Monday 7 March 2016

[www.keralites.net] Long Live ConsumerFed!

 

....ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിനു മുമ്പിലെ ConsumerFed ത്രിവേണിയില്‍ അരിയും പഞ്ചസാരയും വാങ്ങാന്‍ അറിയാതെ ആരെങ്കിലും പോയാല്‍ അവരെ കാത്തിരിക്കുന്നത് മദ്യശേഖരമായിരിക്കും. 

കുറ്റംപറയരുത്, ത്രിവേണിയില്‍ നമ്മള്‍ ഇഷ്ടമുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കും പോലെ ഇഷ്ടമുള്ള മദ്യവും തെരഞ്ഞെടുക്കാം. 

എറണാകുളം ഗാന്ധിനഗറിലെ ത്രിവേണി കോഫിഹൌസില്‍ ഭക്ഷണം കഴിക്കാന്‍ കയറിയാലും മദ്യശേഖരംകണ്ട് അമ്പരക്കും. 

അതെ, UDF ന്റെ മദ്യരഹിത സുന്ദരകേരളത്തില്‍ ConsumerFed, നിത്യോപയോഗ സാധനങ്ങള്‍ക്കുപകരം ഇപ്പോള്‍ വില്‍ക്കുന്നത് മദ്യമാണ്.

ആസാദ് റോഡിലെ ത്രിവേണി അടച്ചുപൂട്ടിയാണ് Self Service മദ്യവില്‍പ്പനകേന്ദ്രം തുടങ്ങിയത്. ബോര്‍ഡ് ഇപ്പോഴും അവിടെയുണ്ടെങ്കിലും താഴെ ബിയര്‍ഷോപ്പും മുകളില്‍ വിദേശമദ്യ ഷോപ്പുമാണ്. 

തിരുവനന്തപുരം കേശവദാസപുരത്തെ കേദാരത്തിലെ ത്രിവേണിഷോപ്പിന്റെ വലുപ്പം കുറച്ച് അവിടെയും വിദേശമദ്യ ഔട്ട്ലറ്റ് തുടങ്ങി. 

ഇങ്ങനെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പന കൂട്ടാന്‍ പതിനഞ്ചോളം ഔട്ട്ലറ്റാണ് സെല്‍ഫ് സര്‍വീസായി നവീകരിച്ചത്. പലയിടത്തും ആവശ്യക്കാര്‍ കൂടിയതോടെ കൌണ്ടറുകളും വര്‍ധിപ്പിച്ചു.

ബാര്‍ പൂട്ടിയതിനെപ്പറ്റി സര്‍ക്കാര്‍ പരസ്യം

'ബാറുകള്‍ പൂട്ടി... മദ്യമൊഴുക്ക് നിലച്ചു...? ഇനി മദ്യരഹിത കേരളം!' എന്നു പറഞ്ഞ് വാചാലരായവര്‍ എവിടെ? 

നിങ്ങള്‍ കണ്ണുതുറന്നു കാണൂ. കേരളത്തില്‍ മദ്യം ഇപ്പോഴും സുലഭം. പൂട്ടിയ ബാറുകളെല്ലാം ബിയര്‍– വൈന്‍ പാര്‍ലറുകളായി. ബിയറാകട്ടെ, മദ്യപനെ ലഹരിയില്‍ ആറാടിക്കാന്‍ കൂടുതല്‍ വീര്യത്തോടെ. ചില ബിയര്‍– വൈന്‍ പാര്‍ലറുകളില്‍ വിദേശമദ്യവും സുലഭമാണെന്നത് പരസ്യമായ രഹസ്യം. സര്‍ക്കാര്‍തന്നെ തുറന്നുവച്ച ബിവറേജസ് ഔട്ട്ലറ്റുകളില്‍ വില്‍പ്പനകൂടി. കണ്‍സ്യൂമര്‍ ഫെഡാകട്ടെ, വില്‍പ്പന കൂടിയതോടെ ശീതീകരിച്ച Self Service മദ്യവില്‍പന ശാലകള്‍ സജീവമാക്കി.

ബാര്‍ ഹോട്ടലുകള്‍ അടച്ചുപൂട്ടിയതിനുശേഷം സര്‍ക്കാരിന്റെ ബിവറേജസ് കോര്‍പറേഷന്‍വഴിയുള്ള ബിയര്‍, വൈന്‍ വില്‍പ്പന കുതിച്ചുയര്‍ന്നു. കഴിഞ്ഞവര്‍ഷം 1012.60 കോടിയുടെ വില്‍പ്പന നടന്നതായി നിയമസഭയില്‍ എക്സൈസ് മന്ത്രി കെ ബാബുതന്നെ നിയമസഭയെ അറിയിച്ചു. 

2014ല്‍ ഇത് 801.14 കോടിയും 2013ല്‍ 721 കോടിയും ആയിരുന്നു വില്‍പ്പന. 

കഴിഞ്ഞവര്‍ഷം ബിവറേജസ് കോര്‍പറേഷന്റെ മൊത്തവരുമാനം 8569 കോടി
രൂപയാണ്. 

2015 ജനുവരിയില്‍ 9353.84 ലക്ഷം രൂപയുടെ വിദേശമദ്യ വില്‍പ്പനയാണ് കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില്‍ നടന്നതെങ്കില്‍ 2016 ജനുവരിയില്‍ ഇത് 12846.38 ലക്ഷമായി വര്‍ധിച്ചു.

എവിടെ പുനരധിവാസം?

മദ്യമേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ സെസ്സ് വഴി പിരിച്ച കോടികള്‍ എവിടെ? ഇതിനായി രൂപീകരിച്ച പുനര്‍ജനിയുടെ ഇന്നത്തെ അവസ്ഥ എന്താണ്? ജോലി നഷ്ടപ്പെട്ട് വഴിയാധാരമായവര്‍ കുടുംബം പോറ്റാന്‍ വഴികാണാതെ സര്‍ക്കാരിന്റെ കരുണയ്ക്കായി കാത്തിരിക്കുമ്പോഴും ഇവരെ പാടെ മറന്നനിലയിലാണ് സര്‍ക്കാര്‍.


ബാറുകള്‍ പൂട്ടിയതിന്റെ ഭാഗമായി ഒട്ടേറെപ്പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 

നാല് തൊഴിലാളികള്‍ ജീവനൊടുക്കി. 

CITU വിന്റെ ശക്തമായ ആവശ്യത്തെതുടര്‍ന്ന് മനസ്സില്ലാമനസ്സോടെ സര്‍ക്കാര്‍ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. 

ഇതിനായി പുനര്‍ജനിയെന്ന വിഭാഗം എക്സൈസ് വകുപ്പിനുകീഴില്‍ രൂപീകരിച്ചു. 
മദ്യവില്‍പ്പനയില്‍ ഇതിന് ഫണ്ട് കണ്ടെത്തുന്നതിനായി അഞ്ച് ശതമാനം സെസ്സും പിരിച്ചു. 

2015 ഡിസംബര്‍ അവസാനംവരെ 335.88 കോടി രൂപയാണ് പിരിച്ചത്. എന്നാല്‍, ഈ പണം മറ്റ് മേഖലകളില്‍ ചെലവഴിച്ച സര്‍ക്കാര്‍; ജോലി നഷ്ടപ്പെട്ടവര്‍ക്കായി ഒരു പദ്ധതിയും നടപ്പാക്കിയില്ല.

വ്യാജന്‍ സുലഭം

ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്ത് വ്യാജമദ്യവും മയക്കുമരുന്നുപയോഗവും വര്‍ധിച്ചതായി സര്‍ക്കാര്‍തന്നെ സമ്മതിച്ചു. സെക്കന്‍ഡ്സ് മദ്യവില്‍പ്പനയും പൊടിപൊടിക്കുന്നു. 
അതിര്‍ത്തി സംസ്ഥാനങ്ങളില്‍നിന്നുള്ള മദ്യവരവ് ഇപ്പോള്‍ ഏറെയാണ്. അമരവിള, വാളയാര്‍, മഞ്ചേശ്വരം, ആര്യങ്കാവ്, മുത്തങ്ങ ചെക്ക്പോസ്റ്റുകള്‍ വഴിയാണ് കൂടുതലായി വിദേശമദ്യമെത്തുന്നത്. ഇടുക്കി, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ അതിര്‍ത്തി സംസ്ഥാനത്തു നിന്ന് കഞ്ചാവും ഒഴുകുന്നു. ട്രെയിന്‍, ബസ് മാര്‍ഗമാണ് മദ്യക്കടത്ത്. അനധികൃത മദ്യ വില്‍പ്പന, മദ്യം കൈവശംവയ്ക്കല്‍ എന്നിവയ്ക്കുമാത്രമായി 12850 കേസാണ് കഴിഞ്ഞ വര്‍ഷംമാത്രം രജിസ്റ്റര്‍ചെയ്തത്.

ആന്റണി പരസ്യമായി പറഞ്ഞത്

Fun & Info @ Keralites.net

Fun & Info @ Keralites.netമലയാള മനോരമ 2015 മെയ് 16

 










10 ശതമാനം ബിവറേജസ് ഔട്ട്ലറ്റുകള്‍ പൂട്ടിയിട്ടും വില്‍പ്പന കൂടി
* 2013 ഡിസംബറില്‍ വില്‍പ്പന 814.30 കോടി 

*  2015 ഡിസംബറില്‍ 1000.19 കോടി 

* ബിയര്‍–വൈന്‍ വില്‍പ്പന: 2011–2012– 647.49 കോടി 

* 2012–2013– 721.18 കോടി 
* 2013–2014– 801.14 കോടി 

* 2014–2015– 811.15 കോടി 
* 2015 ഏപ്രില്‍മുതല്‍ ഡിസംബര്‍വരെ 1012.6

കഞ്ചാവില്‍ പുകഞ്ഞു തീരും

ആളുകള്‍ ലഹരി തേടി കഞ്ചാവിലേക്ക് തിരിയുന്ന ഭീതിദമായ അവസ്ഥയും നാട്ടിലുണ്ട്. അതിര്‍ത്തി ജില്ലകളില്‍ മാത്രം കിലോക്കണക്കിന് കഞ്ചാവാണ് ദിവസവും വിറ്റഴിയുന്നത്. കഴിഞ്ഞമാസം ഒരാഴ്ചക്കുള്ളില്‍ കാസര്‍കോട് ടൌണ്‍ പരിസരത്തുനിന്ന് പൊലീസ് പിടികൂടിയത് ഒരു ക്വിന്റല്‍ കഞ്ചാവാണ്. ഇതില്‍ 80 കിലോയും മറ്റൊരു പത്തുകിലോയും രണ്ട് സംഘത്തില്‍നിന്ന് പിടികൂടിയതാണ്. ചെറിയ അളവില്‍ പിടിച്ചതാണ് ബാക്കി.

ലഹരിക്കായി ബിവറേജസ് ഔട്ട്ലെറ്റില്‍ പോയി ക്യൂ നിന്ന് സാധനം വാങ്ങേണ്ടതിനാല്‍ കുടിയന്മാര്‍ കൂടുതല്‍ ലഹരി തേടി കഞ്ചാവിലേക്ക് തിരിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. 

രഹസ്യമായി കിട്ടുകയും സിഗരറ്റില്‍ നിറച്ച് വലിക്കാമെന്നതുമാണ് കഞ്ചാവിന് പ്രിയംകൂടാന്‍ കാരണമെന്നാണ് വിതരണക്കാര്‍ പറയുന്നത്.

കഞ്ചാവ് കിട്ടാതെ കാഞ്ഞങ്ങാട്ടെ സ്കൂള്‍ വിദ്യാര്‍ഥി ആത്മഹത്യക്ക് ശ്രമിച്ച സംഭവം അടുത്തകാലത്തുണ്ടായി. റെയില്‍വേ സ്റ്റേഷന്‍ പരിസരം കേന്ദ്രീകരിച്ചാണ് ഇവിടെ കഞ്ചാവ് വിതരണ സംഘം പ്രവര്‍ത്തിക്കുന്നത്. കഞ്ചാവ് നിറച്ച സിഗരറ്റും കഞ്ചാവ് പൊതിയും രഹസ്യമായി വിതരണം ചെയ്യുന്ന സംഘം ഇവിടെയുണ്ട്. കടയോട് ചേര്‍ന്നായതിനാല്‍ മറ്റ് സംശയം തോന്നുകയില്ല.
www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment