സാഹിത്യ നിരൂപണത്തിന്റെ നാള്‍വഴിയില്‍ കൃഷ്ണന്‍ നായര്‍ സാര്‍ ഒറ്റയ്ക്കു നടന്നു.
(സിഗരറ്റു വലി, സ്ത്രീകളെ ചന്തം നോക്കല്‍, സായ് ഭക്തി, ഒരു പ്രാധാന്യവുമില്ലാത്തവരെ വ്യക്തിപരമായ ഇഷ്ടം വച്ചു മാത്രം കവിയായും വാഗ്മിയായും പണ്ഡിതനായും ഉയര്‍ത്തിക്കാണിക്കല്‍.........).മറ്റുള്ളവര്‍ക്ക് കൊള്ളാമെന്നു തോന്നിയതിനെ കാരുണ്യലേശമില്ലാതെ ഭത്സിക്കുകയും ചെയ്തു.
എന്തായിരുന്നു ആ കൃതിയെപ്പറ്റിയുള്ള കൃഷ്ണന്‍ നായര്‍ സാറിന്റെ അഭിപ്രായം?
സുഭാഷിന്റെ 'ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയത്തെ' ശൂ... എന്നു ചീറ്റിപ്പോയ കഥയായാണ് അദ്ദേഹം കണ്ടത്.'ഹിഗ്വിറ്റ,' ഇല്ലാത്ത ഒരു സാഹിത്യകാരന്റെ കഥയുടെ അനുകരണമാണെന്നു പറഞ്ഞു.
(ഇതിന്റെ പേരില്‍ എന്‍ എസ് മാധവന്‍ കേസു നല്‍കിയതു ചരിത്രം).സിതാരയുടെ 'അഗ്നി' വമനേച്ഛ ഉളവാക്കുന്ന ഒന്നും....
വെണ്ണികുളത്തിനെയും ചങ്ങമ്പുഴയെയും കലവറയില്ലാതെ പ്രശംസിക്കുമ്പോഴും വൈലോപ്പിള്ളിയെ കവിയായേ അംഗീകരിച്ചില്ല.അദ്ദേഹം ധാരാളം വായിച്ചു.
വായിച്ചതും കണ്ടതുമെല്ലാം അസാധാരണമായ വിധത്തില്‍ ഓര്‍ത്തിരിക്കുകയും ചെയ്തു.ഈ അറിവുകളൊന്നും തന്റെ വായനക്കാരുടെ ബോധമണ്ഡലത്തെ നവീകരിക്കാനോ ആസ്വാദന ശേഷിയെ വിപുലമാക്കാനോ തക്ക വിധത്തില്‍ ഉപയോഗിക്കുക എന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല.
അതുകൊണ്ട് സംസാരഭാഷയിലെ പദാവലികള്‍ കൊണ്ടു അദ്ദേഹം മലയാള കൃതികളെ വിലയിരുത്തി.അങ്ങനെ സാഹിത്യ നിരൂപണത്തിനെ വേവലാതികളോ സംശയങ്ങളോ വേണ്ടാത്ത തീര്‍പ്പിന്റെ രംഗമാക്കി.
എങ്കിലും കഥയോ കവിതയോ എഴുതിയ ഏതൊരാളും തന്നെപ്പറ്റി എന്താണ് വാരഫലത്തില്‍ പറഞ്ഞതെന്നറിയാന്‍ അതു മറിച്ചു നോക്കിയിട്ടുണ്ട്.പുതിയ വിദേശ പുസ്തകങ്ങളെക്കുറിച്ചറിയാനും ഒരു തലമുറ 'വാരഫലത്തെ ആശ്രയിച്ചു എന്നു കുറ്റബോധലേശമില്ലാതെ പറയാം.
1969-ല്‍ തുടങ്ങിയ 'സാഹിത്യവാരഫലം' മലയാളി ഏറ്റവുമധികം വായിച്ച പംക്തി കൂടിയാണ്.അക്ലിഷ്ടമായ രചനാ ശൈലികൊണ്ടും കുറിക്കുകൊള്ളുന്ന നിരീക്ഷണങ്ങള്‍ കൊണ്ടും സമൂഹത്തിലെ എല്ലാ തരക്കാരെയും അതു ആകര്‍ഷിച്ചു.
സാഹിത്യ നിരൂപണവും ജനകീയമായി.ഇനി നമ്മുടെ മുന്നിലുള്ളത് 'സാഹിത്യ വാരഫല'മില്ലാത്ത ആഴ്ചകളാണ്.
കൃഷ്ണന്‍നായര്‍ സാര്‍ അനുസ്മരണമായി രണ്ടു ലേഖനങ്ങള്‍ കൊടുക്കുന്നു.ഒന്ന്, 1969-ല്‍ പ്രസിദ്ധീകരിച്ച, അദ്ദേഹത്തിന്റെ 'കലാസങ്കല്‍പ്പങ്ങള്‍' എന്ന പുസ്തകത്തില്‍ നിന്നെടുത്തിട്ടുള്ളതാണ്.
കൃഷ്ണന്‍ നായരുടെ സാഹിത്യ സങ്കല്‍പ്പത്തെ വിമര്‍ശിച്ച് ഡോ. ബഞ്ചമിന്‍ എഴുതിയതാണ് അടുത്തത്.__തര്‍ജ്ജനി പ്രവര്‍ത്തകര്‍
രൂപവും ഭാവവും - മാര്‍ക്സിസ്റ്റു വീക്ഷണഗതിയില്‍.
കലയിലെ ഉള്ളടക്കത്തെ അല്ലെങ്കില്‍ ഭാവത്തെക്കുറിച്ചു ചിന്തിക്കുകയാണ് ഏണസ്റ്റ് ഫിഷര്‍.കലയിലെ (സാഹിത്യത്തിലെ) പ്രതിപാദ്യ വിഷയം വേറെ, ഭാവം വേറെ.
ഒരേ വിഷയം സ്വീകരിക്കുന്ന രണ്ടു സാഹിത്യകാരന്മാര്‍ വിഭിന്നങ്ങളായ ഭാവങ്ങളാണ് തങ്ങളുടെ കലാസൃഷ്ടിയിലൂടെ ആവിഷ്കരിക്കുക.മാര്‍ലോ, ലെസ്സിങ്ങ്, തോമസ് മന്‍ എന്നിവര്‍ 'ഫൌസ്റ്റ്' എന്ന ഒറെ വിഷയം കൈകാര്യം ചെയ്തിട്ടുണ്ട്.
പക്ഷേ അവരുടെ കൃതികളിലെ ഭാവങ്ങള്‍ വിഭിന്നങ്ങളാണ്.പ്രതിപാദ്യവിഷയമല്ല രൂപത്തിനു ആധാരം.
ഭാവവും രൂപവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.പ്രതിപാദ്യവിഷയം ഭാവത്തിന്റെ പദവി ആര്‍ജ്ജിക്കുന്നത് കലാകാരന്റെ വീക്ഷണഗതിയാലാണ്.
'കൊയ്ത്ത്' എന്നൊരു വിഷയത്തെ ഒരു ലഘു കാവ്യമാക്കാം; ഗ്രാമീണചിത്രമാക്കാം; അമാനുഷികമായ ധര്‍മ്മാധര്‍മ്മപരീക്ഷയാക്കം; പ്രകൃതിയുടെ മേലുള്ള മനുഷ്യന്റെ വിജയമാക്കാം.എല്ലാം കലാകാരന്റെ അഭിവീക്ഷണമാര്‍ഗത്തെ ആശ്രയിച്ചിരിക്കുന്നു.
അയാള്‍ ഭരണവര്‍ഗ്ഗത്തിന്റെ പക്ഷം പിടിക്കുന്നവനായോ നിരാശതയില്‍ വീണ കര്‍ഷകനായോ വിപ്ലവകാരിയായോ പ്രത്യക്ഷപ്പെടാം.പ്രതിപാദ്യ വിഷയത്തിന്റെ ഭാവം അനുക്രമം മാറിക്കൊണ്ടിരിക്കുകയാണല്ലോ.
ഈജിപ്തിലെ പ്രാചീന ചിത്രങ്ങള്‍ നോക്കുക. നിലം ഉഴുതുമറിക്കുകയും വിത്തു വിതയ്ക്കുകയും ചെയ്യുന്ന കര്‍ഷകനെയാണ് അവയില്‍ ആലേഖനം ചെയ്തിട്ടുള്ളത്.ആ കര്‍ഷകനെ യജമാനന്‍ എങ്ങനെ കാണുന്നുവെന്നതാണാ ചിത്രങ്ങളിലെ പ്രധാന വസ്തുത.
തന്റെ പത്തായം നിറയ്ക്കാന്‍ കര്‍ഷകന്‍ പ്രയോജനകാരിയാവുന്നു എന്നാണ് യജമാനന്റെ നിലപാട്.കര്‍ഷകനെ വ്യക്തിയായി അയാള്‍ കാണുന്നതേയില്ല.
കലപ്പപോലെ, കാളയെപ്പോലെ ഒരുപകരണം മാത്രമാണ് അയാള്‍ക്ക്, കര്‍ഷകന്‍.പക്ഷേ കാലം ചെന്നപ്പോള്‍ ഈ വീക്ഷണഗതി മാറി.
തൊഴിലാളികള്‍ക്ക് ആധിപത്യം വന്നപ്പോള്‍ അവരെ മാന്യമായ രീതിയില്‍ ചിത്രീകരിച്ചു തുടങ്ങി.ഒരു പഴയ വിഷയം പുതിയ ഭാവം ആര്‍ജ്ജിച്ചു.
ഇത്രയും പറഞ്ഞതില്‍ നിന്നു നാം മനസ്സിലാക്കേണ്ടത്, രൂപം യാഥാസ്ഥിതികമാണെന്നാണ്; ഭാവം(ഉള്ളടക്കം) പരിവര്‍ത്താനാത്മകമാണെന്നും.
ഫിഷറുടെ വാദഗതി ആ രീതിയിലത്രേ.വസ്തുത അതായതു കൊണ്ട് ഒരു സാഹിത്യ സൃഷ്ടിയുടെ രൂപത്തെക്കുറിച്ചു മാത്രമുള്ള പരിചിന്തനം അതിന്റെ സത്യാത്മകതയെ വ്യക്തമാക്കുവാന്‍ അസമര്‍ത്ഥമായി ഭവിക്കുന്നു.
__എം കൃഷ്ണന്‍ നായര്‍. (1969-ല്‍ പുറത്തിറങ്ങിയ കലാസങ്കല്‍പ്പങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്നും)
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net