Tuesday 4 October 2011

[www.keralites.net] സാഹിത്യ നോബല്‍: പരിഗണനാ പട്ടികയില്‍ കവി സച്ചിദാനന്ദനും...

 

സാഹിത്യ നോബല്‍: പരിഗണനാ പട്ടികയില്‍ കവി സച്ചിദാനന്ദനും

http://www.madhyamam.com/news/123450/111004
Fun & Info @ Keralites.net

ന്യൂദല്‍ഹി: സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിനു പരിഗണിക്കുന്നവരില്‍ മലയാളത്തിന്‍െറ പ്രിയ കവി കെ. സച്ചിദാനന്ദനും. നീണ്ട 27 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒരു മലയാളി പ്രതിഭ ലോകോത്തര പുരസ്കാരത്തിന്‍െറ സാധ്യതാ പട്ടികയില്‍ ഇടം നേടുന്നത്. കമലാ സുറയ്യ(കമലാ ദാസ്) ആണ് നേരത്തെ ഈ ബഹുമതിക്ക് പരിഗണിക്കപ്പെട്ടിരുന്നത്. നേപ്പാളി ഭാഷയില്‍ എഴുതുന്ന ഇന്ത്യന്‍ കവി രാജേന്ദ്ര മണ്ഡാരി, രാജസ്ഥാനില്‍ നിന്നുള്ള എഴുത്തുകാരന്‍ വിജയ് ദാന്‍ ദത്ത, ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി എന്നിവരും നോബല്‍ സമ്മാന പുരസ്കാരത്തിനു പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ട്. നേരത്തെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സാരഥ്യം വഹിച്ച സച്ചിദാനന്ദന്‍െറ കവിതകള്‍ എണ്ണമറ്റ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ ഒരു ഓണ്‍ലൈന്‍ ബെറ്റിങ് വെബ്സൈറ്റാണ് സച്ചിദാനന്ദന്‍െറ പേര് സാധ്യതാ പട്ടികയില്‍ 18-ാം സ്ഥാനത്തായി ചേര്‍ത്തിരിക്കുന്നത്. പട്ടികയില്‍ ആദ്യ സ്ഥാനം ലഭിച്ചത് സിറിയന്‍ കവി അഡോണീസ് ആണ്. സച്ചിദാനന്ദന് നോബല്‍ സമ്മാന സാധ്യത വിരളമാണെങ്കില്‍ തന്നെ, മലയാളത്തില്‍ നിന്നുള്ള ഒരു കവി പട്ടികയില്‍ ഇടം നേടിയതു പോലും വലിയ അഭിമാനമായാണ് സാഹിത്യ ലോകം വിലയിരുത്തുന്നത്.

With Regards
Abi
Fun & Info @ Keralites.net

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment