എറണാകുളത്തെ ഒരു തുണിക്കടയിലെ ജീവനക്കാരനായ സലാം ജോലികഴിഞ്ഞു മടങ്ങവേ തോപ്പുംപടിയിലെ 'ജിയോ' ബാറില്‍ കയറി മദ്യപിച്ചു. ബില്ല് അടയ്ക്കാന്‍ നോക്കിയപ്പോള്‍ കൈയില്‍ മുപ്പതു രൂപ കുറവായിരുന്നു. പണത്തിന് പകരം കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കാഷ് കൌണ്ടറില്‍ ഏല്‍പ്പിച്ചതായി സലാം പറയുന്നു. തുടര്‍ന്ന് റോഡിലിറങ്ങിയ സലാമിനെ തൊഴിലാളികള്‍ ബാറിലെ അടുക്കളയിലേക്ക് കൂട്ടികൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ സലാമിന്റെ കണ്ണിനും ശരീരത്തിന്റെ പല ഭാഗങ്ങളിലും പരുക്കേറ്റു. തുടര്‍ന്ന് ജീവനക്കാര്‍ തന്നെ ഇയാളെ തോപ്പുംപടി പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. പരിക്കേറ്റയാളെ ഏറ്റെടുക്കില്ലെന്ന് പൊലീസ് അറിയിച്ചതിനാല്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടു പോയി 100 രൂപ പോക്കറ്റിലിട്ടുകൊടുത്തശേഷം വഴിയില്‍ തള്ളുകയായിരുന്നുവത്രേ.
ഒരുവിധത്തില്‍ ഇഴഞ്ഞ് വീട്ടുപടിക്കലെത്തിയ സലാം അവിടെ ബോധംകെട്ടുവീണു. രക്തത്തില്‍ കുളിച്ചു കിടക്കുന്ന സലാമിനെ ചൊവ്വാഴ്ച രാവിലെയാണ് വീട്ടുകാര്‍ കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് ഇടതു കണ്ണിന്റെ കൃഷ്ണമണിയും വെള്ളയും പൊട്ടിയതായി കണ്ടെത്തിയത്. കണ്ടാലറിയാവുന്ന നാല് ബാര്‍ ജീവനക്കാര്‍ക്കെതിരെ തോപ്പുംപടി പൊലീസ് കേസെടുത്തു.
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
MARKETPLACE
.
__,_._,___