Thursday 11 June 2015

[www.keralites.net]

 

അറിയാത്തവർ അറിയട്ടെ........

മാര്‍ക്കോണി റേഡിയോ കണ്ടുപിടിച്ചത് ഒരു ഇന്ത്യക്കാരന്‍റെ പരീക്ഷണങ്ങള്‍ മോഷ്ടിച്ച്‌ ????

(പ്രിയപ്പെട്ട സുഹൃത്തുക്കളെ ദയവായി ഷെയർ ചെയ്യു ഈ മോഷണകഥ അറിയാത്തവർ അറിയട്ടെ..............)

ഉദയനാണു താരം എന്ന സിനിമയില്‍ രാജപ്പന്‍ ഉദയഭാനുവിന്‍റെ തിരകഥ മോഷ്ടിച്ച്‌ സുപ്പര്‍സ്റ്റാര്‍ ആയത് നിങ്ങള്‍ കണ്ടിരിക്കുമല്ലോ അത് സിനിമയില്‍ എങ്കില്‍ ഇത് യാഥാര്‍ത്ഥ്യം???

റേഡിയോയുടെ പിതാവ് എന്ന് വാഴ്ത്തപ്പെടുന്ന ഇറ്റലിക്കാരനായ ഗുലിയേല്‍മൊ മാര്‍ക്കോണി ഒരു ഇന്ത്യക്കാരന്‍റെ പരീക്ഷണങ്ങള്‍ മോഷ്ടിച്ചാണ് നോബല്‍ സമ്മാനം നേടിയത് കൃത്യമായി പറഞ്ഞാല്‍ ഭൗതിക ശാസ്ത്രത്തിനും സസ്യ ശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്ന സർ ജഗദീഷ് ചന്ദ്രബോസ്സാണ്‌ യഥാര്‍ത്ഥത്തില്‍ റേഡിയൊ കണ്ടുപിടിച്ചത്‌. ഇന്നും, ഇന്ത്യന്‍ പാഠപുസ്തകങ്ങളില്‍ പോലും ഈ യാഥാര്‍ത്ഥ്യം അച്ചടിക്കുന്നില്ല. എന്തിനേറെ, ഭൂരിഭാഗം ഇലക്ട്രോണിക്ക്‌ എഞ്ജിനിയര്‍മാര്‍ക്കും വിദഗ്ദര്‍ക്കും അധ്യാപകര്‍ക്കും ഈ വസ്തുത അഞ്ജാതമാണ്‌. റേഡിയൊ എന്ന് പറയുമ്പോള്‍ നാമിന്ന് ഉപയോഗിക്കുന്ന റേഡിയൊ അല്ല അന്ന് മാര്‍കോണി കണ്ടുപിടിച്ചത്‌ മറിച്ച്‌ റേഡിയോ പ്രവര്‍ത്തിക്കുന്നതിന്‍റെ അടിസ്ഥാനമായ 'കമ്പിയില്ലാ കമ്പിയടി' ആണ്‌ (wireless communication).

20ാ‍ം നൂറ്റാണ്ടിന്‍റെ മുഖച്ചായ മാറ്റിയെടുത്ത ദ്ര്യശ്യമാധ്യമങ്ങള്‍, ഇന്റര്‍നെറ്റ്‌, മൊബൈല്‍ തുടങ്ങിയ എല്ലാ ആശയവിനിമയ മുന്നേറ്റങ്ങളുടേയും അടിസ്ഥാനം ഈ കണ്ടുപിടുത്തമായിരുന്നു. 1901 ഡിസംബറിലാണ്‌ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തിനു കുറുകേയും കമ്പിയില്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്ന് മാര്‍ക്കോണി തെളിയിച്ചത്‌. പക്ഷെ അതിനായി അദ്ദേഹം ഉപയോഗിച്ചത്‌ ജഗദീഷ്‌ ചന്ദ്രബോസ്സിന്‍റെ സുപ്രധാനമായ കണ്ടുപിടിത്തം (Mercury Coherer) ആയിരുന്നു. ഈ വസ്തുത മാര്‍ക്കോണി തന്‍റെ ജീവിതകാലം മുഴുവന്‍ വിദഗ്ദമായി മറച്ചുപിടിക്കുകയും അതിന്‍റെ പേറ്റന്റ്‌ സ്വന്തം പേരില്‍ നേടുകയും ചെയ്തു എന്ന് ആധുനിക ശാസ്ത്രചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നു.

1988-ല്‍ ന്യൂയോര്‍ക്ക്‌ ആസ്ഥാനമാക്കിയുള്ള Institute of Electronics and electrical Engineers (IEEE) ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നുണ്ട്‌. വാസ്തവത്തില്‍ മാര്‍ക്കോണിയും ജഗദീഷ്‌ ചന്ദ്രബോസ്സും 1894-ല്‍ തന്നെ കമ്പിയില്ലാതെ സന്ദേശങ്ങള്‍ കൈമാറാം എന്ന് വ്യത്യസ്ത രീതികളില്‍ തെളിയിച്ചിരുന്നു. കല്‍ക്കട്ടയില്‍ വച്ച്‌ ശ്രീ ബോസ്‌ നടത്തിയ പൊതുപ്രദര്‍ശനത്തില്‍ എതാണ്ട്‌ 2.5 km ദൂരത്തിലുണ്ടായിരുന്ന വെടിമരുന്ന് കമ്പിയില്ലാ തരംഗങ്ങള്‍ ഉപയോഗിച്ച്‌ കത്തിക്കുകയും ഒരു മണിമുഴക്കുകയും ചെയ്തു. ഇവയുടെ ദീര്‍ഘദൂര പരീക്ഷണമാണ്‌ ഇരുവര്‍ക്കും അസാധ്യമായിരുന്നത്‌. അതിനുള്ള പോംവഴിയായിട്ടാണ്‌ ശ്രീ ബോസ്സ്‌ Mercury Coherer കണ്ടുപിടിച്ചത്‌. മാര്‍ക്കോണി അറ്റ്‌ലാന്റിക്കിന്‌ കുറുകെയുള്ള പരീക്ഷണം നടത്തുന്നതിന്‌ മുന്‍പ്‌ തന്നെ, അതായത്‌ 1899-ല്‍ ലണ്ടനിലെ Royal Soceity-യില്‍ നടത്തപ്പെട്ട ഒരു സെമിനാറില്‍ ശ്രീ ജഗദീഷ്‌ ചന്ദ്രബോസ്‌ wireless communication-ന്‍റെ നാഴികകല്ലായ തന്‍റെ കണ്ടുപിടിത്തം പ്രബന്ധമായി അവതരിപ്പിച്ചിരുന്നു. ഇത്‌ പ്രശസ്ത്മായിരുന്ന ഒരു ഇംഗ്ലീഷ്‌ ശാസ്ത്രമാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാര്‍ക്കോണി തന്‍റെ പരീക്ഷണത്തില്‍ ശ്രീ ബോസ്സ്‌ കണ്ടുപിടിച്ചതിനു സമാനമായ ഉപകരണം ഉപയോഗിച്ചതായി പറയുന്നുണ്ടെങ്കിലും അത്‌ തന്‍റെ സുഹൃത്തായ ഒരു ഇറ്റാലിയന്‍ നേവല്‍ ഉദ്യോഗസ്ഥന്‍ സമ്മാനിച്ചതായാണ്‌ അദ്ദേഹം വെളിപ്പെടുത്തിയത്‌. ഇതേ കാരണത്താല്‍ മാര്‍ക്കോണിക്ക്‌ ലഭിച്ച പേറ്റന്റ്‌ പിന്നീട്‌ തിരുത്തപ്പെടുകയുണ്ടായി. സോളാരി എന്ന ഈ നേവല്‍ ഉദ്യോഗസ്ഥന്‍ പിന്നീടൊരിക്കല്‍ അഭിപ്രായപ്പെട്ടത്‌ മാര്‍ക്കോണിക്ക്‌ സമ്മാനിച്ച ഉപകരണത്തിന്റെ ആശയം തനിക്ക്‌ ഒരു ഇംഗ്ലീഷ്‌ ശാസ്ത്രമാസികയില്‍ നിന്നാണെന്നാണ്‌. ജഗദീഷ്‌ ചന്ദ്രബോസിനു മുന്‍പ്‌ മറ്റാരും ഇതിന്‌ സമാനമായി ഒരു കണ്ടുപിടുത്തം നടത്തുകയൊ പ്രസ്സിദ്ധീകരിക്കുകയൊ ചെയ്തിരുന്നില്ല. ഇതോടനുബന്ധിച്ച്‌ മറ്റു ചില സംഭവങ്ങളും ചേര്‍ത്ത്‌ വായിക്കേണ്ടതുണ്ട്‌.

1901-ല്‍ ലണ്ടനില്‍ നടത്തിയ പ്രബന്ധത്തിന്‍റെ പശ്ചാത്തലത്തില്‍ ശ്രീ ബോസ്സ്‌ സുഹൃത്തായ രവിന്ദ്രനാഥ ടാഗോറിന്‌ എഴുതിയ കത്തില്‍ ഒരു പ്രശസ്ത ടെലഗ്രാഫ്‌ കമ്പനിയുടെ പ്രതിനിധി തന്നെ സന്ദര്‍ശിച്ചതായും അദ്ദേഹത്തിന്‍റെ കണ്ടുപിടുത്തങ്ങള്‍ക്ക്‌ പേറ്റന്റ്‌ എടുക്കാന്‍ കമ്പനിയെ അനുവദിക്കണം എന്ന് അവശ്യപ്പെട്ടതായി പറയുന്നുണ്ട്‌. ഏന്നാല്‍ ശ്രീ ബോസ്സിന്‌ തന്‍റെ കണ്ടുപിടിത്തങ്ങള്‍ക്കുപരിയായി വാണിജ്യതാത്പര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കമ്പനിയുടെ ആവശ്യം നിരസ്സിച്ചു. ഈ പ്രതിനിധി മാര്‍ക്കോണിയുടെ ടെലഗ്രാഫ്‌ കമ്പനിയുടെ M D ആയിരുന്ന Stephen Flood Page അണെന്ന് വിശ്വസിക്കപ്പെടുന്നു. മറ്റൊരു പ്രധാന സംഭവം പ്രബന്ധം അവതരിപ്പിക്കാന്‍ ലണ്ടനിലെത്തിയ ബോസ്സിന്‍റെ പരീക്ഷണവിവരങ്ങള്‍ അടങ്ങിയ നോട്ട്‌പുസ്തകം അപ്രത്യക്ഷമായതാണ്‌, അവ മോഷ്ടിക്കപ്പെട്ടതായാണ്‌ കരുതപ്പെടുന്നത്‌. മാര്‍ക്കോണി തന്‍റെ പ്രശസ്തമായ കണ്ടുപിടുത്തത്തിന്‌ വളരെ വര്‍ഷങ്ങള്‍ക്ക്‌ ശേഷം(1937-ല്‍) സ്വയം എഡിറ്റ്‌ ചെയ്ത്‌ ഒരു പുസ്തകത്തില്‍ തന്‍റെ പരീക്ഷണങ്ങളുടെ നിര്‍ണ്ണായകഘട്ടത്തില്‍ ശ്രീ ജഗദീഷ്‌ ചന്ദ്രബോസ്സിന്‍റെ കണ്ടുപിടിത്തം തനിക്ക്‌ വളരെ സഹായമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നുണ്ട്‌. മാര്‍കോണി മുഴുവന്‍ സത്യങ്ങളും വെളിപ്പെടുത്തിയില്ലായിരിക്കും. പക്ഷേ 1917ല്‍ ബോസിനു അവരുടെ രാജ്യത്തെ ഉന്നതമായ സര്‍ പട്ടം കൊടുത്തുകൊണ്ട്‌ ബ്രിട്ടീഷുകാര്‍ പ്രായശ്ചിത്തം ചെയ്തു.

(ശാസ്ത്രത്തിണ്റ്റെ ലോകത്ത്‌ ഗുലിയേല്‍മൊ മാര്‍ക്കോണിയും കുറേയേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌ അതും നാം മറക്കരുത് .)

അത് കൊണ്ട് എനിക്ക്‌ പരാതി മാര്‍ക്കോണിയോടല്ല എന്‍റെ തന്നെ രാജ്യക്കാരോടാണ്‌. എന്തു കൊണ്ടാണ്‌ നാം സർ ജഗദീഷ് ചന്ദ്രബോസിനെക്കുറിച്ച്‌ പാഠപുസ്തകങ്ങളില്‍ പ്രാധാന്യം കൊടുത്തില്ല ? ഇന്ത്യയിലെ വളര്‍ന്നു വരുന്ന ശാസ്ത്ര മനസ്സുകള്‍ക്ക്‌ അത്യന്താപേക്ഷിതമായിരുന്ന ഒരു ഉത്തേജനം നല്‍കുമായിരുന്ന ഒരു വ്യക്തിയേയും അദ്ദേഹത്തിന്‌റ്റെ സംഭാവനകളേയും എന്തു കൊണ്ട്‌ നാം കണ്ടില്ലെന്ന്‌ നടിച്ചു? ഇനിയെങ്കിലും ആ തെറ്റിനു നാം പ്രായശ്ചിത്തം ചെയ്യേണ്ടിയിരിക്കുന്നു.

ആ മഹാശാസ്ത്രജ്ഞനു ഈ എളിയവന്‍റെ പ്രണാമം!

(സുഹൃത്തുക്കളെ സർ ജഗദീഷ് ചന്ദ്രബോസാണ് സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ചതും )


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment