Sunday, 12 October 2014

[www.keralites.net] എന്തുകൊണ്ട് മലാ ല മാത്രം?

 

എന്തുകൊണ്ട് മലാല മാത്രം?

എന്തുകൊണ്ട് മലാല മാത്രം?
കൃത്യം ഒരു വര്‍ഷം മുമ്പ് പാകിസ്ഥാനിലെ സ്വാത് താഴ്വരയില്‍ താലിബാന്‍ ഭീകരര്‍നീറയൊഴിച്ചപ്പോള്‍ മലാല യൂസഫ് സായ് എന്ന പെണ്‍കട്ടി ചലനമറ്റ്ലം നിലംപതിക്കുകയായിരുന്നില്ല. മറിച്ച് അസാധാരണമായ വേഗതയോടെ ലോകത്തിന്റെ നിറുകയിലേക്ക് ഓടിക്കയറുകയായിരുന്നു.
ഇന്ന് ലോകത്തിലെവിടെയും മുഖവുരകള്‍ ആവശ്യമില്ലാത്തവിധം സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു ആ കൊച്ചു മിടുക്കിയുടെ മുഖം. ഒരു പക്ഷെ സമീപകാലത്തൊന്നും ഇത്രമാത്രം പ്രചരിക്കപ്പെട്ട മറ്റൊരു പേരോ, ചിത്രമോ കാണാനാവില്ല. താലിബാന്‍ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട വിഭാഗമായി വിലയിരുത്തുന്നതിലേക്ക് പോലും ഈ സംഭവം വഴിയൊരുക്കിയിട്ടുണ്ട്. മലാല ഒരു പ്രതീകമായി ഉയര്‍ത്തപ്പെടു–ന്നതിന്റെ പിന്നിലുള്ള താല്‍പര്യങ്ങളെക്കുറിച്ച് ചില കോണുകളില്‍ിന്നും ആശങ്കകള്‍ ഉയരുന്നുണ്ട്. തീര്‍ച്ചയായും മുഖ്യധാരാ മാധ്യമ ലോകത്തിനും, അമേരിക്കന്‍ സാമ്രാജ്യത്വത്തിനും  മലാല പ്രിയങ്കരിയായി മാറുന്നതിന്റെ രാഷ്ട്രീയം നിഷ്കളങ്കമല്ല.
എന്തിനെയും  തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാുള്ള സാമര്‍ത്ഥ്യം സാമ്രാജ്യാത്വത്തിനുണ്ട്. 2012 ഒക്ടോബര്‍ 9ന് താലിബാന്‍ ഭീകരര്‍ മലാലയെ നിറയൊഴിച്ച നിമിഷം മുതല്‍ അമേരിക്കന്‍ സാമ്രാജ്യത്വവും സാമ്രാജ്യത്വ താല്‍പര്യങ്ങളുടെ ബ്രോഷറുകളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും മലാലയെ അങ്ങേയറ്റം ആഘോഷിച്ചു. മറ്റൊരു കൊലപാതകശ്രമത്തിനും  കിട്ടിയിട്ടില്ലാത്ത ലോകശ്രദ്ധ മലാലയ്ക്ക് നേരെയുണ്ടായ അക്രമണത്തിനു ലഭിച്ചു. പ്രതികരണങ്ങള്‍ മഴയായ് പെയ്തിറങ്ങിയ നാളുകളായിരുന്നു അത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ താലിബാന്‍ ആക്രമണത്തെ രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചത്.
""ആക്ഷേപാര്‍ഹവും, വെറുക്കപ്പെടേണ്ടതുമായ ദുരന്തം" എന്നായിരുന്നു പ്രതികരണം.
യുഎന്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ ""ഭീരുത്വം നിറഞ്ഞ കഠോര പ്രവൃത്തിയായി" വധശ്രമത്തെ അപലപിച്ചു.
ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി വില്യം ഹേഗും, അമേരിക്കന്‍ സ്റേറ്റ് സെക്രട്ടറി ഹിലാരി ക്ളിന്റും ശക്തമായ ഭാഷയില്‍ തന്നെ പ്രതികരിച്ചു. പ്രശസ്തയായ അമേരിക്കന്‍ ഗായിക മഡോണ മലാലയ്ക്കായി ഒരു ഗാനം സമര്‍പ്പിക്കുകയുണ്ടായി. പ്രസിദ്ധയായ അമേരിക്കന്‍ ചലച്ചിത്രതാരം ആഞ്ജലീ ജോളി മലാലയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലേഖമെഴുതുക മാത്രമല്ല മലാല ഫണ്ടിലേക്ക് രണ്ട് ലക്ഷം യുഎസ് ഡോളര്‍, (ഏകദേശം ഒരു കോടിയില്‍പരം രൂപ) സംഭാവനയും നല്‍കി. അമേരിക്കയുടെ മുന്‍ പ്രഥമ വനിത ലോറ ബുഷ് വാഷിംഗ്ടണ്‍ പോസ്റില്‍ മലാലയെ ആന്‍ഫ്രാങ്കുമായി താരതമ്യം ചെയ്ത് ലേഖമെഴുതി. അതിപ്രശസ്തരുടെ പ്രതികരണങ്ങളോടൊപ്പം മാധ്യമങ്ങളും മത്സരബുദ്ധിയോടെ മലാലയെ ആഘോഷമാക്കി മാറ്റി. 2013 ഏപ്രില്‍ മാസം ടൈം മാഗസിന്‍ കവര്‍ ചിത്രമായി തന്നെ മലാലയെ അവതരിപ്പിച്ചു. മലാലയുടെ ബഹുവര്‍ണ ചിത്രങ്ങള്‍ മലയാളപത്രങ്ങളും പ്രാധ്യാത്തോടെ പ്രസിദ്ധീകരിച്ചു. മാതൃഭൂമി ഒരുപടികൂടി കടന്ന് മലാലയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പ് ഫോട്ടോയും പ്രസിദ്ധീകരിക്കുകയുണ്ടായി.
മലാലയ്ക്ക് നേരെയുണ്ടായ വധശ്രമത്തെയും താലിബാന്‍ ഭീകരതയെയും എതിര്‍ത്തുകൊണ്ട് മാധ്യമങ്ങളും, രാഷ്ട്രങ്ങളും പ്രമുഖരും രംഗത്തു വരുന്നത് തീര്‍ച്ചയായും  നല്ല കാര്യമാണ്. എന്നാല്‍ ആക്രമിക്കുന്നവരുടെയും ആക്രമിക്കപ്പെടുന്നവരുടെയും മുഖം നോക്കിമാത്രം പ്രതികരണത്തില്‍ ഒപ്പുവെയ്ക്കുന്നതും, കണ്ണുനീരിലും, രോഷത്തിലും വിഷം കലര്‍ത്തുന്നതും തുറന്നു കാണിക്കപ്പെടുകയും തുറന്നെതിര്‍ക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്.
2012 ഒക്ടോബര്‍ 9 ന് സ്വാത് താഴ്വരയില്‍ മുഴങ്ങിയ വെടിയൊച്ച കേട്ട് ഞെട്ടിയുണര്‍ന്ന് വൈറ്റ് ഹൌസില്‍ നിന്നും കോപാകുലാനായി ചാടിയെഴുന്നേറ്റ് ""ആക്ഷേപാര്‍ഹം" ""വെറുക്കപ്പെടേണ്ടത്" ""ദുരന്തം" എന്നൊക്കെ വിളിച്ചു പറഞ്ഞ ബറാക്ക് ഒബാമയ്ക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതുപോലെ മറ്റൊരു ഒക്ടോബര്‍ 9 ന് ബൊളീവിയയില്‍ മുഴങ്ങിയ വെടിയൊച്ചകള്‍ ഒരിക്കലും ഓര്‍മിച്ചെടുക്കാനാവില്ല. കയ്യും കാലും കെട്ടിയശേഷം ചെഗുവേരയുടെ നെഞ്ചിലെക്ക്യൊ നിറഒഴിച്ചപ്പോള്‍ ""ആക്ഷേപാര്‍ഹവും, വെറുക്കപ്പെടേണ്ടതുമായ ദുരന്തമായി" തന്റെ പൂര്‍വികര്‍ക്ക് തോന്നിയില്ലല്ലോ എന്ന ചിന്ത ഒബാമയെ അലോസരപ്പെടുത്താുമിടയില്ല.
തികച്ചും യാദൃശ്ചികമായി പതിറ്റാണ്ടുകള്‍ക്കിപ്പുറം ഒരു ഒക്ടോബര്‍ 9 ന് തന്നെ താലിബാന്‍ അക്രമത്തെ ശക്തമായി അപലപിക്കാന്‍ ഒബാമയും സാമ്രാജ്യത്വവും വര്‍ദ്ധിതവീര്യത്തോടെ രംഗത്തിറങ്ങുമ്പോള്‍ ചെഗുവെരയെ കൊന്നു തള്ളിയത് മുതല്‍ താലിബാന്റെ രക്ഷകര്‍ത്താവായിരുന്നതുവരെയുള്ള സാമ്രാജ്യത്വൃശംസതയുടെ ഭൂതകാലം സൌകര്യപൂര്‍വ്വം മറക്കാം. എന്നാല്‍ ഒരു കൊച്ചു പോണ്‍കുട്ടിയുടെ ശരീരത്തിലേക്ക് വെടിയുണ്ട പായിച്ച താലിബാന്‍ ഭീകരരുടെ "ഭീരുത്വം നിറഞ്ഞ കഠോര പ്രവൃത്തിക്കെതിരെ' ഞെട്ടിയുണര്‍ന്ന് ശബ്ദമുയര്‍ത്തിയ മാന്യവ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കും റേച്ചല്‍ കോറിയെ അത്രയെളുപ്പം മറക്കാനാകുമോ?
ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറല്‍ മുതല്‍ അമേരിക്കന്‍ പ്രസിഡന്റു വരെ മലാലയെ ചൊല്ലി ഉല്‍കണ്ഠപ്പെടുകയും ടൈം മാഗസിന്‍ മുതല്‍ മാതൃഭൂമി പത്രം വരെ മലാലയെ ഹൃദയത്തോട് ചേര്‍ക്കുകയും ചെയ്യുമ്പോള്‍ ആശ്വാസവും ഒട്ടൊക്കെ ആഹ്ളാദവും തോന്നുന്നവര്‍ക്ക് തന്നെ "റേച്ചല്‍ കോറിയെ നിങ്ങള്‍ അറിയാതെ പോയതെന്തേ? എന്ന് ദുര്‍ബലമായ സ്വരത്തിലെങ്കിലും ചോദിക്കാതിരിക്കാാവില്ല.
അമേരിക്കയിലെ ഒളിമ്പിയയില്‍ ജിച്ചു വളര്‍ന്ന റേച്ചല്‍ കോറി എന്ന പെണ്‍കുട്ടി ഇന്ന് നമ്മോടൊപ്പമില്ല. ഒളിമ്പിയയിലെ എവര്‍ഗ്രീന്‍ സ്റേറ്റ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്ന റേച്ചല്‍ കോറി കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ പ്രതിബദ്ധതയുള്ള സാമൂഹ്യ പ്രവര്‍ത്തകയായിരുന്നു. മാനോരോഗികളെ പരിചരിക്കുന്നതിലും, സമാധാന പ്രവര്‍ത്തങ്ങള്‍ ഏറ്റെടുക്കുന്നതിലും മുന്നിട്ടുനിന്ന് റേച്ചല്‍ കോറി തന്റെ പഠനത്തിന്റെ ഭാഗമായാണ് പാലസ്തീനിലെത്തുന്നത്. പലസ്തീന്‍ പൌരന്മാരുരുടെ ചോര വീണു കുതിര്‍ന്ന മണ്ണ് കയ്യടക്കി ആധിപത്യം സ്ഥാപിക്കുന്ന ഇസ്രായേല്‍ ഭീകരതയ്ക്കെതിരായ പ്രതിഷേധത്തില്‍ അണിനിരക്കുമ്പോഴാണ് കോറി കൊല്ലപ്പെട്ടത്.
റാമള്ളയിലെ ഫാര്‍മസിസ്റായ സാമിര്‍ സിറുള്ളയുടെ വീട് തകര്‍ക്കാായി മുരണ്ടു നീങ്ങിയ ഇസ്രായേലി ബുള്‍ഡോസറിന്റെ മുന്നില്‍ മുഷ്യകവചമായി നിര്‍ഭയമായിനിലയുറപ്പിക്കുകയായിരുന്നു. റേച്ചല്‍ കോറി എന്ന 23 വയസ്സുകാരി. തന്റെ കയ്യില്‍ ഉയര്‍ത്തിപ്പിടിച്ച മെഗാഫോണിലൂടെ ഉച്ചത്തില്‍ അവള്‍ വിളിച്ചത് സമാധാത്തിന്റെ മുദ്രാവാക്യങ്ങളായിരുന്നു. ഒളിമ്പിയയില്‍ ജനിച്ചവളെങ്കിലും പല–സ്തീില്‍ കൊല്ലപ്പെടുന്ന മനുഷ്യര്‍ അവള്‍ക്ക് കൂടപ്പിറപ്പുകളായിരുന്നു. ഇസ്രായേലി ബുള്‍ഡോസറുകള്‍ പലസ്തീന്‍ വീടുകള്‍ തകര്‍ത്തെറിയുമ്പോള്‍ സ്വന്തം വീടു തകരുന്ന വേദയുഭവിക്കാന്‍ റേച്ചല്‍ കോറിക്ക് സാധിച്ചത് അമേരിക്കയില്‍ പിറന്നുവെങ്കിലും അമേരിക്കയുടെ രാഷ്ട്രീയമല്ല കോറിയെ സ്വാധീനിച്ചതെന്നതു കൊണ്ടാണ്.
വാ പിളര്‍ത്തി പാഞ്ഞുവരുന്ന ഇസ്രായേലി ബുള്‍ഡോസറിന്റെ മുന്നില്‍ അചഞ്ചലയായി കസാബിയന്‍കായെപ്പോലെ റേച്ചല്‍ കോറി നിലയുറപ്പിച്ചു. ആ സമാധാന പക്ഷിയ്ക്കുമേല്‍ ഇസ്രായേല്‍ സ്യൈം ബുള്‍ഡോസര്‍ ഓടിച്ചു കയറ്റുകയാണുണ്ടായത്. ശരീരം ചതഞ്ഞരഞ്ഞും അസ്ഥികള്‍ ഒടിഞ്ഞു നുറുങ്ങിയും റേച്ചല്‍ കോറിയെന്ന പെണ്‍കുട്ടി അതിക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോള്‍, ഇസ്രായേല്‍ ഭീകരതയ്ക്കെതിരെ ഒരു പ്രതിഷേധ പ്രസ്താവയിറക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് ആര്‍ജ്ജവുമുണ്ടായില്ല.
സ്വന്തം രാജ്യത്തിലെ ഒരു പൌരി നിഷ്ഠൂരമായി കൊല്ലപ്പെട്ടപ്പോള്‍ ഞെട്ടിയുണര്‍ന്ന് പ്രതികരിക്കാന്‍ വൈറ്റ് ഹൌസില്‍ ഒരു പൂച്ചക്കുട്ടിപോലും ഉണ്ടായിരുന്നില്ല. ലോറ ബുഷും, ഹിലാരി ക്ളിന്റണും, വില്യം ഹേഗും, മലാലയ്ക്ക് വെടിയേല്‍ക്കുന്നതും കാത്ത് നില്‍ക്കുകയായിരുന്നതിനാല്‍ റേച്ചല്‍ കോറി കൊല്ലപ്പെട്ടത് അറിഞ്ഞതേയില്ല.
മഡോണ പാട്ടുപാടിയില്ല, അഞ്ജലീ ലേഖമെഴുതിയതുമില്ല. ടൈം മാഗസിനും  മാതൃഭൂമിയും റേച്ചല്‍ കോറി ആരെന്നുപോലുമറിയാതെ ക്ളേശിച്ചു കാണണം.
പലസ്തീില്‍ - റാമള്ളയില്‍ റേച്ചല്‍ കോറിയുടെ പേരില്‍ ഇന്നൊരു സ്ട്രീറ്റുണ്ട്.നാളെ അതവിടെയുണ്ടാകുമോ എന്ന് ഉറപ്പിച്ചു പറയാാവില്ല. പലസ്തീന്‍ എന്ന പേരില്‍ അവശേഷിക്കുന്ന ഇത്തിരി മണ്ണും അപഹരിക്കപ്പെട്ടേക്കാം. ഐക്യരാഷ്ട്രസഭയ്ക്കും, മാധ്യമ ലോകത്തിനും  അലോസരമേതുമില്ലാതെ രക്താര്‍ദ്രമായ മണ്ണിനും മീതേ ഇസ്രായേല്‍ പതാക പാറിയേക്കാം.
എല്ലാവിധ ഭീകരതയും, എല്ലാത്തരം ആക്രമണവും എതിര്‍ക്കപ്പെടേണ്ടതാണ്. തോക്കിന്‍ കുഴലിലൂടെ വരുന്നത് എത്ര വലിയ വസന്തമായിരുന്നാലും രക്തഗന്ധിയായ ആ വസന്തത്തില്‍ എങ്ങിയൊണ് പക്ഷികള്‍ പാടുക? എങ്ങിയൊണ് പൂക്കള്‍ വിടരുക? മനുഷ്യന്‍റെ ഒരു തുള്ളി രക്തമെങ്കിലും ഇറ്റുവീണ മണ്ണിന്റെ വേദകള്‍ക്ക് ഏതു ഭാഷയിലാണ് നാം മറുപടി നല്‍കുക?
റേച്ചല്‍ കോറിയെ ഇനിയും കണ്ടിട്ടില്ലാത്ത അമേരിക്കയ്ക്കും, സാമ്രാജ്യത്വ മാധ്യമ ശൃംഖലയ്ക്കും മലാല ഇഷ്ടപുത്രിയാവാന്‍ കാരണം സാമ്രാജ്യത്വത്തിന്റെ വര്‍ത്തമാനകാല അജണ്ടകള്‍ക്ക് മലാല അനുയോജ്യമായ ഇന്ധമാണെന്നതു തന്നെ. മലാലയെ മുന്നില്‍ നിര്‍ത്തി, താലിബാന്റെ ചെലവില്‍ ഇനി പടയോട്ടമാവാം. "ഇസ്ളാമിക ഭീകരവാദമെന്ന' പ്രചരണയുദ്ധത്തിനും, യുദ്ധകാരണത്തിനും നല്ലൊരു ആയുധം താലിബാന്‍ തന്നെ അമേരിക്കയ്ക്ക് നല്‍കിയിരിക്കുന്നു.
ഹിറ്റ്ലര്‍ സമാധാനത്തെക്കുറിച്ച് സംസാരിക്കുന്നതു പോലെ അമേരിക്ക മലാലയെ മുന്‍നിര്‍ത്തി ഭീകരതയ്ക്കും അക്രമത്തിനും എതിരെ ശബ്ദമുയര്‍ത്തുമ്പോള്‍,നിശബ്ദത കുറ്റകരം തന്നെയാണ്.
താലിബാന്‍ ഭീകരതയുടെ ഇരയായ മലാലയെ സാമ്രാജ്യത്വം ആയുധമാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെ നേരിടടേണ്ടതെങ്ങയൈന്നത് ഇന്ന് ഉയരുന്ന ഒരു ചോദ്യമാണ്. താലിബാന്റെ കേരള പതിപ്പുകള്‍ ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് മലാലയെന്ന് ആരും മിണ്ടാന്‍ പാടില്ലെന്ന് ഫത്വയിറക്കുന്ന തിരക്കിലാണ്. സാമ്രാജ്യത്വ തന്ത്രങ്ങളെ തുറന്നു കാണിക്കാന്‍ ഇനിയും തയ്യാറായിട്ടില്ലാത്ത "ഇസ്ളാമിക സംഘപരിവാര്‍' പറയുന്നത് കേരളത്തിലെ തെരുവുകളില്‍ മലാലയുടെ ചിത്രംവെയ്ക്കുന്നത് കടുത്ത അപരാധമാണെന്നും അത് സാമ്രാജ്യത്വ രാഷ്ട്രീയത്തിലും  കീഴടങ്ങലാണെന്നുമത്രേ! (സാമ്രാജ്യത്വത്തെ എതിര്‍ക്കാന്‍ മലാലയ്ക്ക് പകരം മുല്ലാ മുഹമ്മദ് ഒമറിന്റെയും, തടിയന്റവിടെ സീറിന്റെയും ചിത്രം വയ്ക്കണമെന്ന് പറയാത്തത് ഭാഗ്യം)
കേരളത്തിന്‍റെ തെരുവുകള്‍ക്ക് ഒരു രാഷ്ട്രീയമുണ്ട്. സമ്രാജ്യ വിരുദ്ധതയുടെ ചൂടും ചൂരുമുള്ള രാഷ്ട്രീയം പാകിസ്ഥാന്റെയും, അഫ്ഗാനിസ്ഥാന്‍റെയും ഈജിപ്തിന്‍റെയും ഭൂമിശാസ്ത്രവും ചരിത്രവും കമ്പോടുകമ്പ് ഹൃദിസ്ഥമാക്കിയവര്‍ ഇതറിയാതെ പോകുന്നത് കഷ്ടമാണ്.
സദ്ദാംഹുസൈന്‍ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ ജന്‍മ നാടായ  തിക്രിത്തില്‍ പ്രതിഷേധ പ്രകടം നടക്കുന്നതിന് മുമ്പ് പ്രതിഷേധറാലി നടത്തി അമേരിക്കന്‍ പതാക കത്തിച്ച നാടാണ് കേരളമെന്ന് പുത്തന്‍ സാമ്രാജ്യത്വ വിരോധികള്‍ അറിയാതെ പോകരുത്.
സദ്ദാം ഹുസൈന്റെയും, റേച്ചല്‍ കോറിയുടെയും, ലീ ഷാങ്ഹായുടെയും വര്‍ണചിത്രങ്ങള്‍ ഉയര്‍ന്നു നിന്ന കേരളത്തിന്റെ തെരുവുകളില്‍ മലാല എന്ന പെണ്‍കുട്ടിയുടെ ഇച്ഛാശക്തിയുള്ള മുഖംകാണുമ്പോള്‍ ആരും ഭയപ്പെടേണ്ടതില്ല. വൈറ്റ് ഹൌസും, വില്യം ഹേഗും ഉയര്‍ത്തിപ്പിടിക്കുന്ന മലാലയല്ല കേരളത്തിന്റെ മലാല. സാമ്രാജ്യത്വവും താലിബാനും എതിര്‍ക്കപ്പെടേണ്ടവരാണെന്ന് ആഴത്തില്‍ തിരിച്ചറിഞ്ഞ രാഷ്ട്രീയ സാക്ഷരതയുടെ വിളംബരമാണത്. റേച്ചല്‍ കോറിയും, മലാലയും, സദ്ദാം ഹുസൈനും ഒരുമിച്ച് ഒരേ ബോര്‍ഡില്‍ നിവര്‍ന്ന്ല്‍ നില്‍ക്കുന്നത് തിളങ്ങുന്ന നിലപാടിന്റെ കരുത്തും കാര്‍ക്കശ്യവും വിളംബരം ചെയ്തുകൊണ്ടാണ്.
സദ്ദാമിന്റെയും, കോറിയുടെയും ചിത്രം കേരളത്തിലുയര്‍ന്നപ്പോള്‍ കുറേപ്പേര്‍ നെറ്റി ചുളിച്ചിരുന്നു. മാധ്യമങ്ങള്‍ ഏറ്റെടുക്കാതിരുന്നിട്ടും കേരളം അവരെ നെഞ്ചെേറ്റി. ഇപ്പോള്‍ മലാലയെ കാണുമ്പോള്‍ മറ്റു ചിലര്‍ നെറ്റി ചുളിക്കുന്നു. ചിലരുടെ നെറ്റി മിക്കപ്പോഴും ചുളിക്കാനുള്ളതാണ്. അതിനിയും തുടര്‍ന്നുകൊണ്ടേയിരിക്കും.
താലിബാന്‍ ചൂണ്ടി 'ഇസ്ളാമിക ഭീകരതയ്ക്കെതിരെ' അമേരിക്ക നടത്തുന്ന അതിക്രമങ്ങളെ സാധൂകരിക്കാന്‍ അവര്‍ മലാലയുടെ പേരും ചിത്രവും ഉപയോഗിക്കുമ്പോള്‍ സാമ്രാജ്യത്വ അജണ്ടകളെ തുറന്നു കാണിക്കാന്‍ മലാലയുടെ പേര് ഉച്ഛരിക്കാതിരിക്കുകയല്ല വേണ്ടത്. മലാലയെ ആവോളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്, സാമ്രാജ്യത്വത്തിന്റെ രക്തപങ്കിലമായ കൈകള്‍ക്ക് മലാലയെ സ്പര്‍ശിക്കുവാന്‍ പോലുമുള്ള അര്‍ഹതയില്ലെന്ന സത്യം തൊണ്ടപൊട്ടുമാറുച്ചത്തില്‍ വിളിച്ചു പറയുകയാണ് വേണ്ടത്.
അടുത്ത സമാധാത്തിനുള്ള നോബല്‍ സമ്മാനം മിക്കവാറും മലാലയ്ക്ക് ലഭിച്ചേക്കാം. മലാലയുടെ 16 ആം  ജന്‍മദിനത്തില്‍ അവള്‍ക്ക് ഐക്യരാഷ്ട്രസഭയില്‍ പ്രസംഗിക്കുവാന്‍ അവസരം ലഭിച്ചിരുന്നില്ല. അന്നത്തെ ചടങ്ങുകള്‍ക്ക് "മലാല ഡേ' എന്ന ഔദ്യോഗിക നാമകരണവും ഉണ്ടായി. ഇനിയും പ്രശസ്തിയുടെ ഉയരങ്ങളിലേക്ക് ആ പെണ്‍കുട്ടി ഉയര്‍ത്തപ്പെടും. പുരസ്കാരങ്ങള്‍ കൊണ്ട് അവള്‍ ശ്വാസം മുട്ടും. ഇസ്ളാം വിരുദ്ധ യുദ്ധത്തിലെ പ്രചരണായുധമായി സാമ്രാജ്യത്വം മലാലയെ ഉപയോഗിക്കാന്‍ ശ്രമിക്കുകയും ചെയ്യും.അപ്പോഴെല്ലാം സാമ്രാജ്യത്വ ഭീകരതയുടെ ചരിത്രം സകലരെയും ഓര്‍മപ്പെടുത്തലാണ് ഒരു ജാധിപത്യവാദിയുടെ കടമ. റേച്ചല്‍ കോറി കൊല്ലപ്പെട്ടപ്പോള്‍ ഒന്നു നെടുവീര്‍പ്പിടാന്‍ പോലും കഴിയാതെ പോയ അമേരിക്കേക്കിവിടെയെന്തു കാര്യം എന്നു ചോദിക്കലാണ് ഓരോ മുഷ്യസ്ഹിേയുടെയും ഉത്തരവാദിത്വം. പാകിസ്ഥാിലെ നിരക്ഷരതയെക്കുറിച്ച് അമേരിക്ക ഉല്‍ക്കണ്ഠപ്പെടുമ്പോള്‍ അമേരിക്കയിലെ നിരക്ഷരരായ 20 ശതമാത്തോളം മനുഷ്യരെ അക്ഷരം പഠിപ്പിക്കാന്‍ ഏത് താലിബാനാണ് തടസമെന്ന് ചോദ്യമുയര്‍ത്തലാണ് കാലം ആഗ്രഹിക്കുന്നത്.
അതില്‍  പകരം താലിബാന്‍ ഭീകരര്‍ക്ക് ആശ്വാസമാവുംവിധം "മലാലയെ മറക്കൂ'' എന്ന്  പൌരധര്‍മ്മം മലാലയെന്നോ, ഫരീദാ അഫ്രീദിയെന്നോ കേള്‍ക്കുമ്പോള്‍ ആര്‍ക്കെങ്കിലും കുറ്റബോധം തോന്നുന്നുണ്ടെങ്കില്‍ 'അതെല്ലാം മറന്നേക്കൂ' എന്ന് ഉപദേശിക്കുകയല്ല വേണ്ടത്. എല്ലാ തരത്തിലുംപെട്ട അനീതിയെയും എതിര്‍ക്കാന്ള്ള കരുത്തും സത്യസന്ധതയും ഉള്ളിലുണ്ടോ എന്ന് പരിശോധിക്കുകയാണാവശ്യം.
എം സ്വരാജ്
ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി 

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___