Saturday 24 September 2011

[www.keralites.net] യെമന്‍ വീണ്ടും രക്തരൂഷിതം

 

യെമന്‍ വീണ്ടും രക്തരൂഷിതം


ഗവണ്‍മെന്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ സേന ആക്രമണം അഴിച്ചു വിട്ടതിനെത്തുടര്‍ന്ന്‍ യമന്‍ വീണ്ടും രക്തക്കളമായി.

ശനിയാഴ്ച നടന്ന ആക്രമണത്തില്‍ പതിനേഴോളം പേര്‍ കൊല്ലപ്പെട്ടതായി പ്രാഥമിക നിഗമനം. ശരിക്കണക്കുകള്‍ പുറത്തു വരുമ്പോള്‍ മരണ നിരക്ക് ഇനിയും ഉയര്‍ന്നേക്കാം.

സുരക്ഷാ സേനയുടെ വെടിവയ്പ്പില്‍ ഉറ്റവരെ നഷ്ട്ടപ്പെട്ടവര്‍.

ആയിരക്കണക്കിന് ഭരണ വിരുദ്ധ പ്രക്ഷോഭകര്‍ ഇപ്പോഴും യെമന്‍ തലസ്ഥാനമായ സനായുടെ തെരുവുകളില്‍ പ്രതിഷേധത്തിലാണ്.
യെമന്‍ പ്രസിഡന്റ് അബ്ദുള്ള അലി സലേ സൗദി അറേബ്യയില്‍ ചികിത്സക്കു ശേഷം 15-നു മടങ്ങിയെത്തിയിരുന്നു. അദ്ദേഹം വധശ്രമത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. സലേ ഗവണ്‍മെന്റിന്റെ അവശേഷിക്കുന്ന അനുയായികളുടെ ആജ്ഞ കാത്ത്‌ നില്‍ക്കുകയാണ് ഈ സൈനികര്‍.
സമാധാനത്തിന്റെ വെള്ളരിപ്രാവുമായാണ് താന്‍ തിരികെയെത്തുന്നത് എന്നാണ് പ്രസിഡന്റ് സലേ പ്രഖ്യാപിച്ചത്‌. പക്ഷെ അദ്ദേഹത്തിന്റെ തിരിച്ചു വരവ് പ്രശ്നങ്ങളെ ആളിക്കത്തിക്കും എന്നാണ് വിദഗ്ധാഭിപ്രായം.

--
Regards,
--
അരു
ണ്‍ വിഷ്ണു G.R

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment