Saturday 19 September 2015

[www.keralites.net] Vocabulary

 

FWD:

Plea യും Plead ഉം തമ്മിലുള്ള വ്യത്യാസത്തില്‍നിന്നു തുടങ്ങാം. Plea എന്നത് ഒരു അഭ്യര്‍ഥന/പ്രാര്‍ഥന/ആണെന്നു പറയാം.

An earnest entreaty. The city corporation has made a plea for more funds.

നൗണാണ് സംഗതി. ഇതിന് ഒരു  formality,  ഒരൗപചാരികത, ഉണ്ടെന്നത് ശ്രദ്ധിക്കുക. ഒരത്യാവശ്യത്തിന് നിങ്ങള്‍ അച്ഛനോടോ, സഹോദരനോടോ, അമ്മാവനോടോ ഒരു സഹായാഭ്യര്‍ഥന നടത്തുന്നുവെന്നു വിചാരിക്കുക. അത് request   ആണ്.

I made a plea to my father to help me with a loan.. ഇവിടെ ഉചിതം request  എന്ന വാക്കാണ്. There was a plea from the people to repair the feeble bridge. . ഇവിടെ plea ആണ് ശരിയായ വാക്ക്.


Plead  ക്രിയാപദമാകുന്നു. To appeal earnestly (താഴ്മയായി ബോധിപ്പിക്കുക, അപേക്ഷിക്കുക, വാദിക്കുക). നിയമഭാഷയില്‍ സമൃദ്ധമായി ഉപയോഗിക്കപ്പെടുന്ന പദങ്ങളാണ് Plea യുംPlead ഉം.

The accused pleaded he wasn't guilty of the crime he was charged with (തന്നില്‍ ആരോപിതമായ കുറ്റകൃത്യം താന്‍ ചെയ്തിട്ടില്ലെന്ന് പ്രതി വാദിച്ചു). For, with  എന്നീ പ്രിപ്പൊസിഷനുകള്‍ സന്ദര്‍ഭാനുസാരം Plead എന്ന ക്രിയയെ അകമ്പടിസേവിക്കുന്നു.

The association of employees pleaded for better wages. He pleaded with me not to testify against him.
One who pleads a cause is a pleader. സര്‍ക്കാര്‍ വക്കീല്‍ Government Pleader ആകുന്നു.

Use എന്നത് നൗണായും വെര്‍ബായും പരക്കെ ഉപയോഗിച്ചുവരുന്ന പദമാണല്ലോ.

Please make use of the parking area behind the hotel. A medicine is of no use after the date of expiry.
He used every chance to promote his personal interests. The Godman used a human shield to stop the police from entering his hide -out.

Usage- എന്നത് നിയന്ത്രിതമായി ഉപയോഗിക്കുന്ന നാമപദമത്രെ. അതിന്റെ ഉപയോഗം മുഖ്യമായും linguistics ആണ്.

Modern English Usage, permitted usage, popular usage   ഇത്യാദി. Use ഉപയോഗം, Usage  പ്രയോഗം,

They use a Dravidian Script. / This usage doesn't have grammatical sanction..ഇവ രണ്ടും- Use  ഉം Usage ഉം ഒരേ അര്‍ഥത്തില്‍ മാറിമാറി ഉപയോഗിക്കുന്നതിനെ നിഘണ്ടുകാരന്മാര്‍ എതിര്‍ത്തുകാണുന്നില്ല.

അവ Interchangeable ആണെന്നു പറയാം. Useഉം Utilityയും തമ്മില്‍ സാമ്യമുണ്ടങ്കിലും രണ്ടിനും വ്യത്യാസമുള്ളത് തിരിച്ചറിയണം.

കുടയുടെ Use- Use of the Umbrella   എന്താണ്? മഴയില്‍നിന്നും വെയിലില്‍നിന്നും അതുപയോഗിക്കുന്ന ചങ്കുവിനെ കുറച്ചെങ്കിലും രക്ഷിക്കുക.

അല്ലേ? The Use of the Umbrella is to protect the head from rain and sun. 

എന്നാല്‍ തെരുവില്‍വച്ച് ഒരു പട്ടി കുരച്ചുകൊണ്ടു നിങ്ങളെ സമീപിക്കുന്ന അവസരത്തില്‍ നിങ്ങള്‍ കുട ഒരു വടിയായി, ആയുധമായി ഉപയോഗിക്കുന്നു.

അത് കുടയുടെ  Utility ആകുന്നു. .....Wallet/Purse  ന്റെ Use  `to keep money' എന്നതാണെങ്കിലും മറ്റു പല കാര്യങ്ങള്‍ക്കും നാമിവനെ പ്രയോജനപ്പെടുത്തുന്നുണ്ട്.

രസീതു സൂക്ഷിക്കാന്‍, സ്റ്റാമ്പ് സൂക്ഷിക്കാന്‍, അഡ്രസ്സ് സൂക്ഷിക്കാന്‍. ഇതൊക്കെ Utility   ആണ്.

Whodunit എന്ന രസികന്‍ വാക്കു വരുന്നത് Who has done it?? എന്ന ചോദ്യത്തിന്റെ ചുരുക്കമായിട്ടാണ്. ഇതു ചെയ്തതാര്? എല്ലാ അപസര്‍പ്പക കഥകളിലും മിസ്റ്ററി നോവലുകളിലും ഇതാണല്ലോ വിഷയം. പൊതുവില്‍ mystery story  എന്നര്‍ഥം.

രഹസ്യസ്വഭാവമുള്ള, അന്വേഷണവും കണ്ടെത്തലും ആവശ്യപ്പെടുന്ന ഏത് ആഖ്യാനത്തിനും സാമാന്യമായി ഈ പേരു ചേരും.

Whodunnit എന്ന സ്പെല്ലിങ്ങും നിലവിലുണ്ട്. രണ്ട് n  ന്റെ ആവശ്യമില്ല എന്നതാണ് നിലവിലെ അഭിപ്രായം. 

He made a lot of money churning out whodunits. Sir Arthur Conan Doyle raised the whodunit to world class literature.

...................

Eleemosynary എന്നത് അജക്റ്റീവാണ്. Relating to  charitable// കാരുണ്യപ്രവര്‍ത്തനം സംബന്ധിച്ച, എന്നര്‍ഥം.

His eleemosynary projects attracted donors from Europe.
Open sesame എന്നാല്‍ any means or formula that works like magic to help you to achieve a desired end.

ഉദ്ദിഷ്ടകാര്യം നിറവേറ്റാന്‍ സഹായിക്കുന്ന ഒരു സൂത്രം, മന്ത്രംപോലെ പെട്ടെന്ന് പ്രയോജനപ്പെടുന്ന ഒരടവ്. ആലിബാബയും 40 കള്ളന്മാരും എന്ന കഥയില്‍ കള്ളന്മാര്‍ നിധി സൂക്ഷിക്കുന്ന ഗുഹയുടെ വാതില്‍ ഒരു മന്ത്രംചൊല്ലിയാല്‍ മാത്രമേ തുറക്കാന്‍പറ്റൂ: Open sesame.


www.keralites.net

__._,_.___

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment