Tuesday 25 October 2011

[www.keralites.net] പാണക്കാട്‌ തങ്ങളോടു സത്യം തുറന്നുപറയാമെന്ന്‌ റൗഫ്‌

 

ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌: പാണക്കാട്‌ തങ്ങളോടു സത്യം തുറന്നുപറയാമെന്ന്‌ റൗഫ്‌

 

കോഴിക്കോട്‌: ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട എല്ലാ സത്യവും മുസ്ലിംലീഗ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ക്കു മുമ്പാകെ വെളിപ്പെടുത്താന്‍ തയാറാണെന്നു കെ.എ. റൗഫ്‌. പാണക്കാട്‌ തങ്ങള്‍ക്കയച്ച തുറന്ന കത്തിലാണു റൗഫ്‌ ഇക്കാര്യം വ്യക്‌തമാക്കിയത്‌.

'
ഐസ്‌ക്രീം പാര്‍ലര്‍ കേസ്‌ തുടങ്ങിയ കാലം മുതല്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്കൊപ്പം നിന്നയാളാണു താന്‍. കേസിന്റെ എല്ലാ ചരിത്രവും ഇടപാടുകളും വ്യക്‌തമായി അറിയാം. കുറേ കാര്യങ്ങള്‍ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്‌. സത്യം മാത്രമാണു പറഞ്ഞിട്ടുള്ളത്‌. കേസിന്റെ പല കാര്യങ്ങളും ഇനിയും പുറത്തുവരാനുണ്ട്‌. ചില കാര്യങ്ങള്‍ സമൂഹമധ്യത്തില്‍ പറയാന്‍ പറ്റാത്തവയാണ്‌.അതുകൊണ്ടാണു താങ്കളോടു തുറന്നുപറയണമെന്ന്‌ ആഗ്രഹിക്കുന്നത്‌. താങ്കള്‍ നിശ്‌ചയിക്കുന്ന സ്‌ഥലത്തും സമയത്തും എത്തി സത്യം പറയാന്‍ തയാറാണ്‌'- കത്തില്‍ റൗഫ്‌ പറയുന്നു. പാണക്കാട്‌ കുടുംബം അവരെ സമീപിച്ചവരുടെ പരാതി എക്കാലത്തും കേള്‍ക്കുകയും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ടെന്നു കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പി.കെ. കുഞ്ഞാലിക്കുട്ടിയെന്ന വ്യക്‌തിക്കുവേണ്ടി പാര്‍ട്ടിയെ ദുരുപയോഗം ചെയ്യുകയാണെന്നു റൗഫ്‌ ആരോപിച്ചു. മുസ്ലിംലീഗിനെതിരെയല്ല താന്‍ ആരോപണം ഉന്നയിച്ചത്‌. വ്യക്‌തിക്കെതിരെയാണ്‌. വ്യക്‌തിപരമായ ആരോപണങ്ങള്‍ ലീഗിനെ ബാധിക്കില്ല. വ്യക്‌തിക്കെതിരായ ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി സംവിധാനവും ശക്‌തിയും ഉപയോഗിക്കുന്നത്‌ അവസാനിപ്പിക്കണം. തനിക്കെതിരേ കള്ളക്കേസ്‌ ചുമത്താന്‍ ലീഗ്‌ പാര്‍ട്ടി ഓഫീസിനെയും ജീവനക്കാരെയും ഉപയോഗപ്പെടുത്തന്നതു തടയാന്‍ തങ്ങള്‍ ഇടപെടണമെന്നും റൗഫ്‌ കത്തില്‍ ആവശ്യപ്പെട്ടു


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment