Monday 11 May 2015

[www.keralites.net]

 

പ്രധാനപ്പെട്ട നമ്മുടെ മലയാള മാധ്യമങ്ങള്‍ വലിയ പ്രാധാന്യം കൊടുക്കാത്ത കോര്‍പ്പറേറ്റ് പദ്ധതി ........

ഇത് കാണാതെ പോകരുത്... അല്‍പ്പം മിച്ചം വച്ചാല്‍ ആപത്ത് കാലത്ത് സഹായം; ഒരു പെന്‍ഷനും രണ്ട് ഇന്‍ഷുറന്‍സുമായി സാധാരക്കാര്‍ക്ക് മോഡിയുടെ വന്‍ പദ്ധതി

സാധാരണക്കാരെ ലക്ഷ്യംവച്ച് മൂന്നു സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊല്‍ക്കത്തയില്‍ തുടക്കം കുറിച്ചു. ഒരു പെന്‍ഷന്‍, രണ്ട് ഇന്‍ഷുറന്‍സ് ഇതാണ് പ്രധാനമന്ത്രിയുടെ മെഗാ സാമൂഹിക സുരക്ഷാ പദ്ധതിയുടെ കാതല്‍. പ്രതിദിനം ഒരു രൂപയില്‍ കുറവുള്ള പ്രീമിയത്തിന് രണ്ടു ലക്ഷം രൂപയുടെ അപകട, ലൈഫ് ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ നല്‍കുന്നതാണ് പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന(പിഎംജെജെബിവൈ), പ്രധാനമന്ത്രി സുരക്ഷാ ബീമ യോജന(പിഎംഎസ്ബിവൈ) എന്നിവ. കുറഞ്ഞ നിക്ഷേപത്തില്‍ ആയുഷ്‌കാല പെന്‍ഷന്‍ നല്‍കുന്നതാണ് അടല്‍ പെന്‍ഷന്‍ യോജന(എപിവൈ) പദ്ധതി.

പ്രധാനമന്ത്രി കൊല്‍ക്കത്തയില്‍ പദ്ധതികള്‍ പ്രഖ്യാപിച്ച അതേ സമയത്ത് രാജ്യത്തിന്റെ 115 കേന്ദ്രങ്ങളിലും ഇവയ്ക്കു തുടക്കം കുറിച്ചു. മൂന്നു പദ്ധതികളും ജൂണ്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

18 വയസ്സിനും70 വയസ്സിനും ഇടയ്ക്ക് പ്രായമുള്ള,സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുള്ള എല്ലാവര്‍ക്കും ഈ പദ്ധതിയില്‍ അംഗങ്ങളാകാം. വാര്‍ഷിക പ്രീമിയം 12 രൂപമാത്രം.

പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജനയില്‍ 18 വയസ്സിനും 50 വയസ്സിനും ഇടയ്ക്ക് പ്രായ മുള്ള, സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുള്ള എല്ലാവര്‍ക്കും അംഗങ്ങളാകാം.330 രൂപ ഇതിന്റെ വാര്‍ഷിക പ്രീമിയം. എന്ത് കാരണം കൊണ്ട് മരണം സംഭവിച്ചാലും 2 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടാകും.

മൂന്നാമത്തെ പദ്ധതിയായ അടല്‍ പെന്‍ഷന്‍ യോജന അസംഘടിത മേഖലയെ കേന്ദ്രീകരിച്ചുള്ളതാണ്. ഇതിലെ വരിക്കാര്‍ക്ക് 1000 രൂപ മുതല്‍ 5000 രൂപ വരെ നിശ്ചിത തുക 60 വയസ്സിനുമേല്‍ പ്രതിമാസം പെന്‍ഷനായി ലഭിക്കും. 18 വയസ്സിനും 40 വയസ്സിനുമിടയില്‍ പദ്ധതിയില്‍ ചേരുമ്പോള്‍ നല്‍കുന്ന സംഭാവന തുകയുടെ അടിസ്ഥാനത്തിലായിരിക്കും പെന്‍ഷന്‍. 20 വര്‍ഷമോ അതിലധികമോ ആയിരിക്കും ഏത് വരി ക്കാരന്റെയും സംഭാവന കാലവധി. മിനിമം പെന്‍ഷന്‍ എത്രയെന്ന് ഗവണ്‍മെന്റ് നിശ്ചയിക്കും. മൊത്തം സംഭാവനയുടെ 50 ശതമാനമോ 1000 രൂപയോ ഏതാണോ കുറവ്, ആ തുക എല്ലാ വര്‍ഷവും കേന്ദ്ര ഗവര്‍മെന്റ് നല്‍കും. ഇക്കൊല്ലം ഡിസംബര്‍ 31 നകം പദ്ധതിയില്‍ ചേരുന്ന വര്‍ക്ക് അഞ്ച് വര്‍ഷത്തേക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക.

- See more at: http://malayalivartha.com/index.php…


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment