Wednesday 4 March 2015

[www.keralites.net] Prof. Ninan Koshy -- R * I * P * [1 Attachment]

 

Fun & Info @ Keralites.net


 

 

 

 

 

 

 

 

 
കഴിഞ്ഞ രണ്ട് ദശാബ്ദത്തിലധികമായി കേരളത്തിന്റെ പൊതുജീവിതത്തിലെ മൂല്യങ്ങളുടെ കാവല്‍ക്കാരനായി നൈനാന്‍ കോശി നിലകൊള്ളുന്നു.
മതനിരപേക്ഷതയും ജനാധിപത്യവും ആക്രമിക്കപ്പെടുമ്പോഴും
വിദ്യാഭ്യാസം വാണിജ്യവല്‍ക്കരണത്തിന്റെ പിടിയിലാകുമ്പോഴും
പ്രതിരോധത്തിന്റെ ധൈഷണിക നേതൃത്വമുയര്‍ത്തി അദ്ദേഹം നിലകൊണ്ടു.
സാമ്രാജ്യത്വത്തിനും ഭീകരതക്കും വര്‍ഗ്ഗീയതക്കും
ആഗോളവല്‍ക്കരണത്തിന്റെ തിന്‍മകള്‍ക്കുമെതിരെ
കാലാകാലങ്ങളില്‍ അദ്ദേഹം മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരുന്നു. ..............

 
വലിയ ആകാരവും കുനിയാത്ത ശിരസുമുള്ള അദ്ദേഹം ലോകവേദികളില്‍ വളരെ ആദരിക്കപ്പെട്ട ചിന്തകനായിരുന്നു. എന്നാല്‍ കേരളത്തില്‍ അദ്ദേഹം ഒരു സാധാരണ മലയാളിയായിരുന്നു. ജനങ്ങളോട് വളരെ ലളിതമായും വളച്ചുകെട്ടില്ലാതെയും അദ്ദേഹം സംസാരിച്ചു, പെരുമാറി. സാമ്രാജ്യത്വവിരുദ്ധ, വര്‍ഗ്ഗീയവിരുദ്ധ വേദികളില്‍ നിന്ന് ജനങ്ങളോട് സംസാരിക്കാന്‍ കേരളത്തിന്റെ മുക്കിലും മൂലയിലും എത്തി. ഉള്ള സൗകര്യങ്ങളില്‍ ഒതുങ്ങിനിന്ന് തന്റെ ദൗത്യം നിര്‍വഹിക്കുന്നതായിരുന്നു ശൈലി.

 
.......വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ രക്ഷിതാവിനെപ്പോലെ അദ്ദേഹം പിന്നില്‍ നിന്നു.വിദ്യാഭ്യാസ സംരക്ഷണസമിതി ചെയര്‍മാനായി അദ്ദേഹം പ്രവര്‍ത്തിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ പരിഷ്കരണ നടപടികള്‍ക്കെതിരായി പിന്തിരിപ്പന്‍ ശക്തികള്‍ വലിയ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ അതിന്റെ പൊള്ളത്തരം അദ്ദേഹം തുറന്നുകാട്ടി. .......

 
സമീപകാലത്ത് കേരളം കണ്ട ജനകീയസമരങ്ങളെയെല്ലാം ആശയപരമായി പിന്തുണയ്ക്കുന്നതില്‍ അദ്ദേഹത്തെ കണ്ടു. കോളേജ് അധ്യാപകന്റെ ജോലിസുരക്ഷിതത്വത്തില്‍ ഒതുങ്ങിക്കൂടാമായിരുന്നിട്ടും അതില്‍നിന്ന് കുതറി ലോകരാഷ്ട്രീയത്തിന്റെ കാണാക്കാഴ്ചകളിലേക്ക് കുതിക്കാനായിരുന്നു പ്രൊഫ. നൈാന്‍ കോശിക്ക് താല്‍പര്യം.

 
[ക്രൈസ്തവസഭയുടെ കേരളത്തിലെ പാരമ്പര്യം പൊതുവില്‍ പുരോഗമന പ്രസ്ഥാനങ്ങളെ ശത്രുപക്ഷത്തു നിര്‍ത്തുന്നതായിരുന്നു. കേരളരാഷ്ട്രീയത്തിലെ കളങ്കമായ വിമോചനസമരത്തിലെ പങ്കാളിത്തമടക്കം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ചട്ടക്കൂട്ടില്‍ ക്രൈസ്തവസഭകളെ നിര്‍ത്താന്‍ ബോധപൂര്‍വമായ പ്രവര്‍ത്തനം നടന്നിട്ടുണ്ട്.] 

 
എന്നാല്‍ ലോകമെങ്ങും മനുഷ്യവിമോചനത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളില്‍ ക്രൈസ്തവസഭയും ഇടതുപക്ഷ രാഷ്ട്രീയവും കൈകോര്‍ക്കുന്ന നിരവധി അനുഭവങ്ങള്‍ കണ്ട നൈാന്‍ കോശി കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി വളരെയടുത്തു.

 
പത്ത് വര്‍ഷം World Council of Churches ന്റെ അന്താരാഷ്ട്ര വിഭാഗം ഡയറക്ടറും സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ നിരവധി മിഷനുകളില്‍ അദ്ദേഹം പങ്കാളിയാവുകവും ലോകമെങ്ങും സഞ്ചരിക്കുകയും ചെയ്തു.

 
ദക്ഷിണാഫ്രിക്കയടക്കം ആഫ്രിക്കന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കയിലും നടന്ന വിമോചന പോരാട്ടങ്ങളെ പിന്തുണയ്ക്കുന്ന അദ്ദേഹത്തിന്റെ മനസ്സ് പലസ്തീനെതിരായ സിയോണിസ്റ്റ് ക്രൂരതകള്‍ക്കെതിരെ ശക്തമായി പ്രതികരിച്ചിരുന്നു.
ലോകമെങ്ങും യുദ്ധവും കെടുതികളും വിതയ്ക്കുന്നത് അമേരിക്കയുടെ സാമ്രാജ്യത്വമോഹമാണെന്ന തിരിച്ചറിവ് അദ്ദേഹത്തിനുണ്ടായിരുന്നു.
വിദേശകാര്യങ്ങളിലെ സര്‍വവിജ്ഞാനകോശമായിരുന്നു അദ്ദേഹം.
ഏതു സംശയവും ഏതു സമയത്തും അദ്ദേഹത്തോട് ചോദിക്കാമായിരുന്നു.
സാമ്രാജ്യത്വവിരുദ്ധതയും സ്വാതന്ത്ര്യബോധവുമായിരുന്നു നൈനാന്‍ കോശിയുടെ സാര്‍വദേശീയബോധത്തിന്റെ അടിത്തറ.
ഭീകരത വളരുന്നതിനു പിന്നില്‍ സാമ്രാജ്യത്വത്തിന്റെ കൈകളുണ്ടെന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു.

 
ഐക്യരാഷ്ട്രസഭയുടെ നിരവധി ദൗത്യങ്ങളില്‍ പങ്കാളിയായി പ്രവര്‍ത്തിച്ചതിന്റെ പ്രായോഗിക അനുഭവത്തില്‍ നിന്നു കൂടിയായിരുന്നു അദ്ദേഹത്തിന്റെ സാര്‍വദേശീയ രാഷ്ട്രീയ കാഴ്ചപ്പാട് രൂപപ്പെട്ടത്. നിരവധി ലേഖനങ്ങളിലൂടെ അദ്ദേഹം ഈ കാഴ്ചപ്പാട് ജനങ്ങളോട് വിശദീകരിച്ചു. നിരവധി വേദികളില്‍ പ്രസംഗിച്ചു. ഏറ്റവുമൊടുവില്‍ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലും അദ്ദേഹം വ്യത്യസ്തനായി നിന്നു.

 
ആശയങ്ങളുടെ സമ്പന്നത കൊണ്ടാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. സമീപകാലത്ത് ഗാസയിലെ ഇസ്രയേല്‍ ആക്രമണം, നരേന്ദ്ര മോഡിയുടെ അമേരിക്കന്‍ സന്ദര്‍ശനം എന്നിവ സംബന്ധിച്ച ചാനല്‍ ചര്‍ച്ചകള്‍ ശ്രദ്ധേയമായിരുന്നു.

 
മൂല്യാധിഷ്ഠിതമായ ഒരു ലോകസമൂഹത്തിനു വേണ്ടി ജീവിതാവസാനം വരെ പ്രവര്‍ത്തിച്ച പ്രൊഫ. നൈനാന്‍ കോശിയുടെ വിയോഗം മൂലമുള്ള നഷ്ടം കേരളത്തിന് സമീപകാലത്തെങ്ങും നികത്താന്‍ കഴിയില്ല.

www.keralites.net

__._,_.___
View attachments on the web

Posted by: Aniyan <jacobthomas_aniyankunju@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Check out the automatic photo album with 1 photo(s) from this topic.
NinanKoshy.jpg

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment