Tuesday 6 January 2015

[www.keralites.net] നീയിവിടെ തനി ച്ചല്ല......

 

Fun & Info @ Keralites.net
 
ദാമ്പത്യമെന്ന തടവറയ്ക്കുളളിൽ താഴിട്ടുപൂട്ടി
അവഗണനയെന്ന നരഗാഗ്നിയിതളളുമ്പോഴും ഒന്നുമാത്രമേ ഇവൾ ആഗ്രഹിച്ചിരുന്നുളളൂ
എൻറെ സ്വപ്നങ്ങളെങ്കിലും എന്നുളളിൽ പെയ്തു തോർന്നിരുന്നെങ്കിൽ....
ഒന്നും വേണ്ടായിരുന്നിവൾക്ക്
മോടിയേറും ഉടയാടകളോ?പൊന്നിൻ ശേഖരങ്ങളോ? ഒന്നും...
അരവയർ മുറുക്കി വിശപ്പിനെ നേരിടാൻ മന:ശക്തിയുണ്ടിവൾക്ക്..
വിശക്കും വയറിനെ നിൻറെ സ്നേഹത്താ ശമിപ്പിക്കുമിവൾ...
പിഞ്ഞിക്കീറിയതെങ്കിലും നാണം മറയ്ക്കാൻ മതിയിവൾക്ക് ഇവളുടെ മാനത്തിന് നീ കാവലാളാകുമെങ്കിൽ?
പട്ടുടയാടകളോ പൊന്നിൻ ശേഖരങ്ങളോ പകരമാവില്ലൊട്ടും നിൻ കരുതലിനോളം...
മഴനൂലുകൾ നൂണിറങ്ങും ചെറ്റക്കുടിലെങ്കിലും നിൻറെ കരതലമെനിക്കു കുടയാകും..
നീ നൽകും ചുംബനമെനിക്ക് കരിഞ്ഞുപോയ സ്വപ്നങ്ങൾക്ക് ചിറകു നൽകുമായിരുന്നു..
എന്നിട്ടും കാണാതെ പോയി നീ എന്നിലെ എന്നെ..ഇനി.....
നനവാർന്ന ഈ മണ്ൻ കൂനയിൽ ഒരു തുളളി കണ്ണുനീരായെങ്കിലും ഇത്തിരി സ്നേഹമുപേക്ഷിക്കണേ...
നന്ദിയോലും ഓർമ്മയായെങ്കിലും എന്നിലെ നൻമയെ തിരയണേ.....
ഒന്നു തിരിഞ്ഞുനോക്കിയെങ്കിലും
നീയിവിടെ തനിച്ചല്ല എന്ന് മൗനം കൊണ്ടെങ്കിലും പറഞ്ഞിട്ടു പോകണേ

 
Nisha Meda
 

 

www.keralites.net

__._,_.___

Posted by: laly s <lalysin@yahoo.co.in>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment