Wednesday 19 October 2011

[www.keralites.net] ബുദ്ധനുണര്‍ന്നു; ഇന്ത്യയും വേഗത്തിന്റെ കളിത്തൊട്ടില്‍ !!!

 


ഗ്രേറ്റര്‍ നോയ്ഡ: അതിവേഗത്തിന്റെ ട്രാക്കിലേക്ക് ഇന്ത്യയും ഇടം പിടിച്ചു. ഒക്ടോബര്‍ 30-ന് നടക്കുന്ന പ്രഥമ ഫോര്‍മുല വണ്‍ ഗ്രാന്‍ഡ് പ്രീയുടെ റേസിങ് ട്രാക്കായ ബുദ്ധ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ചൊവ്വാഴ്ച തുറന്നുകൊടുത്തു. ഫോര്‍മുല വണ്‍ സര്‍ക്യൂട്ടില്‍ മത്സരിച്ച ഇന്ത്യന്‍ ഡ്രൈവര്‍ നരെയ്ന്‍ കാര്‍ത്തികേയനാണ് ബുദ്ധ ട്രാക്കിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

ലോകത്തെ എല്ലാ എഫ്. വണ്‍ ട്രാക്കിലും മത്സരിച്ചിട്ടുള്ള നരെയ്ന്‍, ഇതേവരെ കണ്ടതില്‍വെച്ച് ഏറ്റവും മികച്ച ട്രാക്കാണ് ഇതെന്ന് അഭിപ്രായപ്പെട്ടു.

ഗ്രേറ്റര്‍ നോയ്ഡയില്‍ 875 ഏക്കറിലായി നിര്‍മിച്ചിട്ടുള്ള ട്രാക്കിന്റെ ആകെ ചെലവ് രണ്ടായിരം കോടി രൂപയോളമാണ്. ജേപി ഗ്രൂപ്പാണ് ട്രാക്കിന്റെ സ്‌പോണ്‍സര്‍മാര്‍.

2011 ഫോര്‍മുല വണ്‍ റേസിലെ 17-ാം ഗ്രാന്‍ഡ്പ്രീയാണ് നോയ്ഡയിലെ ട്രാക്കില്‍ ഒക്ടോബര്‍ 30-ന് നടക്കുക. 1997-ല്‍ കൊല്‍ക്കത്തയില്‍ ഫോര്‍മുല വണ്‍ റേസ് സംഘടിപ്പിക്കുന്നതില്‍ തുടങ്ങിയ ആലോചനയാണ് ഒടുവില്‍ ന്യൂഡല്‍ഹിയില്‍ സഫലമാകാന്‍ പോകുന്നത്. 2009-ല്‍ നടത്താനാണ് ആദ്യം തീരുമാനമായതെങ്കിലും ട്രാക്ക് നിര്‍മാണ ജോലികള്‍ വൈകിയതിനാല്‍, സ്വപ്ന റേസ് വൈകുകയായിരുന്നു.

5.14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്ഥിരം ട്രാക്കാണ് നോയ്ഡയിലേത്. മണിക്കൂറില്‍ 210 കിലോമീറ്റര്‍ വരെ വേഗം ആര്‍ജിക്കാവുന്ന ഈ ട്രാക്കില്‍ സീസണിലെ ചാമ്പ്യന്‍ സെബാസ്റ്റ്യന്‍ വെറ്റല്‍ തന്റെ റെഡ്ബുള്‍ കാറില്‍ പായുമ്പോള്‍ ഇന്ത്യ ഒന്നരപ്പതിറ്റാണ്ടായി സ്വപ്നം കണ്ടിരുന്ന വേഗപ്പോരാട്ടമാണ് സഫലമാകുന്നത്. ഒരുമിനിറ്റ് 27 സെക്കന്‍ഡില്‍ ഒരു ലാപ് പൂര്‍ത്തിയാകും വിധമാണ് ട്രാക്ക് നിര്‍മിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച ട്രാക്കിലാദ്യമായി ഇറങ്ങിയതും റെഡ്ബുള്‍ കാറായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ഇന്ത്യന്‍ വംശജനായ റേസിങ് ഡ്രൈവര്‍ നീല്‍ ജാനിയാണ് ജേപി സര്‍ക്യൂട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുമുന്നില്‍ റെഡ്ബുള്ളില്‍ കുതിച്ചത്.

ഇന്ത്യയില്‍ സ്വകാര്യമുതല്‍മുടക്കില്‍ നിര്‍മിച്ച ഏറ്റവും ചെലവേറിയ കായിക സംവിധാനമെന്ന പ്രത്യേകതയും ബുദ്ധ ട്രാക്കിനുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ ജേപി ഗ്രൂപ്പ് ചെയര്‍മാന്‍ മനോജ് ഗൗറും ഇന്ത്യന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് ക്ലബ്‌സ് പ്രസിഡന്റ് വിക്കി ചന്ദോക്കും സന്നിഹിതരായിരുന്നു.
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment