വാഷിങ്ടണ്‍: ലിബിയന്‍ മുന്‍പ്രസിഡന്റ് മുഅമര്‍ ഗദ്ദാഫിക്ക് 20,000കോടി ഡോളര്‍ (പത്തുലക്ഷം കോടി രൂപ) മൂല്യംവരുന്ന രഹസ്യസമ്പാദ്യം ലോകത്തിന്റെ പല ഭാഗങ്ങളിലായുണ്ടെന്ന് പാശ്ചാത്യ അന്വേഷകരുടെ വെളിപ്പെടുത്തല്‍. കൊല്ലപ്പെടുംമുമ്പ് ബാങ്ക്, റിയല്‍ എസ്റ്റേറ്റ്, കോര്‍പറേറ്റ് മേഖലകളിലാണ് ലിബിയയുടെ സമ്പത്ത് ചോര്‍ത്തി നിക്ഷേപിച്ചതെന്ന് ഇവര്‍ പറയുന്നു.
പാശ്ചാത്യസര്‍ക്കാറുകള്‍ മുമ്പ് കണക്കുകൂട്ടിയതിന്റെ ഇരട്ടിയാണ് ഗദ്ദാഫിയുടെ രഹസ്യനിക്ഷേപമെന്ന് ലോസ് ആഞ്ജലിസ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗദ്ദാഫിയുടെ സമ്പാദ്യം കണ്ടെത്താന്‍ ശ്രമം നടത്തുന്നതിനു പുറമേ, പാശ്ചാത്യസര്‍ക്കാറുകള്‍, യു.എന്‍. രക്ഷാസമിതി പ്രമേയങ്ങള്‍ അനുസരിച്ച് ഇവ കണ്ടുകെട്ടണമെന്ന് ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു.
ഈ കണക്കുകള്‍ സത്യമെങ്കില്‍, ലോകത്തെ സമ്പന്നഭരണാധികാരികളായി പേരുകേട്ട സയറിലെ മൊബുട്ടു സെസെ സീക്കോയ്ക്കും മുന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസിനും ഒപ്പമാവും സമ്പത്തിന്റെ കാര്യത്തില്‍ ഗദ്ദാഫിയുടെ സ്ഥാനം. ലിബിയന്‍ ഭരണകൂടത്തിന്റെതായി കഴിഞ്ഞവര്‍ഷം 3700 കോടി ഡോളര്‍ നിക്ഷേപം തങ്ങളുടെ രാജ്യത്തുണ്ടെന്നറിഞ്ഞ അമേരിക്കന്‍സര്‍ക്കാര്‍ ഞെട്ടിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗദ്ദാഫിക്കും സഹായികള്‍ക്കും ഇവ മാറ്റാന്‍ അവസരം കിട്ടുംമുമ്പ് അമേരിക്ക ഇത് മരവിപ്പിച്ചുകളഞ്ഞു. ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ഇറ്റലി എന്നിവയും ഇതേരീതിയില്‍ താന്താങ്ങളുടെ രാജ്യത്തെ 3000 കോടി ഡോളര്‍ കൈക്കലാക്കി.
യുദ്ധത്തിനുമുമ്പത്തെ ലിബിയയുടെ മൊത്തം സമ്പാദ്യത്തിന്റെ ഇരട്ടിയാണ് 42 വര്‍ഷം രാജ്യം അടക്കിഭരിച്ച ഗദ്ദാഫിയുടെ സമ്പാദ്യം.
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
.