Tuesday 30 August 2011

[www.keralites.net] ആട്ടിന്‍മൂത്രവും കാഷ്ഠവും വിറ്റു; സുജാത നേടിയത് അരലക്ഷം!!!!!!!!!!

 


തൃശ്ശൂര്‍: പാലക്കുന്ന് കിഴക്കുംമുറിയില്‍ സുജാത ആട്ടിന്‍മൂത്രവും കാഷ്ഠവും വിറ്റ് വെറും രണ്ടുവര്‍ഷം കൊണ്ട് നേടിയത് അരലക്ഷത്തിലേറെ രൂപ. ഇതടക്കം ആടു കൃഷിയില്‍നിന്ന് ഒന്നേകാല്‍ ലക്ഷത്തിലധികം വരുമാനമാണ് ഇവര്‍ നേടിയത്.

അറുനൂറ് ചതുരശ്ര അടിയില്‍ സ്വന്തമായൊരു വീട് വയ്ക്കാന്‍ മാത്രമല്ല, മക്കളുടെ വിദ്യാഭ്യാസച്ചെലവ് ബുദ്ധിമുട്ടില്ലാതെ നടത്താനും പണയത്തിലിരുന്ന ആഭരണങ്ങള്‍ വീണ്ടെടുക്കാനുമൊക്കെ സുജാതയ്ക്ക് സഹായമായത് ആടുകൃഷി തന്നെ.

അളഗപ്പനഗര്‍ പഞ്ചായത്തിലെ 'സൗഹൃദ' കുടുംബശ്രീ യൂണിറ്റിലെ ഈഅംഗം ആടുകൃഷിയിലൂടെ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയ വനിതയാണ്. ആട്ടിന്‍ കുട്ടികളെ വിറ്റ് 52,000 രൂപയും ആട്ടിന്‍ കാഷ്ഠത്തില്‍ നിന്ന് 7,000 രൂപയും മൂത്രം വില്പനയിലൂടെ 48,000 രൂപയുമാണ് സുജാത 2009-2010 ല്‍ സമ്പാദിച്ചത്. 2010ല്‍ പഞ്ചായത്തിലെ മികച്ച കര്‍ഷക എന്ന ബഹുമതിയും സഹകരണസംഘത്തിന്റെ മികച്ച ആടുകര്‍ഷക എന്ന ബഹുമതിയും സുജാതയ്ക്കായിരുന്നു.

അഞ്ചാറുവര്‍ഷമായി കുടുംബശ്രീയില്‍ അംഗമാണ് സുജാത. 2007 ല്‍ ഒരൊറ്റ ആടുമായി തുടങ്ങിയതാണ് ആടുവളര്‍ത്തല്‍. ഇപ്പോള്‍ 22 ആടുകളുണ്ട്.

ആടുകളെ പരിശോധിക്കാനെത്തുന്ന ഡോക്ടറില്‍ നിന്നാണ് ആടുമൂത്രത്തിന് ആയുര്‍വേദ ഔഷധനിര്‍മ്മാണമേഖലയില്‍ വന്‍
ഡിമാന്‍ഡാണെന്നറിഞ്ഞത്. വൈകിയില്ല കുടുംബശ്രീയെയും ആടുകൃഷിയെയും കുറിച്ചറിഞ്ഞ് ഔഷധിയില്‍നിന്ന് കരാര്‍ ക്ഷണിച്ചു. ഉടനെ ആടുമൂത്രശേഖരണവും തുടങ്ങി. മാസം അഞ്ഞൂറുലിറ്ററോളം മൂത്രം ശേഖരിക്കും. ഇരുപതു ലിറ്ററിന്റെ ക്യാനുകളിലാക്കി അവിടെ എത്തിക്കും. തുടക്കത്തില്‍ ലിറ്ററിന് 8 രൂപ കിട്ടിയിരുന്നെങ്കിലും ഇപ്പോള്‍ ഇത് 5 രൂപയായി കുറഞ്ഞിട്ടുണ്ട്. ജാതി, വെറ്റില കൃഷികള്‍ക്ക് മികച്ച വളമായാണ് ആട്ടിന്‍കാഷ്ഠം ഉപയോഗിക്കുന്നത്. ഒരുപാട്ട കാഷ്ഠത്തിന് 30 രൂപ ലഭിക്കും.

ഭര്‍ത്താവ് ബാബു കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ മൂന്നുമക്കളും ബാബുവും സുജാതയ്ക്ക് സഹായങ്ങള്‍ നല്‍കി കൂടെയുണ്ട്
www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE
There's one number you should know, your Credit Score. freecreditscore.com.
.

__,_._,___

No comments:

Post a Comment