Monday, 2 February 2015

[www.keralites.net] ചെഞ്ചീരയും, പച്ചച്ചീരയും ഒരുമിച്ചു വിരിച്ചാല്‍

 

ചീരവിത്ത് മണലില്‍ കലര്‍ത്തി വിതറിയാല്‍ ചെടികള്‍ തമ്മില്‍ വേണ്ടത്ര അകലമുണ്ടാകും.

വരണ്ട കാലാവസ്ഥയില്ലാത്തിടത്ത് മുരിങ്ങയുടെ ചുവട്ടില്‍ ചെറു ചൂടു വെള്ളം ഒഴിച്ചാല്‍ മുരിങ്ങ വേഗം കായ്ക്കും.

ചെഞ്ചീരയും, പച്ചച്ചീരയും ഒരുമിച്ചു വിരിച്ചാല്‍ കുമിള്‍രോഗം കുറയും.

25 ഗ്രാം കായം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ പാവല്‍, പടവലം പൂ കൊഴിച്ചില്‍ തടയാം.

പച്ചക്കറിച്ചെടികളിലെ ഇലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം ഒഴിച്ചാല്‍ മതി.

മത്തന്‍ കൊടി നീളുംവരെ കുറച്ചേ നനയ്ക്കാവൂ.

തുമ്പ കൊത്തിയരിഞ്ഞ് മുളകുചെടിക്കു ചുറ്റുമിട്ടാല്‍ കൂടുതല്‍ മുളക് ഉണ്ടാകും.

ചീര വിതയ്ക്കും മുമ്പ് ചാരം വിതറിയാല്‍ ഉറുമ്പ് ശല്യം കുറഞ്ഞുകിട്ടും.

പടവലങ്ങയുടെ അറ്റത്ത് കല്ല് കെട്ടിയിട്ടാല്‍ പടവലങ്ങയ്ക്ക് നല്ല ആകൃതിയും വലിപ്പവും കിട്ടും.

അന്നന്ന് കിട്ടുന്ന ചാണകം കലക്കിയൊഴിച്ചാല്‍ ഇഞ്ചിയില്‍ ധാരാളം ചെനപ്പുകള്‍ പൊട്ടും.

പച്ചക്കറി വിത്തുകള്‍ പന്ത്രണ്ട് മണിക്കൂര്‍ കുതിര്‍ത്ത ശേഷം വിരിച്ചാല്‍ പച്ചക്കറിച്ചെടിക്ക് കരുത്ത് കിട്ടും.

ചേമ്പ്, ചേന എന്നിവ നട്ട് രണ്ടാഴ്ച കഴിഞ്ഞ് പച്ചച്ചാണകവും, ചാരവും അടക്കി മണ്ണിട്ടാല്‍ കൂടുതല്‍ കിഴങ്ങ് ഉണ്ടാകും.

റോസിന്റെ കൊമ്പും ശിഖരങ്ങളും മുറിച്ചു നടുമ്പോള്‍ മുകളറ്റത്ത് അല്‍പം പച്ചച്ചാണകം വെച്ചാല്‍ ഉണക്കില്‍ നിന്ന് സംരക്ഷണം കിട്ടും.

പൂക്കള്‍ അറുത്തെടുക്കുമ്പോള്‍ അതിന്റെ തണ്ട് ചെരിച്ചുപിടിക്കണം.

പൂക്കമ്പുകള്‍ മുറിച്ചു നടുമ്പോള്‍ നടുന്ന ഭാഗം അല്‍പം വിനാഗിരിയില്‍ മുക്കിയെടുത്താല്‍ വേഗം വേര് പിടിക്കും.

ആന്തൂറിയത്തിന് നന കൂടിപ്പോയാല്‍ ഒച്ചിന്റെ ഉപദ്രവം കൂടും.

പഴയ ലെതര്‍ വസ്തുക്കള്‍ മണ്ണില്‍ കുഴിച്ചിട്ടിരുന്നാല്‍ അത് പൂച്ചെടികള്‍ക്ക് ഉത്തമ വളംപോലെ ഉപകരിക്കും.

ഉള്ളിത്തൊലി, വെളുത്തുള്ളിത്തൊലി എന്നിവ കളയാതെ പൂച്ചെടിക്ക് വളമായി പ്രയോജനപ്പെടുത്താം. ഇത് നല്ലൊരു കീടനാശിനി കൂടിയാണ്.

റോസാപൂ ചെടികള്‍ ദിവസേന നാലു മണിക്കൂറെങ്കിലും വെയിലത്ത് വെച്ചില്ലെങ്കില്‍ ആറു മാസത്തെ ആയുസ്സേ അതിനു കാണുകയുള്ളു.

ഇറച്ചി കഴുകിയ വെള്ളമൊഴിച്ചാല്‍ റോസാച്ചെടി തഴച്ചുവളരുമെന്നു മാത്രമല്ല അതില്‍നിന്ന് വലിയ പൂക്കള്‍ ഉണ്ടാവുകയും ചെയ്യും.

പൂച്ചെടികളിലെ ജലമുരടിപ്പ് തടയാന്‍ അതില്‍ പഴങ്കഞ്ഞിവെള്ളം തളിക്കുന്നത് നന്നായിരിക്കും.

പൂച്ചട്ടികളില്‍ പുഴുശല്യം ഉണ്ടായാല്‍ പൂച്ചട്ടിയില്‍ അല്‍പം കടുകുപൊടി വിതറിയ ശേഷം തണുത്ത വെള്ളം ഒഴിച്ചാല്‍ മതി.

മുട്ടത്തോട് പൊട്ടിച്ച് ചാരവും കലര്‍ത്തി ഉപയോഗിക്കുന്നത് റോസിന് നല്ലൊരു വളപ്രയോഗമാണ്. ചായച്ചണ്ടി റോസിന്റെ ചുവട്ടില്‍ ചേര്‍ക്കുന്നതും റോസ് തഴച്ചുവളരാന്‍ സഹായിക്കും.

കടപ്പാട് : മാതൃഭൂമി


www.keralites.net

__._,_.___

Posted by: sivaramakrishnan <sivaram9930@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment