Thursday 6 October 2011

Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

 

ഭാരതത്തില്‍ ജനിച്ചതാണോ ...കല്പ്പനാ രാഘവേന്ദ്രയുടെ ശാപം ..??

ഒരു വാനമ്പാടിയുടെ ശബ്ദത്തില്‍ നിന്നും 32 രാഗങ്ങള്‍ വേര്‍തിരിച്ച ഭാരത മുനിയുടെ നാട് ....!!

... 12 -അര്‍ദ്ധ സ്വരങ്ങള്‍ മാത്രമുള്ള പാചാത്യ സ്വര ശ്രേണിക്ക് എത്തിച്ചേരാന്‍
കഴിയാത്തവണ്ണം സ്വര അഷ്ടകത്തെ 22 - ശ്രുതികളായി തിരിച്ച - മഹത്തായ പാരമ്പര്യമുള്ള നാട് ...!!

ഒരു രാഗത്തിന്‍റെ പരിധിയില്‍ നില്‍ക്കെ തന്നെ മനോധര്‍മം അനുസരിച്ച് പാടുവാന്‍
72 -സ്വര ഗ്രാമങ്ങള്‍ക്ക് രൂപം കൊടുത്ത നാട് ...!!

ഹിന്ദോളം -വസന്തത്തിലെ പ്രഭാതത്തില്‍ പാടുവാന്‍ ..
ദീപരാഗം -ഗ്രീഷ്മ സായാഹ്നത്തില്‍ ...
മേഘരാഗം -വര്‍ഷകാല മദ്യാഹ്നതില്‍ ....
ഭൈരവരാഗം -ആശ്വിന പ്രഭാതത്തില്‍ ....
ശ്രീരാഗം -ശരത്കാല സായാഹ്നത്തില്‍ ....
ഇങ്ങനെ ....ഋതു ഭേദങ്ങള്‍ക്കനുസരിച്ച് രാഗങ്ങള്‍ സൃഷ്ട്ടിച്ച ..നമ്മുടെ നാട് ...!

നട്ടുച്ചയ്ക്ക് നിശാരാഗം ആലപിച്ച് ഇരുള്‍ പരത്തിയ ടാന്‍ സെന്നിന്‍റെ നാട്...!

നിറങ്ങളെയും പ്രകൃതിയെയും സ്വരബന്ധം ചെയ്ത് സപ്ത സ്വരങ്ങള്‍ രൂപപ്പെടുത്തിയ നാട് ...!!

നടത്തയുടെ ഇരട്ടതാളം,,,ആന്തരിക ശ്വാസ ത്തിന്‍റെ ത്രിമാന താളം ഉള്‍പ്പെടെ 120--- താളങ്ങള്‍
വിസ്തരിച്ച ഋഷി വര്യന്‍ മാരുടെ നാട് ...!

അറിവിന്‍റെ ദേവതയായ സരസ്വതിയില്‍ തന്ത്രി വാദ്യങ്ങളുടെ മാതാവായ വീണയെ പ്രതീക വത്ക്കരിച്ച നാട്.....!

ഒടക്കുഴലി ന്‍റെ മാസ്മരികത കൊണ്ട് ആയിരമായിരം ഗോപികമാരുടെ മനം കവര്‍ന്ന ശ്രീകൃഷ്ണ ന്‍റെ നാട് ...!

ത്യാഗരാജ സ്വാമിമുതല്‍ ,,ചെമ്പേ വരയുള്ള ...സംഗീത ചക്ര വര്‍ത്തി കളുടെ നാട് ...!

ഇവിടം ....അത്ര മോശമായിരുന്നെങ്കില്‍ ....ഹേ...ഗന്ധര്‍വാ ...മകനെ അമേരിക്കയില്‍ പാടിച്ചാല്‍ മാത്രം മതിയായിരുന്നല്ലോ ...!!!!

I Bow To Thee, Mother

From: mohruk ameenu <mohrukameenu@gmail.com>
To: Keralites@yahoogroups.com
Cc: "joal0791@yahoo.com" <joal0791@yahoo.com>
Sent: Thursday, October 6, 2011 7:17 PM
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

പ്രിയപ്പെട്ടവരേ,

                  മിസ്റ്റര്‍ ജോണ്‍ തോമസ്‌ ചൂണ്ടിക്കാണിച്ചതും, അനു മുരളി ചൂണ്ടിക്കാണിച്ചതും ഒരു പോലെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇപ്പോള്‍  ഐഡിയ സ്റ്റാര്‍ സിങ്ങറില്‍ നടന്ന സംഭവങ്ങള്‍ അറിഞ്ഞപ്പോള്‍ (വല്ലപ്പോഴും എവിടെയെങ്കിലും വെച്ച് ഒഴിവാകാന്‍ പറ്റാത്ത അവസരങ്ങളില്‍ ഏതോ എപ്പിസോട്കള്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ ഞാന്‍ ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ പ്രേക്ഷകന്‍ അല്ല ) K J യേശുദാസിനെ ആവശ്യമില്ലാത്ത ബഹുമാനങ്ങള്‍ നല്‍കി മലയാളി ആദരിച്ചു നശിപ്പിച്ചു എന്ന ഒരു ചിന്തയാണ് എന്നില്‍ ഉളവാകുന്നത്. പല പ്രാവശ്യം, പല സുഹൃത്തുക്കളുടെയും ഈ പരിപാടി കാണാനുള്ള ക്ഷണം സ്നേഹപൂര്‍വ്വം നിരസിക്കുമ്പോഴും ഞാന്‍ പ്രത്യേകം അവരോടു പറഞ്ഞിരുന്നത്, യേശുദാസിന്റെ കുട്ടികളെ തെണ്ടിക്കരുത് എന്ന വാക്കുകളായിരുന്നു. അത് കൂടാതെ അന്നത്തെ പല അഭിപ്രായ പ്രകടനങ്ങളും അദ്ദേഹത്തിന്റെ മുഖം കരി വീഴുന്നിടത്ത് അദ്ദേഹം തന്നെ മനപ്പൂര്‍വം കൊണ്ട് വെച്ച പോലെയായി. അനു മുരളി പറഞ്ഞ പോലെ ഒരു നോബല്‍ സമ്മാനത്തില്‍ അല്ല ഭാരതത്തിന്റെ യശസ്സ്. നോബല്‍ സമ്മാനങ്ങള്‍ കൊടുക്കുന്നത് നീതിപൂര്‍വമാണോ എന്നത് തന്നെ ഇനിയും വ്യക്തതയില്ലത്തതാണ്. തന്നെയുമല്ല വിദേശ വസ്തുക്കള്‍ ബഹിഷ്കരിച്ച മഹാത്മാവ് ഒരിക്കലും, ഏറ്റവും മങ്ങിയ സ്വപ്നത്തില്‍ പോലും ഇതൊന്നും ആഗ്രഹിച്ചിട്ടുണ്ടാവില്ല. കോടാനു കോടി ഭാരത മക്കളുടെയും, വിദേശികളുടെയും മനസ്സില്‍ ഇന്നും മഹാത്മാവ് ജീവിച്ചിരിക്കുന്നു. അതിലും വലിയ സമ്മാനമാണോ നോബല്‍ സമ്മാനം.? പക്ഷെ സ്നേഹപൂര്‍വ്വം ഞാന്‍ പറയട്ടെ, ജോണ്‍ തോമസ്‌ പറയാന്‍ ഉദ്ദേശിച്ച കാര്യം ആ അര്‍ത്ഥത്തില്‍ അല്ല അനു മുരളി മനസ്സിലാക്കിയത്‌. ജോണ്‍ തോമസ്‌ പറഞ്ഞ കാര്യം ഒരു വലിയ സത്യമാണ്. ഏറ്റവും കൂടുതല്‍ ജോലി സ്ഥലങ്ങളില്‍ ഹരാസ് ചെയ്യപ്പെടുന്നത് ഇന്ത്യക്കാരും ബംഗ്ലാദേശികളും ആണ്‌. ജോലി ചെയ്തിട്ട് കൂലി കൊടുക്കാതെ, കൂടുതല്‍ ജോലി ചെയ്യിച്ചു കൊണ്ട്, എത്ര ജോലി ചെയ്താലും നല്ല ഒരു വാക്കെങ്കിലും പറയാതെ, നല്ല ഒരു താമസസ്ഥലം കൊടുക്കാതെ അങ്ങനെ എന്തെല്ലാം അനുഭവങ്ങള്‍  ഓരോ  ഇന്ത്യക്കാരനും  പറയാന്‍ കാണും എന്നറിയാമോ അനുവിന്? അറബിയില്‍ ഇന്ത്യക്കാരന്‍ ഹിന്ദിയാണ്. പുച്ഛത്തോടെ ഹിന്ദി എന്ന് വിളിച്ചു ആക്ഷേപിക്കുന്നത് കേട്ടിട്ടുണ്ടോ  അനു മുരളി? മറ്റു അറബി രാജ്യങ്ങളിലെ കുട്ടികള്‍ തമ്മില്‍  വഴക്കിടുമ്പോള്‍ നീ ഹിന്ദിയാണ്‌ നിന്റെ പാസ്പോര്‍ട്ട്‌ ഹിന്ദി പാസ്പോര്‍ട്ട്‌ ആണ്‌ എന്നൊക്കെയാണ് പറഞ്ഞു ആക്ഷേപിക്കുന്നത്. എന്നാലും ഇത്രയും ഇന്ത്യക്കാര്‍ ഇവിടെ നില്‍ക്കുന്നതും ഇനിയും ആളുകള്‍ വരാന്‍  ശ്രമിക്കുന്നതും  നാട്ടില്‍ നിന്നും പണിയെടുത്ത്‌ നടത്താന്‍ കഴിയാത്ത കാര്യങ്ങള്‍ ഇവിടെ പണിയെടുത്ത്‌ നടത്താന്‍ കഴിയും എന്നത് കൊണ്ടാണ്. മാസാവസാനം ഒന്നിച്ചു കുറച്ചു  പണം കിട്ടുമ്പോള്‍ എന്തെങ്കിലും  കാര്യത്തിന്  അത് ഉപകരിക്കും. പലപ്പോഴും പലരും ഇവിടെ നില്‍ക്കുന്നത്   ഗതികേട്   കൊണ്ടാണ്. എന്തെങ്കിലും നിവൃത്തിയുണ്ടെങ്കില്‍ നാടും, വീടും, ഉറ്റവരെയും, ഉടയവരെയും,  പൊന്നുമക്കളെയും വിട്ടു ഞങ്ങളൊക്കെ പ്രവാസികള്‍ ആകുമെന്ന് തോന്നുന്നുണ്ടോ? അത് കൊണ്ട് ഇത് പോലുള്ള ചര്‍ച്ചകളില്‍ ആരെങ്കിലും യാഥാര്‍ത്ഥ്യം ചൂണ്ടിക്കാണിക്കുമ്പോള്‍ ക്ഷോഭിക്കരുത്. ആത്മാഭിമാനത്തിന് ക്ഷതമേറ്റിട്ടും ഇവിടെ പിടിച്ചു നില്ക്കാന്‍ വിധിക്കപ്പെട്ട ഇന്ത്യക്കാര്‍ അയക്കുന്ന പണം നമ്മുടെ സമ്പത് വ്യവസ്ഥയുടെ നട്ടെല്ലാണ് എന്നുള്ളത് നാമൊരിക്കലും വിസ്മരിച്ചു കൂടാ. അവരെ വന്ദിചില്ലെങ്കിലും നിന്ദിക്കരുത്. ഇത് പോലുള്ള ചര്‍ച്ചകളില്‍ പല അഭിപ്രായങ്ങളും  ഉരുത്തിരിഞ്ഞു വരും. പലരും വിവിധ രീതിയില്‍ അവരുടെതായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കും. അതൊക്കെ സഹിഷ്ണുതയോടെ ശ്രദ്ധിക്കുകയും സഹിഷ്ണുതയോടെ പ്രതികരിക്കുകയും  ചെയതാല്‍, ഇത് പോലുള്ള ചര്‍ച്ചകളും വേദികളും നമ്മുടെ മതേതര, രാഷ്ട്രീയേതര, വിഭാഗീയേതര സൌഹൃദതിന്നു ആക്കം കൂട്ടാന്‍ ഉപകരിക്കും എന്ന ശുഭാപ്തി വിശ്വാസത്തോടെ.

2011/10/6 Anu Murali <
anumuraligis@yahoo.com>

മിസ്റ്റര്‍ ജോണ്‍ തോമസ്‌.. 

ഒരു നോബല്‍ സമ്മാനം കിട്ടാതിരുന്നാല്‍ നശിച്ചു പോകുന്നതല്ല ഭാരതത്തിന്റെ യശസ്സ്. താങ്കള്‍ ഗള്‍ഫില്‍ ഏതു രാജ്യത്താണ് എന്നറിയില്ല. എന്നാലും പറയുകയാണ്‌. താങ്കളുടെ ചുറ്റുമുള്ള 'o' വട്ടം കണ്ടു അതാണ്‌ ലോകം എന്ന് പറയരുത്. ഭാരതത്തിലെ തൊഴിലാളികളെക്കാള്‍ കുറഞ്ഞ വേതനത്തിന് മറ്റു രാജ്യങ്ങളിലെ തൊഴിലാളികള്‍ പണിയെടുക്കാന്‍ തയ്യാറുള്ളപ്പോഴും ഇത്രയും അധികം ഇന്ത്യക്കാര്‍ ഗള്‍ഫില്‍ പണിയെടുക്കുന്നതും പണിയെടുക്കാന്‍ പോകാന്‍ ഇരിക്കുന്നതും അവരുടെ കഴിവിലുള്ള വിശ്വാസം കൊണ്ട് തന്നെ ആണ്. കാര്യങ്ങള്‍ വ്യക്തമായി അറിയില്ലെങ്കില്‍ അതിനെപ്പറ്റി വിടുവായത്തം പറയാതിരിക്കുന്നതാണ് നല്ലത്. പിന്നെ യേശുദാസിന്റെ കാര്യം: അയാള്‍ ആയിരക്കണക്കിന് ആള്‍ക്കാരുടെ മുന്‍പില്‍ വച്ച് കല്പന എന്ന ഒരു പാട്ടുകാരി ഭാരതത്തില്‍ ജനിച്ചത്‌ ഏതോ മുജ്ജന്മ പാപം കൊണ്ടാണെന്ന് പറഞ്ഞപ്പോള്‍ കുറെ ആള്‍ക്കാര്‍ അതിനു കരഘോഷം മുഴക്കുന്നുണ്ടായിരുന്നു. അതിലോരാളായി മാത്രമേ താങ്കളെ കാണുന്നുള്ളൂ. സ്വന്തം അമ്മയെ തല്ലിയാലും അതിനും രണ്ടു കാരണം കണ്ടെത്തുന്ന കാലമാണ്. താങ്കള്‍ ഇത് പറഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ. 

അനു മുരളി.

From: John Thomas <joal0791@yahoo.com>
To: Keralites <Keralites@YahooGroups.com>
Sent: Wednesday, 5 October 2011, 22:29:48
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

യേശുദാസ് എന്ന ഗായകന്റെ അനവസരത്തിലുള്ള വിവരക്കേട് വിളമ്പലും ആയി ബന്ധപ്പെട്ടു നാട്ടിലെ സകല രാജ്യസ്നേഹികളും നടത്തുന്ന മാന്യമായതും അല്ലാത്തതും ആയ അഭ്പ്രായങ്ങള്‍ നിരവധി ദിവസങ്ങളായി എവിടെ പ്രത്യക്ഷപ്പെടുന്നു. ഇതേ പറ്റി കൂടുതല്‍ ചിന്തിച്ചപ്പോള്‍ ഒരു കാര്യം മനസിലായി, പറഞ്ഞത് തീര്‍ത്തും അനവസരത്തില്‍ ആണെങ്കിലും ഇതില്‍ അല്‍പ്പം കാര്യമുണ്ട്. പ്രശ്നം ഇന്ത്യയുടെ ആണോ അല്ലെങ്കില്‍ ബാക്കിയുള്ളവരുടെ സമീപനത്തിലാണോ എന്നറിയില്ല, ഈ രാജ്യത്തിന്‌ അര്‍ഹിക്കുന്ന ഒരു മാന്യത ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇല്ല തന്നെ. ഇന്ത്യയില്‍ ഹിന്ദി സംസാരിക്കുന്നവരുടെ എണ്ണത്തിന്റെ പകുതി പോലും വരില്ല മൊത്തം അറബി രാജ്യങ്ങളുടെ ജനസംഖ്യ. എങ്കിലും അറബി യു എന്നിന്റെ ഔദ്യോതിക ഭാഷകളില്‍ ഒന്നായിരിക്കുമ്പോള്‍ ഹിന്ദിക് ആ പദവി ഇല്ല. ഇന്ത്യയുടെ യു എന്‍ സ്ഥിരാങ്കത്വവും അത് പോലെ തന്നെ. ഗാന്ധിജിക്ക് നോബല്‍ സമ്മാനം നല്‍കാതിരുന്നത് എന്ത് കൊണ്ടാണെന്ന് മനസിലാകുന്നില്ല. ഒന്നിനും കൊള്ളാത്ത ഒബാമക്ക് പോലും അവര്‍ അത് കൊടുത്തു. ജന ഗാന മന അധിനായകനെ (ജോര്‍ജ് രാജാവ്‌) പറ്റി കവിത എഴുതിയില്ലയിരുന്നു എങ്കില്‍ വിശ്വകവി ടാഗോറിന് നോബല്‍ സമ്മാനം കിട്ടുമായിരുന്നോ എന്ന കാര്യം പരിശോധിക്കപ്പെടെണ്ടാതാണ്. ഇത് തന്നെ ആണ് ഇന്ത്യന്‍ കലകളോടും മറ്റുമുള്ള വിദേശികളുടെ സമീപനം. ഒരു മൈക്രോ മൈനോരിറ്റി ഇതില്‍ അപവാദമായി ഉണ്ടാകാം, കലാമണ്ഡലത്തിലും മറ്റും കാണുന്ന മദാമ്മമാരെപ്പോലെ.

വ്യതിപരമായും നല്ല ഒരു സമീപനമല്ല വിവിധ രാജ്യങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നും കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ആഗോള തലത്തില്‍ ഏറ്റവും അധികം മറ്റുള്ളവരാല്‍ ഹരാസ് ചെയ്യപ്പെടുന്നത് ഒരു പക്ഷെ ഇന്ത്യ തൊഴിലാളികള്‍ ആയിരിക്കും.

സ്വന്തമായി ഒരു രാജ്യം പോലും ഇല്ലാത്ത പലെസ്തെനികള്‍ പോലും ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ തോഴിലകളെ പീടിപ്പിക്കുനതായ് കാണാന്‍ സാധിചിട്ടിടുണ്ട്. ദുബൈയില്‍ മലബാറി എന്ന് പറഞ്ഞാല്‍ എന്തോ കൊള്ളാത്തവന്‍ എന്നാണ് അര്‍ഥം. നല്ല ജോലിയില്‍ ഇരിക്കുന്ന പല മലയാളികളും സ്വന്തം അസ്ഥിത്വം വെളിവാകാതിരിക്കാന്‍ ആങ്കലെയത്തിലും ഹിന്ദിയിലും ഒക്കെയാണ് മൊഴിയുന്നത്.

യൂറോപ്പിലെ മലയാളി നേര്സുമാരെ പറ്റി ഗുണ്ടെര്‍ ഗ്രാസ്സ് കളിയാക്കി എഴുതിയതും വായിചിട്ടിണ്ട്. സായിപ്പിന്റെ പള്ളിയില്‍ പോകാന്‍ ചന്കോറപ്പില്ലത്തവര്‍ നാടന്‍ പള്ളീലച്ചന്മാരെ അമേരിക്കയിലേക്ക് കേറ്റി അയക്കുന്നുമുണ്ട്. അങ്ങനെ ഒരുപാട് അച്ചന്മാര്‍ക്ക് അമേരിക്കയില്‍ പണികിട്ടുന്നുണ്ട്.

ചുരുക്കത്തില്‍ നമ്മുടെ ഗന്ധര്‍വന്‍ വിടുവായ പറഞ്ഞതാനെക്കിലും ഇന്ത്യക്കാര്‍ക്ക് വെളിയില്‍, ഇന്ത്യയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ വിചാരിക്കുന്ന പോലെയുള്ള വിലയൊന്നും ഇല്ല. പ്രശ്നം ഇന്ത്യയുടെ ആണോ അല്ലെങ്കില്‍ ബാക്കിയുള്ളവരുടെ സമീപനത്തിലാണോ എന്നറിയില്ല, ഇതൊരു ദുഃഖ സത്യമാണ്.

എല്ലാ രാജ്യസ്നേഹികള്‍ക്കും എന്തെ മുന്‍‌കൂര്‍ ക്ഷമാപണം.
From: Jacob Joseph <rsjjin@yahoo.com>To: "Keralites@yahoogroups.com" <Keralites@yahoogroups.com>
Sent: Wednesday, October 5, 2011 3:30 PM
Subject: Re: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

നാം ഉള്‍പ്പെടുന്ന മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ശ്രീ യേശുദാസ്‌ പറഞ്ഞത്.

നമുക്ക്‌ നമ്മെ കുറിച്ചു ഒരു മതിപ്പുമില്ല. മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന പഴംചോല്ലും കൂട്ടിനുണ്ട്.

മംഗ്ലീഷ് പറയുന്ന അവതാരകരും, മലയാളം പറഞ്ഞതിന് ശിക്ഷ നല്‍കുന്ന സ്കൂളുകളും മറ്റും അദ്ദേഹത്തിന് കൂട്ടിനുണ്ട്.

ട്രിവാണ്ട്രം, ക്വയിലോണ്‍, ട്രിചൂര്‍, കാലികറ്റ് എന്നൊക്കെ അഭിമാനത്തോടെ പറയുന്ന മലയാളികള്‍ മദ്രാസും, കല്‍കത്തയും  ബോംബെയുമോക്കേ മറന്നേ പോയി.

പുറത്തുനിന്നും ആരെങ്കിലും കേരളത്തില്‍ വന്നാല്‍ നമ്മള്‍ അവരുടെ ഭാഷയില്‍ അവരോട് സംസാരിക്കാന്‍ ശ്രമിക്കും, നമ്മള്‍ കേരളത്തിനു പുറത്ത്‌ ചെന്നാലോ, അപ്പോഴും നമ്മള്‍ അവരുടെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കും.

എന്തിനേറെ പറയുന്നു? കാര്‍ കരയിലും വെള്ളത്തിലും ഓടിക്കാന്‍ ശ്രമിച്ച ഒരു മലയാളിക്കെതിരെ അധികാരികള്‍ അറസ്റ്റ്‌ ഭീഷണി മുഴക്കിയതായ വാര്‍ത്ത ഒരിക്കല്‍ ടിവിയില്‍ കണ്ടതായി ഓര്‍ക്കുന്നു. അദ്ദേഹം നിര്‍മിച്ച കാര്‍ ഇപ്പോളും ഷെഡില്‍ കിടന്നു തുരുമ്പെടുക്കുന്നുണ്ടത്രെ. ഇത്രയും വലിയ കാര്യങ്ങളൊക്കെ ഒരു മലയാളി ചെയണോ എന്ന ചിന്ത നമ്മളില്‍ രൂഡമൂലമാണ്.

From: Joe Joseph A U <joejosephau@gmail.com>
To: Keralites <Keralites@YahooGroups.com>
Sent: Tuesday, October 4, 2011 11:34 PM
Subject: [www.keralites.net] മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ( കേരളത്തില്‍) ജനിക്കും..(യേശുദാസ്‌)

"ഇവള്‍ കല്‍പ്പന, wonderful അവള്‍ ഇവിടെ ജനിക്കേണ്ട കുട്ടിയല്ല വല്ല അമേരിക്കയിലോ മറ്റോ ആയിരുന്നെങ്കില്‍...."

മുന്ജന്മത്തില്‍ ചെയ്ത പാപം കൊണ്ടാണോ ഇവിടെ (കേരളത്തില്‍) ജനിച്ചത്‌ എന്ന് ഞാന്‍ സംശയിക്കുന്നു...(കൈയ്യടി) .യേശുദാസ്‌.

http://www.youtube.com/watch?v=kVLZc_AkHsI

പ്രിയ ദാസേട്ട താങ്കളെ വിമര്‍ശിക്കാനുള്ള ഒരു വിധത്തിലുള്ള യോഗ്യതയും ഇല്ലാത്ത, ഒരു വിധത്തിലുള്ള പേരോ പ്രശസ്തിയോ ഇല്ലാത്ത ഒരു പീറ,സാധാരണക്കാരന്‍ മലയാളി ആണ് ഞാന്‍. താങ്കളുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. കാരണം. എന്‍റെ കേരളം,എന്‍റെ ഭാഷ,എന്‍റെ സംസ്കാരം, എനിക്ക് പ്രിയപ്പെട്ടതാണ്.അതിനെ ,സംഗീതത്തിന്റെയും, തത്വ ചിന്തയുടെയും സര്‍വജ്ഞ പീഠം ചവിട്ടിയ താങ്കള്‍ ചവിട്ടി അരച്ചു.താങ്കളില്‍ നിന്നും അങ്ങനെ ഒരു വര്‍ത്തമാനം തീരെ അപ്രതീക്ഷിതം ആയിരുന്നു..

ഓര്‍മവച്ച നാള്‍മുതല്‍ മനസ്സില്‍ കൊണ്ട് നടന്ന താങ്കളുടെ വിഗ്രഹം ഞാന്‍ തന്നെ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു പൊട്ടിച്ചു.. അറിവില്ലായ്മ ആണെങ്കില്‍ ക്ഷമിക്കുമല്ലോ,ഏതാനും സംശയങ്ങള്‍ ചോദിച്ചോട്ടെ.

കേരളത്തില്‍ ജനിച്ച എല്ലാവരും മുന്ജന്മത്തില്‍ പാപം ചെയ്തവര്‍ ആണോ?

അമേരിക്കയില്‍ ജനിച്ചാല്‍ പാപം ഇല്ലേ ? താങ്കളുടെ പിതാവും,ഗുരുവും, ഒക്കെ ആ മാരക പാപം ചുമക്കുന്നവരും പാപികളും ആയിരിക്കും അല്ലെ?

ഈ അമേരിക്കയില്‍ എങ്ങനെയാ,സായിപ്പന്മാര്‍ക്ക് ശാസ്ത്രീയ സംഗീതവും, കര്‍ണാടക സംഗീതവും ഒക്കെ നല്ല പരിജ്ഞാനം ആയിരിക്കും അല്ലെ?

ഒബാമ ഇന്നാള് ബിന്‍ ലാദന്‍ മരിച്ചപ്പോള്‍ ആനന്ദ ഭൈരവി രാഗത്തില്‍ ഒരു ഗാനം ആലപിച്ചു എന്ന് ഏതോ പത്രം എഴുതിക്കണ്ടു.ഭയങ്കരം തന്നെ!

ഈ രിയാലിടി ഷോ, പോട്ടെ താങ്കള്‍ എന്തോ അതിനെ വിമര്‍ശിച്ചു പറയുന്നത് കേട്ടല്ലോ, ഇപ്പോള്‍ എന്താ ഇങ്ങനെ?

താങ്കളുടെ പാട്ടുകേട്ട് വളര്‍ന്ന ഞങ്ങള്‍ മലയാളികള്‍ ഒക്കെ ഇവിടെ ജനിച്ചത്‌ കൊണ്ട് മുന്ജന്മത്തില്‍ പാപം ചെയ്തു എന്ന് ഉറപ്പിക്കാം അല്ലെ?

അത് മാറ്റാന്‍ ഒബാമയോട് ഒന്ന് പറയുമോ, താങ്കള്‍ ഒരു സായിപ്പിന് ജനിച്ച യഥാര്‍ത്ഥ അമേരിക്കകാരന്‍ ആണല്ലോ അല്ലെ?

അമേരിക്കയില്‍ മയാമി ബീച്ചില്‍ എവിടെയോ ആണ് താങ്കള്‍ ജനിച്ചത്‌ അല്ലെ? സായിപ്പന്മാരാനല്ലേ താങ്കളെ പ്രോത്സാഹിപ്പിച്ചു, സ്നേഹിച്ചു ഇത്ര വലിയ മഹാന്‍ ആക്കിയത്?

താങ്കള്‍ വളരെ നന്ദി ഉള്ളവന്‍ ആണ് ദാസേട്ട ആ നന്ദി നിങ്ങള്‍ സായിപ്പന്‍ മാരോട് കാണിച്ചു. സ്തുത്യര്‍ഹം. വളരെ നന്ദി പ്രിയ ദാസേട്ട, ഇനിയും വരണെ കേരളത്തിലേക്ക്...ഞങ്ങള്‍ പാപികളെ കാണാന്‍..

Joe, The Knight Templar


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment