ഓണക്കാലം നാട്ടില്‍ ചെലവഴിക്കാന്‍ കഴിയാത്തതിലുള്ള ഐടി കൂട്ടത്തിന്റെ സങ്കടത്തിന് അല്‍പ്പമെങ്കിലും അറുതിവരുന്നത് സ്ഥാപനത്തില്‍ സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കുമ്പോഴാണെന്ന് ജീവനക്കാരെക്കാള്‍ കമ്പനികള്‍ക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ എല്ലാ കമ്പനികളും മത്സരിച്ചാണ് ഇക്കുറി ഓണാഘോഷം സംഘടിപ്പിച്ചത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലെ ഓണാഘോഷം ഓണത്തിന് കൃത്യം ഒരാഴ്ചമുമ്പുതന്നെ നടന്നു. ഒന്നൊന്നര ഓണമായിരുന്നു എന്ന് എല്ലാവരും സമ്മതിച്ചുപോയ ആഘോഷം.
പുലികളിയായിരുന്നു മുഖ്യ ആകര്‍ഷണം. പുറത്തുനിന്നെത്തിയ പലതരം പുലികള്‍ തങ്ങളുടെ ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്കില്‍ നിറഞ്ഞാടിയപ്പോള്‍ ഐടി പുലികളും വിട്ടില്ല. പൂക്കളമത്സരത്തില്‍ 30 കമ്പനികളാണ് പങ്കെടുത്തത്. നാട്ടിന്‍പുറത്ത് പൂക്കളില്ല എന്നു കരുതി നോര്‍ത്തിലെ പരമാര അമ്പലത്തിന്റെ അടുത്തുപോയി വിലപേശാനൊന്നും ആരും മെനക്കെട്ടില്ല.

ടെക്നോളജി തലസ്ഥാനമായ ബംഗളൂരുവില്‍നിന്ന് നാട്ടിലെത്താന്‍ വെമ്പല്‍കൊണ്ടിരിക്കുന്ന ഐടിക്കാരെ വിളിച്ച് പൂവ് ഏര്‍പ്പാടാക്കി. മൊത്തത്തില്‍ ലോഡുംപടി പൂവെത്തി. ആളുപിടിച്ചാലെത്താത്ത വട്ടത്തില്‍ 30 പൂക്കളം റെഡി. മാര്‍ക്കിടാന്‍ വന്നവരെയും ഞെട്ടിച്ചുകളഞ്ഞു. സദ്യയിലും മോശമാക്കിയില്ല. ഹോട്ടല്‍ഫുഡിനും ഹോസ്റ്റല്‍ ഫുഡിനുമായി കുറേയേറെ പണം കളയുന്നവര്‍ക്ക് സദ്യ കണ്ടപ്പോള്‍ ചെറിയൊരു ആവേശം. രണ്ടുകൂട്ടം പായസവും പപ്പടം, പഴവുമെല്ലാം കൂട്ടിയൊരു പിടിപിടിച്ച് സദ്യയുടെ കാര്യത്തിലും തങ്ങള്‍ മോശക്കാരല്ലെന്നു തെളിയിച്ചുകളഞ്ഞു.
ഇങ്ങനെ ആഘോഷമെല്ലാം നടക്കുന്നുണ്ടെങ്കിലും നാട്ടിലെ ആഘോഷം ഒന്നു വേറെതന്നെയെന്ന് എല്ലാവരും സമ്മതിക്കുന്നു. തൃശൂര്‍ക്കാരനായ നിഖിലിന്റെ അഭിപ്രായത്തില്‍ നാട്ടിലെ ഓണം കഴിഞ്ഞേ മറ്റെന്തിനും സ്ഥാനമുള്ളു. പൂരാടദിവസം വൈകിട്ട് വീട്ടില്‍പോകാമല്ലോ എന്നോര്‍ക്കുമ്പേള്‍ സന്തോഷമുണ്ട്. തൃശൂരിലെ പുലികളിയില്‍ കൊക്കാല ദേശത്തിനുവേണ്ടി റോഡിലിറങ്ങുന്നതിന്റെ ആവേശം ഇന്‍ഫോ പാര്‍ക്കിലെ പുലികളിക്കില്ലെന്ന് നിഖില്‍ തുറന്നു സമ്മതിക്കുന്നു. ഇന്‍ഫോ പാര്‍ക്ക് ഓണാഘോഷത്തിനുപുറമേ വിവിധ കമ്പനികളും ജീവനക്കാര്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു. ഓണപ്പാട്ട്, വടംവലി മത്സരങ്ങളും നടന്നു. ജീവനക്കാരില്‍നിന്നുതന്നെ കുടവയറന്മാരെ മാവേലിയാക്കിയാണ് ചിലര്‍ ആഘോഷങ്ങള്‍ക്ക് കൊഴുപ്പുകൂട്ടിയത്.
നെറ്റോണത്തിനും കുറവില്ലെന്നും ഇവിടെയുള്ളവര്‍ പറയുന്നു. ഫെയ്സ്ബുക്കിലും ട്വിറ്ററിലുമെല്ലാം പുതിയ പുതിയ ആശംസാവാചകങ്ങള്‍ നിരത്തിയാണ് നെറ്റില്‍ ആഘോഷം പൊടിപൊടിക്കുന്നത്. കൂടെ ജോലിചെയ്യുന്നവരോടൊത്ത് ഓണമാഘോഷിക്കുന്നതില്‍ പ്രത്യേക രസമുണ്ടെന്ന് കാല്‍പൈന്‍ ടെക്നോളജീസിലെ ജിജോ പറയുന്നു. എന്നാലും നാട്ടില്‍ കുട്ടിക്കാലംമുതലുള്ള കൂട്ടുകാരോടൊത്തുള്ള ഓണക്കളികളുടെയും മറ്റും സന്തോഷം നല്‍കാന്‍ കമ്പനികള്‍ സംഘടിപ്പിക്കുന്ന ഇന്‍സ്റ്റന്റ് ഓണത്തിനാകില്ലെന്നാണ് ജിജോയുടെ അഭിപ്രായം.

www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net

MARKETPLACE
.
__,_._,___