Sunday 22 November 2015

[www.keralites.net] 95 ശതമാനം ബീഫ് കച ് ചവടക്കാര ും ഹിന്ദു ക്കള്‍: ജ സ്റ്റിസ് രജീന്ദര്‍ സച്ചാര്‍

 

95 ശതമാനം ബീഫ് കച്ചവടക്കാരും ഹിന്ദുക്കള്‍: ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍

http://keralites.net

ആഗ്ര: രാജ്യത്ത് മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ ബീഫ് കച്ചവടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഹിന്ദുക്കളാണെന്ന് മുന്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍. രാജ്യത്തെ ബീഫ് വ്യാപാരികളില്‍ 95 ശതമാനവും ഹിന്ദു സമുദായത്തില്‍ പെട്ടവരാണെന്നും ഇസ്‌ലാമും ലോകസുരക്ഷയും എന്ന വിഷയത്തില്‍ ഉത്തര്‍പ്രദേശിലെ മധുരയില്‍ നടന്ന ത്രിദിന സമ്മേളനത്തിന്റെ സമാപന സെഷനില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.  മധുരയിലെ ആര്‍.സി ഡിഗ്രി കോളജിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
ദാദ്രിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ ഒരാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. ഇത് മനുഷ്യത്വത്തിന്റെ മരണമാണ്. ഒരാളുടെ ഭക്ഷണക്രമവും മതവുമായി എന്ത് ബന്ധമാണുള്ളത്. ഞാന്‍ പോലും ബീഫ് കഴിക്കാറുണ്ട് രജീന്ദര്‍ സച്ചാര്‍ പറഞ്ഞു. എം.പിമാരും എം.എല്‍.എമാരും വരെ ബീഫ് വ്യാപാര കമ്പനികള്‍ നടത്തുന്നുണ്ടെന്നും പിന്നെ എന്തിന് ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ഒരു സാധാരണക്കാരനെ കൊലപ്പെടുത്തണം? ബി.ജെ.പി എംപി സംഗീത് സോമിനെ കുറിച്ച വ്യംഗമായ സൂചനയോടെ അദ്ദേഹം ചോദിച്ചു.
ചടങ്ങില്‍ ജസ്റ്റിസ് സച്ചാറിന്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും പരിപാടിയില്‍ നിന്ന് ഇറങ്ങിപോയെന്നും ടൈംസ് ഓഫ് ഇന്ത്യ റിപോര്‍ട്ട് വിവരിക്കുന്നു. സച്ചാര്‍ തന്റെ സംസാരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഹാളിലെ ലൈറ്റുകളും ഫാനും ഓഫാക്കുകയും ചെയ്തു. പിന്നീട് ബീഫ് വിവാദത്തിന്റെ പേരില്‍ അനാവശ്യമായി ലക്ഷ്യമാക്കപ്പെടുന്ന മുസ്‌ലിംകളുടെ ദുരിതം എടുത്തു കാണിക്കുക മാത്രമേ താനുദ്ദേശിച്ചിട്ടുള്ളൂ എന്ന് പറഞ്ഞ് അദ്ദേഹം സദസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു
www.keralites.net

__._,_.___

Posted by: SALAM M <mekkalathil@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment