Saturday 3 September 2011

[www.keralites.net] ചെസ്സ്

 

ചെസ്സ്

Fun & Info @ Keralites.net

ചെസ്സ് രണ്ടുപേര്‍ ചേര്‍ന്ന് കളിക്കുന്ന കളിയാണ്. രണ്ടു നിറങ്ങളിലുള്ള കരുക്കള്‍ ഉപയോഗിച്ച് ചെസ്സ് കളത്തിലാണ്‍ ഇത് കളിക്കുന്നത്. ഈ കളം ഓരോ വശത്തുംസമചതുരാകൃതിയിലുള്ളതും, 64 ചെറിയ കളങ്ങള്‍ ഉള്ളതുമാണ്. ഓരോ വശത്തും എട്ടുവീതം. കളി ആരംഭിക്കുമ്പോള്‍ ഓരോ കളിക്കാരനും 16 കരുക്കള്‍ വീതം ഉണ്ടായിരിക്കും (എട്ട് കാലാള്‍, രണ്ടു കുതിരകള്‍, രണ്ടു ആനകള്‍, രണ്ടു തേരുകള്‍, ഒരു റാണി അഥവാ മന്ത്രി, ഒരു രാജാവ്‌ എന്നിവയാണവ). വെളുത്ത നിറത്തിലുള്ള കരുക്കള്‍ ഉപയോഗിച്ചു കളിക്കുന്നയാളെ 'വെള്ള കളിക്കാരന്‍' എന്നും കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിക്കുന്നയാളെ 'കറുത്ത കളിക്കാരന്‍' എന്നും പറയുന്നു.

കളി തുടങ്ങുമ്പോള്‍ രണ്ടു കളിക്കാരുടേയും കരുക്കള്‍ ഇടതുവശത്തെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നതു പോലെ ഒരേ തരത്തില്‍ ക്രമീകരിച്ചിരിക്കും. വെളുത്ത കരുക്കള്‍ വെച്ച് കളിക്കുന്നയാള്‍ക്ക് ബോര്‍ഡിന്റെ ഇടതു വശത്തുനിന്ന് വലതുവശത്തേക്കും കറുത്ത കരുക്കള്‍‍ വെച്ച് കളിക്കുന്ന കളിക്കാരന്‍ ബോര്‍ഡിന്റെ വലതു വശത്തുനിന്ന് ഇടതു വശത്തേക്കുമായി ഇനി പറയുന്ന രീതിയിലാണ്‌ ‍ കരുക്കള്‍ ക്രമീകരിക്കുന്നത്. ആദ്യ വരിയില്‍ തേര്. കുതിര, ആന, റാണി(മന്ത്രി), രാജാവ്, ആന, കുതിര തേര് എന്നിങ്ങനെയും ആ നിരക്ക് തൊട്ടു മുന്‍പിലായുള്ള വരിയിലെ‍ ഒരോ കളത്തിലും ഒരോ കാലാളുകളെ വീതമാണ്‌ നിരത്തുന്നത്. ആദ്യം വെള്ള കളിക്കാരന്‍ തന്റെ കരുക്കളിലൊന്നിനെ നീക്കി കളിതുടങ്ങുന്നു. അതിനു ശേഷം കറുത്ത കളിക്കാരന്‍ തന്റെ കരുക്കളിലൊന്നിനെ നീക്കുന്നു. ഇങ്ങനെ ഒന്നിടവിട്ട് വെള്ളയും കറുപ്പും തങ്ങളുടെ കരുക്കളെ നീക്കി കളി തുടരുന്നു.

ഓരോ കരുവും നീക്കുന്നതിനു അവയുടേതായ സവിശേഷ രീതിയുണ്ട്. ഒരു കരുവിനെ അതേ നിറത്തിലുള്ള കരുവിരിക്കുന്ന കളത്തിലേക്ക് നീക്കാന്‍ പാടുള്ളതല്ല. അതുപോലെത്തന്നെ മറ്റു കരുക്കള്‍ ഇരിക്കുന്ന കളത്തിലൂടെ കരുക്കളെ നീക്കാന്‍ പാടുള്ളതല്ല. എങ്കിലും ഒരു കരുവിന്റെ എതിരാളിയുടെ കരുവിരിക്കുന്ന കളത്തിലേക്ക് നീക്കാവുന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ എതിരാളിയുടെ കരുവിനെ 'വെട്ടി' എന്നോ 'പിടികൂടി' എന്നോ പറയുന്നു. അങ്ങനെ വെട്ടപ്പെടുന്ന കരുക്കള്‍ ചെസ്സ് ബോര്‍ഡില്‍ നിന്നും പുറത്താവും. ഒരു കരുവിന്റെ നിയന്ത്രണത്തിലുള്ള കളങ്ങള്‍ ആ കരുവിന്റെ കാലിലാണെന്ന് പറയാം.

ചെസ്സിന്റെ ഉദ്ഭവം ഇന്ത്യ പേര്‍ഷ്യ, അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നാണെന്നാണ്‌ കരുതപ്പെടുന്നത്. ഇന്ത്യയില്‍ പുരാതനകാലം മുതല്‍ക്കേ ചതുരംഗം എന്ന കളി പ്രസിദ്ധമായിരുന്നു. ചതുരംഗം എന്നത് പുരാണഭാരതത്തിലെ സൈന്യത്തിനെ തന്നെ സൂചിപ്പിച്ചിരുന്നു. നാലുതരം അംഗങ്ങള്‍ അഥവാ അവയവങ്ങള്‍ എന്നാണ് അതിനര്‍ത്ഥം.

8 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
7 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
6 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
5 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
4 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
3 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
2 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
1 Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net
a b c d e f g h

കരുക്കള്‍

കാലാള്‍ അഥവാ പടയാളി

മുകളിലെ ബോര്‍ഡില്‍ വെള്ളയുടേയും കറുപ്പിന്റേയും രണ്ടാമത്തെ നിരയില്‍ ഇരിക്കുന്ന കരു. കാലാളിനു മുന്നിലേക്ക് മാത്രമേ നീക്കാന്‍ പാടുള്ളൂ. കളി തുടങ്ങുമ്പോള്‍ ഓരോ കളിക്കാരനും എട്ടു വീതം കാലാളുകള്‍ ഉണ്ടാവും. ചില പ്രത്യേക അവസരങ്ങള്‍ ഒഴിച്ചാല്‍ കാലാളിനു തൊട്ടു മുന്നിലെ ഒരു കളത്തിലേക്ക് മാത്രമേ നീക്കുവാന്‍ പാടുള്ളൂ. എങ്കിലും അതു വരെ നീക്കിയിട്ടില്ലാത്ത കാലാളിനെ തൊട്ടുമുന്നിലെ കളത്തിലേക്കോ തൊട്ടു മുന്നിലെ രണ്ടാമത്തെ കളത്തിലേക്കോ നീക്കാം.

തൊട്ടു മുന്നില്‍ എതിരാളിയുടെ കരു ഉണ്ടെങ്കില്‍ കാലാളിനെ ആ കളത്തിലേക്ക് നീക്കാന്‍ പാടുള്ളതല്ല. കാലാളുകള്‍ ഉപയോഗിച്ച് എതിരാളിയുടെ കരുക്കളെ വെട്ടുന്നത് ഒരു പ്രത്യേക രീതിയിലാണ്. കാലാളിനു തൊട്ടു മുന്നിലെ കളത്തിനു ഇടതു വശത്തോ വലതുവശത്തോ ഉള്ള കളത്തില്‍ എതിരാളിയുടെ കരു ഉണ്ടെങ്കില്‍ കാലാളിനെ ഉപയോഗിച്ച് ആ കരുവിനെ വെട്ടാവുന്നതാണ്. ഈ അവസരത്തില്‍ മാത്രമാണ് കാലാളിനെ തൊട്ടുമുന്നിലെ കളത്തിലേക്കല്ലാതെ നീക്കാന്‍ പറ്റുക.

കാലാളിനു അനുവദനീയമായ രണ്ടു പ്രത്യേകതരം നീക്കങ്ങള്‍ എന്‍പാസന്റ്, പ്രൊമോഷന്‍ എന്നിവയെപ്പറ്റി താഴെ "ചെസ്സിലെ ചില പ്രത്യേകതരം നീക്കങ്ങള്‍" എന്ന തലക്കെട്ടില്‍ പ്രതിപാദിച്ചിരിക്കുന്നു.

ആന

ആന നീങ്ങുന്നത് കോണോടുകോണായാണ്. അതായത് Xന്റെ നടുവിലാണ് ആന ഇരിക്കുന്നത് എന്നു കരുതുക. അങ്ങനെയെങ്കില്‍ ആ വരകളിലൂടെ ആനക്ക് എത്ര കളം വേണമെങ്കിലും മുന്നിലേക്കോ പിന്നിലേക്കോ നീങ്ങാം.ഇതിനിടയില്‍ സ്വന്തം കരു ഉണ്ടാവരുത്. എതിരാളിയുടെ കരു ഉണ്ടെങ്കില്‍ ആ കളം വരെയെ ആനക്ക് നീങ്ങാനാവൂ. അങ്ങനെ എതിരാളിയുടെ കരുവിരിക്കുന്ന കളത്തില്‍ ആനയുടെ നീക്കം അവസാനിക്കുകയാണെങ്കില്‍ എതിരാളിയുടെ കരു വെട്ടിമാറ്റപ്പെടും. കരുക്കള്‍ക്ക് മുകളിലൂടെ ആനയെ നീക്കാന്‍ പാടുള്ളതല്ല. കളി തുടങ്ങുമ്പോള്‍ കറുത്ത കളത്തിലിരിക്കുന്ന ആന കറുത്ത കളങ്ങളിലൂടെ മാത്രവും വെളുത്ത കളത്തിലിരിക്കുന്ന ആന വെളുത്ത കളത്തിലൂടെ മാത്രവുമേ നീങ്ങൂ. കളി തുടങ്ങുമ്പോള്‍ ആദ്യവരിയിലെ മൂന്നാമത്തെയും ആറാമത്തെയും കളത്തിലാണ് ആനയെ വെക്കുന്നത്.

തേര്

കളിതുടങ്ങുമ്പോള്‍ ആദ്യവരിയിലെ ഒന്നാമത്തെയും എട്ടാമത്തെയും കളങ്ങളിലാണ് തേരിനെ വെക്കുന്നത്. തേരിനു മുകളിലേക്കോ, താഴേക്കോ, വശങ്ങളിലേക്കോ എത്ര കളം വേണമെങ്കിലും നീങ്ങാവുന്നതാണ്. ഇതിനിടയില്‍ സ്വന്തം കരു ഉണ്ടാവരുത്. എതിരാളിയുടെ കരു ഉണ്ടെങ്കില്‍ ആ കളം വരെയെ തേരിനുനീങ്ങാനാവൂ. അങ്ങനെ എതിരാളിയുടെ കരുവിരിക്കുന്ന കളത്തില്‍ തേരിന്റെ നീക്കം അവസാനിക്കുകയാണെങ്കില്‍ എതിരാളിയുടെ കരു വെട്ടിമാറ്റപ്പെടും. കരുക്കള്‍ക്ക് മുകളിലൂടെ തേരിനെ നീക്കാന്‍ പാടുള്ളതല്ല. തേരിനു കാസ്ലിങ്ങ് (castling) എന്ന പ്രത്യേകതരം നീക്കം കൂടി ചില പ്രത്യേക അവസരങ്ങളില്‍ അനുവദനീയമാണ്. അതിനെപ്പറ്റി താഴെ വിശദീകരിക്കുന്നുണ്ട്.

കുതിര

ചില പ്രത്യേകതകളുള്ള കരുവാണ് കുതിര. മറ്റു കരുക്കള്‍ക്ക് മുകളിലൂടെ നീക്കാവുന്ന കരുവാണ് കുതിര. ഇതിന്റെ നീക്കം എപ്പോഴും L ആകൃതിയില്‍ ആയിരിക്കും. അതായത് ആദ്യം രണ്ടുകളം മുന്നിലേക്കോ പിന്നിലേക്കോ വശങ്ങളിലേക്കോ തേരുനീങ്ങുന്നതു പോലെ നീങ്ങുന്നു, പിന്നെ ഒരു കളം വലത്തോട്ടൊ ഇടത്തോട്ടോ നീങ്ങി അതിന്റെ നീക്കം അവസാനിപ്പിക്കുന്നു. കറുത്ത കളത്തിലിരിക്കുന്ന കുതിര ഈ രീതിയില്‍ ചാടുന്നത് എപ്പോഴും വെളുത്തകളത്തിലേക്കും വെളുത്ത കളത്തിലിരിക്കുന്ന കുതിര ചാടുന്നത് കറുത്ത കളത്തിലേക്കുമായിരിക്കും. ഇങ്ങനെ ചാടുമ്പോള്‍ ഇടക്കുള്ള കളങ്ങളില്‍ കരുക്കള്‍ ഉണ്ടായിരുന്നാലും പ്രശ്നമില്ല. എങ്കിലും ചാട്ടം അവസാനിക്കുന്ന കളത്തില്‍ സ്വന്തം കരു ഉണ്ടായിരിക്കരുത്. ചാട്ടം അവസാനിക്കുന്ന കളത്തില്‍ എതിരാളിയുടെ കരു ഉണ്ടെങ്കില്‍ ആ കരു വെട്ടിമാറ്റപ്പെടും. കളി തുടങ്ങുമ്പോള്‍ ആദ്യ വരിയിലെ രണ്ടാമത്തേയും ഏഴാമത്തേയും കളങ്ങളിലാണ് കുതിരയെ വെയ്ക്കുന്നത്.

റാണി (മന്ത്രി)

തേരിനെപ്പോലെയോ ആനയെപ്പോലെയോ റാണിക്ക് നീങ്ങാം. വെളുത്ത കളിക്കാരന്റെ ആദ്യവരിയില്‍ ഇടതുവശത്തു നിന്ന് നാലാമത്തെ കളത്തില്‍ രാജാവിനു ഇടതുവശത്തും, കറുത്ത കളിക്കാരന്റെ ആദ്യവരിയില്‍ വലത്തുനിന്ന് അഞ്ചാമത്തെ കളത്തില്‍ രാജാവിനു വലതു വശത്തുമായാണ് റാണിയെ വെക്കുന്നത്. വെളുത്ത റാണി വെളുത്ത കളത്തിലും കറുത്ത റാണി കറുത്ത കളത്തിലുമായിരുക്കും കളിതുടങ്ങുമ്പോള്‍ ഉണ്ടാവുക.

രാജാവ്

കളി തുടങ്ങുമ്പോള്‍ വെളുത്തകളിക്കാരന്റെ ഇടതു വശത്തുനിന്ന് അഞ്ചാമത്തെ കളത്തില്‍ റാണിയുടെ വലതു വശത്തും, കറുത്ത കളിക്കാരന്റെ ആദ്യവരിയില്‍ റാണിയുടെ ഇടതുവശത്തുമാണ് വെക്കുന്നത്. രാജാവിനു തൊട്ടുമുന്നിലേക്കോ താഴേക്കോ വശങ്ങളിലേക്കൊ, ഡയഗണല്‍ ആയോ ഒരു കളം വീതം നീങ്ങാവുന്നതാണ്. എതിരാളിയുടെ എതെങ്കിലും കരുവിന്റെ നിയന്ത്രണത്തിലുള്ള കളത്തിലേക്ക് രാജാവിനെ നീക്കാവുന്നതല്ല. എങ്കിലും എതിരാളിയുടെ കരുവിന്റെ രാജാവിനെ ഉപയോഗിച്ച് വെട്ടിമാറ്റാവുന്നതാണ്. തേരിനു അനുവദനീയമായ കാസ്ലിങ്ങ് രാജാവിനും അനുവദനീയമാണ്.

ചെക്ക്മേറ്റ്

ഒരു കളിക്കാരന്‍ ഒരു നീക്കം നടത്തിക്കഴിയുമ്പോള്‍ എതിരാളിയുടെ രാജാവിനെ അടുത്ത നീക്കത്തില്‍ വെട്ടാവുന്ന തരത്തിലാണെങ്കില്‍ എതിരാളിയുടെ രാജാവ് ചെക്കിലാണെന്ന് പറയുന്നു. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ എതിരാളിയുടെ ഏതെങ്കിലും കരുവിന്റെ 'കാലില്‍' ഇരിക്കുന്ന രാജാവ് ചെക്കിലാണ്. ചെക്കിലിരിക്കുന്ന രാജാവിനെ നീക്കുകയോ, മറ്റു കരുക്കള്‍ ഉപയോഗിച്ച് ചെക്ക് തടയുകയോ, ചെക്ക് വെച്ച് കരുവിനെ രാജാവിനെക്കൊണ്ടോ മറ്റു കരുക്കളെക്കൊണ്ടോ വെട്ടിമാറ്റുകയോ ചെയ്തേ മതിയാവൂ, രാജാവ് ചെക്കിലിരിക്കെ ഇത്തരത്തിലല്ലാതെ മറ്റു നീക്കങ്ങള്‍ അനുവദനീയമല്ല. ഇങ്ങനെ ചെക്കിലിരിക്കുന്ന രാജാവിന്റെ മേല്‍പ്പറഞ്ഞ രീതിയില്‍ രക്ഷിക്കാന്‍ പറ്റില്ല എങ്കില്‍ അതിനെ ചെക്ക്മേറ്റ് എന്നു പറയുന്നു. ചെക്ക്മേറ്റ് ആക്കപ്പെടുന്ന കളിക്കാരന്‍ തോല്‍ക്കുന്നു.

ജയം, തോല്‍‌വി, സമനില

ചെസ്സിലെ എല്ലാ കളികളും ആരുടേയെങ്കിലും തോല്‍‌വിയിലോ വിജയത്തിലോ അവസാനിക്കണം എന്നില്ല, ചില കളികള്‍ സമനിലയില്‍ അവസാനിക്കുന്നു. കളികള്‍ സമനിലയില്‍ ആകുന്നത് താഴെ പറയുന്ന ഏതെങ്കിലും കാരണം കൊണ്ടാകാം.

  1. രണ്ടു കളിക്കാര്‍ക്കും ജയിക്കാന്‍ ആവശ്യമായ കരുക്കള്‍ ഇല്ലാതിരിക്കുക.
  2. തുടര്‍ച്ചയായ അമ്പത് നീക്കങ്ങളില്‍ ഒരു കരു പോലും വെട്ടിമാറ്റപ്പെടാതിരിക്കുകയോ ഒരു കാലാളെങ്കിലും നീക്കാതിരിക്കുകയോ ചെയ്യുമ്പോള് കളി സമനിലയില്‍ അവസാനിക്കുന്നു‍. ഇതിനെ അന്‍പതു നീക്ക നിയമം (fifty move rule)എന്നു പറയാം.
  3. രാജാവു ചെക്കിലല്ലാതിരിക്കുമ്പോള്‍, രാജാവിനെ ചെക്കുള്ള കളങ്ങളിലേക്കല്ലാതെ നീക്കാന്‍ പറ്റാതിരിക്കുകയും, മറ്റു കരുക്കള്‍ക്ക് നീക്കം ഒന്നും ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ കളി സമനിലയില്‍ അവസാനിക്കുന്നു. ഈ പ്രത്യേകതരം സമനിലക്ക് സ്റ്റെയില്‍മേറ്റ് എന്നു പറയുന്നു.
  4. ഒരേ കരുനില മൂന്നു തവണവന്നാല്‍ കളി സമനിലയാവുന്നു. ഇതിനെ മൂന്നു തവണ ആവര്‍ത്തനം മൂലമുള്ള സമനില (three fold repetition) എന്നു പറയുന്നു.
  5. രണ്ടു കളിക്കാരും പരസ്പരം സമ്മതിച്ചുകൊണ്ട് കളി സമനിലയില്‍ ആക്കാവുന്നതാണ്.

 

നിങ്ങള്‍ക്കും വിശ്വനാഥന്‍ ആനന്ദ് ആകാം....

നിങ്ങളുടെ കമ്പ്യൂട്ടറും ആയി ഒന്ന് മുട്ടി നോക്കു....

Mukesh

+91 9400322866
Fun & Info @ Keralites.net
www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


A good Credit Score is 720, find yours & what impacts it at freecreditscore.com.
.

__,_._,___

No comments:

Post a Comment