ചിരിച്ച് മരിക്കും; ചിലപ്പോള്‍ ചിന്തിച്ചും പി യാമിനി ചുറ്റും നടക്കുന്ന സംഭവങ്ങളെ പരിഹാസംകൊണ്ട് പൊതിഞ്ഞ് വിമര്‍ശിക്കാനുള്ള കഴിവ് മലയാളിക്ക് പണ്ടേ ഉണ്ട്. സാഹിത്യത്തിലും സിനിമയിലും നിത്യജീവിതത്തിലും അത്തരക്കാരെ കണ്ട് വളര്‍ന്ന ന്യൂജെന്‍ മലയാളി അങ്ങനെയല്ലാതാവുമോ? അവരാണ് ആക്ഷേപഹാസ്യത്തിന്റെ ഇന്റര്‍നെറ്റ് പതിപ്പായ ട്രോളിന്റെ മുഖ്യ പ്രയോക്താക്കള്‍. എന്തും എപ്പോഴും വിളിച്ചുപറയാന്‍ സോഷ്യല്‍മീഡിയ സൗകര്യമൊരുക്കിയപ്പോള്‍ ഒരു പക്ഷേ മലയാളികളില്‍ നല്ലൊരു വിഭാഗവും ഉപയോഗിച്ചത് ഇത്തരം ആക്ഷേപഹാസ്യ ജോക്കുകള്‍ എഴുതിവെക്കാനായിരിക്കും. അത്തരക്കാര്‍ പലയിടത്തായി ഒത്തുകൂടി. ഇന്റര്‍നാഷണല്‍ ചളു യൂണിയനും (ഐ.സി.യു), ട്രോള്‍ മലയാളവും അവയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ്. എന്നാല്‍ തമാശ മാത്രമല്ല നല്ല ചിന്തകളും പങ്കുവെക്കുന്ന ധാരാളം ഗ്രൂപ്പുകളും ഇന്ന് ഫെയ്‌സ്ബുക്കിലുണ്ട്. കലപില, മലയാളി കമ്പനികള്‍ എന്നിവ ഉദാഹരണം. ഇവിടെ ചര്‍ച്ച ചെയ്യുന്നത് ചളുവല്ല എന്നു സാരം. എഫ് ബി പ്ലാറ്റ്‌ഫോമിന് പുറമെ ഇനി വാട്‌സ് അപ്പ വഴി ഒരു ബ്രോഡ്കാസ്റ്റിങ് സിസ്റ്റമാണ് ഐ. സി. യുവിന്റെ പുതിയ പ്രൊജക്റ്റ്. ഫോണ്‍ നമ്പര്‍ വഴി സബ്‌സ്‌ക്രൈബ് ചെയ്യുന്നവര്‍ക്ക് ആവശ്യമുള്ള 'ചളുകള്‍' ദിവസേന അയച്ചു കൊടുക്കുന്ന സംഭവമാണത്. സ്വഭാവത്തില്‍ ഐ.സി.യുമായി വളരെ അടുത്തു നില്‍ക്കുന്ന തമാശസംഘമാണ് ട്രോള്‍ മലയാളം. ഈ ഗ്രൂപ്പ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷത്തോളം വരും. 'ട്രോള്‍, ചര്‍ച്ച, കുത്തലുകള്‍' എന്ന് തുറന്നു പറഞ്ഞാണ് ട്രോള്‍ മലയാളം രംഗത്തെത്തിയത്.
അവിസ്മരണീയമായ തമാശകള്‍ പൊട്ടിക്കുന്ന ഇത്തിരി വലിയ ഗ്രൂപ്പാണ് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍ അഥവാ ഐ.സി.യു. ഐ.സി.യു ഇഷ്ടപ്പെട്ട് ലൈക്ക് ചെയ്തവരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. ഫെയ്‌സ്ബുക്കാണ് അവരുടെ വിഹാര രംഗം. അതേപേരില്‍ www.chaluunion.com എന്നൊരു വെബ്‌സൈറ്റുമുണ്ട്. ഐ.സി.യു എന്നു കേട്ടാല്‍ ഉണ്ടാവുന്ന ഞെട്ടലിന് നേര്‍ വിപരീത വികാരമാണ് അവിടെയൊന്നു കയറി നോക്കിയാല്‍.
ഹാസ്യത്തിന്റെ തീവ്രപരിചരണ വിഭാഗം
നിങ്ങള്‍ക്കും കിട്ടും ചളുവില്‍ ഡോക്ടറ്റേറ്റ്
ആദ്യം ഫേസ്ബുക്ക് പേജില്‍ ഐ. സി. യുവിന്റെ രഹസ്യ ഗ്രൂപ്പില്‍ അംഗമാകണം. നേരത്തെ പബ്ലിക് ഗ്ലൂപ്പായിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം രഹസ്യ ഗ്രൂപ്പായി മാറുകയായിരുന്നു. ഈ ഗ്രൂപ്പ് വഴിയാണ് ചളുവിനുള്ള രചനകള്‍ സ്വീകരിക്കുക. ഫ്രീലാന്‍സ് എത്തിക്കല്‍ ഹാക്കറായ റോഷന് പുറമെ എം. ടെക് വിദ്യാര്‍ഥി അക്ഷയ് മേനോന്‍, മാധ്യമപ്രവര്‍ത്തക നിത്യ പൊന്നക്കല്‍ തുടങ്ങി ഒരു അഡ്മിന്‍ പാനലും ഇതിന് പുറകിലുണ്ട്. ഈ പാനലാണ് ട്രോളുകള്‍ സെലക്ട് ചെയ്യുക.
ഡോക്ടറേറ് കിട്ടി, ഇനി?
ഇതും കൂടാതെ ആന്‍ഡ്രോയ്ഡുകാര്‍ക്ക് ഒരു ഐ. സി.യു ആപ്പും ഉടന്‍ തന്നെ ഉപയോഗിക്കാനാകും. വളരെ വേഗം തന്നെ ഇതിന്റെ ജോലികള്‍ പുരോഗമിക്കുകയാണെന്നും റോഷന്‍ പറയുന്നു.
ഇടക്ക് ഒരു കാലത്ത്, പകര്‍പ്പവകാശലംഘന പ്രശ്‌നത്തെ തുടര്‍ന്ന് ഐ സി യുവിന്റെ ഒഫീഷ്യല്‍ എഫ്. ബി പേജ് അടച്ചു പൂട്ടേണ്ടി വന്നെങ്കിലും ഇപ്പോള്‍ പൂര്‍വാധികം ശക്തിയോടെ ഐ. സി യു തിരിച്ചു വന്നിരിക്കുകയാണ്. കൂടുതല്‍ ചളുകള്‍ കാണിക്കാനും, ചില പൊങ്കാലകള്‍ ഇടാനും പിന്നെ മറ്റ് ചിലത് പഠിപ്പിക്കാനും!
ട്രോള്‍ മലയാളം
ഐ. സി. യു പോലെ ട്രോള്‍ മലയാളത്തിനും സ്വന്തമായി ഒരു ഗ്രൂപ്പുണ്ട്. അതില്‍ അംഗങ്ങളാകുന്നവര്‍ക്ക് ട്രോളുകള്‍ ഇറക്കാനുള്ള സൗകര്യമുണ്ടാകും.
അഡ്മിനുകളുടെ നേതൃത്വത്തില്‍ ഗ്രൂപ്പിലും പേജിലും പാലിക്കേണ്ട സാമാന്യ മര്യാദകള്‍ ഉള്‍ക്കൊള്ളുന്ന ഒരു 20 പോയിന്റ് അജണ്ടയും ഗ്രൂപ്പില്‍ ഇറക്കിയിട്ടുണ്ട്. മറ്റ് ചളു ഗ്രൂപ്പിലിടുന്ന പോസ്റ്റുകള്‍ ഒഴിവാക്കുക, സഭ്യമായി സംസാരിക്കുക തുടങ്ങിയവ. ലൈക്കുകളുടെ എണ്ണത്തില്‍ ഐ. സിയുവിനോടു മത്സരിക്കുന്ന ട്രോള്‍ മലയാളത്തിനും ഫെയ്‌സ്ബുക്കില്‍ വന്‍ ആരാധകരുണ്ട്.
കലപില
കലപിലയില്‍ നിന്ന വ്യത്യസ്തമായി എന്നാല്‍ ട്രോള്‍ മലയാളത്തിന്റേയോ ഐ. സി.യുവിന്റെയോ പോലെയല്ലാതെ മധ്യത്തില്‍ നില്‍ക്കുന്ന തരം കോമഡി പോസ്റ്റുകളാണ് മലയാളി കമ്പനിയിലുള്ളത്. 'ഞെക്കിയ ടൂത്ത്‌പേസ്റ്റും ചാടിയ വയറും തിരിച്ച് കിട്ടാന്‍ പ്രയാസമാണ്' പോലുള്ള ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയുള്ള പോസ്റ്റാണ് ഇതിന്‍രെ മുഖമുദ്ര.
എന്നാല്‍ 'മനുഷ്യന്റെ സ്വപ്‌നങ്ങളെ തല്ലിത്തകര്‍ക്കുന്ന സാധനമാണ് അലാറം' എന്ന വലിയ സത്യം രസകരമായി അവതരിപ്പിക്കുന്ന തരം പോസ്റ്റുകളും ഇതില്‍ കാണാം. www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment