Friday, 7 August 2015

[www.keralites.net]

 

സംസ്കൃതവും, ഭാരതീയ വിജ്ഞാനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ ഹൈന്ദവവത്കരണമെന്നും, അന്ധവിശ്വാസമെന്നും പറഞ്ഞ് എതിര്‍ക്കുന്നവര്‍ ഇതുവല്ലതും പഠിച്ചവരാണോ എന്നും ചിന്തിക്കുക.

ഭാരതീയ വിജ്ജാന വിശേഷം
____________________________

എല്ലാം കണ്ടുപിടിച്ചത് വെള്ളക്കാരാണെന്ന് നമ്മളെ പഠിപ്പിക്കുന്നു. നമ്മളും ആ പച്ചക്കള്ളം തൊണ്ടതൊടാതെ വിഴുങ്ങുന്നു. സ്വന്തം രാജ്യത്തിന്‍റെ മഹത്വമോ, അവിടെ നിലനിന്നുപോന്നിരുന്ന ജ്ഞാനത്തിലൂന്നിയ ഒരു സംസ്കാരത്തിന്‍റെ മഹിമയോ അറിയാതെ എന്തിനോവേണ്ടി ജീവിക്കുന്ന ഭാരതീയരുടെ ഇന്നത്തെ ദുരവസ്ഥ പരിതാപകരം തന്നെ.

ഈ മാനസീക അടിമത്വത്തില്‍ നിന്ന് അടുത്ത തലമുറയെ എങ്കിലും രക്ഷിച്ചെടുക്കാനാകുമോ? അഗ്നി അതിനുള്ള ഒരു പരിശ്രമം തുടങ്ങുകയാണ്. ഭാരതീയമായ അറിവുകളെ നിങ്ങളിലേക്ക് നിങ്ങളുടെ കുഞ്ഞുങ്ങളിലേക്ക് എത്തിയ്ക്കാന്‍ അഗ്നിയുടെ ശങ്കരന്‍ മാഷ് വീണ്ടും എത്തുന്നു.

നാം ലോകഗുരുവായ ഭാരതാംബയുടെ മക്കളാണെന്ന തികഞ്ഞ അഭിമാനത്തോടെ ഈ അറിവുകള്‍ ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാം. വരൂ...

_________________________________________

ചോദ്യം :

π യുടെ മൂല്യം കണ്ടുപിടിക്കുന്നതിന് വളരെക്കാലം മുമ്പ് തന്നെ നമ്മുടെ ഭാരതീയ ഗ്രന്ഥത്തില്‍ π യുടെ മൂല്യം ഗണിച്ച് എഴുതിയിരുന്നു ഏതായിരുന്നു ആ ഭാരതീയ ഗ്രന്ഥം? അതില്‍ എഴുതിയിരുന്ന π യുടെ മൂല്യം എത്രയായിരുന്നു ? പറയാമോ ?

ഉത്തരം :

ബൌധായന മഹര്‍ഷി എഴുതിയ ബൌധായന സൂല്‍ബസൂത്രം എന്ന ഭാരതീയ ഗ്രന്ഥത്തിലാണ് π യുടെ മൂല്യം ആദ്യമായി ഗണിച്ചു പറഞ്ഞിരിക്കുന്നത്. 3.20 ആണ് ഇതില്‍ π യുടെ മൂല്യം.

ബൌധായന മഹര്‍ഷിയെക്കൂടാതെ ആര്യഭടാചാര്യനും, പുതുമന സോമയാജിയുമൊക്കെ π യുടെ മൂല്യം വ്യക്തമായി ഗണിച്ചു പറഞ്ഞിരുന്നു.

കൃത്യമായി π യുടെ മൂല്യം നല്‍കുന്ന ജ്യോമട്രി ബന്ധം വിവരിച്ചിരിക്കുന്ന വരികള്‍ ആചാര്യന്‍ ആര്യഭന്‍റേതാണ്. AD 499ല്‍ എഴുതിയതെന്ന് കരുതപ്പെടുന്ന അദ്ദേഹത്തിന്‍റെ ആര്യഭടീയത്തിലാണ് വ്യക്തമായ ഒരു നിര്‍വചനം πയ്ക്ക് നല്കിയിരിക്കുന്നത്.

"ചതുരധികം ശതം അഷ്ടഗുണം
ദ്വാഷഷ്ടിസ്തഥാ സഹസ്രാണാം
അയുത ദ്വയ വിഷ്കംഭസ്യാസന്നോ
വൃത്ത പരിണാഹ:"

നൂറിന്‍റെ കൂടെ നാലു കൂട്ടി (=104) എട്ടുകൊണ്ട് ഗുണിച്ച്‌ (=832) ലഭിക്കുന്ന സംഖ്യ 62000 ത്തോട് കൂട്ടിയാല്‍, (=62832) 20,000 യൂണിറ്റ് വ്യാസമുള്ള വൃത്തത്തിന്‍റെ ഏകദേശ ചുറ്റളവ്‌ ലഭിക്കുന്നതായിരിക്കും.

അതായത് π= 62832÷ 20000 = 3.1416

ഈ മൂല്യം ഏകദേശം ആയിരിക്കും എന്നും ആര്യഭടന്‍ സൂചിപ്പിക്കുന്നു.

പുതുമന സോമയാജി നല്കിയിരിക്കുന്ന π യുടെ മൂല്യം 31415926536÷10000000000 = 3.1415926536. ആധുനിക ശാസ്ത്രം പോലും ഇത്ര കൃത്യമായി കണക്കുകൂട്ടിയിട്ടില്ല.

എന്നാല്‍ π യുടെ മൂല്യം ആദ്യമായി പറഞ്ഞത്
BC 287 - 212 കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്നു കരുതുന്ന ഗ്രീക്ക് ഗണിതശാസ്ത്രജ്ഞന്‍ Archimedes of Syracuse ആണെന്നാണ് നമ്മളെ പഠിപ്പിക്കുന്നത്.

നാം പഠിക്കാത്ത സത്യം ഇതാണ്. ക്രിസ്തുവിനും 800 വര്‍ഷം മുമ്പ്, ആര്‍ക്കിമിഡീസിനും 520 വര്‍ഷം മുമ്പ് നമ്മുടെ ഭാരത്തില്‍ (BC 800 - 740) കാലഘട്ടത്തില്‍ ജനിച്ച ഗണിതശാസ്ത്രജ്ഞന്‍ ബൌധായന മഹര്‍ഷിയാണ് π യുടെ മൂല്യം ആദ്യമായി കണക്കു കൂട്ടിയത്. 3.20 എന്നദ്ദേഹം പറഞ്ഞു.

ആധുനിക ഗണിതശാസ്ത്രം അംഗീകരിച്ചിരിക്കുന്ന π യുടെ മൂല്യം 3.14 എന്നാണെന്ന് മനസ്സിലാക്കുമ്പോള്‍ ആര്‍ക്കിമിഡീസിനെക്കാളും കിറുകൃത്യമായി കണക്കുകൂട്ടിയത് നമ്മുടെ ആര്യഭടനും , പുതുമനസോമയാജിയുമാണെന്ന് കാണാനാകും. എന്നിട്ടും ഇവരുടെ പേരുകളൊന്നും നമ്മളാരും പഠിക്കുന്നില്ല. ഇംഗ്ലീഷ് വിദ്യാഭ്യാസം ഈ ഭാരതീയരെക്കുറിച്ച് നമ്മെ പഠിപ്പിക്കുന്നില്ല എന്ന് പറയുന്നതാണ് കൂടുതല്‍ ശരി.

സംസ്കൃതവും, ഭാരതീയ വിജ്ഞാനങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിനെ ഹൈന്ദവവത്കരണമെന്നും, അന്ധവിശ്വാസമെന്നും പറഞ്ഞ് എതിര്‍ക്കുന്നവര്‍ ഇതുവല്ലതും പഠിച്ചവരാണോ എന്നും ചിന്തിക്കുക.

ഇനിയെങ്കിലും ഭാരതീയരായി അഭിമാനത്തോടെ ജീവിക്കുക.

ഗുരുപരമ്പരയ്ക്ക് പ്രണാമം.


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment