Wednesday 21 September 2011

[www.keralites.net] ഹര്‍ത്താല്‍ മഹാമഹം

 

ഹര്‍ത്താല്‍ മഹാമഹം

 
ഇന്നലത്തെ ഹര്‍ത്താല്‍ മഹാമഹം ആകെകൂടി ഒരു മഹാ വിജയമാക്കിത്തന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ ആശംസകള്. കല്ലേറ്‌ കത്തിക്കുത്ത്‌ വടിവാള്‍ വെട്ട്‌ എന്നീ കലാപരിപാടികളോടെ അരങ്ങേറി, കല്ല്യാണ പാര്‍ട്ടീസുകളെ വരെ നടു റോട്ടിലിട്ട്‌ തുണിയില്ലാതെ ഓടിച്ച നിങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌ പ്രത്യേക സമ്മാനങ്ങള്‍ തന്നെ ഏര്‍പ്പെടുത്തുന്നതായിരിക്കും. ടൂറിനു പോയി വന്ന പത്താംതരത്തില്‍ പഠിക്കുന്ന കൊച്ചു പിള്ളാരെ സൈക്കേളേല്‍ കേറാന്‍ പോലും സമ്മതിക്കാതെ നിങ്ങള്‍ കാണിച്ച ആ സുഷ്ക്കാന്തിയുണ്ടല്ലോ.. അതൊരു ഒന്നൊന്നര സുഷ്ക്കാന്തിയായിരുന്നു. പിന്നെ ഉത്സാഹിച്ച്‌ തല്ലിത്തകര്‍ത്ത കേന്ദ്രസംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ ചില ഓഫീസുകള്‍ നമ്മള്‍ പാര്‍ട്ടിക്കൊരു മുതല്‍ കൂട്ടു തന്നെയാണ്‌.

പ്രിയപ്പെട്ട ഹര്‍ത്താലനുകൂലികളേ.. സന്തോഷത്തോടെ നിങ്ങളെ അറിയിക്കട്ടെ.. നമ്മുടെ ഈ ഹര്‍ത്താലെന്ന ഹലാക്കിലെ അവുലും കഞ്ഞി കാരണം നമുക്കുണ്ടായ നേട്ടങ്ങളെന്താണെന്നു വച്ചാല്‍. പെട്രോളിന്റെ വില കുറച്ചു എന്നു മാത്രമല്ല ഇനിയൊരിക്കലും അത്‌ കൂട്ടത്തുമില്ലെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഇങ്ങിനെ പറഞ്ഞു പരിഹസിക്കാനല്ലാതെ ബിജെപ്പിയും ഇടതന്‍മാരും കൂടി ഇന്നലെ ചെയ്‌തു കൂട്ടിയ ശുദ്ധ തോണിവാസത്തിനു മറുപടിയില്ല. ഇത്രയൊക്കെ പുക്കാറു കാണിച്ച ഇടതന്‍മാര്‍ നാളെ കേരളത്തില്‍ അധികാരത്തില്‍ വരുമ്പോള്‍ കേരള സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും വാങ്ങിച്ചു കൊണ്ടിരിക്കുന്ന പെട്രോള്‍ നികുതി പാടേ ഇല്ലാതാക്കി പെട്രോളിന്റെ വില കുറക്കുമായിരിക്കും എന്നൊന്നും ഞങ്ങള്‍ ജനങ്ങള്‍ സ്വപ്നം കാണുന്നില്ല. ബിജെപ്പിയെങ്ങാനും നാളെ കേന്ദ്രത്തില്‍ വന്നാല്‍ കേന്ദ്ര നികുതി കൂടി എടുത്തു കളയണം. എന്നാല്‍ പിന്നെ ലിറ്ററിനു നാല്‍പ്പത്തി രണ്ടു രൂപ ചില്ലറ പൈസക്ക്‌ ഓരോ കേരളീയനും പെട്രോള്‍ ലഭിക്കും.

പക്ഷെ നിങ്ങളങ്ങിനെ ചെയ്യില്ല. പകരം നിങ്ങളും വിലയൊക്കെ കൂട്ടും. നിങ്ങള്‍ക്കാവുന്ന വിധത്തിലെല്ലാം. നിങ്ങളെ കൊണ്ടിതിനൊക്കെയോ ആവൂ. ഒന്നിനും കഴിയില്ലെങ്കില്‍ പിന്നെ തൂറിത്തോല്‍പ്പിക്കുക എന്നൊരു പ്രയോഗമുണ്ട്‌ മലയാളത്തില്‍. നിങ്ങള്‍ തലങ്ങും വിലങ്ങും നടത്തി വരുന്ന ഈ നശിച്ച ഹര്‍ത്താല്‍ കാണുമ്പോഴാണ്‌ അതിണ്റ്റെ അര്‍ത്ഥം ശരിക്ക്‌ മനസ്സിലാവുന്നത്‌. പൊതുവേ മടിയന്‍മാരായ മലയാളീസിന്‌ ഹര്‍ത്താലെന്ന്‌ കേള്‍ക്കുന്നതേ ചക്കരയും തേങ്ങയും ഒരുമിച്ച്‌ കിട്ടിയ പോലെയാണ്‌. ആരെയും പറഞ്ഞിട്ട്‌ കാര്യമില്ല. നന്നാവിലെന്ന്‌ സ്വയം ഉറപ്പിച്ച്‌ നേതാക്കന്‍മാരും അവരുടെ ചന്തീം താങ്ങി നടക്കാന്‍ കുറേ അണികളും. എന്തു പണ്ടാറക്കെട്ട്‌ തലയിലേറ്റിയാലും കഴുതകളെ പോലെ മിണ്ടാതെ ചുമക്കാന്‍ കുറേ പൊതുജനങ്ങളും..
എഴുത്തുകാരന്‍ ആസാദ്‌

--
Thanks & Regards
Anish Philip

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment