ഫെയ്‌സ്ബുക്കില്‍ സ്‌പാം പടരുന്നു; ടീഷര്‍ട്ടിന്റെ പേരില്‍
-സുജിത് കുമാര്‍

കുറച്ചു ദിവസമായി ഫെയ്‌സ്ബുക്കില്‍ പടരുന്ന സ്പാം (പാഴ്‌സന്ദേശം) എന്തെന്നോ, 'ഫെയ്‌സ്ബുക്ക് ഏഴാം പിറന്നാള്‍ ടീഷര്‍ട്ട്'! ഇതു വരെ വന്നുപോയ സ്പാമുകളില്‍ നിന്നും വ്യത്യസ്തമാണ് ഇതിന്റെ പ്രവര്‍ത്തന രീതി. ഒറ്റനോട്ടത്തില്‍ സ്പാമാണെന്നു തോന്നാത്തതും, ഒരു ശരാശരി ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ വീഴ്ത്താന്‍ ഉതകുന്നതും.
ഫെയ്‌സ്ബുക്കിന്റെ ഏഴാം വാര്‍ഷികം പ്രമാണിച്ച് ടീഷര്‍ട്ടുകള്‍ സൗജന്യമായി നല്‍കുന്നു എന്നു സൂചിപ്പിക്കുന്ന സ്റ്റാറ്റസ് അപ്‌ഡേറ്റുകളായാണ് ഈ സ്പാം പടരുന്നത്. സ്വന്തം ചുമരില്‍ (ഫെയ്‌സ്ബുക്ക് വാള്‍) പോസ്റ്റുചെയ്യാനുള്ള അവകാശം തനിക്കു മാത്രമായി ക്രമീകരിച്ചാല്‍ ഓട്ടോമാറ്റിക് ആയി സുഹൃത്തുക്കളിലൂടെ പരക്കുന്ന സ്പ്പാമുകള്‍ ഒരു പരിധിവരെ നിയന്ത്രിക്കാമെങ്കിലും ഈ ടീഷര്‍ട് സ്പാം വ്യത്യസ്തമാണ്.
ഫെയ്‌സ്ബുക്ക് സെക്കന്‍ഡറി മെയില്‍ ഐഡി ഉപയോക്താക്കളില്‍ നിന്നുതന്നെ ശേഖരിച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റുകളിലൂടെ വ്യാപിക്കുന്നു എന്നതിനാല്‍ സാധാരണ സ്പാം ഫില്‍ട്ടര്‍ സംവിധാനങ്ങള്‍ ഇവിടെ ഫലപ്രദമാകുന്നില്ല.
വളരെ പ്രൊഫഷണലായി ഡിസൈന്‍ ചെയ്ത ഒരു വെബ്‌സൈറ്റ് ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ഡൊമെയ്‌നുകളും അവയുടെ സബ് ഡൊമെയ്‌നുകളും മാറ്റിമാറ്റി ഉപയോഗിക്കുന്നതിനാല്‍ വളരെ സജീവമായിത്തന്നെ നിലനില്‍ക്കാനും അതിനാകുന്നു.
ഫെയ്‌സ്ബുക്ക് ടീഷര്‍ട്ട് വാഗ്ദാനം ചെയ്ത് ഈ സൈറ്റ് ഉപയോക്താക്കളെ വിദഗ്ദമായി തെറ്റിദ്ധരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ മറ്റു സ്പാമുകളുടെ വലയില്‍ ഇതുവരെ വീഴാതിരുന്ന പലരും ഈ കുഴിയില്‍ വീഴുന്നു.
Free.be, tbtshirt.into, treefavours.into തുടങ്ങിയ ഡൊമെയ്‌നുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. മാത്രമല്ല ബിറ്റ്.ലി, ടൈനി യുആര്‍എല്‍ തുടങ്ങിയ യുആര്‍എല്‍ ചുരുക്കുന്ന സങ്കേതങ്ങളും ഉപയോഗപ്പെടുത്തിയിരിക്കുന്നു.
സുഹൃത്തുക്കളുടേതായി വരുന്ന ഫോട്ടോയോടു കൂടിയതും അല്ലാത്തതുമായ സൈറ്റ് ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ പ്രത്യേകിച്ച് സംശയമൊന്നും തോന്നാത്ത, വളരെ പ്രൊഫഷണലായി ഡിസൈന്‍ ചെയ്ത സൈറ്റിലേയ്ക്ക് എത്തപ്പെടുന്നു. നാല് കാര്യങ്ങളാണ് ടീഷര്‍ട്ട് നേടാനായി ചെയ്യാന്‍ ആവശ്യപ്പെടുന്നത്
1. പ്രസ്തുത സൈറ്റിലെ ലൈക്ക് ബട്ടണില്‍ ക്ലിക് ചെയ്ത് പേജ് ലൈക് ചെയ്യുക (ഇതിലൂടെ ഈ സ്പാം നിങ്ങളുടെ സുഹൃത്തുക്കളിലേയ്ക്ക് നോട്ടിഫിക്കേഷന്‍ ആയി എത്തുന്നു.)
2. മൂന്നാമത്തെ സ്‌റ്റെപ് മനസ്സിലാക്കാനുള്ള ഒരു വീഡിയോ കാണുക (കാരണം മൂന്നാമത്തെ സ്‌റ്റെപ്പ് പല ഫെയ്‌സ്ബുക്ക് ഉപയോക്താക്കള്‍ക്കും അജ്ഞാതമാണ് എന്നതുകൊണ്ടുതന്നെ)
3. നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ നല്‍കുക. ഇതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട ഭാഗം.
http://facebook.com/mobile എന്ന ഫെയ്‌സ്ബുക്ക് മൊബൈല്‍ സൈറ്റില്‍ പോയാല്‍ (ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം) നിങ്ങള്‍ക്ക് ലഭിക്കുന്ന സ്വകാര്യ സെക്കന്‍ഡറി ഈമെയില്‍ ഐഡി പകര്‍ത്തി നല്‍കുവാന്‍ ആവശ്യപ്പെടുന്നു. വളരെ നിരുപദ്രവകരം എന്ന് ഒറ്റ നോട്ടത്തില്‍ തോന്നിക്കുന്ന ഒരു സ്‌റ്റെപ്പ്.
ഫെയ്‌സ്ബുക്ക് സെക്കന്‍ഡറി മെയില്‍ ഐഡിയെപ്പറ്റി അല്‍പ്പം.....ഫെയ്‌സ്ബുക്ക് പ്രൈവറ്റ് മെയില്‍ ഐഡിയെപ്പറ്റി ഫെയ്‌സ്ബുക്ക് പറയുന്നതെന്തെന്നു നോക്കൂ-
എല്ലാ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ക്കും ഫെയ്‌സ്ബുക്ക് ഡൈനാമിക് ആയി നല്‍കുന്ന ഒരു സ്വകാര്യ സെക്കന്‍ഡറി മെയില്‍ ഐഡി ഉണ്ടായിരിക്കും. അതായത് സ്റ്റാറ്റസ് , ഫോട്ടോകള്‍, വീഡീയോകള്‍ തുടങ്ങിയവ ഈമെയിലിലൂടെ അപ്‌ഡേറ്റ് ചെയ്യുന്നതിനായാണ് തികച്ചും സ്വകാര്യമായ ഈ മെയില്‍ ഐഡി ഉപയോഗിക്കുന്നത്. അപ്‌ലോഡ് ഈമെയില്‍ എന്നപേരിലും ഇത് അറിയപ്പെടുന്നു. ഇത് കൈവശമുള്ള ആര്‍ക്കും പ്രസ്തുത ഈമെയില്‍ ഐഡിയിലേയ്ക്ക് സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും അയച്ച് സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യാനാകും. ഇതില്‍ നിന്നും മനസ്സിലാകുന്നില്ലേ ഈ ഐഡി മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നതിലെ അപകടം!
4. മറ്റു ഫെയ്‌സ്ബുക്ക് സ്പാമുകളേപ്പോലെത്തന്നെ ഒരു സര്‍വെ മുഴുവനാക്കാനും നിങ്ങളുടെ വിലാസവും ഫോണ്‍ നമ്പറും രേഖപ്പെടുത്താനും പറയുന്നതാണ് നാലാമത്തെ സ്‌റ്റെപ്പ്. പേരും വിലാസവും മൊബൈല്‍ നമ്പറുമൊക്കെ ഇത്തരം സ്പാമര്‍മാരുടെ കയ്യിലെത്തിയാലുള്ള അപകടം ഊഹിക്കാവുന്നതേയുള്ളൂ.
ഇപ്പറയുന്ന സ്‌റ്റെപ്പുകള്‍ മുഴുവനായാല്‍ ഉടന്‍ തന്നെ പ്രസ്തുത ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ സ്റ്റാറ്റസ്സായി 'ലഭിക്കാത്ത ടീഷര്‍ട്ടീന്റെ ഫോട്ടോയും ടീഷര്‍ട്ട് ലഭിക്കാനുള്ള സൈറ്റിന്റെ ലിങ്കും' ഒരു അപ്‌ഡേറ്റായി ചേര്‍ക്കപ്പെടും. അതായത് നിങ്ങളിലൂടെ നിങ്ങളുടെ സുഹൃത്തുക്കളും ഈ വലയില്‍ കുരുങ്ങുന്നു.
സ്പാം തടയാന്‍-
ടീഷര്‍ട്ടീന്റെ മോഹവലയത്തിലകപ്പെട്ട് ആവശ്യപ്പെട്ടതെല്ലാം നല്‍കിയവര്‍ ചെയ്യേണ്ടത്...
1. ഫെയ്‌സ്ബുക്ക് സെക്കന്‍ഡറി ഈമെയില്‍ പുതുക്കുക. ഇതിനായി ഫെയ്‌സ്ബുക്കില്‍ ലോഗിന്‍ ചെയ്തതിനു ശേഷം http://facebook.com/mobile എന്ന സൈറ്റ് തുറക്കുക. തുടര്‍ന്ന് 'Upload via Email' എന്ന ഭാഗത്തിനടിയിലുള്ള 'Find out more' എന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. അപ്പോള്‍ ഒരു പോപ്പപ് വിന്‍ഡോ തുറക്കപ്പെടും. പ്രസ്തുത പോപ്പപ് വിന്‍ഡോയുടെ അവസാനഭാറ്റത്ത് 'ഞലളലേെവ ്യീൗൃ ൗുഹീമറ ലാമശഹ' എന്ന ലിങ്ക് കാണാം. അതില്‍ ക്ലിക് ചെയ്ത് നിങ്ങളുടെ സെക്കന്‍ഡറി ഫെയ്‌സ്ബുക്ക് മെയില്‍ പുതുക്കാം.
2. സ്പാം സൈറ്റ് അപ്‌ഡേറ്റ് ചെയ്ത ചിത്രങ്ങളും സ്റ്റാറ്റസ് മെസേജും നീക്കം ചെയ്യുക.
3. അജ്ഞാതനു നല്‍കിയ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും ഒന്നും മാറ്റാനാകാത്തതിനാല്‍ അവ ദുരുപയോഗം ചെയ്ത് ഉണ്ടായേക്കാവുന്ന കുഴപ്പങ്ങള്‍ മുന്‍ കൂട്ടിക്കണ്ട് ജാഗ്രത പാലിക്കുക.
4. ഇത്തരത്തിലുള്ള ഒരു സന്ദേശമോ ഫോട്ടോയോ ലിങ്കോ സുഹൃത്തിന്റേതായി ലഭിച്ചാല്‍ അതിനെ 'സ്പാം' ആയി നോട്ടിഫൈ ചെയ്യുക.
രസകരമായ മറ്റൊരു കാര്യം ഈ സ്പാമിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാനായി എഴുതിയിട്ടുള്ള ബ്ലോഗുകളിലും മറ്റും സ്പാമര്‍മാര്‍ ടീഷര്‍ട്ട് ലഭിച്ചു എന്ന അവകാശവാദം ഉന്നയിച്ച് വിശ്വാസ്യത നേടാനും ശ്രമിക്കുന്നു എന്നതാണ്. മാത്രമല്ല ഈ സ്പാം ഡൊമെയ്‌നുകള്‍ എല്ലാം രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്നത് ഇന്ത്യന്‍ മേല്‍വിലാസങ്ങള്‍ ഉപയോഗിച്ചാണ്!
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___