Tuesday 24 January 2017

[www.keralites.net] പി.പദ്മരാജൻ വിടപറഞ ്ഞിട്ട് ജനുവരി 23ന് 26 വർ ഷം

 

ആ ചങ്കൂറ്റമാണ് പത്മരാജനെ വ്യത്യസ്തനാക്കിയത്: അശോകന്‍

പത്മരാജന്‍ സിനിമകള്‍ പിറന്ന സമയം മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. അദ്ദേഹം ഒരു ഫിലിം മേക്കര്‍ എന്നതിലുപരി നല്ല എഴുത്തു കാരനായിരുന്നു. പത്മരാജന്റെ ചരമവാർഷികദിനമായ ജനുവരി 24ന് നടൻ അശോകൻ ഓർക്കുന്നു
 

Fun & Info @ Keralites.net

ലയാള സിനിമയില്‍ പത്മരാജന്‍ നടന്ന വഴിയില്‍ ഏറെപ്പേരൊന്നും പിന്നെ നടന്നിട്ടില്ല. പിന്തുടരാന്‍ ഏറെയാരും ചങ്കൂറ്റം കാണിക്കാത്ത ആ വഴിക്ക്, പക്ഷേ, മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ കൈപിടിച്ചുനടത്തിയവര്‍ ഏറെയുണ്ട്. കഥാപാത്രങ്ങളായും അഭിനേതാക്കളായും അവര്‍ ആ വഴിക്കിപ്പുറത്ത് ഇന്നും അതേ കരുത്തോടെ നിലനില്‍ക്കുന്നു. വാണിയന്‍ കുഞ്ചുവും കള്ളന്‍ പവിത്രനും ഭാസിയും കവലയും ജയകൃഷ്ണനും ക്ലാരയും സലോമിയും സോഫിയയും ഇന്നും മരണമില്ലാതെ നില്‍ക്കുന്നു. ഈ കഥാപാത്രങ്ങള്‍, പത്മരാജന്‍ അന്ന് പകര്‍ന്ന അഭിനയപാഠങ്ങള്‍ അശോകനും ജയറാമിനും നെടുമുടിക്കും ജഗതിക്കും സുമലതയ്ക്കും ശാരിക്കുമെല്ലാം നല്‍കിയ കരുത്തിന് പകരംവയ്ക്കാന്‍ മറ്റൊന്നില്ല. വര്‍ഷങ്ങള്‍ക്കിപ്പുറമിരുന്ന് അന്നത്തെ ആ കാലം ഓര്‍ക്കുകയാണ് പത്മരാജന്‍ കൈപിടിച്ച് സിനിമയിലേയ്ക്ക് കൊണ്ടുവന്ന നടന്‍ അശോകന്‍. പത്മരാജന്റെ സിനിമകളില്‍ ഏറ്റവും കൂടുതല്‍ മുഖം കാണിക്കാനുള്ള അവസരം ലഭിച്ച നടന്മാരില്‍ ഒരാള്‍ കൂടിയാണ് അശോകന്‍.

പെരുവഴിയമ്പലത്തിലേയ്ക്ക്

Fun & Info @ Keralites.net

 പെരുവഴിയമ്പലത്തില്‍ അശോകന്‍

പത്മരാജന്‍ സാറിന്റെ പെരുവഴിയമ്പലത്തിലൂടെയാണ് ഞാന്‍ സിനിമയിലെത്തുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച നോവലായിരുന്നു. അത് സിനിമയാക്കുന്നുവെന്ന പരസ്യം കണ്ടാണ് ഞാന്‍ അപേക്ഷിക്കുന്നത്. എന്റെ അന്നത്തെ മെലിഞ്ഞ രൂപവും മറ്റ് പ്രത്യേകതകളും കഥാപാത്രത്തിന് ചേരുന്നതാകും എന്ന് തോന്നിയിട്ടായിരിക്കും അദ്ദേഹം എന്നെ തിരഞ്ഞെടുത്തത്.

പത്മരാജന്‍ നല്‍കിയ ആത്മവിശ്വാസം

Fun & Info @ Keralites.netഎനിക്ക് അന്ന് സിനിമയെപ്പറ്റി യാതൊരു പിടിപാടും ഇല്ലായിരുന്നു. സിനിമകളെക്കുറിച്ചുള്ള വാര്‍ത്തകളറിയാന്‍ മാസികകള്‍ വായിക്കും. ഇന്നത്തെപ്പോലെ ടെക്നോളജിയൊന്നും അന്നില്ലലോ. അഭിനയിക്കാന്‍ ചെന്ന സമയത്ത് പ്രത്യേകിച്ച് ധാരണയൊന്നും ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങളും പിന്തുണയും ലഭിച്ചപ്പോള്‍ ആത്മവിശ്വാസമായി. പെരുവഴിയമ്പലത്തിന് ശേഷം മൂന്നാംപക്കം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍, തിങ്കളാഴ്ച നല്ല ദിവസം, സീസണ്‍, തൂവാനത്തുമ്പികള്‍ എന്നിങ്ങിനെ നിരവധി സിനിമകളുടെ ഭാഗമായി. ഞാനും ജഗതി ചേട്ടനുമായിരിക്കും പത്മരാജന്‍ സാറിന്റെ സിനിമകളില്‍ കൂടുതലും അഭിനയിച്ചിട്ടുണ്ടാകുക.

മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം

പത്മരാജന്‍ സിനിമകള്‍ പിറന്ന സമയം മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടമായിരുന്നു. അദ്ദേഹം ഒരു ഫിലിം മേക്കര്‍ എന്നതിലുപരി നല്ല എഴുത്തുകാരനായിരുന്നു. വ്യത്യസ്തമായ കഥകള്‍ പറയുന്നതാണ് ഒരു എഴുത്തുകാരനന്റെ വിജയം. പരിശോധിച്ചാല്‍ അറിയാം അദ്ദേഹത്തിന്റെ ഒരു സിനിമയും മറ്റൊരു സിനിമയും തമ്മില്‍ യാതൊരു ബന്ധവുമില്ലായിരുന്നു. പുതിയ തലമുറ പോലും പറയാന്‍ മടിയ്ക്കുന്ന കാര്യങ്ങളാണ് അദ്ദേഹം അന്നത്തെ കാലഘട്ടത്തില്‍ സംസാരിച്ചത്. അത്രമാത്രം വിപ്ലവകരമായിരുന്നു പ്രമേയങ്ങള്‍.

 

Fun & Info @ Keralites.net

 മൂന്നാംപക്കത്തിന്റെ ലൊക്കേഷനില്‍ നിന്നും

സിനിമ എടുക്കുന്നതില്‍ കാണിച്ച ചങ്കൂറ്റമാണ് അദ്ദേഹത്തെ നാം ഇന്നും അനുസ്മരിക്കാനുള്ള കാരണം. ക്ലാരയും ജയകൃഷ്ണനും രാമനുമെല്ലാം ഇപ്പോഴും ആഘോഷിക്കപ്പെടുകയാണ്. ഭരതന്‍-പത്മരാജന്‍ കൂട്ടുക്കെട്ട് എത്ര മികച്ച ചിത്രങ്ങളാണ് മലയാള സിനിമയ്ക്ക് നല്‍കിയത്. അദ്ദേഹത്തിന്റെ കൂടെ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമാണ്. 40 വര്‍ഷത്തോളമായി ഞാന്‍ സിനിമയില്‍ എത്തിയിട്ട്. ആ സുവര്‍ണ കാലഘട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതുകൊണ്ടാകണം ഞാന്‍ ഇന്നും സിനിമയില്‍ പിടിച്ചുനില്‍ക്കുന്നത്. എന്റെ ഗുരുനാഥനാണ് അദ്ദേഹം.

സത്യസന്ധമായ കഥ പറച്ചില്‍

Fun & Info @ Keralites.net

 തൂവാനത്തുമ്പികളില്‍ മോഹന്‍ലാലും സുമലതയും

ബോക്സ് ഓഫീസില്‍ വിജയം നേടിയെടുക്കാന്‍ സിനിമയില്‍ മസാല ചേര്‍ക്കാന്‍ പത്മരാജന്‍ സര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. സത്യസന്ധമായി കഥ പറയുകയും അവതരിപ്പിക്കുകയും ചെയ്തു. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, കൂടെവിടെ എന്നീ ചിത്രങ്ങള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയവയാണ്. തൂവാനത്തുമ്പികള്‍ ശരാശരി വിജയം നേടി. എന്നാല്‍ ഈ സിനിമകളുടെയെല്ലാം യഥാര്‍ഥ വിജയമെന്നത് ബോക്സ് ഓഫീസിലെ കണക്കുകളല്ല

പി.പദ്മരാജൻ വിടപറഞ്ഞിട്ട് ജനുവരി 23ന് 26 വർഷം തികയുന്നു. പദ്മരാജന്റെ ഓർമകൾ നിറഞ്ഞുനിൽക്കുന്ന പൂജപ്പുരയിലെ വീട്ടിലിരുന്ന് ഭാര്യ രാധാലക്ഷ്മി അദ്ദേഹവുമൊത്തുള്ള തിരുവനന്തപുരം ഓർമകൾ പങ്കുവയ്ക്കുന്നു

Fun & Info @ Keralites.net

പദ്മരാജന്റെ ചിത്രത്തിനരികില്‍ രാധാലക്ഷ്മി  

1970ലെ മാർച്ച് മാസത്തിൽ പതിവില്ലാതെ മഴ കോരിച്ചൊരിഞ്ഞ ദിവസമാണ് രാധാലക്ഷ്മി പദ്മരാജനൊപ്പം ആദ്യമായി തിരുവനന്തപുരത്തെത്തിയത്. അതുവരെ ഈ നഗരം രാധയ്ക്ക് വിഹ്വലതകൾ നിറഞ്ഞ ഒരിടമായിരുന്നു. 'വല്ലാത്ത നഗരം' എന്ന് പദ്മരാജൻ പ്രണയലേഖനങ്ങളിൽ വിവരിച്ച അനന്തപുരി. 

തൃശ്ശൂർ ആകാശവാണിയിൽ അനൗൺസർമാരായിരുന്ന പദ്മരാജനും രാധാലക്ഷ്മിയും അവിടെവച്ചാണ് പ്രണയത്തിലായത്. പ്രണയം വീട്ടിലറിഞ്ഞപ്പോൾ രാധ ജോലി ഉപേക്ഷിക്കാൻ നിർബന്ധിതയായി. എതിർപ്പുകളെ അതിജീവിച്ച് വിവാഹം കഴിഞ്ഞപാടെയാണ് ഇരുവരും തിരുവനന്തപുരത്തെത്തിയത്. അന്നുമുതലിങ്ങോട്ട്, ജീവിതം  രാധാലക്ഷ്മിയുടെ വാക്കുകളിൽ, അനന്തപുരിയുടെ വിഹായസ്സിൽ പാറിക്കളിച്ചു.

********

താമസിക്കാൻ ഒരു വീടുതേടിയാണ് വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഞങ്ങളിവിടെയെത്തിയത്. തമ്പാനൂരിൽ ശ്രീവാസ് എന്ന ലോഡ്ജിൽ താമസിച്ചുകൊണ്ടായിരുന്നു വീടന്വേഷണം. വൈകാതെ പൂജപ്പുരയിൽ 'കമലാലയം' എന്ന വീടുകിട്ടി. കമലാലയത്തിന്റെ ഒന്നാംനിലയിലെ വീട്ടിൽ പദ്മരാജന്റെ സാഹിത്യ, സിനിമാലോകം വിശാലമായി.

********

Fun & Info @ Keralites.netഒരിക്കൽ കാവാലം നാരായണപ്പണിക്കരും കുറച്ചാളുകളും കൂടി വീട്ടിൽ വന്നു. അവർ പോയിക്കഴിഞ്ഞ് പദ്മരാജൻ ചോദിച്ചു, ആ ഉയരം കുറഞ്ഞ താടിക്കാരനെ ശ്രദ്ധിച്ചോ. അയാൾ നന്നായി മൃദംഗം വായിക്കും. പിന്നീടൊരിക്കൽ ആ താടിക്കാരനെ പരിചയപ്പെടുത്തി -ഇതാണ് നെടുമുടി വേണു.

പിന്നീട് പൂജപ്പുരയിൽത്തന്നെ സ്വന്തം വീട് വെച്ചശേഷം കലാസായാഹ്നങ്ങൾ വഴുതക്കാട്ടെ 'നികുഞ്ജം' ഹോട്ടലിലേക്കു മാറി. കൂട്ടായ്മയിൽ സംവിധായകൻ അരവിന്ദൻ, കാവാലം, നെടുമുടി, അയ്യപ്പപ്പണിക്കർ... ഉടമസ്ഥനായ കൃഷ്ണൻനായർ ഹോട്ടൽ മറ്റാർക്കോ വിൽക്കുന്നതുവരെ ഈ കൂട്ടുകെട്ട് ശക്തമായി തുടർന്നു.

*******

ശിവൻസ് സ്റ്റുഡിയോയും കറന്റ് ബുക്സുമായിരുന്നു സാഹിത്യകാരൻമാരുടെയും കലാകാരൻമാരുടെയും മറ്റൊരു താവളം. 60കളുടെ അവസാനം കുടുംബാസൂത്രണത്തിന്റെ പ്രചാരണത്തിനായി സർക്കാർ ഒരു സിനിമയെടുക്കാൻ തീരുമാനിച്ചു. അതിനുള്ള തിരക്കഥകൾ ക്ഷണിച്ചുകൊണ്ട് പരസ്യം വന്നു. മത്സരതിരക്കഥയെഴുതാൻ സംവിധായകൻ ശങ്കരൻനായർ പദ്മരാജനെ പ്രോത്സാഹിപ്പിച്ചു.

കറന്റ് ബുക്സിൽനിന്നു കിട്ടിയ പുസ്തകങ്ങൾ വായിച്ച് എന്താണ് തിരക്കഥ എന്ന് പദ്മരാജൻ പഠിച്ചു. ഒടുവിൽ തിരഞ്ഞെടുക്കപ്പെട്ട മൂന്നു തിരക്കഥകളിലൊന്ന് അദ്ദേഹത്തിന്റേതായിരുന്നു. മറ്റുള്ളവ പി.കേശവദേവിന്റേതും അടൂർ ഗോപാലകൃഷ്ണന്റേതും. സിനിമയുടെ പേരിൽ അന്ന് പദ്മരാജന് ആദ്യ പ്രതിഫലം കിട്ടി -1001 രൂപ.

*******

1960കളുടെ അവസാനം ഞങ്ങളുടെ വിവാഹത്തിനു തൊട്ടുമുൻപാണ് പദ്മരാജൻ തിരുവനന്തപുരത്തേക്കു സ്ഥലംമാറിവന്നത്. അന്ന് അദ്ദേഹം പതിവായി ചെന്നിരിക്കുന്ന ഇടമാണ് സ്റ്റാച്യുവിലെ ശിവൻസ് സ്റ്റുഡിയോ. അവിടെനിന്ന്‌ ഫോട്ടോയെടുപ്പിച്ച് എനിക്ക് പാലക്കാട്ടേക്ക് അയച്ചുതരാറുണ്ടായിരുന്നു. ആ ചിത്രങ്ങൾ പാലക്കാട്ടെ തറവാട്ടിലെ എന്റെ മുറിയുടെ ചുവരിൽ ഒട്ടിച്ചുവെച്ചു.

വേഷപ്പകർച്ചയോടെയുള്ള ആ ചിത്രങ്ങൾ പിന്നീട് പദ്മരാജന്റെ അപൂർവചിത്രങ്ങളാണെന്ന് സുഹൃത്തുക്കൾ കണ്ടെത്തി. കല്യാണം കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ ശേഷമാണ് ഞങ്ങൾ വിവാഹഫോട്ടോയെടുത്തത്; ശിവൻസ് സ്റ്റുഡിയോയിൽനിന്നുതന്നെ. അവിടെയിരുന്നാണ് പദ്മരാജൻ ആദ്യ നോവലായ 'നക്ഷത്രങ്ങളേ കാവൽ' എഴുതിത്തീർത്തത്.

******

ഒരിക്കൽ സ്റ്റാച്യുവിലൂടെ ഞങ്ങൾ നടക്കുമ്പോൾ, വെളുത്തുമെലിഞ്ഞ ഒരു ചെറുപ്പക്കാരനെ കണ്ടു. ചിരിച്ചുകൊണ്ട് അടുത്തുവന്ന അയാളെ പദ്മരാജൻ പരിചയപ്പെടുത്തിത്തന്നു- ഇത് ശ്രീകുമാർ. ജഗതി എൻ.കെ.ആചാരിയുടെ മകനാണ്. ഇപ്രാവശ്യത്തെ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവലിൽ മികച്ച നടനുള്ള സമ്മാനം വാങ്ങിയയാളാണ്.

******

Fun & Info @ Keralites.netപൂജപ്പുര സേതുമെമ്മോറിയൽ വനിതാസമിതിയിലെ സുകുമാരിച്ചേച്ചിക്ക് തന്റെ മക്കളെയാരെയെങ്കിലും പാട്ടുകാരനാക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. പദ്മരാജനോട് ഇക്കാര്യം പറഞ്ഞപ്പോൾ കുട്ടനെന്നു വിളിക്കുന്ന ഇളയമകനെ 'ഞാൻ ഗന്ധർവനി'ൽ പാടിച്ചുനോക്കാമെന്നു പറഞ്ഞു. 'ദേവാങ്കണങ്ങൾ....', 'ദേവീ....'

ഇവയിലേതിലെങ്കിലും ട്രാക്ക് പാടിക്കാൻ ഒരുദിവസം കുട്ടനുമായി പദ്മരാജൻ മദ്രാസിലേക്കു പോയി. പക്ഷേ, അന്ന് ജോൺസന്റെ ആരോ മരിച്ചു. റെക്കോഡിങ് മാറ്റിവെച്ചു. പിന്നീട് റെക്കോഡിങ് നടന്ന ദിവസം കുട്ടന് വേറെ കച്ചേരിയുണ്ടായിരുന്നു. ഗന്ധർവനിൽ പാടിയില്ലെങ്കിലും കുട്ടൻ സിനിമാപ്പാട്ടിലേക്കുതന്നെയെത്തി- സംഗീതസംവിധായകൻ എം.ജയചന്ദ്രനായി.

******

വെളുത്ത ചെമ്പകപ്പൂക്കൾ പദ്മരാജന് ഏറെയിഷ്ടമായിരുന്നു. ഒരിക്കൽ ഇവിടെ നടന്ന പുഷ്പോത്സവത്തിൽനിന്ന്‌ ഞങ്ങൾ ഒരു വെള്ളച്ചെമ്പകത്തൈ വാങ്ങി. തൈ നട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പൂത്തില്ല. നിരാശനായ പദ്‌മരാജൻ, അതിനി വെട്ടിക്കളഞ്ഞേക്കാമെന്ന് ഒരുദിവസം പറഞ്ഞു. പിറ്റേന്ന്‌ മുറ്റത്തിറങ്ങിയപ്പോൾ ഞങ്ങളെ വരവേറ്റത് ചെമ്പകപ്പൂവിന്റെ നനുത്ത സുഗന്ധമാണ്.

******

പൂജപ്പുരയിലെ ഞവരയ്ക്കൽ വീടിന്റെ ചുറ്റുമതിലിൽ നിറയെ വള്ളിച്ചെടി പടർന്നുകയറിയിരിക്കുന്നു. 'ഇടവേള' എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മൂന്നാറിൽനിന്നു വന്നപ്പോൾ കൊണ്ടുവന്ന ചെടിയാണത്. അന്ന് ഒരു ചാക്കിലാണ് അതു കൊണ്ടുവന്നത്. 
മതിലിന്റെ ചുവട്ടിൽ പലയിടത്തായി നട്ടു. 34 വർഷം മുൻപ്‌ നട്ട ആ ചെടി ഇന്നും നിത്യഹരിത ഓർമയായി മതിലിൽ പറ്റിപ്പിടിച്ചു വളരുന്നു.

പദ്മരാജന്റെ ഓർമകളാണിവിടെ നിറയെ. പദ്മരാജൻ ഉപയോഗിച്ചിരുന്ന പ്രീമിയർ പദ്മിനി കാർ ഇപ്പോഴും മുറ്റത്തുണ്ട്. പ്രണയകാലത്തെഴുതിയ കത്തുകൾ ഇവിടെ ഒരു പെട്ടിയിൽ ഭദ്രമായിരിപ്പുണ്ട്. അക്കങ്ങൾകൊണ്ട് പൂട്ടിട്ട പെട്ടി. പക്ഷേ, പൂട്ടു തുറക്കാനുള്ള അക്കങ്ങൾ മറന്നുപോയി. പത്മരാജൻഓർമകൾ രാധാലക്ഷ്മി അഞ്ചു പുസ്തകങ്ങളായെഴുതിയിട്ടുമുണ്ട്.

******

വീടിനോടു ചേർന്ന് അഞ്ചുസെന്റ് സ്ഥലംകൂടി വാങ്ങാൻ പെട്ടെന്നാണ് അദ്ദേഹം തീരുമാനിച്ചത്. ആ സ്ഥലത്ത് നമുക്ക് ഷട്ടിൽ കളിക്കാമെന്നു പറഞ്ഞു. അതു പറഞ്ഞതിന്റെ പിറ്റേന്ന് കോഴിക്കോട്ടുനിന്ന് ആ വാർത്തയെത്തി. സൂര്യസ്പർശമുള്ള പകലുകളിലും ചന്ദ്രസ്പർശമുള്ള രാത്രികളിലുംനിന്ന് അദ്ദേഹം പോയിരിക്കുന്നു.

ചേതനയറ്റ മനസ്സോടെ ഞാൻ എം.ജി.ശ്രീകുമാറിന്റെ കാറിൽ മുതുകുളത്തെ തറവാട്ടിലേക്കു പോകുമ്പോൾ പെട്ടെന്ന് ഒരു ഷട്ടിൽ കോക്ക് എന്റെ പുറത്തുവന്നുവീണു. ശ്രീകുമാറിന്റെ കാറിൽക്കിടന്ന ആ കളിവസ്തു ഇപ്പോഴും എന്റെ മനസ്സിൽ ഒരു വിഭ്രാന്തിയായി അവശേഷിക്കുന്നു....

Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
  Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net


www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Have you tried the highest rated email app?
With 4.5 stars in iTunes, the Yahoo Mail app is the highest rated email app on the market. What are you waiting for? Now you can access all your inboxes (Gmail, Outlook, AOL and more) in one place. Never delete an email again with 1000GB of free cloud storage.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment