയ്‌ക്കിടെ കഴുകുക. ഇത്‌ കാലാവസ്‌ഥാ വ്യതിയാനത്തിലും മുഖചര്‍മ്മത്തെ പരിപാലിക്കാന്‍ സഹായിക്കും.

ആഴ്‌ചയിലൊരിക്കലെങ്കിലും ചെറുപയറുപൊടി ഉപയോഗിച്ച്‌ മുഖം കഴുകുന്നത്‌ ചര്‍മ്മം വൃത്തിയാക്കും.

പുതിയ ക്രീമുകള്‍ മാറി മാറി മുഖത്ത്‌ പരീക്ഷിക്കുന്ന പ്രവണത കഴിവതും ഒഴിവാക്കുക. അത്‌ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും.

മഞ്ഞള്‍ പ്രകൃതിദത്തമായ ഒരു സൗന്ദര്യ സംരക്ഷണ ഉപാധിയാണ്‌. മുഖത്തെ കറുത്ത പാടുകള്‍ മങ്ങുന്നതിനും മുഖകാന്തി വര്‍ദ്ധിപ്പിക്കുന്നതിനുമായി മഞ്ഞളും കൃഷ്‌ണ തുളസിയിലയും ആരിവേപ്പിലയും അരച്ച മിശ്രിതം മുഖത്തു പുരട്ടി ഉണങ്ങിത്തുടങ്ങുമ്പോള്‍ കഴുകുക.

ശുദ്ധമായ പശുവിന്‍പാല്‍ തിളപ്പിച്ച്‌ അതു തണുക്കുമ്പോള്‍ ഉണ്ടാവുന്ന പാട മുഖത്തു തേക്കുന്നത്‌ മുഖം മിനുസമുള്ളതും മൃദുവുമാകാന്‍ സഹായിക്കും.

തണുപ്പുള്ള പച്ചക്കറികള്‍ ഉദാഹരണമായി വെള്ളരിക്ക, തക്കാളി, തുടങ്ങിയവ മുഖത്തുപുരട്ടുന്നത്‌ മുഖ ചര്‍മ്മത്തെ മൃദൃലമാക്കും.

തക്കാളിയുടെ നീരും ചെറുതേനും കലര്‍ന്ന മിശ്രിതം ഉപയോഗിച്ച്‌ മുഖത്ത്‌ ഇടയ്‌ക്കിടെ മസാജ്‌ ചെയ്യുന്നത്‌ രക്‌തയോട്ടം വര്‍ദ്ധിപ്പിക്കുകയും നിറം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മിഴികള്‍ക്ക്‌ അഴകേകാന്‍

മിഴിയഴക്‌ ഒരു ആകര്‍ഷണ ഘടകമാണ്‌. അതുകൊണ്ടു തന്നെ കണ്ണുകളുടെ സൗന്ദര്യം കാത്തു സൂക്ഷിക്കേണ്ടതും അനിവാര്യമാണ്‌. കണ്ണുകളുടെ അഴക്‌ കൂട്ടാന്‍ കെമിക്കലുകള്‍ അടങ്ങിയ ക്രീമുകളുടെയൊന്നും ആവശ്യമില്ല. കണ്ണുകളെ കാത്തു പരിപാലിച്ചാല്‍ മതി. അതിനായി ചില വിദ്യകളിതാ...

വ്യായാമം നല്‍കുന്നത്‌ കണ്ണുകളുടെ ആരോഗ്യത്തിന്‌ നല്ലതാണ്‌. അതിനായി രാവിലെ ഉണരുമ്പോള്‍ കണ്ണുകള്‍ '8' അക്കത്തിന്റെ ആകൃതിയില്‍ ചലിപ്പിക്കുന്നത്‌ നല്ലതാണ്‌. ഉറങ്ങുന്ന സമയത്ത്‌ വിശ്രമിക്കുന്ന കണ്ണുകള്‍ക്ക്‌ ഈ വ്യായാമത്തിലൂടെ തുടക്കം നല്‍കുന്നത്‌ മെച്ചമാണ്‌ . വ്യായാമത്തിന്‌ ശേഷം കണ്ണുകള്‍ തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുകയും വേണം.

കണ്ണുകളുടെ ആകര്‍ഷണീയത കൂട്ടാന്‍ കോണ്‍ടാക്‌റ്റ് ലെന്‍സ്‌ വയ്‌ക്കുന്ന പ്രവണത ഇപ്പോള്‍ വര്‍ദ്ധിച്ചു വരികയാണ്‌. എന്നാല്‍ കണ്ണുതിരുമുന്ന ശീലമുളളവരുടെ നേത്രപടലത്തില്‍ പോറലുകള്‍ രൂപപ്പെടാന്‍ കാരണമാകും.

വിറ്റമിന്‍ എ, സി ഇവ അടങ്ങിയ ആഹാരം കഴിക്കുന്നത്‌ കണ്ണുകള്‍ക്ക്‌ തിളക്കം നല്‌കും.

കണ്ണുകളുടെ ആരോഗ്യത്തിന്‌ വിശ്രമം അനിവാര്യം. പകല്‍ മുഴുവനും കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ടെലിവിഷനുമൊപ്പം ചെലവഴിക്കുന്നവരാണ്‌ ഇന്നത്തെ തലമുറ. ഇടയ്‌ക്ക് സ്‌ക്രീനില്‍ നിന്ന്‌ കണ്ണുകള്‍ പിന്‍വലിച്ച്‌ ആയാസം കുറയ്‌ക്കാന്‍ മറക്കരുത്‌ .

തണുത്ത വെള്ളത്തില്‍ കണ്ണുകള്‍ കഴുകുന്നത്‌ കണ്ണുകള്‍ക്ക്‌ കുളിര്‍മ നല്‌കും

കണ്ണുകള്‍ അടച്ചശേഷം വട്ടത്തില്‍ അരിഞ്ഞ വെള്ളരിക്ക കണ്ണുകള്‍ക്ക്‌ മുകളില്‍ വയ്‌ക്കുന്നത്‌ കണ്ണുകള്‍ക്ക്‌ കുളിര്‍മയേകും.

ഇടയ്‌ക്കിടെ വെള്ളം കുടിക്കുന്നത്‌ കണ്ണുകളുടെ ആരോഗ്യത്തിന്‌ അനിവാര്യമാണ്‌. ആഴ്‌ചയിലൊരിക്കല്‍ നാരങ്ങവെള്ളം കുടിക്കുകയാണെങ്കില്‍ ഏറ്റവും ഉചിതം.

കംമ്പ്യൂട്ടര്‍ സ്‌ക്രീനിനു മുന്നില്‍ അധിക സമയം ചെലവഴിക്കുന്നവര്‍ ആന്റിഗ്ലെയര്‍ ഗ്ലാസ്‌ ഉപയോഗിക്കുന്നത്‌ നന്ന്‌.

പച്ചക്കറികള്‍ കൂടുതലായി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത്‌ കാഴ്‌ച ശക്‌തിക്കു ആയുസു കൂട്ടും.

ഉറങ്ങുന്നതിനു മുന്‍പ്‌ കണ്‍പീലികളില്‍ ആവണക്കെണ്ണ തേക്കുന്നത്‌ കണ്‍പീലികള്‍ക്ക്‌ നിറം വര്‍ദ്ധിപ്പിക്കും.

ഇടയ്‌ക്കിടെ കണ്ണുകള്‍ പരിശോധിക്കാനായി നിര്‍ബന്ധമായും ഒരു ഡോക്‌ടറെ സമീപിക്കണം.

ജോലി ചെയ്യുമ്പോള്‍ ആവശ്യത്തിന്‌ പ്രകാശം മുറിയില്‍ ഉറപ്പുവരുത്തുക.

മുടിയഴകിന്‌...

മുഖ സൗന്ദര്യം പോലെ തന്നെ പ്രധാനമാണ്‌ തലമുടിയുടെ സൗന്ദര്യവും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഒരാളുടെ സൗന്ദര്യം പൂര്‍ണമാകണമെങ്കില്‍ മുടിയും സുന്ദരമായിരിക്കണം. ഭംഗിയുള്ള മുടി പെണ്‍കുട്ടികളുടെ മാത്രം ആഗ്രഹമല്ല ആണ്‍കുട്ടികളും ആകര്‍ഷകമായ മുടി ആഗ്രഹിക്കുന്നവരാണ്‌. നീളം കൂടിയ മുടി വേണമെന്ന്‌ ഇന്നത്തെ പെണ്‍കുട്ടികള്‍ വാശിപിടിക്കുന്നില്ല .വൃത്തിയും ഭംഗിയുമായി മുടിയെ കാത്തുസൂക്ഷിക്കുന്നതിലാണ്‌ അവരുടെ ശ്രദ്ധ. ക്ഷമയോടെ കുറച്ചു സമയം മുടിയുടെ സംരക്ഷണത്തിനായി മാറ്റിവെച്ചാല്‍ അഴകുള്ള മുടി നിങ്ങള്‍ക്കും സ്വന്തമാക്കാം. നാടന്‍ രീതികള്‍ പരീക്ഷിക്കുന്നതിലൂടെ പണം ലാഭിക്കാനും കൂടുതല്‍ കാലം നിലനില്‍ക്കുന്ന മുടിയഴക്‌ സ്വന്തമാക്കാനും സാധിക്കും. ഇന്നത്തെ ജീവിതസാഹചര്യത്തില്‍ ഇത്‌ പൂര്‍ണമായി സാധ്യമല്ലതാനും. ചില വഴികള്‍ ഇതാ...

ഷാംപുവിന്റെ ഉപയോഗം

* മുടിയിലെ അഴുക്കും മെഴുക്കും നീക്കാന്‍ ആഴ്‌ചയിലൊരിക്കല്‍ ഷാംപു ഉപയോഗിക്കാം.

* ഷാംപു തെരഞ്ഞെടുക്കുമ്പോള്‍ തലമുടിയുടെ സ്വഭാവത്തിനനുസരിച്ചുള്ളത്‌ വേണം തെരഞ്ഞെടുക്കാന്‍. വീര്യം കുറഞ്ഞ ഷാംപു തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഷാംപു നേരിട്ട്‌ തേച്ചുപിടിപ്പിക്കാതെ വെള്ളത്തില്‍ പതപ്പിച്ച്‌ തലയില്‍ തേക്കുക.

* ഷാംപു ഉപയോഗിക്കുന്നവര്‍ കണ്ടീഷണര്‍കൂടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

തേയിലവെള്ളം കണ്ടീഷണറായി ഉപയോഗിക്കാം.

*ഷാംപുവിന്റെയും കണ്ടീഷണറിന്റെയും അംശം നീക്കാന്‍ ചെറുചൂടുവെള്ളമൊഴിച്ചു നന്നായി കഴുകിക്കളയുക.

പ്രകൃതിദത്ത കണ്ടീഷണറുകള്‍

* ഹെന്ന

* മുട്ടയുടെ വെള്ള

* ചെറുചൂടുവെള്ളത്തില്‍ അല്‍പ്പം വിനാഗിരി ചേര്‍ത്തത്‌

മുടി വളരാന്‍ എണ്ണകള്‍

* കറിവേപ്പിലയിട്ട്‌ മൂപ്പിച്ച വെളിച്ചെണ്ണ

* പൂവാംകുരുന്നില വേരോടെ ചേര്‍ത്ത എണ്ണ

* മൈലാഞ്ചിയിലയുടെ നീരു ചേര്‍ത്ത എണ്ണ

*കീഴാര്‍നെല്ലിനീര്‌ ഇട്ട്‌ കാച്ചിയ എണ്ണ

മുടിയഴകിന്‌

*തിളങ്ങുന്ന മുടിക്ക്‌: മുട്ടയുടെ മഞ്ഞക്കരു ഇളം ചൂടുവെള്ളത്തില്‍ അടിച്ചു പതപ്പിച്ചതിനു ശേഷം മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിച്ചക്കുക, ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം.

*അകാലനര അകറ്റാന്‍: കൃഷ്‌ണതുളസിയിലയുടെ നീര്‌ ഒരു കപ്പു വെള്ളത്തില്‍ തിളപ്പിച്ച്‌ ഇളം ചൂടോടെ ആ വെള്ളം മുടിയുടെ താഴത്തെ അറ്റം മുതല്‍ തേച്ചു പിടിപ്പിക്കുക. ഒരാഴ്‌ച തുടര്‍ച്ചയായി ചെയ്യുക.

*നല്ലെണ്ണയില്‍ കറ്റാര്‍ വാഴയുടെ നീര്‌ ചേര്‍ത്ത്‌ മുടിയില്‍ പുരട്ടി തല കഴുകുന്നത്‌ മുടി കാറ്റില്‍ പറക്കാതെ ഒതുങ്ങിയിരിക്കാന്‍ സഹായിക്കും.

*ആഴ്‌ചയിലൊരിക്കല്‍ തേയിലവെള്ളത്തില്‍ മുടികഴുകിയാല്‍ മുടി തിളങ്ങും.

താരനകറ്റാന്‍

*ഉലുവയും കടുകും ചേര്‍ത്തരച്ച കുഴമ്പുരൂപത്തിലാക്കിയ മിശ്രിതം തലയോട്ടിയില്‍ തേച്ചുപിടിപ്പിക്കുക.

*ചെറുതായി ചൂടാക്കിയ എണ്ണ തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച്‌ 10 മിനിട്ട്‌ മസാജ്‌ ചെയ്യുക, അരമണിക്കൂറിനു ശേഷം ഷാംപു ഉപയോഗിച്ച്‌ കഴുകിക്കളയുക. ചൂടുവെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ ടൗവ്വല്‍ കൊണ്ട്‌ 15 മിനിട്ട്‌ പൊതിഞ്ഞു വെക്കുക.

ഇതിനെല്ലാം പുറമെ ഭക്ഷണകാര്യത്തിലും ശരിയായ രീതിയില്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്‌. മത്സ്യം, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, നട്ട്‌സ്, കോഴി ,താറാവ്‌ തുടങ്ങിയവയുടെ മാംസം, മുട്ട, ധാന്യങ്ങള്‍, കൊഴുപ്പ്‌ കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍,
കാരറ്റ്‌ ഇവയും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

കാലുകളുടെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍‍

ടിവി സ്‌ക്രീനിലെ പരസ്യത്തില്‍ പ്രത്യക്ഷപ്പെടാറുള്ള സുന്ദരിയുടേതുപോലെയുള്ള പാദങ്ങളായിരുന്നു തനിക്കെങ്കില്‍ എന്ന്‌ ഒരിക്കലെങ്കിലും നിങ്ങള്‍ ആഗ്രഹിച്ചിട്ടില്ലേ...മുഖം എത്ര സുന്ദരമായിരുന്നാലും കാലുകള്‍ വരണ്ടു വിണ്ടുകീറിയിരുന്നാല്‍ അതിന്റെ വിഷമം ആ മുഖത്ത്‌ പ്രതിഫലിക്കും എന്നതു വാസ്‌തവം. കാലുകള്‍ കണ്ടാല്‍ സ്വഭാവം പ്രവചിക്കാം എന്നു പറയാറുണ്ട്‌. ഇതിലും വാസ്‌തവമില്ലാതില്ല. ഒരാളെ ആദ്യമായി കാണുമ്പോള്‍ അയാളുടെ കണ്ണുകള്‍ പോലെ തന്നെ കാലുകളും ശ്രദ്ധിക്കപ്പെടാറുണ്ട്‌. കാല്‍ നഖത്തിലെ നെയില്‍ പോളിഷിന്റെ നിറത്തിന്റെ കാര്യത്തില്‍ പോലും പെണ്‍കുട്ടികള്‍ ശ്രദ്ധാലുക്കളാകുന്നതിനു പിന്നിലും ഇതുതന്നെ കാരണം. കാല്‍ നഖങ്ങള്‍ വെട്ടുന്നത്‌ കൃത്യനിഷ്‌ഠയോടെ ചെയ്യേണ്ട കാര്യമാണ്‌. കാലാവസ്‌ഥാ വ്യതിയാനം പാദസംരക്ഷണത്തിന്‌ വലിയൊരു വെല്ലുവിളിയാണ്‌ സൃഷ്‌ടിക്കുന്നത്‌. തിരക്കിനിടയിലും കാല്‍പാദങ്ങളെ വൃത്തിയായി സൂക്ഷിക്കാന്‍ ചില എളുപ്പ വഴികള്‍ ഇതാ...

ം..അടുക്കളയില്‍ അധികം ഉപയോഗമില്ലെങ്കിലും ചര്‍മ്മ സൗന്ദര്യത്തിന്‌ വളരെ പങ്കുവഹിക്കുന്ന ഒന്നാണ്‌ വിനാഗിരി. വിനാഗിരി പഞ്ഞിയില്‍ മുക്കി കാലുകളില്‍ പുരട്ടി അല്‌പ സമയത്തിനുശേഷം ഇളം ചൂടുവെള്ളത്തില്‍ കാലുകഴുകുന്നത്‌ കാലുകളിലെ ചര്‍മ്മം മൃദുവായിരിക്കാന്‍ സഹായിക്കും.

ം..മഞ്ഞുകാലത്ത്‌ രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ്‌ കാലുകള്‍ വൃത്തിയായി കഴുകി എന്തെങ്കിലും ക്രീം പുരട്ടുന്നത്‌ കാലുകളിലെ ചര്‍മ്മം വരളുന്നതു തടയാം.

ം..കാലുകളുടെ ശുചിത്വത്തില്‍ നഖങ്ങള്‍ക്ക്‌ വളരെ പങ്കുവഹിക്കാനുണ്ട്‌. നഖങ്ങളുടെ നിറം മങ്ങുന്ന പ്രവണത പലരെയും വിഷമിപ്പിക്കാറുണ്ട്‌. നെയില്‍ പോളിഷ്‌ റിമൂവര്‍ ഉപയോഗിച്ച്‌ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും വൃത്തിയാക്കണം. നഖംവൃത്തിയാക്കാതെ ഒന്നു മങ്ങുമ്പോള്‍ ഒന്നായി നെയില്‍ പോളീഷ്‌ ഇടുന്നത്‌ നഖങ്ങളുടെ നിറം മങ്ങുന്നതിന്‌ കാരണമാവും.

ം..നഖത്തിലെ നെയില്‍ പോളീഷ്‌ നീക്കം ചെയ്യാന്‍ റിമൂവര്‍ മാത്രം ഉപയോഗിക്കുക.

പലരും ബ്ലെയ്‌ഡ് ഉപയോഗിച്ച്‌ നഖത്തില്‍ നിന്നും നെയില്‍പോളീഷ്‌ ചുരണ്ടിക്കളയാറുണ്ട്‌. ഈ പ്രവണത നഖത്തിന്‌ തേയ്‌മാനം സംഭവിക്കാന്‍ കാരണമാവും.

ം..കാലുകള്‍ ഏറെനേരം നനഞ്ഞിരിക്കുന്നതു നല്‌തല്ല. കാല്‍ കഴുകിയാല്‍ അധികം വൈകാതെ തന്നെ ഈര്‍പ്പരഹിതമാക്കേണ്ടതുണ്ട്‌.

ം..എപ്പോഴും കാലില്‍ സോക്‌സ് ഇട്ടുനടക്കുന്നത്‌ ആരോഗ്യകരമല്ല. യാത്ര കഴിഞ്ഞു വന്നാല്‍ കാലുകള്‍ വൃത്തിയായി കഴുകുക. പണ്ടുകാലങ്ങളില്‍ കാല്‍ കഴുകിയശേഷമേ വീടിനുള്ളില്‍ കയറുന്ന പതിവുണ്ടായിരുന്നുള്ളൂ.

ം..കാലില്‍ എണ്ണ പുരട്ടുന്നതിനേക്കാള്‍ നല്ലതാണ്‌ തേങ്ങാപ്പാല്‍ പുരട്ടുന്നത്‌. ചര്‍മ്മം തിളക്കമുള്ളതാവാന്‍ ഇതു നല്ലതാണ്‌.

ം..കെമിക്കലുകള്‍ കലര്‍ന്ന ക്രീമുകള്‍ പുരട്ടുന്നത്‌ അധികമാവാതെ നോക്കുക. ഇടക്കിടെ പ്രകൃതിദത്തമായ രീതികള്‍ പരീക്ഷിക്കുക. ആയുര്‍ദേവും പരീക്ഷിക്കുക.

ം..ചെരുപ്പിന്റെ ഉപയോഗത്താല്‍ കാലുകളില്‍ കറുത്തനിറം പ്രത്യക്ഷപ്പെടുന്നത്‌ പലരേയും അലട്ടാറുള്ള പ്രശ്‌നമാണ്‌. ഇതു മാറാന്‍ നാരങ്ങാനീരുപയോഗിച്ച്‌ തുടര്‍ച്ചയായി മസാജ്‌ ചെയ്‌താല്‍ മതിയാവും.

ം..കാലുകളിലുണ്ടാവുന്ന ചുടുവാതം മാറാനായി ചുട്ടചെറിയഉള്ളി പേസ്‌റ്റ് രൂപത്തിലാക്കി കാലില്‍ പുരട്ടി 20
മിനിട്ടിനുശേഷം കഴുകുക. ഇത്‌ ഒരു മാസം തുടര്‍ന്നാല്‍ ചുടുവാതം മാറിക്കിട്ടും.

ചുണ്ടുകള്‍ സുന്ദരമാക്കാന്‍

സൗന്ദര്യ സംരക്ഷണത്തില്‍ അധരസൗന്ദര്യസംരക്ഷണം പ്രധാനമാണ്‌.

ഒരാളുടെ അധരം അയാളുടെ സൗന്ദര്യത്തെ മാത്രമല്ല ആരോഗ്യത്തെക്കൂടിയാണ്‌ പ്രതിഫലിപ്പിക്കുന്നത്‌. തിളങ്ങുന്ന ചുണ്ടുകള്‍ ആരോഗ്യത്തിന്റെ തെളിവാണ്‌. അല്‍പ്പസമയം മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം തിളക്കവും ആരോഗ്യവുമുള്ള ചുണ്ടുകള്‍.ഏറെ സമയം പാഴാക്കാതെ ചുണ്ടുകള്‍ സൗന്ദര്യം സംരക്ഷിക്കാന്‍ ഇതാ ചില മാര്‍ഗ്ഗങ്ങള്‍.............

ം വേനല്‍ക്കാലത്ത്‌ പുറത്തിറങ്ങുമ്പോള്‍ വെണ്ണ ചുണ്ടില്‍ പുരട്ടുന്നത്‌ ശീലമാക്കിയാല്‍ ചുണ്ടിന്റെ നിറം നഷ്‌ടപ്പെടാതിരിക്കും.

ം തണുപ്പുകാലത്ത്‌ രാത്രി കിടക്കുന്നതിനു മുന്‍പായി ആവണക്കെണ്ണയും ബദാം എണ്ണയും ചേര്‍ന്ന മിശ്രിതം പുരട്ടുന്നത്‌ ചുണ്ടിന്റെ വരള്‍ച്ചയെ തടയും.

ം ചുണ്ടുകള്‍ വിണ്ടുകീറുന്നത്‌ തടയാന്‍ തേനോ പാല്‍പ്പാടയോ പുരട്ടിയാല്‍ മതി.

ം താമരപ്പൂവിന്റെ ഇതള്‍ അരച്ച്‌ പനിനീരില്‍ ചാലിച്ച്‌ പുരട്ടുന്നത്‌ ചുണ്ടിന്റെ ഭംഗി കൂട്ടാന്‍ സഹായിക്കും.

ം പതിവായി നെല്ലിക്കാനീര്‌ പുരട്ടുന്നതിലൂടെ ചുവന്ന ചുണ്ടുകള്‍ സ്വന്തമാക്കാം.

ം പാല്‍പ്പാടയും നാരങ്ങാനീരും ചേര്‍ന്ന മിശ്രിതം ചുണ്ടിന്റെ കറുപ്പുനിറം മാറ്റാന്‍ സഹായിക്കും.

ം റോസാദളങ്ങള്‍ പൊടിച്ച്‌ തേക്കുന്നതും ഗ്ലിസറിനും നാരങ്ങാനീരും പനിനീരും ചേര്‍ന്ന മിശ്രിതം പുരട്ടുന്നതും തേനും പാലും ചേര്‍ന്ന മിശ്രിതം പുരട്ടുന്നതും ചുണ്ടിന്‌ ഗുണം ചെയ്യും.

ഇതു മാത്രമല്ല , മേക്കപ്പിന്റെ കാര്യത്തില്‍ കൂടി കുറച്ചു ശ്രദ്ധ കൊടുത്താല്‍ നിങ്ങളുടെ ചുണ്ടുകളെ ഏറെ ആകര്‍ഷകമാക്കാം. ദിവസവുമുള്ള ലിപ്‌സ്റ്റിക്കിന്റെ ഉപയോഗം ചുണ്ടുകള്‍ കറുക്കുന്നതിനു കാരണമാകും. അതിനാല്‍ ഗുണമേന്മയള്ള കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഉറങ്ങുന്നതിനു മുന്‍പായി ലിപ്‌സ്റ്റിക്ക്‌ നീക്കം ചെയ്യുക. വെളുത്തനിറക്കാര്‍ പിങ്ക്‌ ലിപ്‌സ്റ്റിക്കും ഇരുണ്ട നിറമുള്ളവര്‍ ബ്രൗണ്‍ നിറത്തിലുള്ള ലിപ്‌സ്റ്റിക്കും തെരഞ്ഞെടുക്കുക. ഇരുമ്പിന്റെ അംശം കൂടുതലുള്ള റാഗി,
പാവയ്‌ക്ക തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ആരോഗ്യമുള്ള ചുണ്ടുകള്‍ ലഭിക്കും.

Regards,


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment