Tuesday 3 November 2015

[www.keralites.net] വിശ്രമിക്കൂ ...ആവോളം...

 

വിശ്രമം എന്നത് ശരീരത്തിെൻറ നന്നാക്കൽ പ്രവർത്തിയാണ്. എപ്പോഴൊക്കെ ശരീരാവയവങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നുവോ അപ്പോഴൊക്കെ ശരീരത്തിന് ക്ഷീണമോ പ്രവർത്തിക്കാനുള്ള കഴിവില്ലായ്മയോ അനുഭവപ്പെടുന്നു. ഈ അറിയിപ്പ് തീർച്ചയായും പ്രവർത്തികൾ നിർത്തിവയ്ക്കാനുള്ളതും ഒപ്പം വിശ്രമം ആവശ്യപ്പെട്ടുകൊണ്ടുള്ളതുമാകുന്നു. അത്തരം സന്ദർഭങ്ങളിൽ സകലപ്രവൃത്തികളിൽ നിന്നും പിന്മാറാൻ തയ്യാറായാൽ സ്വയം രോഗം–ക്ഷീണം– മാറുന്നതുകാണാം. അൽപദൂരം ഓടിയാലും ശാരീരികമായി അധ്വാനിച്ചാലും ക്ഷീണം സംഭവിക്കാറുണ്ട്. ഇത്തരം ക്ഷീണം മരുന്നുകഴിച്ചല്ല നാം സുഖപ്പെടുത്താറുള്ളത് പകരം അധ്വാനം നിർത്തിവച്ചുകൊണ്ട് മാത്രമാണ്. കേരളത്തിൽ 'അത്താണി' എന്നപേരിൽ നിരവധി സ്​ഥലങ്ങളുണ്ട്. ആദ്യകാല ആശുപത്രികൾ അത്താണികളായിരുന്നു. നാട്ടിൽ ധാരാളം അത്താണികളുണ്ടായിരുന്നു. ചുമടുമായി നടന്നുവരുന്നവരിൽ ക്ഷീണവും വേദനയും കടച്ചിലും മറ്റും അനുഭവപ്പെട്ടാൽ പിന്നെ അത്താണിയിൽ ചുമടിറക്കിവച്ച് രോഗി സ്വയം ചികിത്സിക്കും. ആ ചികിത്സ ഇത്രയേ ഉള്ളു, കായികമായ സകല പ്രവർത്തികളിൽനിന്നും കുറച്ചു നേരം ശരീരത്തെ ഒഴിവാക്കിക്കൊടുക്കുന്നു. അത്രതന്നെ.

എത്രമാത്രം വിശ്രമിക്കണം
ശരീരത്തിന് ശ്രമം പോലെതന്നെ വിശ്രമവും അത്യന്താപേക്ഷിതമാണ്. അപചയപ്രവർത്തനങ്ങളിലൂടെ നശിക്കുന്നത് ഉപചയപ്രവർത്തനത്തിലൂടെ നിർമ്മിക്കപ്പെടണം. ഒരു ദിവസത്തെ ഇരുപത്തിനാലു മണിക്കൂറിൽ, ഉറങ്ങുന്ന ഏതാനും മണിക്കൂറൊഴിച്ച് ബാക്കിസമയത്തെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആധുനിക മനുഷ്യൻ പ്രവർത്തനനിരതനാണ്. ഒന്നും ചെയ്യാതെയാവുമ്പോഴേ അത് വിശ്രമമാവുന്നുള്ളു. ശ്രമമേതുമില്ലാത്ത അവസ്​ഥയാണ് വിശ്രമം. ആധുനികന് ഒട്ടും അറിഞ്ഞുകൂടാത്തത് വിശ്രമിക്കാനാണ്. മറ്റു യന്ത്രത്തെപ്പോലെയല്ല മനുഷ്യശരീരം, ശരീരത്തിനുണ്ടാകുന്ന തേയ്മാനങ്ങളും കേടുപാടുകളും പരിഹരിക്കുവാനും അവയവങ്ങളെ പുഷ്ടിപ്പെടുത്തുവാനും സ്വയംകഴിവുണ്ട്. അത് വിശ്രമത്തിലൂടെയാണ് സാധ്യമാവുന്നത് എന്ന് നേരത്തെ പറഞ്ഞുവല്ലോ. മനുഷ്യരുടെ നീണ്ട വിശ്രമവേള ഉറക്കമാണ്. ഗാഢനിദ്രക്കു ശേഷം ഉണ്ടാകുന്ന പ്രസന്നതയും നിദ്രക്ക് മുമ്പുണ്ടായിരുന്ന ക്ഷീണവും നമുക്ക് സ്​ഥിരപരിചയമാണല്ലോ! എല്ലാ ക്ഷീണത്തിനും കാരണം രക്ത ത്തിെൻ്റ സ്​ഥിതിസ്​ഥിരത തെറ്റിയതാണ്– വിഷസങ്കലനമാണ്. വിശ്രമശേഷമുള്ള എല്ലാ ഉന്മേഷത്തിേൻ്റയും കാരണം രക്തം സ്​ഥിതിസ്​ഥിരതയിലേക്കെത്തിയതാണ്, വിഷസങ്കലനം കുറഞ്ഞതാണ്.

വയറുനിറച്ച് ആഹാരം കഴിച്ച് കിടന്നുറങ്ങിയാൽ വിശ്രമം പൂർണ്ണമാവുന്നില്ല. ശരീരശാസ്​ത്രപരമായ വിശ്രമം (Physiological rest) ശരിയായ വിധത്തിൽ കിട്ടണമെങ്കിൽ ആന്തരികാവയവങ്ങളായ അന്നപഥത്തിേൻറയും അതുമായി ബന്ധപ്പെട്ട അവയവങ്ങളുടേയും വിശ്രമം കൂടി ഉറപ്പുവരുത്തണം. രോഗചികിത്സക്കായാണ് വിശ്രമിക്കുന്നതെങ്കിൽ അത്തരം ഒരു വിശ്രമം ഉപവാസത്തിലൂടെ മാത്രമേ സാധ്യമാവൂ. അതുപോലെതന്നെ മാനസികമായ വിശ്രമവും കൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. സമ്മർദ്ദങ്ങൾ, ഉത്കണ്ഠ തുടങ്ങിയ മാനസികാസ്വാസ്​ഥ്യങ്ങൾ ഉള്ള സമയത്ത് ശരീരത്തിനു പൂർണമായും വിശ്രമം കിട്ടുന്നില്ല. ഈ സമയം ശരീരം ഒന്നടങ്കം പ്രവൃത്തിച്ചുകൊണ്ടിരിക്കുകയാണ്.

വിശ്രമത്തിെൻ്റ ആവശ്യം എത്രയെന്ന് നിശ്ചയിക്കേണ്ടത് ശ്രമത്തെ ആസ്​പദമാക്കിയാണ്. ശാരീരികമായി അധ്വാനിക്കുന്നവരും ദഹിപ്പിക്കാൻ ബുദ്ധിമുട്ടുള്ളതും കൃത്രിമ വസ്​തുക്കൾ കലർന്നതുമായ അന്നപാനീയങ്ങൾ കഴിക്കുന്നവരും കൂടുതൽ സമയം വിശ്രമിക്കേണ്ടതുണ്ട്. പ്രകൃതിയുടെ നിയമം രാത്രി മുഴുവൻ മനുഷ്യൻ വിശ്രമിക്കണം എന്നും പകലിൽ ശരീര–മനസ്സിെൻ്റ അദ്ധ്വാനത്തിനനുസരിച്ച് വേറെയും വിശ്രമം വേണമെന്നതാണ്. ഈ നിയമം പൂർണ്ണമായും സ്വീകരിക്കാൻ ആധുനികമനുഷ്യന് കഴിയാത്തതുകൊണ്ട്, നിത്യജീവിതത്തിൽ പതിനാലുമണിക്കൂർ ശ്രമവും പത്ത് മണിക്കൂർ വിശ്രമവും നിശ്ചയിക്കാവുന്നതാണ്. ഈ പത്ത് മണിക്കൂർ എന്നത് ഉറക്കം ഉൾപ്പെടെയാണ്. ഇത്രയും സമയം തുടർച്ചയായി വിശ്രമിക്കാൻ കഴിഞ്ഞില്ലെങ്കിലും ഇരുപത്തിനാലുമണിക്കൂറിൽ ആകെ പത്ത് മണിക്കൂർ സമയം ഒന്നും ചെയ്യാതിരുന്നാൽ മതി. ഇത് ഒരു സാധാരണ ജീവിതവുമായി ബന്ധപ്പെട്ട വിശ്രമസമയമാണ്. അധികജോലി, അധികഭക്ഷണം, അസുഖം മുതലായവക്കൊക്കെ വേറെയും വിശ്രമസമയം അനുവദിക്കേണ്ടിവരും.

ശരീരത്തിെൻറ വിശ്രമിക്കാനുള്ള അറിയിപ്പുകളായ ക്ഷീണത്തെ അതിജീവിക്കാനായി ഏതെങ്കിലും തരത്തിലുള്ള ഉത്തേജകങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നാൽ മതി, അപ്പോൾ നമുക്ക് ക്ഷീണവും ഉറക്കവും അനുഭവപ്പെടുന്നതല്ല. കട്ടൻചായ കുടിക്കലും മുഖം കഴുകലുമെല്ലാം അതിൽ ചിലതുമാത്രം. പക്ഷെ എല്ലാറ്റിനും ഒരതിരുണ്ട്. അതിനപ്പുറം കടക്കാൻ ജീവെൻ്റ ചുമതലയുള്ള ശരീരം സമ്മതിക്കില്ല. ശരീരത്തിെൻ്റ സഹനതലം മുട്ടിയാൽ പിന്നെ. "ഇനി ഒരു രാത്രി മാത്രമല്ല, ഏതാനും ദിവസം തന്നെ വിശ്രമിക്കൂ' എന്ന് ഈ സമയത്ത് ജീവച്ഛക്തി ശരീരത്തോടാവശ്യപ്പെടുന്നു. ഈ അറിയിപ്പ് ശരീരത്തിലാകമാനം വേദനയോ കഴപ്പോ ക്ഷീണമോ ഒക്കെ ആയിട്ടാണ് നമ്മളോട് പറയുക. മാത്രമല്ല, ശരീരത്തിെൻ്റ ആന്തരികാവയവങ്ങൾക്കും വിശ്രമം ആവശ്യമായതിനാൽ വായയ്ക്ക് കൈപ്പും രുചിയില്ലായ്മയുമെല്ലാം അനുഭവപ്പെടും. ഇത്തരം ലക്ഷണങ്ങൾ പ്രകൃതിയുടെ ഭാഷയിൽ ഇനി പ്രവൃത്തികളെല്ലാം നിർത്തിവെച്ച് പൂർണ്ണമായും വിശ്രമിക്കണമെന്നും അകത്തേക്ക് ഭക്ഷണമൊന്നും കടത്തിവിടരുതെന്നുമാണ് സൂചിപ്പിക്കുന്നത്. ആവശ്യത്തിന് വിശ്രമം കിട്ടാതെ പോയ ശരീരാവയവങ്ങൾക്ക് വിശ്രമം കിട്ടാനും അവയുടെ കേടുപാടുകൾ തീർക്കാനും അങ്ങനെ രക്തത്തിൽ കെട്ടിക്കിടക്കുന്ന വിഷവസ്​തുക്കളെ പുറംതള്ളി തീർക്കാനുമാണ് ശരീരം ഇങ്ങനെയൊരു തീരുമാനത്തിലെത്തുന്നത്.

തയാറാക്കിയത്‌: ഡോ. പി.എ. രാധാകൃഷ്ണൻ, നാച്വറൽ ഹൈജിനിസ്​റ്റ്, തിരൂർ ഗാന്ധിയൻ പ്രകൃതി ചികിത്സാലയം.


www.keralites.net

__._,_.___

Posted by: Shabeer Ali <shanu565@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment