Tuesday 29 November 2011

RE: [www.keralites.net] മനസില്‍ വച്ചോ മന്ത്രിശവങ്ങളേ…

 

Mr .ബിജു

 

താങ്കളുടെ വികാരം മനസ്സിലാകുന്നുണ്ട്പക്ഷെ ഒന്നോര്‍ക്കുക ഒരു ശിഹാബിന്റെ മാത്രം വിധ്വേഷമല്ല  മരണം മുന്‍പില്‍ കണ്ടു കൊണ്ട് മരിച്ചു ജീവിക്കുന്ന  60 ലക്ഷത്തില്‍ പരം വരുന്ന സാധുക്കളുടെ വിലാപവും സങ്കടവുമാണ് ശിഹാബിന്റെ വാക്കുകളിലൂടെ നമ്മള്‍ കാണേണ്ടത് ,

ഭൂകമ്പം മന്ത്രിമാരുടെയും മന്മോഹന്റെയും തീരുമാനത്തിനും ചര്‍ച്ചകള്‍ക്കൊന്നും

കാത്തുനില്‍ക്കില്ല അവനു തോന്നുമ്പോള്‍ താണ്ടവമാടും. എല്ലാം കഴിഞ്ഞിട്ട് പിന്നെ പരസ്പരം പഴി ചാരിയിട്ടും കാര്യമില്ല, ഇതിനു വേണ്ടത് മറ്റെല്ലാ വിഷയങ്ങളും നിറുത്തി വെച്ച്  അടിയന്തിരമായി മറ്റൊരു അണക്കെട്ട് കെട്ടാനുള്ള സാഹചര്യം ഉണ്ടാക്കിയെടുക്കുക

എന്നതാണ്.  ആന്റണിയെ എല്ലാവര്ക്കും അറിയാവുന്നതാണ്എപ്പോഴാണ് രാജി വെച്ച് പോകുന്നതെന്ന് അറിയില്ലഇയാളെ

കൂടാതെ  വേറെയും ഉണ്ടല്ലോ കുറെ മന്ത്രിമാര്‍ നമുക്ക് അങ്ങ് ഡല്‍ഹിയില്‍എല്ലാവരും കൂടെ മന്‍മോഹന്റെ ദേഹത്ത് കയറി  ഇതിനൊരു പരിഹാരം അടിയതിരമായി കാണട്ടെ. അല്ലാതെ നിരാഹാരവും സത്യാഗ്രഹവും ധര്‍ണയും കേരളത്തില്‍  നടത്തിയിട്ട് ഒരു കാര്യവുമില്ല.  താങ്കള്‍ പറഞ്ഞ പോലെ

മന്ത്രിമാര്‍ക്ക് പരിമിതികള്‍ ഉണ്ട് പക്ഷെ ഈ വിഷയം  പരിമിതിയില്‍ പെടുന്നില്ലജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട് രാഷ്ട്രീയക്കാര്‍ നാറികള്‍ കാണിക്കുന്ന മൌനം വലിയൊരു ദുരന്തത്തിലെക്കാന് വലിച്ചു കൊണ്ട് പോകുന്നതെന്ന്  ഓര്‍ത്താല്‍ കൊള്ളാം. കോടതി വിധിയും ചര്‍ച്ചയും കാത്തു നില്‍ക്കാതെ ഇന്നേക്ക് ഇന്ന് പുതിയൊരു ഡാം

പണിയാനുള്ള അനുവാദം ഉണ്ടാക്കിയെടുക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്.

 

 

From: Keralites@yahoogroups.com [mailto:Keralites@yahoogroups.com] On Behalf Of BIJU ALEX
Sent: Tuesday, November 29, 2011 5:58 AM
To: keralites@yahoogroups.com
Subject: RE: [www.keralites.net]
മനസില്‍ വച്ചോ മന്ത്രിശവങ്ങളേ

 

 

Dear friends,
 
Mr. Shihab expressed his political view through this comments. BuT till now he don't know Mr. A K Antony doesn't have a constituency in Kerala as he is a Rajya Sabha Member. If some persons holding a ministrial post, they have some limitations, bear in mind that they are not only the ministers for kerala , they representing the whole nation.
 
In my poiint of view Mr. A. K Antony have a different pilitical style. He  is keep silence in most things, but always he use his influence on Central Govt for the welfare of Kerala.
 
We all keralites afraid about the consequences will happen, if the Mulla Periyar Dam broken. So, express our feelings on existing dam and demand on new dam without any political view or district wise thoughts.
 
With Regards.
 
BIJU ALEX
DUBAI

അതിര്‍ത്തിയില്‍ പ്രതിഷേധക്കൊടുങ്കാറ്റ്

Published on Mon, 11/28/2011 - 23:09 ( 15 hours 22 min ago)

(+)(-) Font Size

   ShareThis

കുമളി: മുല്ലപ്പെരിയാര്‍ നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫും എല്‍.ഡി.എഫുംആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ തമിഴ്നാടിനെതിരായ രോഷം അണപൊട്ടി. യാചന കേള്‍ക്കാത്ത തമിഴ്നാടിനെതിരെ ഇനി വിട്ടുവീഴ്ചയില്ളെന്ന നിലപാടിലായിരുന്നു ജനം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെയും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്‍െറയും കോലം പ്രതിഷേധക്കാര്‍ കത്തിച്ചു. തമിഴ്നാട് വാഹനങ്ങളത്രയും അതിര്‍ത്തിയില്‍ തടഞ്ഞിട്ടു.പല വാഹനങ്ങളുടെയും ടയറിന്‍െറ കാറ്റ് അഴിച്ചുവിട്ടു.വാഗ്വാദങ്ങളും ഉണ്ടായി. ഇരുമുന്നണിയും ആഹ്വാനം ചെയ്ത ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാന അതിര്‍ത്തിയായ കുമളി ടൗണില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.ഇരുമുന്നണിയിലെയും പ്രവര്‍ത്തകര്‍ പ്രത്യേകമായാണ് സമരപരിപാടികള്‍ സംഘടിപ്പിച്ചത്.
മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ മുഖ്യമന്ത്രി ജയലളിത തുടരുന്ന നിലപാടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജയലളിതയുടെ കോലം കസേരയിലിരുത്തി തെരുവിലൂടെ കൊണ്ടുനടന്ന് പ്രതീകാത്മകമായി സംസ്കാരം നടത്തി. പ്രശ്നത്തില്‍ ഇടപെടാതെ കാര്യങ്ങള്‍ വൈകിക്കുന്നെന്നാരോപിച്ച് ഇടതുപക്ഷ പ്രവര്‍ത്തകരാണ് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്‍െറ കോലം കത്തിച്ചത്.
ഇതിന് പിന്നാലെ ഇടത് പ്രവര്‍ത്തകരും മുസ്ലിം യൂത്ത്ലീഗ് പ്രവര്‍ത്തകരും ജയലളിതയുടെ കോലങ്ങളും കത്തിച്ചു. പ്രതിഷേധ സൂചകമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശയന പ്രദക്ഷിണം നടത്തിയപ്പോള്‍ ദുരന്തം മൂലം ജനലക്ഷങ്ങള്‍ മരിക്കുന്നതിനെതിരെ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ കുമളി ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ പ്രതീകാത്മകമായി ആത്മഹത്യ ചെയ്തു.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളത്തിനെതിരെ കടുത്ത നിലപാടെടുക്കുന്ന തമിഴ്നാട്ടിലെ എം.ഡി.എം.കെ നേതാവ് വൈക്കോയുടെ കോലവും സമരക്കാര്‍ കത്തിച്ചു. രാവിലെ മുതല്‍ തുടങ്ങിയ പ്രകടനത്തിലും സമരങ്ങളിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ടൗണില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു.ഹര്‍ത്താല്‍ അവസാനിക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കെ കുമളി ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക മേഖലയായ വെള്ളാരംകുന്ന്, സ്പ്രിങ്വാലി, അമരാവതി പ്രദേശങ്ങളില്‍ നിന്ന്  നാട്ടുകാര്‍ പ്രതിഷേധ പ്രകടനങ്ങളായെത്തി  ജയലളിതയുടെ കോലങ്ങള്‍ കത്തിച്ചു. ശക്തമായ പ്രതിഷേധം തുടരുന്നതിനിടയിലും ശബരിമല തീര്‍ഥാടകരെ  കടന്നുപോകാന്‍  സമരക്കാര്‍ അനുവദിച്ചു. ടൗണിലും പരിസരത്തും മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നത് കുമളിയില്‍ താമസിച്ചിരുന്ന വിനോദ സഞ്ചാരികളെ വിഷമത്തിലാക്കി. ജില്ലയിലെങ്ങും പൂര്‍ണ സഹകരണമാണ് ഹര്‍ത്താലിന് ലഭിച്ചത്. തമിഴ് ബാഹുല്യമേഖലയിലും ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.

 

 


To: Keralites@yahoogroups.com
From: syedshihab7@gmail.com
Date: Mon, 28 Nov 2011 08:11:14 +0300
Subject: [www.keralites.net] മനസില്‍ വച്ചോ മന്ത്രിശവങ്ങളേ

 

മനസില്‍ വച്ചോ മന്ത്രിശവങ്ങളേ

ഇത് ഒരു ജനതയുടെ പ്രതിഷേധമാണ്.കേരളത്തിന്റെ അഭിമാനമായ കേന്ദ്രമന്ത്രിമാരെ, നിങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനും കരണത്ത് ഓരോന്നു പൊട്ടിക്കാനും ഈ ജനങ്ങള്‍ അവസരം കാത്തിരിക്കുനന്നു. നിങ്ങള്‍ വരണം ഇടുക്കിയിലേക്ക്.നല്ല ഉറപ്പുണ്ടെങ്കില്‍ വണ്ടിപ്പെരിയാറിലേക്ക്.ഓരോ കാറ്റിനെയും ഡാം പൊട്ടി വരുന്ന പ്രളയജലമെന്നു ധരിച്ച് ഏങ്ങലടിച്ച് കുഴഞ്ഞു വീഴുന്ന പിഞ്ചു കുഞ്ഞുങ്ങളുടെയും പ്രളയജലം വിഴുങ്ങും മുമ്പ് കുഞ്ഞുങ്ങളെ തലയിലേറ്റി വെള്ളത്തിനു മീതെ പൊന്തിക്കിടക്കാന്‍ വേണ്ടി മാത്രം രാത്രിയില്‍ ഉറങ്ങാതിരിക്കുന്ന ആയിരക്കണക്കിനു അച്ഛന്മാരുടെയും അമ്മമാരുടെയും നാട്ടിലേക്ക്.

ദില്ലിയിലെ തണുപ്പില്‍ സ്വെറ്റര്‍ പുതച്ച് ആഗോളരാഷ്ട്രീയം ചര്ച്ച ചെയ്യുമ്പോള്‍ വാ പിളര്‍ന്നു നില്‍ക്കുന്ന മരണപ്രവാഹത്തിനു മുന്നില്‍ പിടച്ചിലോടെ ജീവിക്കുന്ന ഒരു ജനതയുടെ വേദന നിങ്ങള്‍ക്ക് മനസ്സിലാവില്ല.ഈശ്വരനുണ്ടെങ്കില്‍,ചത്തുപണ്ടാരമടങ്ങുന്നതിനു മുമ്പ് ഒരിക്കലെങ്കിലും നിങ്ങളും അതറിയും.കാരണം, ഒന്നോ രണ്ടോ പേരുടെയല്ല, നിങ്ങളെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിക്കുകയും നിങ്ങളെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്ത അരക്കോടി മനുഷ്യരുടെ മരണവെപ്രാളത്തെയാണ് നിങ്ങള്‍ പരിഹസിക്കുന്നത്.

എ.കെ.ആന്റണിയുടെയോ മുല്ലപ്പള്ളി രാമചന്ദ്രന്റെയോ ഇ.അഹമ്മദിന്റെയോ ഒന്നും മണ്‍ഡലങ്ങള്‍ക്കു മുല്ലപ്പെരിയാര്‍ ഡാം ഒരു ഭീഷണിയല്ല. എന്നാല്‍,ഈ ഭീഷണിയ്‍ക്കു കീഴില്‍ മരണം മുന്നില്‍ കണ്ട് ഉറക്കമില്ലാതെ കഴിയുന്ന ജനങ്ങളുടെ ശാപം നിങ്ങള്‍ക്കു വലിയ ഭീഷണി തന്നെയാണ്.മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനമയം നടത്താന്‍ കേരളത്തിന് ആകെയുള്ള ശക്തികേന്ദ്രങ്ങള്‍ നിങ്ങളാണ്. അരക്കോടി മലയാളികളുടെ നിലവിളി കേട്ട് ആന്റണി പ്രതികരിക്കുമെന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നില്ല.കൂടുതല്‍ ഉറക്കെ നിലവിളിച്ചാല്‍ രാജി വച്ച് ഒളിവില്‍ പോകുമെന്നും അറിയാം.

എന്നാല്‍,ഒരു ജനതയുടെ ആത്മസാക്ഷാത്‍കാരമായ ഇ.അഹമ്മദിന് താന്‍ കേരളത്തിന്റെ മാത്രം കേന്ദ്രമന്ത്രിയല്ല എന്നു പറയാന്‍ എങ്ങനെ കഴിയുന്നു ? അഹമ്മദ് സാഹിബിന്റെ വിശാലമായ ഈ കാഴ്‍ചപ്പാട് നല്ലതാണ്, പക്ഷെ, ഇത്തരമൊരവസരത്തില്‍ ഒരു ജനതയെ കുരുതി കൊടുക്കാന്‍ കൂട്ടുനിന്നുകൊണ്ടാവേണ്ടിയിരുന്നില്ല ഈ ഒളിച്ചോട്ടം.പക്ഷെ, നന്നായി,ഇവനെയൊക്കെ മനസിലാക്കാന്‍ കഴിഞ്ഞല്ലോ. എന്‍ഡോസള്‍ഫാന്‍ നല്ലതാണ് എന്നാവര്‍ത്തിച്ചുകൊണ്ടിരുന്ന കെ.വി.തോമസ് വായ തുറക്കാതിരിക്കട്ടെ എന്നേ പ്രാര്‍ഥനയുള്ളൂ.

പട്ടി പ്രസവിച്ചതു മുതല്‍ ആന ചിന്നം വിളിച്ചതുവരെയുള്ള കാര്യങ്ങള്‍ക്ക് പ്രതികരിക്കുകയും പത്രമോഫീസുകളിലേക്ക് ഫാക്‍സ് പ്രവാഹമൊരുക്കുകയും ചെയ്യുന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍ സംസ്ഥാനം ഇത്ര വലിയൊരു പ്രതിസന്ധി നേരിടുന്ന സമയത്ത് ഇത്ര നെറികെട്ട രീതിയില്‍ ഒഴിഞ്ഞുമാറാന്‍ എങ്ങനെ സാധിക്കുന്നു എന്നത് ആശ്ചര്യജനകമാണ്. നിയമവും സാങ്കേതികത്വവും ചട്ടവും വകുപ്പുകളും നിങ്ങളെയും ഭരണകൂടത്തയും വിശ്വസിക്കുന്ന ജനങ്ങളുടെ ജീവനെക്കാള്‍ വലുതാണെന്നു ഭാവിക്കുന്ന ഒരു ഭീരുവിനെപ്പോലെയാണ് മുല്ലപ്പള്ളി സംസാരിക്കുന്നത്. ഡാം ദുരന്തമുണ്ടായാല്‍ അതില്‍ അനുശോചിച്ചുകൊണ്ട് പത്രമോഫീസുകളിലേക്ക് അദ്യത്തെ ഫാക്‍സ് അയക്കുന്നത് മുല്ലപ്പള്ളിയായിരിക്കും എന്നതില്‍ സംശയമില്ല.

സാമൂഹികനീതിക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറാവുന്ന യുവജനസംഘടനകള്‍ക്കും അവകാശങ്ങള്‍ നേടിയെടുക്കാന്‍ എത്ര വലിയ പ്രക്ഷോഭത്തിനും തയ്യാറാവുന്ന മതസംഘടനകള്‍ക്കും മാനുഷികനീതിയോടും ജീവിക്കാനുള്ള അവകാശത്തോടും ഇത്ര വെറുപ്പാണെന്നത് അമ്പരപ്പിക്കുന്ന തിരിച്ചറിവാണ്.കസേരകള്‍ക്കു വേണ്ടി മാത്രം ജീവിക്കുകയും മനുഷ്യരെ വോട്ടുകളായി മാത്രം കാണുകയും ചെയ്യുന്ന നേതാക്കന്മാരെന്നു വിളിക്കപ്പെടാനാഗ്രഹിക്കുന്ന രാഷ്ട്രീയശവങ്ങളെ പുഴുവരിക്കുന്നതിന്റെ ശിക്ഷ,അതാണ് ഈ ജനങ്ങളുടെ തലയ്ക്കു മുകളിലെ ജലബോംബ്.

തെല്ലും ബഹുമാനം ബാക്കി വയ‍്ക്കാതെ പറയുകയാണ്.ഇവിടൊരു ദുരന്തമുണ്ടായാല്‍ പൊതുജനം നിങ്ങളെ വിചാരണ ചെയ്യുന്നത് നാവുകൊണ്ടായിരിക്കില്ല. ഈ ദുരന്തം കണ്ണില്‍പ്പെടാത്ത പ്രധാനമന്ത്രിയും സഹമന്ത്രിമാരും ഇന്ത്യ എങ്ങോട്ടാണ് പോകുന്നതെന്ന് അപ്പോള്‍ വിസ്മയിക്കും. അരക്കോടി ചത്താലും കസേര നിലനില്‍ക്കണം എന്ന നിലപാടിലുറച്ചു നില്‍ക്കുന്ന നിങ്ങളെപ്പറ്റി ലോകം അറിയണം.ലോകചരിത്രത്തിലെ ഏറ്റവും നെറികെട്ട,ജനവ‍ഞ്ചകരും സ്വാര്‍ഥരുമായ ജനപ്രതിനിധികളെന്ന പേരില്‍ നിങ്ങളെ ഞങ്ങള്‍ ചരിത്രത്തിലെഴുതിച്ചേര്‍ക്കും.എന്നെങ്കിലും വരും നിങ്ങള്‍,വോട്ടു ചോദിച്ച് ഞങ്ങളുടെ വീട്ടുപടിക്കല്‍ അതെത്ര കാലം കഴിഞ്ഞായാലും ഈ തീയണയാതെ ഞങ്ങള്‍ മനസ്സില്‍ ഊതിക്കത്തിച്ചുകൊണ്ടിരിക്കും,മനസ്സില്‍ വച്ചോ മന്ത്രി ശവങ്ങളേ.

 


www.keralites.net

 

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment