എനിക്കിപോഴും താങ്കളെ വിശ്വാസമാണ്..!! അത് കമ്യൂണിസ്റ്റ് എന്ന ചിന്താഗതികൊണ്ടല്ല.. തന്തയ്ക്കു പിറന്നവന്‍റെ ആര്‍ജവം കണ്ടതുകൊണ്ടാ..!! പക്ഷേ അതിനു തൊണ്ണൂറു വയസു കഴിയുമ്പോഴും സഖാവേ,,നിങ്ങള്‍ കാണിക്കുന്ന ഗിമ്മിക്കുകളില്‍ സത്യം ഒരു നൂല്‍ വര പോലെ ഒഴുകുന്നുണ്ട് എന്നത് കാണുന്നകൊണ്ടും ആണുട്ടോ.. ഇവിടെ ചിലത് തെയ്യം കെട്ടി ആടുന്നുണ്ട്..എങ്കിലും പറയട്ടെ .. നെഞ്ചോടു ചേര്‍ത്തു നിര്‍ത്തുന്നത് പൊഴിയുന്നുണ്ട്.... പിന്നെയും എന്നെ പോലെ ഉള്ളവന്‍ വെറുതെ ഇങ്ങനെ പാടുമായിരിക്കും..ഇങ്കിലാബ് സിന്ദാബാദ്.. ശേഷം കാഴ്ചയില്‍....!! ജനനായകന്‍ താര്‍ത്തേന്‍ മൊഴിയല്ല തിരപ്പുറപ്പാട് പോല്‍ തുലനമില്ലാത്തൊരു ചെങ്കൊടി പാറട്ടെ..... തുല്യമില്ലാത്തോരാ ജനനായകാ തോലുരിച്ചീടുക തിളങ്ങുന്ന ചെങ്കൊടിയേന്തിയുണ്ട്..
=========
തീയില്‍ കുരുത്തവന്‍
തീപ്പന്തമേറിയോന്‍
തീത്തുള്ളി നെഞ്ചില്‍
തുളുമ്പാതെ വെച്ചവന്‍
തീകൂട്ടി കനലില്‍
തീയാട്ടമാടിയോന്‍
തീക്കരുത്തിന്‍ മനം
തീയില്‍ ചതച്ചവന്‍
തീക്ഷ്ണമാം ചെങ്കൊടി
തിണ്ടാടിയേറ്റിയോന്‍ ......
തായ്ത്തടി പോലാണ്
തായ് വേരിന്‍ കരുത്താണ്
താഡിക്കപ്പെട്ടോന്‍റെ താങ്ങാണ്
തഴച്ചു വളരും ചുവപ്പാണ്
താരകം,ചുറ്റികയരിവാളുയര്‍ത്തി
താദാത്മ്യമില്ലാ തികപ്പാണ്......
തിരമാല പോല്‍
തിരികല്ലില്‍ പൊടിയാത്ത
തീക്കട്ട പോല്‍
തുംഗത്വമാകട്ടെ
തുടരുക,തുരുത്തുക
ത്രിണവത്കരിക്കുക
തേള്കുത്തുംപോലെയാഞ്ഞാഞ്ഞു കുത്തുക
തേര്‍ തെളിച്ചു നീ മുന്നേറുക .....
തോന്ന്യാസ്സക്കൂത്തിലെ
തെണ്ടികള്‍,തെമ്മാടിക്കൂട്ടങ്ങളെ ....
തോളോട് തോള്‍ ചെര്‍ന്നണിവൃന്ദമുണ്ട് ......
തിളങ്ങുന്ന ചെങ്കൊടിയേന്തിയുണ്ട്.. www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment