Monday 8 December 2014

[www.keralites.net] ചില്ല്വാന ം ദൂരെ ചെല ്ലാനം; ആരു ം ചെല്ലാതെ

 

ജലസ്രോതസുകളാല്‍ സമ്പന്നമാണ് കേരളം. പക്ഷേ ആ കേരളത്തില്‍ കുപ്പിയിലാക്കി വരുന്ന കുടിവെള്ളം വാങ്ങി പാനം ചെയ്യാന്‍ ആളുകള്‍ നിരവധിയാണ്. കൊടുംവരള്‍ച്ചയുടെ ഉച്ചസ്ഥായിയില്‍ കേരളത്തില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു എന്നത് മാധ്യമങ്ങളിലെ തലക്കെട്ടാകുന്നു. കൊച്ചിയിലെ തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം പറഞ്ഞ് പറഞ്ഞ് പഴകിയ കഥയാണ്. ഒരു കുടം ജലത്തിനായി പൊലീസിന്റെ ലാത്തിച്ചാര്‍ജ് ഏറ്റുവാങ്ങിയ ചരിത്രം ഉണ്ട് കൊച്ചിയിലെ തീരദേശവാസികള്‍ക്ക്. എന്നിരുന്നാല്‍ തന്നെയും ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു കൂട്ടരുടെ കഥ പറയാതെ വയ്യ. വികസനത്തിന്റെ വിഹായസിലേക്ക് പറക്കുന്ന കൊച്ചിയെന്ന വാണിജ്യതലസ്ഥാനത്തിന്റെ ആരും ചെല്ലാത്ത ഒരിടം. ചെല്ലാനം. ചെല്ലാനത്തിന്റെ കഥ ഇതാദ്യമല്ല മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നത്. ചെല്ലാനം എന്നാല്‍ത്തന്നെ അര്‍ത്ഥം ആരും ചെല്ലാത്തയിടം എന്നത് തന്നെയാണ്. ആരും ചെല്ലാത്ത ഈ ചെല്ലാനം പഞ്ചായത്തിലെ ഒരു കോളനി. 120ലേറെ ജനങ്ങള്‍ ജീവിക്കുന്ന ഒരിടം അംബേദ്കര്‍ കോളനി. ഈ അംബേദ്കര്‍ കോളനിക്ക് പറയാനുള്ളത് വികസനത്തിന്റെ ക്യയല്ല, മിറച്ച് പുഴുക്കളെപോലെ ജീവിതം തള്ളിനീക്കുന്ന തങ്ങളുടെ ദുരവസ്ഥയെക്കുറിച്ചാണ്.
വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു തുരുത്ത്, അങ്ങനെ നമുക്ക് വിശേഷിപ്പിക്കാം ഈ അംബേദ്കര്‍ കോളനിയെ. 40 കുടുംബങ്ങള്‍, ഭരണഘടന അനുശാസിക്കുന്ന പല അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒരു കൂട്ടം ജനങ്ങള്‍. അംബേദ്കര്‍ കോളനി അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്. പക്ഷേ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കം കുടിവെള്ളത്തില്‍ നിന്നുമാണ്. ഒരു കാലഘട്ടത്തില്‍ പൊക്കാളിപ്പാടങ്ങളുണ്ടായിരുന്ന ഈ പ്രദേശത്ത് ഇപ്പോള്‍ ഉള്ളത് ചെമ്മീന്‍ കെട്ടുകളാണ്. വീടുകളെന്ന് വിശേഷിപ്പിക്കാന്‍ കഴിയാത്ത ഈ കോളനിയിലെ കുടിലുകള്‍ ചെമ്മീന്‍കെട്ടിലെ ഉപ്പുവെള്ളത്തിന്റെ കാഠിന്യത്താല്‍ ചുവരുകള്‍ വിണ്ടുകീറി താമസയോഗ്യം അഷ്ടാതായിരിക്കുന്നു. ടാങ്കര്‍ലോറിയില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ വെള്ളം എത്തിച്ച് കൊടുക്കുന്ന അധികൃതര്‍ ഇവിടെ വെള്ളമെത്തിക്കുന്നത് ആഴ്ചയില്‍ ഒരു ദിവസം മാത്രം. തൊടാന്‍ അറയ്ക്കുന്ന ചെമ്മീന്‍ കെട്ടിലെ വെള്ളത്തില്‍ വസ്ത്രങ്ങള്‍ അലക്കുകയും മറ്റ് ആവശ്യങ്ങള്‍ നടത്തുകയും ചെയ്യുന്ന ഗതികേടിന്റെ നേര്‍ച്ചിത്രമാണ് നമുക്കിവിടെ നിന്ന് ലഭിക്കുക. ഒരു തുരുത്തില്‍ ഒറ്റപ്പെട്ട് കിടക്കുന്ന ഈ കുടുംബങ്ങള്‍ യാതന അനുഭവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. മാറിവരുന്ന സര്‍ക്കാരുകള്‍ ശ്രദ്ധിക്കാതെ കിടക്കുന്ന ഒരു പിന്നോക്ക വിഭാഗ കോളനി.
പ്രാഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍, സ്‌കൂളുകളിലെ രജിസ്റ്ററില്‍ കൂടുതലും ചുവന്ന മാര്‍ക്ക് . ഭക്ഷണം പോലും പാകം ചെയ്യാന്‍ കഴിയാതെ കുഞ്ഞുങ്ങളുടെ മുഖത്ത് നിസഹായരായി നോക്കിയിരിക്കുന്ന അമ്മമാര്‍. പോഷകാഹാരക്കുറവും പകര്‍ച്ചവ്യാധികളും വിടാതെ പിടികൂടുന്ന അംബദ്കര്‍കോളനിയില്‍ വെള്ളം എത്തിക്കാനാകുക എന്നത് തന്നെയാണ് പ്രധാനമായി ചെയ്യേണ്ടകൃത്യം. കേന്ദ്രമന്ത്രിയായിരുന്ന കെ വി തോമസിന്റെ മണ്ഡലം, ഡൊമിനിക് പ്രസന്റേഷന്‍ നിയമസഭയില്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലം. പക്ഷേ പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന് നേര്‍ക്ക് പരിഷ്‌കൃത സമൂഹം കണ്ണടച്ച് നില്‍ക്കുന്നു എന്നതിന്റെ മകുടോദാഹരണം ആശുന്നു അംബേദ്കര്‍ കോളനി. ഒരു വോട്ടിന് വേണ്ടി എത്രയധികം താഴാനും തയ്യാറുള്ള ജനപ്രതിനിധികള്‍ വോട്ട് ചോദിച്ച് ഇവിടെയെത്താറില്ല. റോഡ് സൗകര്യം എന്നത് വിദൂരമായ സ്വപ്നം പോലുമല്ല ഇവര്‍ക്ക്. ഒരു മരണം നടന്നാല്‍, ഒരു അസുഖം വന്നാല്‍ റോഡിലേക്ക് ചുമന്ന് കൊണ്ട് പോകേണ്ട ദുര്‍ഗതി കൊച്ചിയില്‍ തന്നെയാണെന്നുള്ളത് അത്ഭുതകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. മഴക്കാലമായാല്‍ കഥ മാറും. ചെറിയൊരു നടപ്പാതയാണ് ഈ കോളനിയിലുള്ളത്. ചെമ്മീന്‍കെട്ടിലെ വെള്ളം നടപ്പാതയിലേക്ക് കയറിയാല്‍ പിന്നെ അടുത്ത പടി അത് വീടുകളിലേക്ക് എന്നതാണ്. പ്രായമായ പെണ്‍കുട്ടികളെ സ്‌കൂളിലേക്ക് അയക്കാന്‍ അച്ഛന്‍ ചുമലില്‍ ചുമന്ന് കൊണ്ടു പോകുന്ന കാഴ്ചയും വികസന നഗരത്തിന്റെ ഭാഗമായ ചെല്ലാനത്ത് നിന്നാണ്. നല്ലൊരു വസ്ത്രം ധരിക്കാന്‍, വൃത്തിയുള്ള ഒരു ചെരിപ്പ് ധരിക്കാന്‍ ഉള്ള സ്വാതന്ത്ര്യം അംബേദ്കര്‍ കോളനിയിലെ പെണ്‍കുട്ടികള്‍ക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ഈ കോളനിയില്‍ നിന്ന് റോഡിലേക്ക് കടക്കണമെങ്കില്‍ ചെമ്മീന്‍കെട്ട് നീന്തിക്കടക്കേണ്ട അവസ്ഥയാണ്.
വെള്ളം വെള്ളം സര്‍വത്ര, തുള്ളികുടിക്കാനില്ലത്രേ എന്ന അവസ്ഥയുടെ നേര്‍സാക്ഷ്യം നമുക്കിവിടെ നിന്ന് ലഭിക്കും. രാഷ്ട്രീയനേതാക്കളുടെ വാഗ്ദാനങ്ങളില്‍ ഇവര്‍ക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു. ക്രിയാത്മകമായ ഇടപെടലുകള്‍ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു. 120 ജീവന്‍ , ജീവിക്കാന്‍ പൊരുതുന്ന അംബേദ്കര്‍ കോളനിയിലെ കാഴ്ചകള്‍ക്ക് നേരെ ഇനിയും അധികൃതര്‍ കണ്ണടക്കാന്‍ പാടില്ല. വികസനമെന്ന കാഴ്ചക്കപ്പുറം അവികസിത സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരു ജനതയെക്കൂടി അധികാരികള്‍ പരിഗണിക്കണം.
Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net Fun & Info @ Keralites.net

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment