Tuesday 13 September 2011

[www.keralites.net] തേജാഭായ്‌: വാക്കും പ്രവര്‍ത്തിയും

 

തേജാഭായ്‌: വാക്കും പ്രവര്‍ത്തിയും

Fun & Info @ Keralites.netവാക്കും പ്രവൃത്തിയും തമ്മില്‍ ഒരുബന്ധവുമില്ലാത്ത നടനാണ്‌ പൃഥ്വിരാജ്‌. മഹത്തായ സിനിമയെക്കുറിച്ച്‌ മാത്രമാണ്‌ അദ്ദേഹം എല്ലാ അഭിമുഖങ്ങളിലും പറയുക. താന്‍ തള്ളിക്കളഞ്ഞ നൂറ്‌ കണക്കിന്‌ കഥകളെയും തിരക്കഥകളെയും കുറിച്ച്‌ നിരന്തരം ഗീര്‍വ്വാണമടിക്കും. മലയാളത്തില്‍ നല്ല തിരക്കഥകളോ പ്രതിഭാധനന്‍മാരായ എഴുത്തുകാരോ ഉണ്ടാകുന്നില്ലെന്ന്‌ വിലപിക്കും. നല്ല സിനിമയുടെ ഭാഗമാവുകയാണ്‌, അത്‌ മാത്രമാണ്‌ തന്റെ ലക്ഷ്യമെന്ന്‌ വിളിച്ചുകൂവും. നായകനാകണമെന്നോ, സൂപ്പര്‍ താരമാകണമെന്നോ ആഗ്രഹമില്ല, നല്ല സിനിമയുടെ ഓരത്ത്‌ ഒരു കുന്തക്കാരനായി നിന്നാലും മതിയെന്ന്‌ എളിമ പറയും. എന്നിട്ട്‌ പുറത്തുവരുന്ന സിനിമകളോ? അവന്‍ ചാണ്ടിയുടെ മകന്‍, കാക്കി, ചോക്ലേറ്റ്‌, കങ്കാരു, വെള്ളിത്തിര, വണ്‍വേ ടിക്കറ്റ്‌, ലോലി പോപ്പ്‌, താന്തോന്നി, പൊലീസ്‌, പോലീസ്‌, മനുഷ്യ മൃഗം...അങ്ങനെ കാശിനുകൊള്ളാത്ത സിനിമകളില്‍ ഫാന്‍സി ഡ്രസ്‌ കളിക്കുന്നതാണ്‌ പ്രേക്ഷകര്‍ കാണുന്നത്‌. പറയു വാക്കിന്‌ പഴയ ചാക്കിന്റെ പോലും വിലയില്ലാത്ത നടനാണ്‌ പൃഥ്വിരാജെന്ന്‌ നിശംശയം പറയാനാവുന്ന മറ്റൊരു ചിത്രമാണ്‌ തേജാഭായ്‌ ആന്റ്‌ ഫാമിലി. വിന്റര്‍, ക്രേസി ഗോപാലന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദീപു കരുണാകരന്‍ സംവിധാനം ചെയ്‌ത ചിത്രമാണിത്‌. കഥയും തിരക്കഥയും ദീപുവിന്റേത്‌ തന്നെ.
മലേഷ്യയിലെ ഡോണാണ്‌ തേജാഭായ്‌ എറിയപ്പെടുന്ന റോഷന്‍ വര്‍മ്മFun & Info @ Keralites.net(പൃഥ്വിരാജ്‌). (അധോലോകം എന്നത്‌ മോശമായിരുന്ന കാലത്ത്‌, മുസ്ലിങ്ങളും ക്രിസ്‌ത്യാനികളുമൊക്കെയായിരുന്നു കഥാപാത്രങ്ങള്‍. ഇന്ന്‌ അധോലോകക്കാര്‍ നായകന്‍മാരാകുന്നു. തമാശക്കാരും ഉള്ളില്‍ നന്‍മ സൂക്ഷിക്കുന്നവരും സര്‍വ്വോപരി റൊമാന്റിക്കുകളുമായി മാറിയ പുതിയ കാലത്ത്‌ വര്‍മ്മ, നമ്പ്യാര്‍, നമ്പൂതിരി, നായര്‍ തുടങ്ങിയ മുന്തിയ ഇനം ആള്‍ക്കാര്‍ കേറി നായകന്‍മാരാവുകയും പണ്ടത്തെ അധോലോകക്കാര്‍ ക്വട്ടേഷന്‍ കാരായി തരംതാഴുകയും ചെയ്യുന്നത്‌ പതിവായിട്ടുണ്ട്‌. സിനിമയെക്കുറിച്ച്‌ ഇങ്ങനെയൊന്നും പറയാന്‍ പാടില്ലൊണ്‌ ചില ബ്ലോഗന്‍മാരായ പരപുച്ഛക്കാര്‍ പറയുന്നത്‌. സിനിമ പത്തിരുനൂറ്‌ പേരുടെ അധ്വാനമാണെന്നും ജനങ്ങള്‍ക്ക്‌ പ്രിയപ്പെട്ടതാണെന്നും അതില്‍ സ്‌ത്രീകളെയോ ദളിതരെയോ അധിക്ഷേപിച്ചാല്‍ ആ തമാശ ആസ്വദിച്ചാല്‍ മതിയെന്നും അതിലപ്പുറം നിരൂപിക്കലൊന്നും പാടില്ലെന്നുമാണ്‌ ബ്ലോഗ്‌ പൊലീസുകാരുടെ ഉത്തരവ്‌.) അതുനില്‍ക്കട്ടെ, മലേഷ്യയിലെ വ്യവസായ ഗ്രൂപ്പായി വിയുടെ സ്വത്തുക്കള്‍ കൈക്കലാക്കാന്‍ കര്‍ത്താ (സുമന്‍ അവതരിപ്പിക്കു കഥാപാത്രം, കര്‍ത്താ നായരിലെ ഒരവാന്തവിഭാഗമാണ്‌, ബ്ലോഗ്‌ സദാചാരക്കാര്‍ ശ്രദ്ധിക്കുക.) എന്ന വ്യവസായിയെ തേജോബായ്‌ സഹായിരക്കുന്നു. വി ഗ്രൂപ്പിന്റെ ഉടമയായ ഗോപിനാഥനെ (അശോകന്‍) ഭയപ്പെടുത്തിയാണ്‌ ഭായ്‌ കാര്യം നടത്തുന്നത്‌. അങ്ങനെ തേജാഭായ്‌ മലേഷ്യയിലെ വലിയൊരു പ്രസ്ഥാനമാണെന്ന്‌ പ്രേക്ഷകര്‍ക്ക്‌ ബോധ്യപ്പെടുന്നു. ഇതിനിടയില്‍ വേദിക (അഖില) എന്ന പെണ്‍കുട്ടിയെ നായകന്‍ കാണാന്‍ ഇടവരുന്നു. നായികയെ വീഴ്‌ത്താന്‍ നായകന്‍ കാണിക്കുന്ന നമ്പരുകളാണ്‌ പിFun & Info @ Keralites.netന്നെയുള്ള ഭാഗങ്ങള്‍. താനാരണെന്ന്‌ മറച്ചുവച്ച്‌ ഒരു സാധാരണക്കാരനായി അഭിനയക്കുന്നു. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ നായികയോടൊപ്പം നില്‍ക്കുന്നു. സംഗതി വിവാഹത്തേക്കെത്തുന്നു. പെണ്ണിന്റെ അച്ഛന്‌ ചെറുക്കന്‍ സല്‍ഗുണ സമ്പനും, തറവാടിയുമായിരിക്കണംമെന്ന്‌ നിര്‍ബന്ധം. ദാമോദര്‍ജി (തലൈവാസല്‍ വിജയ്‌) എന്ന നായികാ പിതാവിന്റെ ആത്മീയ ഗുരുവാണ്‌ വശ്യവചസ്‌ (സുരാജ്‌). ഗുരു പറയുന്നതിനപ്പുറം ദാമോദര്‍ജി നീങ്ങില്ല. തേജോഭായ്‌ വശ്യവചസിനെ പൊക്കുന്നു. പേടിപ്പിച്ച്‌ കൂടെനിര്‍ത്തുന്നു. അയാല്‍വഴിയാണ്‌ പെണ്ണിന്റെ അച്ഛനുമുന്നില്‍ നായകന്‍ പ്രത്യക്ഷപ്പെടുത്‌. പിന്നീട്‌ കുടുംബം ഉണ്ടാക്കാന്‍ വശ്യവചസുമായി നാട്ടിലേക്ക്‌. ജഗതി, ബിന്ദു പണിക്കര്‍, ദഗജീഷ്‌, മഞ്‌ജു പിള്ള, കൊച്ചുപ്രേമന്‍, കൊളപ്പുള്ളി ലീല, സലിംകുമാര്‍ എിവരടങ്ങുന്ന തട്ടിക്കൂട്ടു കുടുംബത്തിലൂടെ നായികയുടെ അച്ഛനെ വിശ്വാസത്തിലെടുക്കുകയാണ്‌ നായകന്‍. ഇങ്ങനെ കളിപ്പിക്കലും കള്ളത്തരങ്ങളും അത്‌ മറക്കാനുള്ള തത്രപ്പാടുകളുമായി നീങ്ങുന്ന ഒരു പതിവ്‌ കോമഡി ട്രാക്കാണ്‌ തേജാഭായ്‌ ആന്റ്‌ ഫാമിലി.
പൃഥ്വിരാജ്‌ കോമഡി ചെയ്യുന്നു എന്ന ആകര്‍ഷണമാണ്‌ ഈ സിനിമയിലേക്ക്‌ നയിച്ച മറ്റൊരു ഘടകം. തമിഴ്‌ ചിത്രമായ മൊഴിയില്‍ സാമാന്യം തരക്കേടിFun & Info @ Keralites.netല്ലാതെ തമാശകള്‍ ചെയ്‌തിരുന്നതുമാണ്‌. ഈ ചിത്രത്തിലും നടന്‍ എ നിലയില്‍ പൃഥ്വിരാജ്‌ മോശമായില്ല. എന്നാല്‍ ഒരു മോശം സിനിമയുടെ ഭാഗമായി എന്ന നിലയ്‌ക്ക്‌ ഇനി വലിയ വീരവാദങ്ങള്‍ക്ക്‌ പ്രസക്തിയില്ല. അഖില തരക്കേടില്ല എന്നേ പറയേണ്ടു. ജഗതിയെ തീരെ ഉപയോഗിക്കാന്‍ കഴിയുന്നില്ല സംവിധായകന്‌. അതേസമയം സലിം കുമാറിനെയും സുരാജിനെയും അങ്ങനെയങ്ങ്‌ കയറൂരി വിടുന്നില്ല. അത്രയും ആശ്വാസം.
ദീപക്‌ ദേവാണ്‌ ചിത്രത്തിന്‌ സംഗീതം നല്‍കിയത്‌. ഒരു മധുരക്കിനാവിന്‍ ലഹരിയില്‍ എന്ന പാട്ടിന്റെ റീമിക്‌സ്‌ വലിയ വിവാദമായിരുന്നു. ശ്യാം ദത്തിന്റേതാണ്‌ ഛാാഗ്രഹണം. മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്നാണ്‌ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്‌


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
A bad score is 598. A bad idea is not checking yours, at freecreditscore.com.

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment