Thursday 15 January 2015

[www.keralites.net] കാട് ഇവിടെ മക്കളേ..

 

നാടിനേക്കാള്‍ കാടുമായി പരിചയത്തിലായിക്കഴിഞ്ഞ ഫോട്ടോഗ്രാഫറും ആക്ടിവിസ്റ്റുമാണ് എന്‍.എ. നസീര്‍. മൂന്ന് പതിറ്റാണ്ടിലേറെയായി കാടാണ് എന്‍.എ നസീറിന്റെ എല്ലാം. ഇടക്ക് നാട്ടിലേക്ക് ഇറങ്ങുന്നുവെങ്കിലും അയാളുടെ മനസ്സ് എപ്പോഴും കാടിനുള്ളിലാണ്. ഒരു പാട് വര്‍ഷക്കാലം കാടിനെ പ്രണയിച്ചു നടന്നതിന് ശേഷമാണ് എന്‍.എ. നസീര്‍ ഇന്ത്യയിലെ ഏറ്റവും പ്രമുഖരായ വന്യ ജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായി മാറിയത്. എന്‍.എ. നസീര്‍ പകര്‍ത്തിയ ചില 'കാടന്‍' കാഴ്ചകള്‍ ചുവടെ.
 

Fun & Info @ Keralites.net
വയനാട്ടിലെ തോല്‍പ്പെട്ടിയില്‍ നിന്ന് തിരുനെല്ലിക്ക് നടന്നു പോകുമ്പോഴായിരുന്നു അത്. തിരുനെല്ലിയിലേക്കുള്ള വഴി നിശബ്ദതയുടെ ഒരു തുരങ്കമാണ്. ആ തുരങ്കത്തില്‍ കൊമ്പുകളുടെ കൂട്ടിമുട്ടല്‍ ശബ്ദം മുഴങ്ങി. കാടുമായി വര്‍ഷങ്ങളായുള്ള ബന്ധത്തില്‍ നിന്നാണ് ഇത്തരം ശബ്ദങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നത്. കൂട്ടുകാരെ റോഡരികില്‍ നിര്‍ത്തി. വശങ്ങളിലെ കാട്ടുപൊന്തയിലേക്കിറങ്ങി. കുറച്ചടികള്‍ വച്ചപ്പോള്‍ തന്നെ ഒരു ചെറു അരുവിക്ക് അക്കരെയുള്ള മുളങ്കൂട്ടത്തിനപ്പുറത്ത് ആനകളുടെ രൂപങ്ങള്‍ നിഴലുകള്‍ മാറും പോലെ...ആനകള്‍ കളിക്കുകയാണ്. ഒരാന മറ്റേ ആനയെ തള്ളി മുളങ്കൂട്ടത്തിനടുത്തു നിന്നും നീക്കുന്നു. ഞാന്‍ അരുവിയിലേക്ക് അല്‍പ്പമിറങ്ങി നിന്നാണ് ചിത്രം പകര്‍ത്തിയത്. അതുകൊണ്ടാണ് നിലത്ത് ഇരുന്നോ കിടന്നോ എടുക്കും പോലെയുള്ള ആങ്കിള്‍ ഈ ചിത്രത്തിന് ലഭിച്ചത്.


 
Fun & Info @ Keralites.net
മൈ ഡിയര്‍ കരടി
മുതുമലക്കാട്ടില്‍, ഒരു ചാറ്റല്‍മഴ കഴിഞ്ഞ സായാഹ്നത്തിലാണ് ഇവനെ കണ്ടത്. ചിതല്‍പുറ്റ് തിന്നാന്‍ എത്തിയതായിരുന്നു. ഞാനും പതുങ്ങിപതുങ്ങി ചെന്നു. അടുത്തെത്തി ഏതാണ്ട് ഒരു പത്തടി അകലെ വരെ. പെട്ടെന്നവന്‍ എന്നെ നോക്കി. ശരീരം ഒന്നു കുടഞ്ഞു. വെള്ളം എന്റെ ദേഹത്തും ക്യാമറലെന്‍സിലുമെല്ലാം ചിതറിവീണു. അപകടകാരിയല്ലെന്ന് കണ്ടാവാം. തീറ്റ തുടര്‍ന്നു. ക്യാമറ കണ്ണിലൂടെ ഞാനതെല്ലാം കണ്ടു. ഒരിക്കലും വന്യമൃഗങ്ങളെ ഭയപ്പെടാതിരിക്കുക, സ്‌നേഹിക്കുക. കരടി രണ്ട് കാലില്‍ പൊങ്ങിനിന്നുകൊണ്ടാണ് ആക്രമിക്കുക. അതുകൊണ്ട് തന്നെ രണ്ട് കാലില്‍ നടക്കുന്ന നമ്മെ കാണുമ്പോള്‍ അക്രമിക്കാനാണെന്ന് അവ തെറ്റിദ്ധരിക്കും. അതുകാണ്ട് തന്നെ ഇരുന്നും ഇഴഞ്ഞുമെല്ലാം പോകുന്നതാണ് സുരക്ഷിതം. അവ ആക്രമണസ്വഭാവം കാണിച്ചാല്‍ ഓടരുത്. സാവകാശം പിന്‍വാങ്ങുക. കരടിക്ക് നല്ല ഘ്രാണശക്തിയാണ്. ഒരിക്കലും പെര്‍ഫ്യൂം ഉപയോഗിക്കരുത്.
 


എന്‍.എ. നസീറിന്റെ 'കാടിനെ ചെന്നു തൊടുമ്പോള്‍' വാങ്ങാം
'കാടുവിളിക്കുന്നു, ഞാന്‍ കൂടെപ്പോകുന്നു'- എന്‍.എ.നസീറുമായുള്ള അഭിമുഖം
 
Fun & Info @ Keralites.net
അഞ്ചരയ്ക്കുള്ള പോത്ത്
കാടിന്റെ ഘനഗംഭീരമായ ആത്മാവിന്റെ പ്രതിരൂപമാണ് കാട്ടുപോത്തുകള്‍. മൂന്നാര്‍-കൊടൈക്കനാല്‍റൂട്ടിലാണ് ഏറ്റവും വലിയ കാട്ടുപോത്തുകളെ ഞാന്‍ കണ്ടിട്ടുള്ളത്. അവിടെ ഞങ്ങള്‍ അഞ്ചരയ്ക്കുള്ള പോത്തെന്ന് വിളിക്കുന്ന ഒരു കൂറ്റനുണ്ടായിരുന്നു. അഞ്ചരയ്ക്കുള്ള ബസ് പോയ്കഴിയുമ്പം അവന്‍ കൃത്യമായി റോഡിലിറങ്ങും. അതു വഴി പോകുന്ന യാത്രികര്‍ക്കും ഗൈഡുകള്‍ക്കും അവന്‍ സുപരിചിതനായി. പിന്നീടെപ്പെഴോ വേട്ടക്കാരുടെ തോക്കിനിരയായി. ഇപ്പോഴും അഞ്ചരയ്ക്കാ വഴി കടന്നുപോകുമ്പോള്‍ അറിയാതെ കാത്തിരുന്നു പോകും അവനെ.


 
Fun & Info @ Keralites.net
കൊക്കരേ ബേലൂരിലെ ചിറകടിയൊച്ചകള്‍
നിശബ്ദമായ ഗ്രാമം, ആരവങ്ങളില്ല. സന്ദര്‍ശകര്‍ പ്രവഹിക്കുമ്പോഴും നിശബ്ദരായി പക്ഷികളുടെ സൗന്ദര്യം ആസ്വദിക്കുന്നു. മെല്ലെ നീങ്ങുന്ന വാഹനങ്ങള്‍ . ഒരൊറ്റ വീട്ടില്‍ നിന്നുപോലും കുട്ടികളുടെ കരച്ചിലോ ഉറക്കെയുള്ള ശബ്ദമോ ഇല്ല. ഗ്രാമീണരുടെ ശ്രദ്ധ ഒന്നു മാത്രം-പക്ഷികള്‍ സംരക്ഷിക്കപ്പെട്ടിരിക്കണം. അവയുടെ ഒരു തൂവല്‍ പോലും പോറല്‍ ഏല്‍ക്കരുത്.
ബംഗലൂരുവില്‍ നിന്നും 88 കിലോമീറ്റര്‍ അകലെയുള്ള കൊക്കരേ ബേലൂര്‍ ഗ്രാമം വ്യത്യസ്തമായ അനുഭവമാണ്. ഓട് മേഞ്ഞ ചെറിയ വീടുകള്‍ തിങ്ങി നില്‍ക്കുന്ന ഗ്രാമത്തിലെ ഓരോ വീടിന്റെ സമീപത്തും വൃക്ഷങ്ങളുണ്ട്. പുളിയോ ആല്‍മരമോ...അവയില്‍ നിറയെ പക്ഷിക്കൂടുകള്‍ കാണാം. കൂടുകളില്‍ കുഞ്ഞുങ്ങള്‍, അവയെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന അമ്മമാര്‍.
 


 
Fun & Info @ Keralites.net
കൊക്കരേ ബേലൂരിലെ ചിറകടിയൊച്ചകള്‍
പക്ഷികള്‍ ആയിരക്കണക്കിനാണ്. വര്‍ണകൊക്കും പെലിക്കണുമാണ് കൂടുതല്‍. പക്ഷികള്‍ ചേക്കേറുമ്പോഴും ആരവങ്ങള്‍ ഇല്ലെന്ന് പറയാം. ഗ്രാമീണര്‍ ഉത്സവങ്ങള്‍ ആഘോഷിക്കുന്ന അവസരങ്ങളിലും അല്‍പ്പം അകലെയാണ് മേളക്കൊഴുപ്പുകള്‍ അരങ്ങേറുക. പക്ഷികളെ ശല്യപ്പെടുത്താതെ!


 
Fun & Info @ Keralites.net
കൊക്കരേ ബേലൂരിലെ ചിറകടിയൊച്ചകള്‍
കൊക്കരേ ബേലൂര്‍ എന്ന് വെച്ചാല്‍ പക്ഷികളുടെ ഗ്രാമം എന്നാണ് അര്‍ത്ഥം. ഗ്രാമത്തിന്റെ ഒരുഭാഗത്ത് കൂടി സിംഷ നദി ഒഴുകുന്നു. ഏതാണ്ട് നൂറ് വര്‍ഷങ്ങളായി ഗ്രാമത്തില്‍ പക്ഷികള്‍ ചേക്കേറാന്‍ തുടങ്ങിയിട്ട് ക്രമേണ അത് അവയുടെ അഭയ സങ്കേതമായി മാറി. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൂടുതല്‍ വൃക്ഷങ്ങള്‍ ഗ്രാമത്തിന്റെ ഭാഗമായി വളര്‍ന്നു. അവയില്‍ ആയിരക്കണക്കിന് കൂടുകളും ഉയര്‍ന്നത് ഗ്രാമ സൗന്ദര്യത്തിന്റെ മാറ്റുകൂട്ടി. കുഞ്ഞുങ്ങള്‍ പറക്കാന്‍ പ്രായമായാല്‍ പക്ഷികള്‍ അടുത്ത ഗ്രാമത്തിലേക്ക് നീങ്ങും. അടുത്ത സീസണില്‍ കൂടു കൂട്ടി മുട്ടയിടാന്‍ അവ വീണ്ടും എത്തും.
 


 
Fun & Info @ Keralites.net
ബന്ദിപ്പൂരില്‍ ഒരിക്കല്‍ ഒരു കരടി ക്യാമറക്ക് മുന്നില്‍ അഭിനയിച്ച് നിന്നു. അത്യപൂര്‍വ്വമായ അനുഭവം. കൈകള്‍ മുന്നിലേക്ക് നീട്ടി. ശാന്തമായഭാവം. കരടി തുടര്‍ന്ന് ഇരതേടി. ഞാന്‍ നിശബ്ദനായി നിന്നു. കരടിക്ക് ആത്മവിശ്വാസമായി. മുറുമുറുപ്പ് പോലുമില്ലാതെ ക്യാമറയുടെ ചലനങ്ങള്‍ ആസ്വദിച്ചു. കാട്ടിലെ പെരുമാറ്റ മര്യാദകള്‍ പാലിക്കണം. അപ്പോള്‍ കാട് നമ്മെ സ്വീകരിക്കും. അതുകൊണ്ടാണ് അനുഭവങ്ങള്‍ ചിലത് അവിശ്വസനീയമാകുന്നത്.


 
Fun & Info @ Keralites.net
മറയൂരിലെ കാട്ടുപോത്തുകള്‍
ചന്ദനത്തിനും ശര്‍ക്കരയ്ക്കും കരിമ്പിന്‍ തോട്ടങ്ങള്‍ക്കും മുനിയറകള്‍ക്കും മറയൂര്‍ പ്രസിദ്ധമാണ്. മലനിരകതളും മൂടല്‍മഞ്ഞും നിബിഡവനങ്ങളും അരുവികളും വഴിയില്‍ കാണുന്ന ആനകളും തൊട്ടടുത്തുള്ള ചിന്നാര്‍ വന്യമൃഗ സങ്കേതവും മറയൂരിന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. മൂന്നാറില്‍ നിന്ന് ഒന്നര മണിക്കൂര്‍ ജീപ്പില്‍ യാത്ര ചെയ്താല്‍ മറയൂരില്‍ എത്താം. ദൂരം 42 കിലോമീറ്റര്‍. മറയൂരില്‍ പാണ്ഡവര്‍ വനവാസകാലത്ത് താമസിച്ചിരുന്നതായി ഐതിഹ്യമുണ്ട്. അത് കഴിഞ്ഞ കാലത്തിന്റെ ഓര്‍മ്മ പുതുക്കും. ഇന്ന് വന്യമൃഗങ്ങള്‍ക്ക് പ്രസിദ്ധമാണ് മറയൂര്‍. പ്രകൃതിഭംഗിയില്‍ വനങ്ങള്‍ ഹൃദയഹാരിയായ അനുഭവം പകരുന്നു. നിബിഡ വനമുള്ള കാന്തല്ലൂര്‍ അടുത്താണ്. അവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ദക്ഷിണേന്ത്യയിലെ മരതക സൗന്ദര്യമായ മന്നവര്‍ചോല. എട്ട് കിലോമീറ്റര്‍ ദൂരത്തിലായി സഹ്യനില്‍ തലചായ്ച്ച് കിടക്കുന്ന ചക്രവര്‍ത്തിയായി ഇംഗ്ലൂഷ് ഭരണാധികാരികള്‍ വാഴ്ത്തിയിട്ടുണ്ട്.


 
Fun & Info @ Keralites.net
മറയൂരിലെ കാട്ടുപോത്തുകള്‍
വനങ്ങളില്‍ ആനയും കാട്ടുപോത്തും കാഴ്ചകക്കാരെ ആകര്‍ഷിക്കും. റോഡിലൂടെ യാത്ര ചെയ്യുമ്പോള്‍ ചിലപ്പോള്‍ ആനകള്‍ മേഞ്ഞു നടക്കുന്നത് കാണാം. മറയൂരിലൂടെയാണ് ചിന്നാര്‍ വന്യമൃഗ സങ്കേതത്തിലേക്കുള്ള യാത്ര. 18 കിലോമീറ്ററാണ് ദൂരം. ഇരവികുളം വന്യമൃഗ സങ്കേതവും തമിഴ്‌നാടിന്റെ ഇന്ദിരഗാന്ധി നാഷണല്‍ പാര്‍ക്കും ചിന്നാറിന്റെ അതിര്‍ത്തികളാണ്. ചിന്നാറിലെ വാച്ച് ടവറില്‍ നിന്നുള്ള വന്യമൃഗ കാഴ്ചകള്‍ ആസ്വാദകരെ ഭ്രമിപ്പിക്കുക പതിവാണ്. ചുറ്റുമുള്ള നിബിഡ വനങ്ങളുടെ വിഹഗ വീക്ഷണം സാധ്യമാണ്.


 
Fun & Info @ Keralites.net
മറയൂരിലെ ആനകള്‍
 


 
Fun & Info @ Keralites.net
പശ്ചിമഘട്ടത്തിലെ സിംഹവാലന്‍ കുരങ്ങുകള്‍ വംശനാശം നേരിടുന്നവയാണ്. സൈലന്റ്‌വാലിയിലും നെല്ലിയാമ്പതിയിലും പറമ്പിക്കുളത്തും വാഴച്ചാലിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി സിംഹവാലന്‍ കുരങ്ങുകളുടെ കൂട്ടങ്ങളുണ്ട്. ഏതാണ്ട് 4000 ഓളം വരുമെന്നാണ് കണക്ക്. സൈലന്റ് വാലിയിലെ വൈദ്യുതി പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടന്ന അറുപതുകളിലാണ് സിംഹവാലന്‍ കുരങ്ങുകള്‍ കൂടുതലായി അറിയാന്‍ തുടങ്ങിയത്. സൈലന്റ്‌വാലി മഴക്കാടുകളുടെ അത്യപൂര്‍വ്വമായ ജൈവവൈവിധ്യം സംരക്ഷിക്കാനുള്ള ശ്രമത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ കൂടി ഉള്‍പ്പെടുത്തിയിരുന്നു. പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന സിംഹവാലന് അതോടെ ആഗോളപ്രശസ്തി ലഭിച്ചു.


 
Fun & Info @ Keralites.net
മഴക്കാടുകളും നിത്യഹരിതവനങ്ങളുമാണ് സിംഹവാലന്‍ കുരങ്ങുകളുടെ ആവാസകേന്ദ്രം. വനത്തിന്റെ അഗാധതയിലേക്ക് ഇറങ്ങിയാല്‍ മാത്രമേ ഇവയെ കാണാന്‍ കഴിയൂ. വൃക്ഷങ്ങളില്‍ നിന്ന് താഴെയിറങ്ങുന്നതും അപൂര്‍വ്വമാണ്.


 
Fun & Info @ Keralites.net
പക്ഷെ തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ സ്ഥിതി വ്യത്യസ്ഥം. സിംഹവാലന്‍ കുരങ്ങുകള്‍ വൃക്ഷങ്ങളില്‍ നിന്ന് നിലത്തിറങ്ങി വിഹരിക്കും. വാല്‍പ്പാറ ടൗണിലെ പുതുത്തോട്ടം കോളനിയിലാണ് അവ കൂട്ടമായി തമ്പടിച്ചിട്ടുള്ളത്. തേയിലഫാക്ടറി തൊഴിലാളികളുടെ ചെറിയൊരു കോളനി. ഏതാണ്ട് 120ഓളം സിംഹവാലന്‍മാരുടെ പട തന്നെ അവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. കോളനിക്കു മുന്നിലുള്ള റോഡ് മുറിച്ചുകടന്നാല്‍ വനമുണ്ട്. എന്നാലും വാനരപ്പടയുടെ ഹൃദ്യമായ വേദി കോളനി തന്നെ. ലക്ഷംവീട് കോളനിയുടെ പ്രതീതി. ചെറിയവീടുകള്‍. ആയിരത്തോളം പേര്‍ അവിടെ തിങ്ങിപാര്‍ക്കുന്നു. വീട്ടുകാര്‍ ആരെങ്കിലും പുറത്തിറങ്ങുന്നതിനു മുമ്പായി എല്ലാം ഭദ്രം എന്നുറപ്പു വരുത്തും. ജനലും വാതിലും അടച്ചിടും. അടുക്കളവാതില്‍ ഒരുപാതി തുറന്നാല്‍ മതി സിംഹവാലന്‍ ഭക്ഷണപദാര്‍ഥങ്ങള്‍ മോഷ്ടിച്ചതു തന്നെ. അവന് കലി ഇളകിയാല്‍ ടെലിവിഷന്‍ കേബിളുകള്‍ വലിച്ച് പൊട്ടിക്കുക പതിവാണ്.


 
Fun & Info @ Keralites.net
ആന ഒരു വലിയ മൃഗമാകുന്നു. പക്ഷെ ഗജവീരന് തന്റെ മല പോലുള്ള ശക്തി അറിയില്ല
ഭയപ്പെടുത്തുന്ന കൊടുംങ്കാറ്റിന്റെ അനുഭവം. ആനയുടെ ചിഹ്നംവിളി കൊലവിളി പോലെ തോന്നി. വാല്‍ ചുരുട്ടി, കണ്ണുകളില്‍ തീ പാറുന്ന നോട്ടത്തോടെ കൊമ്പന്‍ മുന്നോട്ട് ആഞ്ഞു...
സുഹൃത്തുക്കള്‍ പല വഴിക്ക് ചിതറിയോടി. ചിലരുടെ നിലവിളി കേട്ടു. പക്ഷേ ഞാന്‍ വഴിയിലിരുന്നു. ശ്വാസം വിടാതെ. കൊമ്പന്‍ കാട്ടാനക്ക് 'ചിന്താക്കുഴപ്പമായി'. ആന തുമ്പിക്കൈ ഉയര്‍ത്തി നിവര്‍ന്നു നിന്നു. പലരും പേടിച്ചോടിയപ്പോഴും ഒരാള്‍ മാത്രം വഴിയില്‍ മാറാതെ ഇരുന്നത് കാട്ടാനക്ക് അസാധാരണമായ അനുഭവമായിരുന്നു. കാട്ടാന അല്‍പ്പനേരം നിശ്ചലമായി നിന്നു. പിന്നീട് തല വെട്ടിച്ച്. തിരിഞ്ഞു നടന്നു. തിരിഞ്ഞു നോക്കിയില്ല. കൊടുംങ്കാറ്റ് അകന്നു പോയ അനുഭവം!


 
Fun & Info @ Keralites.net
മറ്റേതു വനങ്ങളേയും അപേക്ഷിച്ചു നോക്കിയാല്‍ മുതുമലയിലെ ആനകളെ പിന്‍തുടരുന്നതാണ് സുഖകരമായ അനുഭവം. കാട്ടാനക്കൂട്ടങ്ങള്‍ നിശ്ശബ്ദമായി മേഞ്ഞു നടക്കും. ഫോട്ടോഗ്രാഫറെ കണ്ടാലും കണ്ടില്ലെന്നു നടിക്കും. അത്രക്കു സൗഹൃദം. ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ ആനക്കണ്ണിലെ ജാഗ്രത തിളങ്ങും. കുഞ്ഞുങ്ങള്‍ കൂടെയുണ്ടെങ്കില്‍ കോട്ടപോലെ നിന്ന് സംരക്ഷണം നല്‍കും.


 
Fun & Info @ Keralites.net
ആനക്കൂട്ടം നിശ്ശബ്ദമായി നടന്നു നീങ്ങും. കാതോര്‍ത്താല്‍ കാല്‍പ്പെരുമാറ്റം പോലും കേട്ടെന്നു വരില്ല. നിശ്ശബ്ദമായി കാട്ടാനയുടെ 50 മീറ്റര്‍ അടുത്തു വരെയെത്തി ഞാന്‍ ക്യാമറ ക്ലിക്കു ചെയ്തിട്ടുണ്ട്.


 
Fun & Info @ Keralites.net
ഇതുവരെ ആനകള്‍ മനപ്പൂര്‍വം ഉപദ്രവിച്ചിട്ടില്ല. ഉണ്ടായതാകട്ടെ മനുഷ്യന്റെ ഉപദ്രവം മാത്രം


 
Fun & Info @ Keralites.net
മുതുമലയിലെ സഞ്ചാരത്തിനിടെ കിട്ടിയ അപൂര്‍വമായ ഒരു കാഴ്ച.


 
Fun & Info @ Keralites.net
മാനുകള്‍, മുതുമലയില്‍ നിന്ന് പകര്‍ത്തിയത്.

 
Fun & Info @ Keralites.net
കിളിപ്പേച്ച് കേള്‍ക്ക വാ...


 
Fun & Info @ Keralites.net
പുള്ളിപ്പുലികള്‍, മുതുമലയില്‍ നിന്ന്

 
Fun & Info @ Keralites.net
മുന്നാറിനു സമീപമുള്ള പാമ്പാടുംചോലയിലെ അന്തേവാസിയാണ് ഗുണ്ടുമണിയെന്നറിയപ്പെടുന്ന തടിയന്‍ ആന. ഗുണ്ടുമണി ഇളകിയാടി വരുന്ന കാഴ്ച്ച ഒരനുഭവമാണ്. വന്യജീവി ഗൈഡ് ആയ മനോഹരനാണ് ഇവന് ഗുണ്ടുമണി എന്ന പേരിട്ടത്. പാമ്പാടുംചോലയിലെ സുഖകരമായ തണുപ്പും ഹരിതവനത്തിന്റെ സൗന്ദര്യവും മനസ്സു കുളിര്‍പ്പിക്കുന്ന കാറ്റും സുലഭമായ തീറ്റയും ഗുണ്ടുവിനെ വ്യത്യസ്തനാക്കുന്നു. അനുസരണയുള്ള നാട്ടാനയെപ്പോലെ ഗുണ്ടുമണി 'ഒഴുകിയെത്തും', സൗഹൃദം നുകരാന്‍. ഒരിക്കല്‍ പോലും അവന്റെ ഭാവം മാറിയിട്ടില്ല. ചിലപ്പോള്‍ അല്‍പ്പം കുസൃതിക്ക് മുതിരും. മരങ്ങള്‍ക്കിടയില്‍ ഒളിച്ചു കളിക്കും.
 

Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
ആനക്കട്ടിയില്‍ നിന്ന്‌

 
Fun & Info @ Keralites.net
ആനക്കട്ടിയില്‍ നിന്ന്‌

Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
ബന്ദിപ്പൂരില്‍ നിന്ന്‌

 
Fun & Info @ Keralites.net
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന്‌

 
Fun & Info @ Keralites.net
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന്‌

 
Fun & Info @ Keralites.net
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന്‌

 
Fun & Info @ Keralites.net
ചിന്നാര്‍ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ നിന്ന്‌

 
Fun & Info @ Keralites.net
എരവികുളത്ത് നിന്ന്‌

 
Fun & Info @ Keralites.net
എരവികുളത്ത് നിന്ന്‌

Fun & Info @ Keralites.net
 
Fun & Info @ Keralites.net
വേഴാമ്പല്‍.. സൈലന്റ് വാലിയില്‍ നിന്ന്‌

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
 
Fun & Info @ Keralites.net
എന്‍.എ. നസീര്‍
 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net

  Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.netFun & Info @ Keralites.net

www.keralites.net

__._,_.___

Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment