Sunday 13 March 2016

[www.keralites.net] Re: Long Live ConsumerFed!

 

കൈവിട്ട  ചൂതാട്ടം

ഇപ്പോഴത്തെ മദ്യനയം ഒരിക്കലും UDF സ്വമനസ്സാലെ സൃഷ്ടിച്ചതല്ല. കാശുണ്ടാക്കാനും പരസ്പരം പാരവയ്ക്കാനും കണ്ട വഴിയായിരുന്നു ബാര്‍പൂട്ടല്‍. ഭീഷണിമാത്രമായിരുന്നു ഉദ്ദേശ്യം. മാണിയും ഉമ്മന്‍ചാണ്ടിയും സുധീരനും എല്ലാം അറിഞ്ഞുകൊണ്ടുള്ള കളി.

അവസാനം കൈവിട്ടുപോയെന്ന് നേതാക്കള്‍തന്നെ രഹസ്യമായി സമ്മതിക്കുന്നു. സമ്പന്നര്‍ കുടിച്ചുല്ലസിക്കുന്ന പഞ്ചനക്ഷത്ര ബാറുകള്‍ക്കും ക്ളബ്ബുകളുള്‍ക്കുമുള്ള ലൈസന്‍സ് എടുത്തുകളയാത്തത് ആദര്‍ശധീരന്മാരുടെ തനിനിറം പുറത്തുകൊണ്ടുവന്നു.

418 ബാറുകളുടെ ലൈസന്‍സ് പുതുക്കാനുള്ള തീരുമാനം ക്യാബിനറ്റില്‍ വന്നപ്പോള്‍ ഫയല്‍ പഠിക്കണമെന്നു പറഞ്ഞ് നിയമമന്ത്രികൂടിയായിരുന്ന കെ എം മാണി തീരുമാനം മാറ്റിവയ്പിച്ചു. ഇതുവച്ച് വിലപേശി കീശവീര്‍പ്പിച്ചു. എന്നാല്‍, ഇക്കാര്യമറിഞ്ഞതോടെ സുധീരന്‍ രംഗത്തിറങ്ങി. ലൈസന്‍സ് പുതുക്കി നല്‍കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പുവരെ മാറ്റിവയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍, തെരഞ്ഞെടുപ്പിനുശേഷം നടന്ന യുഡിഎഫ് യോഗത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ലൈസന്‍സ് പുതുക്കണമെന്ന നിലപാടെടുത്തപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പറ്റില്ലെന്നായി സുധീരന്‍.

ഇതോടെ ഒരു ബാറും തുറക്കേണ്ടതില്ലെന്ന മറുതന്ത്രവുമായി ഉമ്മന്‍ചാണ്ടിയും രംഗത്തുവന്നു.

ഇതോടെ സുധീരന്‍ വെട്ടിലായി. എന്നാല്‍, പൂട്ടിയ ബാറുകള്‍ക്ക് ബിയര്‍– വൈന്‍ ലൈസന്‍സ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചപ്പോള്‍ സുധീരന്‍ മൌനിയായി. ക്ളബ് ലൈസന്‍സുകളും സര്‍ക്കാര്‍ പുതുക്കിനല്‍കി. അപ്പോള്‍, പ്രശ്നം മദ്യത്തോടുള്ള എതിര്‍പ്പല്ല, കാശാണ് പ്രശ്നമെന്ന് വ്യക്തമായി.

വേണ്ടത് മദ്യവര്‍ജനം പി കെ ഗുരുദാസന്‍ (മുന്‍ എക്സൈസ് മന്ത്രി)

സാമൂഹ്യവിപത്തായി മാറിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ നിരോധനത്തേക്കള്‍ ഫലപ്രദം മദ്യവര്‍ജനമാണ്. ജനങ്ങളില്‍ മദ്യത്തോടുള്ള ആസക്തി ഇല്ലാതാക്കാനാവശ്യമായ ഫലപ്രദമായ ബോധവല്‍ക്കരണംവേണം.

ബാറുകള്‍ പൂട്ടിയെന്നു പറയുമ്പോഴും മദ്യഉപഭോഗം കൂടാന്‍കാരണം ഈ മേഖലയില്‍ പരാജയമായതിനാലാണ്.  കോടികള്‍ ബോധവല്‍ക്കരണത്തിനായി ചെലവഴിക്കുമ്പോഴും അവ എങ്ങോട്ട് പോകുന്നുവെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്.

LDF ഭരണകാലത്ത് മദ്യത്തിനെതിരായ ബോധവല്‍ക്കരണത്തിന് പ്രത്യേക പദ്ധതികള്‍ നടപ്പാക്കി. മുതുകാടിന്റെ നേതൃത്വത്തില്‍ നടന്ന മാജിക്കും, കരിവള്ളൂര്‍ മുരളി ആവിഷ്കരിച്ച സംഗീതശില്‍പ്പവുമെല്ലാം ഇതില്‍ എടുത്തുപറയാവുന്നതാണ്.

അക്കാലത്ത് മദ്യഉപഭോഗം കാര്യമായി വര്‍ധിച്ചില്ല.

എന്നാല്‍, ബാറുകള്‍ അടച്ചിട്ടും ഇപ്പോള്‍ കേരളത്തില്‍ മദ്യത്തിന്റെ ഉപഭോഗത്തില്‍ കാര്യമായ കുറവുണ്ടായിട്ടില്ല. ബിവറേജസുവഴി മദ്യം ധാരാളം ലഭിക്കും. പൂട്ടിയ ബാറുകള്‍ Beer-Wine പാര്‍ലറുകളാക്കി. Wine ന്റെ ഉപഭോഗം പതിന്മടങ്ങ് വര്‍ധിച്ചു.

വ്യാജമദ്യവും മയക്കുമരുന്നും കേരളത്തില്‍ സുലഭവുമായി. നിരോധനംകൊണ്ടുമാത്രം കാര്യമില്ലെന്നാണ് ഇത് തെളിയിക്കുന്നത്. 

 മദ്യത്തില്‍നിന്ന് സ്വയം അകന്നുനില്‍ക്കാന്‍ ജനങ്ങളെ സ്വയം സജ്ജരാക്കുകയാണ് ഇതിനുള്ള ഏക പോംവഴി.

ഇതിനാലാണ ് മദ്യവര്‍ജനമാണ് അനിവാര്യമെന്ന് തങ്ങള്‍ പറയുന്നത്." 
_________________________________________________________________________________

---In Keralites@yahoogroups.com, wrote :

Dr.CR.Jayasankar.

One can rightly suspect that the BAR Mafiya is beehind such posts in the social media. what is the fact?

The 700+ bars recently closed were owned by around 50 persons only. Government gets only the license fee they remit, that too after several excuses and deductions. Under the government licence,they sell SECONDs and DUPLICATES with the help of police,excise and politicians and amass crores unlawfully.

with this un accounted money, they sponsor,political parties and  the top brass of bureaucracy and  maintain Mafia gaangs.

Thhey create a separate kingdoms, separate economy,separate LAW AND ORDER and they became even powerful to create and pull down democratically elected bodies and public representatives.

this has to be fought with.  People has to get quality liquor. and the revenue from the sale of liquor should reach the govt. treasury, not to the pocket of these 50 dons. For that, these bars should remain closed and there should be govt. monopoly in the sale of liquor.

No. of Govt outlets has to be increased,there is nothing wrong in it.

If any political party or leader has recieved advance from these bar owners for opening these bars, the person/party has to be exposed and all political leaders should be courageous enough to withstand their pressure and assure the public that these bars,which are the key sources of corruption and political manipulation will be closed forever.
From: "Aniyan jacobthomas_aniyankunju@... [Keralites]"
To: Keralites@yahoogroups.com
Sent: Tuesday, 8 March 2016, 7:36
Subject: [www.keralites.net] Long Live ConsumerFed!

....ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിനു മുമ്പിലെ ConsumerFed ത്രിവേണിയില്‍ അരിയും പഞ്ചസാരയും വാങ്ങാന്‍ അറിയാതെ ആരെങ്കിലും പോയാല്‍ അവരെ കാത്തിരിക്കുന്നത് മദ്യശേഖരമായിരിക്കും. 

കുറ്റംപറയരുത്, ത്രിവേണിയില്‍ നമ്മള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കും പോലെ ഇഷ്ടമുള്ള മദ്യവും തെരഞ്ഞെടുക്കാം. 

എറണാകുളം ഗാന്ധിനഗറിലെ ത്രിവേണി കോഫിഹൌസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാലും മദ്യശേഖരംകണ്ട് അമ്പരക്കും. 

അതെ, UDF ന്റെ മദ്യരഹിത സുന്ദരകേരളത്തില്‍ ConsumerFed, നിത്യോപയോഗ സാധനങ്ങള്‍ക്കുപകരം ഇപ്പോള്‍ വില്‍ക്കുന്നത് മദ്യമാണ്.

ആസാദ് റോഡിലെ ത്രിവേണി അടച്ചുപൂട്ടിയാണ് Self Service മദ്യവില്‍പ്പനകേന്ദ്രം തുടങ്ങിയത്. ബോര്‍ഡ് ഇപ്പോഴും അവിടെയുണ്ടെങ്കിലും താഴെ ബിയര്‍ഷോപ്പും മുകളില്‍ വിദേശമദ്യ ഷോപ്പുമാണ്. 

തിരുവനന്തപുരം കേശവദാസപുരത്തെ കേദാരത്തിലെ ത്രിവേണിഷോപ്പിന്റെ വലുപ്പം കുറച്ച് അവിടെയും വിദേശമദ്യ ഔട്ട്ലറ്റ് തുടങ്ങി. 

ഇങ്ങനെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന കൂട്ടാന്‍ പതിനഞ്ചോളം ഔട്ട്ലറ്റാണ് സെല്‍ഫ് സര്‍വീസായി നവീകരിച്ചത്. പലയിടത്തും ആവശ്യക്കാര്‍ കൂടിയതോടെ കൌണ്ടറുകളും വര്‍ധിപ്പിച്ചു.

ബാര്‍ പൂട്ടിയതിനെപ്പറ്റി സര്‍ക്കാര്‍ പരസ്യം

'ബാറുകള്‍ പൂട്ടി... മദ്യമൊഴുക്ക് നിലച്ചു...? ഇനി മദ്യരഹിത കേരളം!' എന്നു പറഞ്ഞ് വാചാലരായവര്‍ എവിടെ? 

നിങ്ങള്‍ കണ്ണുതുറന്നു കാണൂ. കേരളത്തില്‍ മദ്യം ഇപ്പോഴും സുലഭം. പൂട്ടിയ ബാറുകളെല്ലാം ബിയര്‍– വൈന്‍ പാര്‍ലറുകളായി. ബിയറാകട്ടെ, മദ്യപനെ ലഹരിയില്‍ ആറാടിക്കാന്‍ കൂടുതല്‍ വീര്യത്തോടെ. ചില ബിയര്‍– വൈന്‍ പാര്‍ലറുകളില്‍ വിദേശമദ്യവും സുലഭമാണെന്നത് പരസ്യമായ രഹസ്യം. സര്‍ക്കാര്‍തന്നെ തുറന്നുവച്ച ബിവറേജസ് ഔട്ട്ലറ്റുകളില്‍ വില്‍പ്പനകൂടി. കണ്‍സ്യൂമര്‍ ഫെഡാകട്ടെ, വില്‍പ്പന കൂടിയതോടെ ശീതീകരിച്ച Self Service മദ്യവില്‍പന ശാലകള്‍ സജീവമാക്കി.

ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയതിനുശേഷം സര്‍ക്കാരിന്റെ ബിവറേജസ് കോര്‍പറേഷന്‍വഴിയുള്ള ബിയര്‍, വൈന്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. കഴിഞ്ഞവര്‍ഷം 1012.60 കോടിയുടെ വില്‍പ്പന നടന്നതായി നിയമസഭയില്‍ എക്സൈസ് മന്ത്രി കെ ബാബുതന്നെ നിയമസഭയെ അറിയിച്ചു. 

2014ല്‍ ഇത് 801.14 കോടിയും 2013ല്‍ 721 കോടിയും ആയിരുന്നു വില്‍പ്പന. 

കഴിഞ്ഞവര്‍ഷം ബിവറേജസ് കോര്‍പറേഷന്റെ മൊത്തവരുമാനം 8569 കോടി
രൂപയാണ്. 

2015 ജനുവരിയില്‍ 9353.84 ലക്ഷം രൂപയുടെ വിദേശമദ്യ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില്‍ നടന്നതെങ്കില്‍ 2016 ജനുവരിയില്‍ ഇത് 12846.38 ലക്ഷമായി വര്‍ധിച്ചു.

എവിടെ പുനരധിവാസം?

മദ്യമേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സെസ്സ് വഴി പിരിച്ച കോടികള്‍ എവിടെ? ഇതിനായി രൂപീകരിച്ച പുനര്‍ജനിയുടെ ഇന്നത്തെ അവസ്ഥ എന്താണ്? ജോലി നഷ്ടപ്പെട്ട് വഴിയാധാരമായവര്‍ കുടുംബം പോറ്റാന്‍ വഴികാണാതെ സര്‍ക്കാരിന്റെ കരുണയ്ക്കായി കാത്തിരിക്കുമ്പോഴും ഇവരെ പാടെ മറന്നനിലയിലാണ് സര്‍ക്കാര്‍.


ബാറുകള്‍ പൂട്ടിയതിന്റെ ഭാഗമായി ഒട്ടേറെപ്പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 

നാല് തൊഴിലാളികള്‍ ജീവനൊടുക്കി. 

CITU വിന്റെ ശക്തമായ ആവശ്യത്തെതുടര്‍ന്ന് മനസ്സില്ലാമനസ്സോടെ സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. 

ഇതിനായി പുനര്‍ജനിയെന്ന വിഭാഗം എക്സൈസ് വകുപ്പിനുകീഴില്‍ രൂപീകരിച്ചു. 
മദ്യവില്‍പ്പനയില്‍ ഇതിന് ഫണ്ട് കണ്ടെത്തുന്നതിനായി അഞ്ച് ശതമാനം സെസ്സും പിരിച്ചു. 

2015 ഡിസംബര്‍ അവസാനംവരെ 335.88 കോടി രൂപയാണ് പിരിച്ചത്. എന്നാല്‍, ഈ പണം മറ്റ് മേഖലകളില്‍ ചെലവഴിച്ച സര്‍ക്കാര്‍; ജോലി നഷ്ടപ്പെട്ടവര്‍ക്കായി ഒരു പദ്ധതിയും നടപ്പാക്കിയില്ല.

വ്യാജന്‍ സുലഭം

ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത് വ്യാജമദ്യവും മയക്കുമരുന്നുപയോഗവും വര്‍ധിച്ചതായി സര്‍ക്കാര്‍തന്നെ സമ്മതിച്ചു. സെക്കന്‍ഡ്സ് മദ്യവില്‍പ്പനയും പൊടിപൊടിക്കുന്നു. 
അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യവരവ് ഇപ്പോള്‍ ഏറെയാണ്. അമരവിള, വാളയാര്‍, മഞ്ചേശ്വരം, ആര്യങ്കാവ്, മുത്തങ്ങ ചെക്ക്പോസ്റ്റുകള്‍ വഴിയാണ് കൂടുതലായി വിദേശമദ്യമെത്തുന്നത്. ഇടുക്കി, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ അതിര്‍ത്തി സംസ്ഥാനത്തു നിന്ന് കഞ്ചാവും ഒഴുകുന്നു. ട്രെയിന്‍, ബസ് മാര്‍ഗമാണ് മദ്യക്കടത്ത്. അനധികൃത മദ്യ വില്‍പ്പന, മദ്യം കൈവശംവയ്ക്കല്‍ എന്നിവയ്ക്കുമാത്രമായി 12850 കേസാണ് കഴിഞ്ഞ വര്‍ഷംമാത്രം രജിസ്റ്റര്‍ചെയ്തത്.

ആന്റണി പരസ്യമായി പറഞ്ഞത്

Fun & Info @ Keralites.net

Fun & Info @ Keralites.netമലയാള മനോരമ 2015 മെയ് 16










10 ശതമാനം ബിവറേജസ് ഔട്ട്ലറ്റുകള്‍ പൂട്ടിയിട്ടും വില്‍പ്പന കൂടി
* 2013 ഡിസംബറില്‍ വില്‍പ്പന 814.30 കോടി 

*  2015 ഡിസംബറില്‍ 1000.19 കോടി 

* ബിയര്‍–വൈന്‍ വില്‍പ്പന: 2011–2012– 647.49 കോടി 

* 2012–2013– 721.18 കോടി 
* 2013–2014– 801.14 കോടി 

* 2014–2015– 811.15 കോടി 
* 2015 ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ 1012.6

കഞ്ചാവില്‍ പുകഞ്ഞു തീരും

ആളുകള്‍ ലഹരി തേടി കഞ്ചാവിലേക്ക് തിരിയുന്ന ഭീതിദമായ അവസ്ഥയും നാട്ടിലുണ്ട്. അതിര്‍ത്തി ജില്ലകളില്‍ മാത്രം കിലോക്കണക്കിന് കഞ്ചാവാണ് ദിവസവും വിറ്റഴിയുന്നത്. കഴിഞ്ഞമാസം ഒരാഴ്ചക്കുള്ളില്‍ കാസര്‍കോട് ടൌണ്‍ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയത് ഒരു ക്വിന്റല്‍ കഞ്ചാവാണ്. ഇതില്‍ 80 കിലോയും മറ്റൊരു പത്തുകിലോയും രണ്ട് സംഘത്തില്‍നിന്ന് പിടികൂടിയതാണ്. ചെറിയ അളവില്‍ പിടിച്ചതാണ് ബാക്കി.

ലഹരിക്കായി ബിവറേജസ് ഔട്ട്ലെറ്റില്‍ പോയി ക്യൂ നിന്ന് സാധനം വാങ്ങേണ്ടതിനാല്‍ കുടിയന്മാര്‍ കൂടുതല്‍ ലഹരി തേടി കഞ്ചാവിലേക്ക് തിരിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. 

രഹസ്യമായി കിട്ടുകയും സിഗരറ്റില്‍ നിറച്ച് വലിക്കാമെന്നതുമാണ് കഞ്ചാവിന് പ്രിയംകൂടാന്‍ കാരണമെന്നാണ് വിതരണക്കാര്‍ പറയുന്നത്.

കഞ്ചാവ് കിട്ടാതെ കാഞ്ഞങ്ങാട്ടെ സ്കൂള്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവം അടുത്തകാലത്തുണ്ടായി. റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചാണ് ഇവിടെ കഞ്ചാവ് വിതരണ സംഘം പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ് നിറച്ച സിഗരറ്റും കഞ്ചാവ് പൊതിയും രഹസ്യമായി വിതരണം ചെയ്യുന്ന സംഘം ഇവിടെയുണ്ട്. കടയോട് ചേര്‍ന്നായതിനാല്‍ മറ്റ് സംശയം തോന്നുകയില്ല.

__._,_.___

Posted by: jacobthomas_aniyankunju@yahoo.com
Reply via web post Reply to sender Reply to group Start a New Topic Messages in this topic (3)

Save time and get your email on the go with the Yahoo Mail App
Get the beautifully designed, lighting fast, and easy-to-use, Yahoo Mail app today. Now you can access all your inboxes (Gmail, Outlook, AOL and more) in one place. Never delete an email again with 1000GB of free cloud storage.

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment