Wednesday 6 January 2016

[www.keralites.net]

 

 

RSS... എന്ന മഹാ പ്രസ്ഥാനത്തെ കുറിച് സമ്പൂര്‍ണ്ണമായി
ഞാന്‍ ഈ പോസ്റ്റിലൂടെ നിങ്ങള്‍ക്ക് സമര്പിക്കുന്നു ...!!!!
അതായത് സംഘ രൂപികരണം തൊട്ടുള്ള വിവരണം .
രാജ്യത്ത് ഏതെങ്കിലും ഹിന്ദു സംഘടനകള്‍ നടത്തുന്ന സംഘര്‍ഷത്തിന്റെ ഉത്തരവാദിത്തം സംഘത്തിന്‍റെ തലയില്‍ വെച്ച് കേട്ടാറ പതിവ് ...
സംഘവുമായി ബന്ധമുളതും ....ഇല്ലാത്തതുമായ സംഘടനകളെ കുറിച്ചും ഈ പോസ്റ്റില്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട് .
RSS .എന്ന് കേള്‍ക്കുമ്പോ നെറ്റി ചുളിക്കുന്ന ഒരു പാട് പേരുണ്ട് .....
അങ്ങനുള്ളവര്‍ക്ക് എന്താണ് RSS എന്ന് മനസിലാക്കാനും കൂടിയാണ് ഈ പോസ്റ്റ്‌ ...!!!!
ആര്‍ .എസ്.എസ് എന്ന മഹാപ്രസ്ഥാനം
ആര്.എസ്.എസ്സുമായി ബന്ധപ്പെടാത്ത മുഴുവന് പേര്ക്കും, സംഘവുമായി ബന്ധപ്പെട്ടവരില് ചിലര്ക്ക് പോലും, ആര്.എസ്.എസ് എന്ന മഹാപ്രസ്ഥാനത്തെ കുറിച്ച് സംശയങ്ങള് നിരവധി ആണ്. ആര്.എസ്.എസ് എന്താണെന്നും എത്ര വ്യത്യസ്ഥമായ മേഖലകളിലെല്ലാം ഇടപെടുന്നുവെന്നും വിജയിക്കുന്നുവെന്നും കാണിക്കാനുള്ള ഒരു എളിയ ശ്രമം നടത്തുന്നു.
✾ രൂപീകരണവും പ്രവര്ത്തനവും
1925 ഇല് നഗ്പൂരിനു സമീപം മോഹിത വാഡ എന്നാ സ്ഥലത്ത് ഏതാനും യുവാക്കളുമായി ഡോക്ടര് കേശവ ബലിറാം ഹെഡ്ഗെവാര് തുടങ്ങിയ ഈ പ്രസ്ഥാനം ഇന്ന് ലോകത്തിലെ ഏറ്റവും വലിയ കേഡര് സാംസ്കാരിക പ്രസ്ഥാനം എന്ന് അറിയപ്പെടുന്നു ..ഭാരതത്തിന്റെ വിവി ധ ഭാഗങ്ങളില് ആയിട്ട് ഏതാണ്ട് അന്പതിനായിരം നിത്യ ശാഖകള് ഒരേ സമയം നടക്കുന്നു ,ലക്ഷ കണക്കിന് പ്രവര്ത്തകര് പങ്കെടുക്കുന്നു . ഇരുപതിനായിരം മുഴുവന് സമയ പ്രചാരകന്മാര് …നൂറ്റി നാല്പതോളം പരിവാര് സംഘടനകള് … സമൂഹത്തിനെ എല്ലാ തുറകളിലും സംഘ സ്വാധീനം കാണാന് സാധിക്കുന്നു
ഡോക്ടര്ജിക്ക് ശേഷം ശ്രീ ഗുരുജി, ബാലാ സാഹബ് ദേവരസ് ജി , രജ്ജു ഭയ്യ ,സുദര്ശന് ജി, ഇപ്പോള് ശ്രീ മോഹന് ജി ഭഗവത് എന്നിവര് പരമോന്നത പദവി ആയ സര് സംഘ ചലകന്മാര് ആയി പ്രവര്ത്തിച്ചു …വ്യക്തി നിര്മ്മാണത്തിലൂടെ സമാജ നിര്മ്മാണം എന്ന ആശയത്തില് ദേശ സ്നേഹികള് ആയ വ്യക്തികളെ ശാഖകളില് കൂടി വാര്ത്തെടുക്കുന്നു.. ഒരു മണിക്കൂര് നിത്യ ശാഖ എന്നത് വ്യക്തമായ കാര്യ പദ്ധതികളാല് സമ്പന്നമാണ് ..ഭാരത പ്രതീകമായ പരമ പവിത്ര ഭഗവത് ധ്വജത്തിന് പ്രണാം നല്കി തുടങ്ങുന്ന ശാഖകള് പോറ്റംമയായ ഭാരത മാതാവിനെ വന്ദിച്ചു അവസാനിക്കുന്നു
സംഘം തുടങ്ങിയ നാള് മുതല് എട്ടു ദശക് ആയിട്ട് അതിന്റെ ചിന്താധാര ആര്ജിച്ച പ്രഭാവം അതുല്യമാണ് … കഴിഞ്ഞ ദശകങ്ങള് ഭാരതത്തില് രാഷ്ട്രീയ,സാമ്പത്തിക, സാമൂഹ്യ പരിവര്തന രംഗങ്ങളില് അനേകം ചിന്താ ധാരകളുടെ കൊള്ളിമീന് പോലത്തെ ഉദയവും ഉയര്ച്ചയും നാം കണ്ടു.എന്നാല് അവ ഒന്നൊഴിയാതെ അതിവേഗം അസ്തമിച്ചു പോകുന്നതും നാം കണ്ടു.അവയില് ചിലത് ശിഥില സ്വപ്നങ്ങള് എന്ന പോലെ തിരോധാനം ചെയ്തു. സര്വ ലൌകികം എന്ന് അവകാശപ്പെടുന്ന ചില ഇസങ്ങളുടെ വക്താക്കള് പോലും, അവയുടെ തല തോട്ടപ്പന്മാര് അവയെ ബാധ്യതയായി കണ്ടു ഉപേക്ഷിച്ചപ്പോള് സ്വന്തം നിലപാട് ഉറക്കുന്നില്ല എന്ന് കണ്ടെത്തുന്നു …
എന്നാല് സംഘം ഉയര്ത്തുന്ന ആദര്ശ രാഷ്ട്ര ദര്ശനം നമ്മുടെ രാജ്യത്തില് സാദാ ചലനം സൃഷ്ടിച്ചു കൊണ്ട് നിരന്തരം വളര്ന്നു വരുന്നു.. ഇന്നലെ വരെ ശങ്കയോടെ സംസാരിച്ചവര് ഇന്ന് ഉറക്കെ അതിനു വേണ്ടി സംസാരിക്കുന്നു…
സര്വതോന്മുഖമായ ദേശീയ പുനരുതനത്തില് ഏകാധിപത്യ ഘടനക്ക് സ്ഥാനമില്ല.വിവിധ രംഗങ്ങളില് നടക്കുന്ന പ്രവര്ത്തനങ്ങളെ നിയന്ത്രിക്കുകയും നിര്ദേശിക്കുകയും ചെയ്യുന്ന കേന്ദ്രധികാരം നിര്വഹിക്കാന് സംഘം ആഗ്രഹിക്കുന്നില്ല, അവ തമ്മിലുള്ള ബന്ധം അമ്മയും മക്കളും പോലെയാണ് .തങ്ങളുടെ അഭിരുചിയും പ്രതിഭയും അനുസരിച്ച് മക്കള് വിവിധ തൊഴിലുകളില് ഏര്പ്പെടുന്നു ,അവ നടത്തുന്നതിലും ജീവിതത്തിന്റെ ചിട്ടയിലും അമ്മ നല്കിയ ആകമാന പരിശീലനത്തിന്റെ മുദ്ര എല്ലാവരിലും കാണുമെന്നു മാത്രം…
അത് തന്നെയാണ് സംഘത്തിന്റെയും സ്വയംസേവകരുടെയും കാര്യത്തിലും.അവര് സ്വന്തം വെളിച്ചമാനുസരിച്ചു അനേകം മണ്ഡലങ്ങള് സ്വീകരിക്കുന്നു.പക്ഷെ സംഘത്തില് നിന്നും ലഭിച്ച ആദര്ശത്തെ മുറുകെ പിടിക്കുന്നു .വിവിധ പരിവാര് സംഘടനകള് എല്ലാം തന്നെ തനതായ ഘടനയും പ്രവര്ത്തന ശൈലിയും ഉള്ളവയാണ്,അതെ സമയം തന്നെ അവയെല്ലാം പൊതുവായ ദേശീയ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സഹോദര്യ ബന്ധവുമുള്ള വിശാലമായ ഒരു കുടുംബത്തിന്റെ ഭാഗമായി സ്വയം അക്രുതുകയും ചെയ്യുന്നു
✾ പ്രത്യയശാസ്ത്രം
രാഷ്ട്രീയ സ്വയം സേവക് സംഘം ഒരു രാഷ്ട്രീയ പാര്ട്ടിയോ, മത സംഘടനയോ അല്ല, അത് ഒരു ചര്യയാണ്, ധര്മ്മം ആണ് , ഒരു ദേശീയ വികാരം ആണ്. ലോക സമസ്ത സുഖിനോ ഭവന്തു എന്നാ സനനതന ധര്മ്മം ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട്, രാഷ്ട്ര സേവയാണ് സംഘ ലക്ഷ്യം. നമ്മുടെ രാഷ്ട്രീയ് പാര്ട്ടികള് ചെറിയ ലക്ഷ്യങ്ങള് ( രാഷ്ട്രീയ ) മാത്രം നോക്കി പ്രവര്ത്തിക്കുമ്പോള്, സംഘം ഭാരതത്തിന്റെ ജീവരക്തമായ ഹിന്ദു ധര്മ്മ സംഘടനത്തിലൂടെ ( മതം അല്ല) സമൂഹ ഉന്നതി ലക്ഷ്യം വച്ച് പ്രവര്ത്തിക്കുന്നു. ഓരോ സ്വയം സേവകനും സംഘം വിഷയം ജീവിതത്തിന്റെ ഒരു ചര്യയായി കണ്ടു കൊണ്ട് ആണ് പ്രവര്ത്തിക്കുന്നത്.
ഞാന് എന്നാ അഹം ഭാവം ഇല്ലാതെ, എന്നിലും നിന്നിലും, ലോകത്തിലെ സര്വ ചരാചരങ്ങളിലും നിലകൊള്ളുന്നത് എന്നില് ഉള്ള അതെ ചൈതന്യം ആണ് എന്നും, ആയതിനാല് നാളെ ഇഹ ലോക വാസം വെടിയുമ്പോള് എന്നിലെ ചൈതന്യം ഈ പ്രകൃതിയില് അലിഞ്ഞു ചേരേണ്ടത് ആണ് എന്നും തിരിച്ചറിഞ്ഞ് ധര്മ്മത്തില് അധിഷ്ഠിതമായ കര്മ്മതിലൂടെ, അര്ത്ഥത്തിലൂടെ മോക്ഷ മാര്ഗം തേടുകയാണ് വേണ്ടത്. അങ്ങനെ കഴിഞ്ഞാല് അമിതമായ ആഗ്രഹാങ്ങലോ, വൈരാഗ്യ ബുദ്ധിയോ ഇല്ലാതെ സാമൂഹിക ജീവിയായി ലോക രാജ്യങ്ങള്ക്ക് മാതൃകയാകാന് നമുക്ക് കഴിയും. ഭാരതത്തിന്റെ ജീവ രക്തം ആണ് ഹൈന്ദവ ധര്മ്മം, ആയതിനാല് നമ്മുടെ മഹര്ഷി വര്യന്മാര് കാണിച്ചു തന്ന ജീവിത പാത സ്വീകരിച്ച്, നാം സ്വയം പര്യാപ്തത നേടണം.
സമൂലമായ പരിവര്ത്തനം അഥവാ വിപ്ലവ മാര്ഗത്തിലൂടെ സര്വ സമതം ഉണ്ടാക്കാന് കഴിയും എന്നാ മക്സിസിന് തത്വം പറയുമ്പോള്, സമൂല പരിവര്ത്തനം വെക്തിയില് ആണ് നടകേണ്ടത് എന്നും, മാറേണ്ടത് അവന്റെ സ്വഭാവങ്ങള് ആണ് എന്നും സംഘം തിരിച്ചറിയുന്നു. കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രം ത്തിന്റെ നൂറിരട്ടി വ്യാപ്തവും, ആഴവും ഉള്ള സനാതന ധര്മ്മ മാര്ഗം ആണ് ഭാരത പുരോഗതിക്ക് ഉതകുക എന്ന് തിരിച്ചറിവ് സംഘത്തിന് ഉണ്ട്.
✾ പ്രധാന പരിവാര് സംഘടനകള്
ആര്.എസ്.എസ് നു കീഴെ പ്രവര്ത്തിക്കുന്ന RSS ആശയം ഉള്ക്കൊള്ളുന്ന പ്രസ്ഥാനങ്ങളെ ആണ് സംഘ പ്രസ്ഥാനങ്ങള് എന്ന് പറയുന്നത്. അത് കൊണ്ട് രാഷ്ട്രീയസ്വയം സേവക സംഘം എന്ന പ്രസ്ഥാനം ഒരു അംബ്രല്ലാ ഓര്ഗനൈസേഷനാണ് എന്ന് പറയാം.
രാജനൈതിക രംഗത്ത് – ഭാരതീയ ജനതാ പാര്ട്ടി ഹിന്ദു സംഘടന – വിശ്വഹിന്ദു പരിഷദ് വിദ്യാര്ത്ഥി പ്രസ്ഥാനം – അഖില് ഭാരതീയ വിദ്യാര്ത്ഥി പരിഷദ് തൊഴിലാളി പ്രസ്ഥാനം – ഭാരതീയ മസ്ദൂര് സംഘ് കര്ഷകരുടെ പ്രസ്ഥാനം – ഭാരതീയ കിസാന് സംഘ് വനവാസി മേഖലയില് – വനവാസി കല്യാണ് ആശ്രം അന്ധരുടെ സംഘടന – ഭാരതീയ ദൃഷ്ടിഹീന് കല്യാണ് സംഘ് സേവന വിഭാഗം – സേവാ ഭാരതി വിദ്യാഭ്യാസ രംഗത്ത് – വിദ്യാഭാരതി ടെലിവിഷന് രംഗത്ത് – സുദര്ശന് ടി.വി
നാം അറിയുന്ന യുവമോര്ച്ച എന്നത് ബി.ജെ.പി യുടെ യുവജന വിഭാഗമാണ്. അത് പോലെ ബജ്രംഗ് ദള് വി.എച്.പി യുടെ യുവ വിഭാഗവും ദുര്ഗ വാഹിനി സ്ത്രീ വിഭാഗവും. ശിവസേന, ഹിന്ദു രാഷ്ട്ര സേന, ശ്രീ രാമ സേന തുടങ്ങിയ ഹിന്ദു സംഘടനകള്ക്ക് ആര്.എസ്.എസ് ഉമായി ബന്ധമില്ല.
✾ ലക്ഷ്യം:
ഭാരതത്തിന്റെ ആത്മീയ,ധാര്മ്മി ക മൂല്യങ്ങളെ സംരക്ഷിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ 27th സെപ്റ്റംബര് 1925 നു ഡോക്ടര്. കേശവ് ബലിറാം ഹെഡ്ഗേവാര് നാഗ്പൂരില് സംഘം സ്ഥാപിച്ചു.
'വസുധൈവ കുടുംബകം' അല്ലെങ്കില് ലോകമേ തറവാട് എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഇന്ത്യയെ, മറ്റു രാജ്യങ്ങള്ക്ക്ട മാതൃകയാകുന്ന രീതിയില്, ശക്തമായ രാജ്യമാക്കി മാറ്റുക എന്നതാണ് സംഘ ലക്ഷ്യം. സാമൂഹിക പരിവര്ത്തിനം, ഹിന്ദുക്കളിലുള്ള ഉച്ചനീതത്വങ്ങള് ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയര്ത്തി ക്കൊണ്ടുവരുക എന്നിവയാണ് ആർ.എസ്സ്.എസ്സിന്റെ തത്ത്വ ശാസ്ത്രപരമായ വീക്ഷണഗതികള്. സംഘത്തിന്റെ ലക്ഷ്യം ഭാരതത്തിന്റെ പരം വൈഭവം എന്നതാണ്, അതിനുള്ള മാര്ഗം ഹിന്ദുത്വവും.
✾ എന്താണ് പരംവൈഭവം?
പരം വൈഭവം എന്നാല് പരമമായ വൈഭവം, അഥവാ ഉന്നതി. രാജ്യത്തിന്റെ പരം വൈഭവം നേടാന് അതിലെ ജനങ്ങള് മുഴുവന് യാതൊരു പ്രതിഭാലെച്ചയും ഇല്ലാതെ സ്വയം സേവകരായി ഈ നാടിനെ, നാടിലെ ജനങ്ങളെ സേവിക്കുകയാണ് വേണ്ടത്. ഈ നാടിനു പരമ പ്രധാനമായ ഒരു പൂര്വകാലം ഉണ്ട്, അത് ഉള്ക്കൊണ്ട് നാടിന്റെ ഉന്നതിക്കായി ഓരോ പൌരനും പ്രവതിക്കുക എന്നതാണ് പരം വൈഭവം കൊണ്ട് ഉദേശിക്കുന്നത്.
സര്വ സഹോദര്യത്തിനും, ലോക നന്മാക്കുമായി വഴികാട്ടിയായി നില കൊള്ളാന് ഭാരതത്തിനു സനാതന സംസ്കരതിലൂറെ കഴിഞ്ഞിട്ടുണ്ട്, അത് നിലനിര്ത്തി ആ പഴയ പാരമ്പര്യം ഉള്ക്കൊണ്ട് ഉയര്ച്ചയുടെ പടവുകള് ചവിട്ടു കയറണം നമ്മള്. പാക്കിസ്ഥാനോട് ക്രിക്കറ്റ് കളിക്കുമ്പോഴും, ഒളിമ്പിക്സില് ഷൂട്ടിംഗ് നടക്കുമ്പോഴും ഉണ്ടാകേണ്ടതല്ല രാജ്യ സ്നേഹം…അതു ഓരോ ഭാരതീയന്റെയും സ്വഭാവം ആയി മാറണം, രാജ്യ സേവനം കടമയായി മാറണം.
എന്റെ മതം മാത്രം ശരി എന്ന് പറയുന്നത് നിര്ത്തലാക്കി, പരം വൈഭാവതിലേക്ക് ഏതാണ ഏതു മാര്ഗം ഉള്കൊണ്ടാലും തെറ്റില്ല എന്ന് പറയാന് നമ്മള് പഠിക്കണം, കഴിയണം. ഭാരതത്തിന്റെ പുരോഗതിക്ക് ഹൈന്ദവ ധര്മ്മം ഒഴിച്ച് കൂടാന് കഴിയാതെ സംഭാവന നല്കിയിട്ടുണ്ട്. അതിനാല് തന്നെ അത് നല്കിയ മഹത്തായ സന്ദേശങ്ങള് ഉള്ക്കൊണ്ട് വേണം നാം ഉയര്ച്ചയുടെ പടവുകള് ചവിട്ടി കയറാന്.
വിശ്വ മനവീകതയ്ക്ക് വേണ്ടി നിലകൊള്ളുമ്പോള് എന്താണ് ദേശീയതയ്ക്ക് പ്രാധാന്യം എന്ന് നിങ്ങള് ചിന്തിച്ചേക്കാം. എന്നാല് ഇതൊരു രാഷ്ട്രത്തിനും അതിന്റെ വളര്ച്ചയ്ക്ക് ദേശീയ വികാരം ആവശ്യം ആണ്, അത് ഇടുങ്ങിയ മനസ്സ് വച്ച് മറ്റുള്ളവരെ വരുതിയില് വയ്ക്കാന് അല്ല, എന്നിലെ എന്നെ തിരിച്ചറിഞ്ഞു, സമൂഹ സേവ ലക്ഷ്യം ആക്കി പ്രവര്ത്തിക്കുമ്പോള് സമൂഹവും, അതോടൊപ്പം രാജ്യവും വളരും. എന്നാല് ഞാന് എന്നാ സത്യം എന്താണ് എന്ന് തിരിച്ചറിഞ്ഞ്, തന്റെ കര്മ്മം ചെയ്താല് ലോക മനവീകതയ്ക്ക് മാതൃകയാവാന് നമുക്ക് കഴിയും.
രാജ്യത്തിന്റെ ഉന്നതിക്ക് ദേശീയ വികാരം ഇല്ലാതിരുന്നാല് മുന്പ് റഷ്യക്കും, കിഴക്കന് ജര്മനിക്കും മറ്റു കമ്യുണിസ്റ്റ് രാജ്യങ്ങള്ക്കും ഉണ്ടായ ഗതി നമുക്ക് വന്നു ചേരും, ആ പാഠങ്ങള് ഉള്ക്കൊണ്ട് ദേശീയതയെ മുറുകെ പിടിച്ചു കൊണ്ട് വേണം നാം പരം വൈഭവം നേടാന്. നാടിനെ ഉന്നതി കുറെ സമരങ്ങളില് കൂടെയോ, വിപ്ലവത്തിലൂറെടോ നേടാം എന്ന് കരുതുന്നത് വിഡ്ഢിത്തം ആണ്, കാരണം ആ മാര്ഗത്തില് കൂടിയുള്ള വിജയം കുറച്ചു കാലം കൊണ്ട് മാത്രം സാധ്യം ആകുന്നതാണ്.
എന്നാല് ഒരാളുടെ സ്വഭാവ രൂപീകരണത്തില് കൂടെ മാറ്റം ഉണ്ടായാല്, ആ മാറ്റം സമൂഹത്തിലും, സമൂഹത്തിലൂറെ രാജ്യത്തിനും ലഭിക്കും. ആയതിനാല് ആണ് സംഘം , സ്വയം സേവകനെ വളര്ത്തി എടുക്കുന്നത്. ഓരോ വെക്തിയും സ്വയം അസ്തിത്വം തിരിച്ചറിഞ്ഞ് സമൂഹ സേവകന് ആക്കണം. അങ്ങനെ നമ്മുടെ ഭാരതം ലോക ജനതയ്ക്ക് മാത്രുകയാവണം എന്നാണ് സംഘ മതം.
ആദ്യം നാം നമ്മള് എന്താണ് എന്ന് തിരിച്ചറിയണം, അതിനു സനാതന ധര്മ്മം പഠിപ്പിച്ച ജീവിത ചര്യ നമുക്ക് ഉള്കൊള്ളാന് കഴിഞ്ഞാല് നമ്മുടെ ലക്ഷ്യം എല്ലുപ്പം ആകും.
✾ ആര്.എസ്.എസും ഹിന്ദുത്വവും
ഹിന്ദു ഒരു മതം മാത്രമെന്ന് ആര് എസ് എസ് കരുതുന്നില്ല. അതില് പ്രവര്ത്തിക്കുവാന് ഹിന്ദു ആരാധന സമ്പ്രദായങ്ങളില് മാത്രമായിരിക്കണം വിശ്വാസം എന്നും വിവക്ഷയില്ല, യുക്തി വാദികള്ക്കും, ദൈവ വിശാസികള്ക്കും ഒരേ പോലെ അതില് പ്രവര്ത്തിക്കാം. ഇതാണ് സംഗതി. വിവിധ വീക്ഷണങ്ങളെ ബന്ധിപ്പിക്കുന്ന ഒരു നൂല് മാത്രമാണ് ഹിന്ദുത്വം. പ്രമുഖ ആര് എസ് എസ് പ്രചാരകനും ഇപ്പോഴത്തെ ഒരു പ്രമുഖ അധികാരിയുമായ ടി ആര് സോമ ശേഖരന് ഒരു കടുത്ത നിരീശ്വര വാദിയാണ്. ചര്വാകന്റെ സര് റിയലിസ്റ്റ് കാഴച്ചപ്പാടും മറ്റും സംസ്കാരത്തിന്റെ ഭാഗമെന്നുള്ള നിലപാടില് ഉള്ള ആര് എസ് എസ് മുഹമ്മദീയരെ ഒരിക്കലും പിന്തള്ളുന്നില്ല. എന്നാല് സംസ്കാര സംബന്ധമായ അടിച്ചെല്പിക്കലുകളെ ആര് എസ് എസ് ചെറുക്കുന്നു. ഇത് ചില പൂര്ണ്ണത എത്താത്ത ആര് എസ് എസ് പ്രവര്ത്തകരില് അമിതമായ ആവേശം പ്രകടിപ്പിക്കുവാന് പ്രേരണ നല്കുന്നു എന്ന വിമര്ശനം ഉണ്ട്. എങ്കിലും പ്രതികരണം എന്ന തത്വമാണ് ആര് എസ് എസ് ഇന്നേ വരെ സ്വീകരിച്ചിട്ടുള്ളത്, ആക്രമണം അല്ല.
"ഹിമാലയം സമാരഭ്യ യാവദ്-ഇന്ദു-സരോവരം
തം ദേവനിര്മ്മിതം ദേശം ഹിന്ദുസ്ഥാനം പ്രചക്ഷതെ"
ഹിമാലയം മുതല് ഇന്ത്യന് മഹാ സമുദ്രം വരെയുള്ള ദേവനിര്മ്മിതമായ ദേശത്തെ ഹിന്ദുസ്ഥാനം എന്ന് അറിയപ്പെടുന്നു.
"ആസിന്ധോ: സിന്ധുപര്യന്താ യസ്യ ഭാരതഭൂമികാ പിതൃഭൂ:
പുണ്യഭൂശ്ചൈവ സ വൈ ഹിന്ദുരീതി സ്മൃത: "
സപ്ത സിന്ധു മുതല് സിന്ധു മഹാ സമുദ്രം വരെയുള്ള ഭാരത ഭൂമി ആര്ക്കെല്ലാമാണോ മാതൃ ഭൂമിയും പിതൃ ഭൂമിയുമായിട്ടുള്ളത്, അവരാണ് ഹിന്ദുക്കളായി അറിയപ്പെടുന്നത്. ആ പുണ്യ ഭൂമിയെ, മാതൃഭൂമിയായി കണ്ടു, സ്വയം സേവിക്കുന്നവര് ആണ് സ്വയം സേവകര്.
സാധാരണയായി RSS എന്ന് പറഞ്ഞാല് നേരിടേണ്ടി വരുന്ന ചില ചോദ്യങ്ങള് ഉണ്ട്:
1.എന്താണ് ഹൈന്ദവ സംസ്കാരം?
സംസ്കൃതമായതെന്തോ അത് സംസ്കാരം. കാല കാലങ്ങളായി ശീലിച്ചു പരിഹരിച്ചു സംസ്കരിച്ചു കൊണ്ട് വരുന്ന ഒരു ജീവിത ശൈലിയാണ് ഹിന്ദുത്വം എന്ന് ആര് എസ് എസ് കരുതുന്നു. ഹിന്ദുത്വം എന്നതില് ആചാരം,ധര്മ്മം, രാജ നീതി, ദര്ശനം, തനതു കല, തനതു സാഹിത്യം, സംന്യാസ സോഷ്യലിസം എന്നിവ ഉണ്ടെന്നു സംഘം കരുതുന്നു. ഇതൊരു ജീവിത ശൈലി മാത്രമല്ല, ഒരു രാഷ്ട്ര ശൈലി ആകുന്നു, ഒരു ജനതയുടെ പരമമായ വൈഭവത്തിലെക്കുള്ള എല്ലാ ചാലകങ്ങളും ഇതിലുണ്ട്. ലോകത്ത് മറ്റൊരു സംസ്കാരത്തിനും ഈ പൂര്ണ്ണതയില്ല.
2.ഹൈന്ദവ സംസ്കാരം ഉണ്ടായിട്ടു എത്ര കാലമായി?
ഹൈന്ദവ സംസ്കാരം അഥവാ സിന്ധു നദീതട സംസ്കാരം ഉടലെടുത്തത് ക്രിസ്തുവിനു മുന്പ് ഏതാണ്ട് പതിനായിരം സംവത്സരങ്ങള്ക്കു മുന്പാണ്. മഹാ ഭാരതയുദ്ധം ബി സി 3147 നവംബര് 29 നു നടന്നത് ഭാരതത്തിന്റെ ധര്മ്മ മാര്ഗ്ഗത്തില് അപഭ്രംശം ഉണ്ടാക്കി. വേദങ്ങള് പഠിക്കുന്നവര് മനസ്സിലാക്കുന്ന ഒരു ജാതിരഹിത ജീവിത രീതി നിലവിലുണ്ടായിരുന്നു. അതിലേക്കു മടങ്ങിപ്പോവുക എന്ന ദുഷ്കരമായ ചുമതല സംഘത്തിന്റെ ലക്ഷ്യങ്ങളില് ഒന്നാകുന്നു.
3.ആര് എസ് എസ്ന ഇല്ലായിരുന്നെങ്കില് ഹൈന്ദവ സംസ്കാരത്തിന് എന്തെങ്കിലും സംഭവിക്കുമായിരുന്നു എന്ന് തോന്നുന്നുണ്ടോ?
ആര് എസ് എസ് ഇല്ലായിരുന്നെങ്കില് എന്ത് എന്നത് സാങ്കല്പികമായ ചോദ്യം മാത്രം. എങ്കിലും ഒന്ന് പറയാം. ആര് എസ് എസ് ഉണ്ടായതിനും അത്തരമൊരു ആശയം നിലവില് വന്നതിനും ശേഷം ഹിന്ദുവിന്റെ രീതികളില് അടിമുടി മാറ്റം വന്നിട്ടുണ്ട്. ഇസ്ലാമിക ആക്രമണകാരികളെ ഉള്പ്പെടെ ആരാധിച്ചു സ്വീകരിച്ചു വന്നിരുന്ന ഒരു ജനത, ബ്രിട്ടീഷ് ഭരണ കാലത്തിനു ശേഷം സ്വയം ശക്തിയാര്ജ്ജിക്കുന്നത് നാം കണ്ടു. ആര് എസ് എസിനിതില് എന്ത് പങ്കെന്ന് ചോദിക്കാം, എന്നാല്, മഹാത്മാ ഗാന്ധിയുടെ മൌനത്തില് നിന്ന് പിറന്നു വീണ പാകിസ്ഥാന് നമ്മുടെ സംസ്കാരത്തില് നിന്നുള്ള അവസാനത്തെ അടര്ത്തി മാറ്റല് ആയി കാണുവാനുള്ള ഭാരതീയരുടെ ആഗ്രഹം ആര് എസ് എസിന്റെ നേട്ടം മാത്രമാണ്. മഹാത്മാ ഗാന്ധിയെപ്പോലെയുള്ളവരെ പോലും സംശയിക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരു തലത്തിലേക്ക് സംഘ നിലപാടുകള് വഴി പിഴക്കാതിരിക്കുവാന് ഇടക്കാലത്ത് സംഘം കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. അതിന്റെ ഫലമായാണ് ഹിന്ദു മഹാ സഭ പോലുള്ള തീവ്ര നിലപാടുകള് ഉടലെടുത്തത് . എന്നാല് അതിനു പഴി കേട്ടത് സംഘമാണ്. ഇപ്പോഴും കേള്ക്കുന്നു.
4.ഹൈന്ദവ സംസ്കാരത്തെ ഭാവിയില് എങ്ങനെയെല്ലാം ആണ് ആര് എസ് എസ് വിഭാവനം ചെയ്യുന്നത്?
ഭാവി എന്നാല് ഭാരതത്തിന്റെ സ്വന്തമാണെന്ന് ആര് എസ് എസ് കരുതുന്നു. എല്ലാ ഇതര സംസ്കാരങ്ങളും ഇന്ന് ഹൈന്ദവ തത്വ ശാസ്ത്രം അന്ഗീകരിച്ച്ചു പഠിക്കുന്നു. ഹിന്ദു ജീവിത മാര്ഗ്ഗം സ്വീകരിക്കുന്നവരുടെ എണ്ണം വര്ദ്ധിക്കുന്നു. അഹിംസ, സംഘ ബോധം തുടങ്ങിയ ബുദ്ധിസ്റ്റ് പരിവര്ത്തനങ്ങളും മറ്റു ആധുനിക രീതിയുള്ള മാറ്റങ്ങളും അന്ഗീകരിച്ച്ച്ച ഹിന്ദു സംസ്കാരം ആത്മാവുള്ള ജീവിത രീതിയെന്ന നിലയ്ക്ക് ഭാവി ശൈലിയാണെന്ന് സംഘം കരുതുന്നു. മറ്റൊരു മതവും സംസ്കാരവും ഇത്രയേറെ പരിവര്ത്തനങ്ങള് ഉള്ക്കൊണ്ടിട്ടില്ല.
5. ഹൈന്ദവ സംസ്കാരത്തിലെ നന്മകള് വളര്ത്താന് ആര് എസ് എസ് എന്തെല്ലാം ചെയ്യുന്നു?
അത്തരത്തിലുള്ള ഒരു എളിയ ശ്രമമായി തുടങ്ങിയതാണ് ബാലഗോകുലം. ഇന്ന് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായി ബാലഗോകുലം മാറിയിരിക്കുന്നു. കുട്ടികള്ക്ക് നാടോടിക്കഥകളിലൂടെയും ഐതിഹ്യങ്ങളിലൂടെയും പുരാണങ്ങളിലൂടെയും നന്മയുടെ അംശം നല്കുകയും അവരെ സംസ്കാര സമ്പന്നരായി വളര്ത്തിയെടുക്കുകയും ചെയ്യുക എന്ന പുണ്യകര്മ്മം ബാലഗോകുലം നിര്വ്വഹിക്കുന്നു. ബാലസംസ്കാര കേന്ദ്രങ്ങള് നിരവധി പ്രവര്ത്തിക്കുന്നു.
തൃശ്ശൂരില് കഴിഞ്ഞ വര്ഷം നടന്ന കൃഷ്ണായനം എന്ന പരിപാടി ലോകശ്രദ്ധയാകര്ഷിച്ചു. ഒരു വേദിയില് ഏറ്റവുമധികം നര്ത്തകര് അവതരിപ്പിച്ച നൃത്തപരിപാടി ലോകറെക്കോര്ഡ് സൃഷ്ടിച്ചു. മാതൃഭൂമി തുടര്ച്ചയായി 2 ദിവസം മുന് പേജ് കളര് ചിത്രം സഹിതം റിപ്പോര്ട്ട് ചെയ്തു.
അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രമെന്ന ബൃഹദ് പദ്ധതി ബാലഗോകുലം തയ്യാറാക്കുന്നു. നൂറ് കോടി രൂപ ചിലവ് വരുന്ന ഈ പദ്ധതി തൃശ്ശൂരിനും എറണാകുളത്തിനും ഇടക്കാണ് വരാന് പോകുന്നത്. http://www.internationalsreekrishnakendram.com/
✾ RSS ഉം ന്യൂനപക്ഷങ്ങളും
സംഘം ന്യുനപക്ഷ വിരോധികള് ആണ് എന്ന് വരുത്തി തീര്ക്കുക കോണ്ഗ്രസ് കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആവശ്യം ആണ്, അതിനാല് അത്തരം അവസരം അവര് വേണ്ടതില് കൂടുതല് ഉപയോഗിക്കാറുണ്ട് എന്നതാണ് വാസ്തവം. കംമ്യുനിസ്റ്കരും കൊണ്ഗ്രെസ്സ് കാരും ഒരു പരിധി വരെ ന്യുനപക്ഷങ്ങളുടെ ഇടയില് സംഘ വിരോധം വളര്ത്താന് വിജയിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള് കാലം മാറി വരുന്നു. കൊല്ലത്ത് കഴിഞ്ഞ വര്ഷം നടന്ന മഹാ സാന്ഘിക്കില് പ്രധാന പരിപാടി ആയ വ്യക്തി ഗീതം ആലപിച്ചത് കൊല്ലം ടൌണ് ശാഖയിലെ സ്വയംസേവക് ആയ ഷാജഹാന് ആയിരുന്നു (സംഘത്തിനു വേറെ ഗായകരെ കിട്ടാത്തത് കൊണ്ടല്ല എന്ന് പറയേണ്ടതില്ലല്ലോ). അത് മാത്രമല്ല ന്യുനപക്ഷത്തില് പെടുന്ന നിരവധി ആളുകള് പല സ്ഥലത്തും ഇന്ന് ശാഖയില് പ്രവര്ത്തിക്കുന്നു,ചുമതലയില് വരുന്നു
ഇന്ന് ശാഖയില് തന്നെ നിരവധി നിരവധി ക്രിസ്തിയന് ആളുകള് നിത്യേന പങ്കെടുക്കാറുണ്ട്. മുസ്ലിംസ് അത്രത്തോളം ഇല്ലെങ്കിലും അവരുടെ വരുന്ന ചുറ്റുപാട് നോക്കുമ്പോള് ഒരാള് എങ്കില് ഒരാള് വരുന്നെങ്കില് അത് വലിയ കാര്യം തന്നെ ആണ്. പിന്നെ വോടിന് വേണ്ടിയല്ല സംഘം ഹൈന്ദവ സമൂഹത്തിന്റെ പല പ്രശ്നങ്ങളും ഏറ്റെടുക്കുന്നത്. അത് കടമയായി ഞങ്ങള് കരുതുന്നു ..അത് തുടരുകയും ചെയ്യും.
ഇന്ത്യ വിഭജനം പോലുള്ള കാര്യങ്ങള്ക്കു ഇസ്ലാമിക സംഘടന കളുടെ സംഭാവന ചെറുതല്ല. കഴിഞ്ഞ കുറ നാളുകള് ആയി നമ്മുടെ നാട്ടിലും, അത് പോലെ കാശ്മീരിലും നടക്കുന്ന പലവിധ തീവ്രവാദ പ്രവര്ത്തങ്ങള്ക്ക് പല ഇസ്ലാമിക സംഘടനകള് പല വിധ സഹായവും ചെയ്യുന്നുണ്ട്, അത്തരം ഒരു സാഹചര്യത്തില് ആ പ്രസ്ഥാനങ്ങലോടു സംഘ അനുഭാവികള് അടുപ്പം കാണിക്കാറില്ല എന്നല്ലാതെ ഇസ്ലാമിനോട് പ്രത്യക വിരോധം ഒന്നും തന്നെയില്ല. ശ്രീ അബ്ദുള കലാം പോലെയുള്ള രാജ്യ സ്നേഹികളോടു സംഘത്തിന് വളരെയേറെ ബഹുമാനം ഉണ്ട്. സംഘത്തിന് രാജ്യസ്നേഹം മാത്രമേ ഉളളൂ…അതില്ലാത്തവരോടു സംഘം എതിര്പ്പ് കാണിക്കും എന്ന് മാത്രം.
RSS എന്നത് സവര്ണ പടയാണ് എന്ന് തകൃതിയായി പ്രചാരണം നടത്തുന്നു സംഘ വിരോധികള്. RSS നെ അറിയുന്ന ആരും അത് കേട്ടാല് ചിരിച്ചു വശം കെടും എന്നതില് സംശയം വേണ്ട. തങ്ങളുടെ കാല് ചുവട്ടിലെ മണ്ണ് ഒളിച്ചു പോകുന്നതരിഞ്ഞു കമ്മ്യുണിസ്റ്റ്-കോണ്ഗ്രസ് നടത്തുന്ന വിലകുറഞ്ഞ തന്ത്രം മാത്രമാണ് സംഘത്തെ സവര്ണ്ണ പട എന്ന് മുദ്ര കുത്തല്. സന്ഘതിനെക്കാള് മുന്പേ ഉണ്ടായിരുന്ന പല പ്രസ്ഥാനങ്ങളും ഇന്നും അതെ വയ്താരിയുമായി നടക്കുന്നു. അവര് ജാതി വ്യവസ്ഥക്കെതിരെ എന്ത് ചെയ്തു ?
സംഘത്തിന്റെ മുതിര്ന്ന പ്രചാരകന് ആയിരുന്ന മാധവ ജി യുടെ നേതൃത്വത്തില് ആണ് കേരളത്തില് വലിയ ഒരു മാറ്റം ഉണ്ടായതു. ജന്മം കൊണ്ടല്ല കര്മ്മം കൊണ്ടാണ് ഒരാള് ബ്രാഹ്മണന് ആകേണ്ടത് എന്ന് പ്രഖ്യാപിച്ചു കൊണ്ട് അദ്ദേഹം നടത്തിയ വൈദിക പരിശീലനത്തില് അധസ്ഥിത വര്ഗത്തില് പെടുന്ന പതിനായിരങ്ങള് ആണ് പൂജ കര്മ്മങ്ങള് പഠിച്ചത്. ഇന്ന് പല ക്ഷേത്രങ്ങളിലും ബ്രാഹ്മണര് മാത്രമല്ല പൂജാരികള്.
അത് മാത്രമല്ല സമൂഹത്തിലെ ഏറ്റവും താഴെക്ക്ടിയില് കിടന്നിരുന്ന വന വാസികളെ സംഘടിപ്പിച്ചു സംഘം നടത്തിയ വനവാസി കല്യാണ ആശ്രം പ്രവര്ത്തനങ്ങള് യുനെസ്കോ യുടെ വരെ പ്രശംസ പിടിച്ചു പറ്റിയതാണ് ഭാരത്തില് എമ്ബാടുമായി പതിനായിരത്തോളം എകല് വിദ്യാലയങ്ങള് ആണ് സംഘം സര്ക്കാരിന്റെ ഒരു ചില്ലി കാശ് സഹായം പോലും ഇല്ലാതെ നടപ്പിലാക്കുന്നത്…
ഏതു ജന വിഭാഗം ആയാലും അവരുടെ സ്വത്വം നഷ്ടപെടാതെ തങ്ങള് ഒരൊറ്റ രാജ്യത്തിന്റെ മക്കളാണ് എന്ന വികാരം മാത്രം ഉയര്ത്തുക,അവരെ ഒന്നിപ്പിക്കുക എന്നാ ലക്ഷ്യമാണ് സംഘം ഇതേ പോലെ പല പല പരിവാര് സംഘടനകള് വഴി നടപ്പിലാക്കുന്നത്. ഒന്ന് ചിന്തിക്കുക. സംഘം സവര്ന്നര്ക്ക് മാത്രം എങ്കില് എങ്ങനെ ഇത് നില നില്ക്കുന്നു??
തോട്ടുകൂടായ്മയക്ക് എതിരെ ആദ്യം ശബ്ദം ഉയര്ത്തിയ പ്രസ്ഥാനം സംഘം ആണ്. ഭാരതത്തതില് ആദ്യമായി യുണിഫോം നടപ്പില് ആക്കിയത് സംഘം ആയിരുന്നു, എന്താണ് യുണിഫോം എന്ന വാക്കിന് അര്ത്ഥം? എന്തിനു വേണ്ടിയാണു നമ്മള് സ്കൂളില് യുണിഫോം അണിയുന്നത്….യുണിഫോം അന്നിയുന്നതിലൂടെ വരുന്ന ' സമഭാവന' ആണ് അതിനു അടിസ്ഥാനം. ഇതാണ് സംഘം നടപ്പില് ആക്കിയതും. ശാഖയില് യുനിഫോരം കൊണ്ട് വന്നതിലൂടെ ഉച്ച നീച്ചത്വങ്ങള് ഇല്ലാതാക്കാന് സംഘിന് കഴിഞ്ഞു. സംഘ ആസ്ഥാനം സന്ദര്ശിച്ച ഗാന്ധിജിയും, അമ്ബെട്കരും സംഘിനെ കുറിച്ച് പറഞ്ഞത് അറിഞ്ഞാല് മാത്രം മതി, അതിന്റെ മഹത്വം മനസിലാക്കാന്.
സംഘ ശിബിരത്തില് ഭക്ഷണത്തിനുള്ള ക്യൂ കണ്ട്, മഹാത്മജി ചോദിച്ചു, ദളിതര്ക്കുള്ള ക്യൂ എവിടെ എന്ന്….അതിനു ശിബിര കാര്യകര്ത്താക്കള് നല്കിയ മറുപടി സ്വയംസേവകര്ക്കുള്ള ക്യൂ മാത്രമേ ഉള്ളൂ എന്നായിരുന്നു. ആ കാലഘട്ടത്തില് അത് ഒരു അത്ഭുതം തന്നെ ആയിരുന്നു. ജാതി വെറി ഇല്ലാതാക്കാന് സംഘടനക്കുള്ളില് സംഘം അനുവര്ത്തിക്കുന്ന അതുല്യ നടപടികളെ വാര്ദ്ധാ ക്യാമ്പ് സന്ദര്ശിച്ച ശേഷം മഹാത്മജി അഭിനന്ദിച്ചു.
1947സെപ്തംബര് 11നു ഡല്ഹിയില് നടന്ന സംഘ പരിശീലന കാമ്പ് സന്ദര്ശിച്ച ഗാന്ധി ജി പറഞ്ഞത്: "RSS ക്യാമ്പ് സന്ദര്ശിച്ചപ്പോള് അവിടെ കണ്ട അച്ചടക്കവും അയിത്തത്തിന്റെ തികഞ്ഞ അഭാവവും എന്നെ അത്യധികം ആകര്ഷിച്ചു "
" This is the first time that I am visiting the camp of Sangh volunters. I am happy to find absolute equality between Savarniyas (Upper cast) and Harijans (Lower cast) without any one being aware of such difference existing." :അംബേദ്കര്
വയനാട്ടില് ആര്.എസ്.എസ് നേതൃത്വത്തില് നടന്ന വിപ്ലവാത്മകമായ ഉപനയന പരിപാടിയെക്കുറിച്ചുള്ള ഒന്നന്വേഷിക്കുക. വനവാസികള് (ആദിവാസികള്) അടക്കം നിരവധി പേരെ വേദാധ്യായനം നടത്തി ഉപനയനം കഴിച്ച് ബ്രാഹ്മണരാക്കി എന്നാ വാര്ത്ത മാതൃഭൂമി നന്നായി കൊടുത്തിരുന്നു.
✾ സംഘവും ദളിതരും
ദളിതരെ ക്ഷേത്രങ്ങളില് പൂജരിയാക്കണം എന്ന് ആവശ്യപെട്ട പ്രസ്ഥാനം ആണ് സംഘം. ദളിതരുടെ ഉന്നമനത്തിനായി RSS നു Anusuchit Jati-Jamati Arakshan Bachao Parishad


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment