കണ്ണിൽ പൊലിഞ്ഞുപൊയെങ്കിലും കരളിലായ് -
കുടികൊൾവു നീയെന്റെ കൂട്ടുകാരി
മറവിതൻ മറനീക്കി മണ്ടിയെത്താറുണ്ട് -
മനതാരിലെപ്പോഴും നിന്റെ രൂപം
ചുണ്ടിലൊരു പുഞ്ചിരിപൂവിരിയിച്ചു നീ -
ചേദം നടിക്കാതെയുണ്ടെന്റെ ഹൃത്തിതിൽ
ഒത്തുകളിച്ചൊരാ കാലങ്ങളൊക്കെയും -
ഓർമയിൽ മായാതെ നിന്നിടുന്നു
പ്ലാവിലതോണിയിൽ നൂലുകൊരുത്തിട്ട് -
പായ്ക്കപ്പലോടിച്ചതോർമയുണ്ടോ
കണ്ണാരംപൊത്തി കളിച്ചൊരാ നേരത്ത് -
കള്ളിയെപോലെ നീയൊളിച്ചു നടന്നതും
മുവ്വാണ്ടൻമാവിന്റെതുമ്പത്ത് നിന്നതും -
മിന്നാമിനുങ്ങിനെ തേടിപിടിച്ചതും
പാടവരമ്പത്ത് പായൽ ചുരുട്ടി നാം -
പരൽമീൻ കുരുന്നിനെ കോരിയെടുത്തതും
അച്ചന്റെയോപ്പം നടക്കവേ വഴിയിലെ -
അണ്ണാറകണ്ണനെ കണ്ടു കൊതിച്ചതും
തറവാട്ടിൻമുറ്റത്ത് കല്ല്‌കളിച്ചതും -
താമരപൂവിനാൽ മാലകൊരുത്തതും
മച്ചിന്റെമുകളിൽ മണിപ്പൂച്ച പെറ്റൊരാ -
മഞ്ഞകുറിച്ചിഞ്ഞിക്കൊരുമ്മകൊടുത്തതും
ജീവിതപാച്ചിലിൽ മാഞ്ഞുപോയെവിടെയോ -
ജീവനിൽ ചേർത്തൊരാമണിമുത്തുകൾ
ഓർമ്മകളീവിധം പുൽകിയണക്കവേ -
ഓമലേ നിന്നെയെങ്ങനെ വിസ്മരിക്കും !!!
കുടികൊൾവു നീയെന്റെ കൂട്ടുകാരി
മറവിതൻ മറനീക്കി മണ്ടിയെത്താറുണ്ട് -
മനതാരിലെപ്പോഴും നിന്റെ രൂപം
ചുണ്ടിലൊരു പുഞ്ചിരിപൂവിരിയിച്ചു നീ -
ചേദം നടിക്കാതെയുണ്ടെന്റെ ഹൃത്തിതിൽ
ഒത്തുകളിച്ചൊരാ കാലങ്ങളൊക്കെയും -
ഓർമയിൽ മായാതെ നിന്നിടുന്നു
പ്ലാവിലതോണിയിൽ നൂലുകൊരുത്തിട്ട് -
പായ്ക്കപ്പലോടിച്ചതോർമയുണ്ടോ
കണ്ണാരംപൊത്തി കളിച്ചൊരാ നേരത്ത് -
കള്ളിയെപോലെ നീയൊളിച്ചു നടന്നതും
മുവ്വാണ്ടൻമാവിന്റെതുമ്പത്ത് നിന്നതും -
മിന്നാമിനുങ്ങിനെ തേടിപിടിച്ചതും
പാടവരമ്പത്ത് പായൽ ചുരുട്ടി നാം -
പരൽമീൻ കുരുന്നിനെ കോരിയെടുത്തതും
അച്ചന്റെയോപ്പം നടക്കവേ വഴിയിലെ -
അണ്ണാറകണ്ണനെ കണ്ടു കൊതിച്ചതും
തറവാട്ടിൻമുറ്റത്ത് കല്ല്‌കളിച്ചതും -
താമരപൂവിനാൽ മാലകൊരുത്തതും
മച്ചിന്റെമുകളിൽ മണിപ്പൂച്ച പെറ്റൊരാ -
മഞ്ഞകുറിച്ചിഞ്ഞിക്കൊരുമ്മകൊടുത്തതും
ജീവിതപാച്ചിലിൽ മാഞ്ഞുപോയെവിടെയോ -
ജീവനിൽ ചേർത്തൊരാമണിമുത്തുകൾ
ഓർമ്മകളീവിധം പുൽകിയണക്കവേ -
ഓമലേ നിന്നെയെങ്ങനെ വിസ്മരിക്കും !!!

Radhika Venugopal
www.keralites.net ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
__._,_.___
Posted by: laly s <lalysin@yahoo.co.in>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
.
__,_._,___