Saturday, 15 October 2011

[www.keralites.net] കതിരണിഞ്ഞ സ്വപ്‌നങ്ങള്‍

 

കതിരണിഞ്ഞ സ്വപ്‌നങ്ങള്‍
 


തൃശ്ശൂര്‍:ഉപ്പുഴി പാറക്കല്‍ ശശിയുടെ മകന്‍ ടിബിന്‍ ഡല്‍ഹിയില്‍ നല്ല ശമ്പളം കിട്ടുന്ന നെറ്റ്‌വര്‍ക്ക് എന്‍ജിനീയറുടെ ജോലി രാജിവെച്ചിട്ടാണ് നാട്ടില്‍ വന്ന് നെല്‍കൃഷി തുടങ്ങിയത്. അന്ന് അയാള്‍ക്ക് രണ്ട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു. കൃഷി വ്യാപിപ്പിക്കണം. പിന്നെ ഒരു നാടന്‍ പശുവിനെ വാങ്ങണം. ഇപ്പോള്‍ രണ്ടും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. 

സ്വന്തം വീട്ടിലെ രണ്ടേക്കറില്‍ വിളഞ്ഞ് കിടക്കുന്ന നെല്ലിനുപുറമെ പുതുക്കാട് ഉഴിഞ്ഞാംപാടത്ത് 18 ഏക്കര്‍ പാട്ടത്തിനെടുത്ത് ഞാറ് നട്ടുകഴിഞ്ഞു. വയനാട് ബത്തേരിയില്‍ നമ്പ്യാര്‍കുന്നിലുമുണ്ട് കൃഷി. വീടിനടുത്തുള്ള തൊഴുത്തില്‍ നാടന്‍ പശുവും കിടാവുമുണ്ട്- അതാണ് ഈ കൃഷിയിടങ്ങളിലേക്കുള്ള വളം നല്‍കുന്നത്. പശുവിന്റെ പാല് അതിന്റെ കിടാവിനും ചാണകവും മൂത്രവും മനുഷ്യനും എന്നതാണ് ഈ യുവകര്‍ഷകരുടെ ആശയം.

ടിബിന്റെ സഹപ്രവര്‍ത്തകരിലൊരാള്‍ നാട്ടുകാരന്‍ തന്നെയായ രജീഷാണ്. ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച് ദുബായിയില്‍ മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗര്‍ കമ്പനിയില്‍ മൂന്നുവര്‍ഷം ജോലിയെടുത്തു. എങ്കിലും നാട്ടില്‍നിന്ന് അകന്നുള്ള കൃത്രിമ ജീവിതം മടുത്ത് കൃഷിയിലേക്ക് വരികയായിരുന്നു ഈ 25 കാരന്‍. പിന്നെയൊരാള്‍ ജോര്‍ജ്- പ്രകൃതിജീവനത്തില്‍ നേരത്തെ മുതലേയുള്ള താല്പര്യമാണ് ഈ ചെറുപ്പക്കാരനെ ചെലവില്ലാ കൃഷിയിലേക്ക് നയിച്ചത്. പെരിന്തല്‍മണ്ണക്കാരനായ മനോജ് എന്ന ഗ്രാഫിക് ഡിസൈനറും ഇതേ ഇഷ്ടം കൊണ്ട് ഇവര്‍ക്കൊപ്പമുണ്ട്. 

മറുനാട്ടിലിരുന്ന് സഹായിക്കുന്ന ചില നാട്ടുകാരുമുണ്ട്- ഗള്‍ഫില്‍ ഐ.ടി. രംഗത്ത് പണിയെടുക്കുന്ന സലീഷ്, ഹെര്‍മിന്ദ്, ഹൈദരാബാദില്‍ മെയില്‍ നഴ്‌സായ സുജിത് കെ. നായര്‍ എന്നിവര്‍. വയനാട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ അരുണ്‍ എന്ന മറ്റൊരു ചെറുപ്പക്കാരന്‍. എല്ലാവരിലും ചെലവില്ലാകൃഷിയോടും സ്വാഭാവിക ജീവിതചര്യകളോടുമുള്ള പ്രണയം വിളയുന്നു.

ജീവിതം ഒരു പശുവിനു ചുറ്റും
ഉടയാത്ത ഷര്‍ട്ടുമായി കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കേണ്ട പിള്ളേര്‍ ഒരു പശുവിനു ചുറ്റും ജീവിതം കെട്ടിപ്പടുക്കുന്നതില്‍ വീട്ടുകാര്‍ക്കുള്ള ഞെട്ടല്‍ പണ്ടേ പ്പോലെ ഇപ്പോഴില്ല. അത് പണ്ട് നാടോടിക്കാറ്റ് എന്ന സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ വിജയനും ദാസനും കൂടി പശുവിനെച്ചൊല്ലി ഉണ്ടാക്കിയ മലര്‍പ്പൊടിക്കാരന്റെ പോലത്തെ ഒരു സ്വപ്നമല്ല എന്ന തിരിച്ചറിവില്‍ നിന്നുവന്നതാവണം. ആളുകള്‍ എന്തിനെയും പണത്തിന്റെ കണക്കിലാണ് അളക്കുക. ആ നിലയ്ക്കും ഇവരുടെ കൃഷി ലാഭകരമാണ്. കാരണം ചെലവില്ല. ജനവരിയില്‍ 10 സെന്റില്‍ കുറുവ കൃഷി നടത്തി ടിബിന്‍ അത് തെളിയിച്ചു. ചുറ്റുമുള്ളപാടങ്ങളില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിക്കുമ്പോഴാണ് ഇതൊന്നുമില്ലാതെ ഈ നേട്ടം. ജീവാമൃതം പ്രയോഗിക്കുന്ന പാടത്ത് ഇതുവരെ കീടങ്ങളുടെ ആക്രമണങ്ങളൊന്നും ഉണ്ടായിട്ടുമില്ല. മണ്ണിലേക്ക് ഉപകാരികളായ ജീവാണുക്കള്‍ തിരിച്ചുവരുന്നതിന് ജീവാമൃതം ഉപകരിക്കുമെന്നാണ് ഇവരുടെ പക്ഷം.

നാടന്‍ പശുവാണ് ഈ കൃഷിയിലെ താരം. അതിന്റെ ചാണകം, മൂത്രം, ശര്‍ക്കര, പയറുപൊടി, മണ്ണ് എന്നിവ ചേര്‍ന്ന ജീവാമൃതമാണ് ഇവര്‍ ചേര്‍ക്കുന്ന ഏക വളം. നിശ്ചിത ഇടവേളകളില്‍ ഇവ മണ്ണില്‍ വിതറിക്കൊണ്ടിരിക്കും. എല്ലാ ലക്ഷണങ്ങളും ഉള്ള നാടന്‍ പശുക്കള്‍ സര്‍ക്കാരിന്റെ പശുനയം മൂലം ഇല്ലാതായി. ഹൈറേഞ്ച് ഡ്വാര്‍ഫ് ഇനത്തില്‍പ്പെട്ട ഒരു പശുവിനെ 7000 രൂപയ്ക്കാണ് പാലപ്പിള്ളിയില്‍നിന്ന് ഇവര്‍ വാങ്ങിച്ചത്. ഇതിന്റെ ചാണകവും മറ്റും ഉപയോഗിച്ച് ജീവാമൃതം ഉണ്ടാക്കുന്നതും അത് കൃഷിയിടങ്ങളിലേക്കെത്തിക്കുന്നതടക്കമുള്ള ശാരീരികാധ്വാനം, ആവശ്യമായ ജോലികള്‍ ഈ ചെറുപ്പക്കാര്‍ കൂലിക്കാരെ വെയ്ക്കാതെ ചെയ്യുന്നു. വിതയ്ക്കലിനും കൊയ്ത്തിനും യന്ത്രസഹായം തേടിയിട്ടുണ്ട്. 

എന്നാല്‍ യന്ത്രം ഓപ്പറേറ്ററെ ഒഴിച്ചാല്‍ മറ്റ് ജോലികളൊക്കെ സംഘം നേരിട്ട് ചെയ്യും. രാസകൃഷി വഴി നശിച്ചുപോയ മണ്ണിന്റെ രുചികള്‍ ജീവാമൃതം വഴി തിരിച്ചെത്തുമെന്നും പിന്നീട് കീടങ്ങള്‍ അകന്നു നില്‍ക്കുമെന്നാണ് അനുഭവമെന്നും ചെലവില്ലാകൃഷിയുടെ പ്രചാരകനായ കെ.എം. ഹിലാല്‍ സാക്ഷ്യപ്പെടുത്തുന്നു. മൂന്നുമാസം കൊണ്ട് വിളവും ലാഭവും കിട്ടുന്ന കൃഷിയാണ് നെല്ലെന്നും ഈ യുവാക്കള്‍ പറയും. 50 ഏക്കറിലേക്ക് കൃഷി വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. ഇപ്പോള്‍ പാട്ടത്തിനെടുത്ത് ഞാറ് നട്ട 18 ഏക്കറില്‍ ഏറെക്കാലം തരിശ് ഇട്ടിരുന്ന നിലങ്ങള്‍ പോലുമുണ്ട്.

വേണം പിന്തുണ

തീര്‍ച്ചയായും ഈ ചെറുപ്പക്കാര്‍ സമൂഹത്തിന്റെ പിന്തുണയര്‍ഹിക്കുന്നു. ടിബിന്‍ കഴിഞ്ഞ ജനവരിയില്‍ കൃഷി നടത്തിയപ്പോള്‍ ചുറ്റുമുള്ള പാടശേഖരക്കാരും ചെലവില്ലാകൃഷി സ്വീകരിക്കാന്‍ തയ്യാറായെങ്കിലും കൃഷി ഓഫീസര്‍ വിലക്കി. കുറുവ നെല്ലാണ് ആദ്യം ഇറക്കിയതും മികച്ച വിളവ് കിട്ടിയതും. അത് വിത്തിനായി സൂക്ഷിച്ചു. എന്നാല്‍ കാലം തെറ്റിയതിനാല്‍ ഇത്തവണ മട്ട ത്രിവേണിയാണ് ഇറക്കിയത്. അതിന് കുറുവയുടെയത്ര വിളവ് ഉണ്ടാകില്ല. അടുത്ത വിത കുറുവയുടേതാണ്. ശാസ്ത്രലോകവും ഇവര്‍ക്ക് സഹായം നല്‍കുന്നില്ല. അവര്‍ സംശയത്തിലാണ്. ഇത്രയും കാലം ചെയ്ത കൃഷിരീതികള്‍ മൂലം മണ്ണും വെള്ളവും മലിനമായതായി അവര്‍ സമ്മതിക്കുന്നുണ്ട്. അതിനാലാണ് ജൈവകൃഷിയെ കൃഷിശാസ്ത്രജ്ഞര്‍ പോലും പ്രോത്സാഹിപ്പിക്കുന്നത്. പക്ഷേ, ജൈവകൃഷിയെ രാസകൃഷിയേക്കാള്‍ ചെലവേറിയതാക്കുകയെന്ന വിപണിയുടെ തന്ത്രത്തിന് ശാസ്ത്രലോകം വളമിട്ടുകൊടുക്കുന്നുവെന്ന് നമ്മുടെ ഈ യുവകര്‍ഷകര്‍ പറയുന്നു. 

ചെലവില്ലാകൃഷിയിലൂടെ മനുഷ്യനെ പ്രകൃതിയിലേക്കും സ്വാഭാവിക ജീവിതത്തിലേക്കും മടക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന പ്രഖ്യാപനമാണ് ഇവര്‍ കേരളത്തോട് നടത്തുന്നത്- ആ വഴിയില്‍ അവര്‍ മുന്നോട്ടുതന്നെ. അക്കാര്യത്തില്‍ ഒരു കുറ്റിയില്‍ കെട്ടിയ പശുവിന്റെ പരിധിയില്‍ ഒതുങ്ങുന്നതല്ല അവരുടെ ചിന്ത.

ഇ.ജി.രതീഷ്്‌

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

[www.keralites.net] What exactly is the problem in theuti Factory in Haryana?

 

5 തൊഴിലാളികളെയും 18 ട്രെയിനികളെയും ഏകപക്ഷീയമായി പിരിച്ചുവിടുകയും 26 സ്ഥിരം തൊഴിലാളികളെ സസ്പെന്‍റ് ചെയ്യുകയും ചെയ്ത ശേഷമാണ് മാനേജ്മെന്‍റ് ഈ "ഫത്വ" പുറപ്പെടുവിച്ചത്. ഇപ്പോള്‍ പോലും തൊഴിലാളികള്‍ എല്ലാ ദിവസവും തങ്ങളുടെ ഷിഫ്ട് സമയത്ത് കമ്പനിപ്പടിക്കല്‍ എത്തി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്; പക്ഷെ, ഫാക്ടറിയുടെ ഉള്ളിലേക്ക് കടക്കാന്‍ അവരെ അനുവദിക്കാറില്ല. .................................................
സ്വന്തം ഇഷ്ടപ്രകാരം ഒരു തൊഴിലാളിയും "സ്വമേധയാ" ഇത്തരമൊരു ബോണ്ട് എക്സിക്യൂട്ട് ചെയ്യില്ല എന്നത് പകല്‍പോലെ സുവ്യക്തമാണ്. അപ്പോള്‍ ചോദ്യം ഇതാണ്. അടിമപ്പണി നിയമപരമായി നിരോധിച്ചിട്ടുള്ള ഒരു രാജ്യത്ത് സ്വമനസ്സാലെയല്ലാതെ അടിമപ്പണിക്ക് തൊഴിലാളികളെ നിര്‍ബന്ധിക്കാന്‍ മാരുതി സുസുക്കിക്ക് കഴിയുന്നത് ഏത് നിയമപ്രകാരമാണ്? സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ സര്‍ട്ടിഫൈഡ്-- സ്റ്റാന്‍റിങ് ഓര്‍ഡറിലെ വകുപ്പിനെക്കുറിച്ച് ബോണ്ടില്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ , ഈ സ്റ്റാന്‍ഡിങ് ഓര്‍ഡറിെന്‍റ പരിശോധന സംശയാതീതമായും വ്യക്തമാക്കുന്നത് ഹരിയാനസംസ്ഥാനസര്‍ക്കാരിലെ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ട അധികൃതരുടെ ഒത്താശയോടെ ബന്ധപ്പെട്ട നിയമത്തെ മാനേജ്മെന്‍റ് ..... ലംഘിച്ചിരിക്കുന്നതായാണ്
തൊഴിലാളികള്‍ ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങള്‍ പെരുമാറ്റദൂഷ്യത്തിന് ഇടയാക്കുന്നവ അതില്‍ വ്യക്തമാക്കിയിട്ടുമുണ്ട്. മാതൃകാ ഓര്‍ഡറില്‍ 11 പ്രമുഖ പെരുമാറ്റദൂഷ്യങ്ങളുടെ രൂപരേഖ നല്‍കിയിട്ടുമുണ്ട്. മനേസറിലെ മാരുതി ഉദ്യോഗ് ലിമിറ്റഡിലെ തൊഴിലാളികള്‍ക്കായുള്ള സ്റ്റാന്‍ഡിങ് ഓര്‍ഡറില്‍ നിസ്സാരമായ പെരുമാറ്റദൂഷ്യങ്ങള്‍ ഉള്‍പ്പെടുന്ന എട്ട് നടപടികളെയും 103 ഗുരുതരമായ പെരുമാറ്റദൂഷ്യങ്ങളെയും കുറിച്ച് പറയുന്നു.
രാജ്യത്തെ ഏതെങ്കിലുമൊരു വ്യവസായസ്ഥാപനത്തില്‍ നോട്ടീസ്കൂടാതെ പിരിച്ചുവിടുന്നതോ 15 ദിവസത്തെ ശമ്പളം നല്‍കാതെ സസ്പെന്‍റ് ചെയ്യുന്നതോ മറ്റും പോലുള്ള കടുത്ത ശിക്ഷകള്‍ക്കിടയാക്കുന്ന ഇത്തരം 103 പെരുമാറ്റദൂഷ്യനടപടികള്‍ നിലനില്‍ക്കുന്നുണ്ടോ? മുന്‍പെപ്പോഴെങ്കിലും എവിടെയെങ്കിലും ഇത്തരം നടപടികള്‍ ഉണ്ടായതായി ഗിന്നസ്ബുക്കില്‍പ്പോലും കാണില്ല.
"ജോലിസമയത്തും ഫാക്ടറി കാമ്പൗണ്ടിനുള്ളിലും വെറ്റിലമുറുക്കുന്നത്" നിസ്സാരമായ സ്വഭാവത്തിലുള്ള പെരുമാറ്റദൂഷ്യത്തില്‍ ഉള്‍പ്പെടുന്നു. സര്‍ട്ടിഫൈയിങ് അധികാരിയുടെ പങ്ക് ഹരിയാനയിലെ ഡെപ്യൂട്ടി ലേബര്‍കമ്മീഷണര്‍ എം എസ് റാണ ആയിരുന്ന "സല്‍സ്വഭാവബോണ്ട്" എന്ന വകുപ്പ് ഉള്‍പ്പെടുന്ന മേല്‍സൂചിപ്പിച്ച സ്റ്റാന്‍ഡിങ് ഓര്‍ഡറിെന്‍റ സര്‍ടിഫൈയിങ് അധികാരി. നിയമപ്രകാരം വ്യവസായസ്ഥാപനത്തില്‍നിന്ന് സര്‍ടിഫിക്കറ്റിനായുള്ള അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ സര്‍ടിഫൈയിങ് ഓഫീസര്‍ ചുവടെ ചേര്‍ക്കുന്ന നടപടികള്‍ സ്വീകരിക്കണം.
സര്‍ട്ടിഫൈഡ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ 2007 മാര്‍ച്ച് 21ന് മാനേജ്മെന്‍റിന് (അതായത് മെസ്സേഴ്സ് മാരുതി ഉദ്യോഗ് ലിമിറ്റഡ്, മാനേസര്‍ പ്ലാന്‍റ്, പ്ലോട്ട് നമ്പര്‍ 1, ഫേയ്സ് 3എ, ഐഎംടി മനേസര്‍ , ഗുഡ്ഗാവ്) അയച്ചുകൊടുത്തു. എന്നാല്‍ ഒരു ട്രേഡ്യൂണിയന്നും (അവിടെ യൂണിയനൊന്നും ഉണ്ടായിരുന്നില്ല) അതിെന്‍റ പകര്‍പ്പ് നല്‍കിയില്ല; തൊഴിലാളികളുടെ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്കും അത് നല്‍കിയില്ല. അതിനുപകരം 2007 ജനുവരി 25ന് ഓര്‍ഡറിെന്‍റ പകര്‍പ്പ് പ്ലാന്‍റിലെ നാല് ട്രെയിനികള്‍ക്ക് അയച്ചുകൊടുത്തു. നാല് ട്രെയിനികളുടെ മേല്‍വിലാസം ഇങ്ങനെ ആയിരുന്നു-
മാരുതി ഉദ്യോഗ്ലിമിറ്റഡ്, മനേസര്‍പ്ലാന്‍റ്, പ്ലോട്ട്നമ്പര്‍ 1, ഫേയ്സ് 3 അ, മനേസര്‍ , ഗുഡ്ഗാവ്. ഇതില്‍നിന്ന് വ്യക്തമാകുന്നത് ബന്ധപ്പെട്ട നിയമ വ്യവസ്ഥകളനുസരിച്ച് നോക്കിയാല്‍ സര്‍ട്ടിഫൈഡ് സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ തനി തട്ടിപ്പാണെന്നാണ്. (ഈ ഓര്‍ഡറിെന്‍റ അടിസ്ഥാനത്തിലാണ് മനേസറില്‍ തൊഴിലാളികള്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിച്ചിരുന്നത്.)
തൊഴിലുടമകള്‍ക്ക് അഥവാ വ്യവസായികള്‍ക്ക് തങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ ഫിക്കി, സിഐഎല്‍ , അസോചെം തുടങ്ങിയ വിവിധ സംഘടനകളുണ്ട്; അവര്‍ക്ക് അതില്‍ ഏതിലും അംഗവുമാകാം. അതേപോലെ മാരുതി സുസുക്കിയുടെ മനേസര്‍ പ്ലാന്‍റിലെ തൊഴിലാളികള്‍ തങ്ങളുടെ ഇഷ്ടാനുസരണം ഒരു സംഘടനയ്ക്ക് രൂപം നല്‍കുന്നത് തടയുന്നതിനുള്ള ഒരു നിയമവും ഇന്ന് ഈ രാജ്യത്ത് നിലവിലില്ല.
രാജ്യത്തെ നിയമങ്ങള്‍ _____ തൊഴിലാളികള്‍ക്ക് ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഈ വിദേശ കമ്പനിക്ക് കൂട്ടുനില്‍ക്കുകയാണ്. മാരുതി സുസുക്കിയുടെ മനുഷ്യത്വരഹിതമായ നടപടികളെ തൊഴില്‍വകുപ്പ് സെക്രട്ടറി പരസ്യമായി വെല്ലുവിളിച്ചിട്ടും ഇന്ത്യാ ഗവണ്‍മെന്‍റ് കാഴ്ചക്കാരനെപ്പോലെ കൈയുംകെട്ടി മൗനംപാലിച്ച് നില്‍പാണ്.
മനേസറിലെ "സുസുക്കി ലാന്‍ഡ്" തൊഴില്‍ നിയമങ്ങള്‍ ----------- വ്യവസായ അസ്വസ്ഥതകളുടെയും ഒറ്റപ്പെട്ട സംഭവമല്ല - ഇവിടെയുള്ള പുത്തന്‍ വ്യവസായ സ്ഥാപനങ്ങളില്‍ മിക്കതിലും ഈ തരത്തിലുള്ള കാട്ടുനീതിയാണ് നടമാടുന്നത്. നിക്ഷേപക സൗഹൃദം എന്ന് വിളിക്കപ്പെടുന്നതിെന്‍റപേരില്‍ തൊഴിലുടമകള്‍ക്ക് "അടിമപ്പണി"യുടെ കാലത്തേതിന് സമാനമായ നടപടികള്‍ക്ക് നിര്‍ബാധം അനുവാദം നല്‍കിയിരിക്കുകയാണ്.

www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.


Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___