Wednesday 17 September 2014

[www.keralites.net] വേദനയുടെ നടുവില ും പ്രതീക്ഷയോട െ ലീബ

 

വേദനയുടെ നടുവിലും പ്രതീക്ഷയോടെ ലീബ

 

 
 
 
mangalam malayalam online newspaper
കൊച്ചി: എത്ര കഷ്‌ടപ്പെട്ടായാലും കേസുമായി മുന്നോട്ടു പോകും. അവളുടെ നിരപരാധിത്വം തെളിയിക്കണം. വളര്‍ന്നുവരുന്ന ഞങ്ങളുടെ മകള്‍ക്കു സമൂഹത്തില്‍ മാന്യമായി ജീവിക്കാന്‍ കഴിയണം. - എറണാകുളം ജനറല്‍ ആശുപത്രിയില്‍ ലീബ കിടക്കുന്ന ഓര്‍ത്തോ വാര്‍ഡിനു മുന്നില്‍നിന്ന്‌ ഇതു പറയുമ്പോള്‍ രതീഷിന്റെ കണ്ണില്‍ തെളിഞ്ഞതു പ്രതീക്ഷയുടെ തിരിനാളമായിരുന്നു.
മകള്‍ രാഖി ഇന്നലെ ഞങ്ങള്‍ക്കൊപ്പം ആശുപത്രി മുറിയിലായിരുന്നു. എഴുനേല്‍ക്കാന്‍ വയ്ായത്ത അമ്മയെ ഉറ്റുനോക്കി അവളുടെ ഇരിപ്പുകാണുമ്പോഴായിരുന്നു സങ്കടം കൂടുതല്‍. രാവിലെ സ്‌കൂളിലേക്കു പറഞ്ഞുവിട്ടപ്പോഴും അവള്‍ക്കു പോകാന്‍ മനസില്ലായിരുന്നു. സ്‌കൂളിലും അവള്‍ എന്തോ ചിന്തിച്ചാണ്‌ ഇരിക്കുന്നതെന്ന്‌ അധ്യാപികമാര്‍ പറഞ്ഞു. ഒന്നാംക്ലാസില്‍ പഠിക്കുന്ന മകളുടെ ഉള്ളില്‍ തറച്ച മുള്ളാണിത്‌. സൂക്ഷിക്കണമെന്ന്‌ അധ്യാപികമാര്‍ പറയുന്നു.- മകളെക്കുറിച്ച്‌ പറയുമ്പോള്‍ രതീഷിന്റെ കണ്ണില്‍ ഒരുതുള്ളി തിളങ്ങി. എഴുനേല്‍ക്കാന്‍ വയ്യാതെ കിടന്നകിടപ്പില്‍ ലീബ കണ്ണുതുടച്ചു.
കഴിഞ്ഞ മാസം 29-ന്‌ ആശുപത്രിയില്‍ അഡ്‌മിറ്റായ ലീബ ആ കട്ടിലില്‍നിന്ന്‌ എഴുന്നേറ്റിട്ടില്ല. ഇരിക്കാനോ നില്‍ക്കാനോ സാധിക്കില്ല. ഭക്ഷണം കഴിക്കുന്നതും മലമൂത്ര വിസര്‍ജനവുമൊക്കെ കിടന്നാണ്‌. സഹോദരി ലീമയും അമ്മ ലീലയും സഹായത്തിനുണ്ട്‌. കൂലിപ്പണിക്കാരനായ ഭര്‍ത്താവ്‌ രതീഷിനു ലീബ ആശുപത്രിയിലായതില്‍പിന്നെ ജോലിക്കു പോകാന്‍ കഴിഞ്ഞിട്ടില്ല.
ലീബയ്‌ക്കു നട്ടെല്ലിനു പൊട്ടലുള്ളതിനാല്‍ കാര്യമായ ചികിത്സ വേണം. കുറഞ്ഞതു രണ്ടു മാസമെങ്കിലും കിടത്തിച്ചികിത്സ നടത്തിയാല്‍ മാത്രമേ എഴുന്നേറ്റിരിക്കാനെങ്കിലും കഴിയൂ. ഇന്നലെയും ഡോക്‌ടര്‍മാരുടെ സംഘം പരിശോധിച്ചു. എഴുന്നേറ്റിരിക്കാന്‍ വയ്യാത്ത രീതിയില്‍ നട്ടെല്ലിനു പൊട്ടലുള്ളതിനാല്‍ ബെല്‍റ്റിടാന്‍ സാധിക്കില്ല. അടുത്തയാഴ്‌ച ബെല്‍റ്റിടാനായേക്കുമെന്നാണു ഡോക്‌ടര്‍മാര്‍ പറഞ്ഞതെന്നു രതീഷ്‌ പറയുന്നു. തുടര്‍ന്നു നടക്കാവുന്ന സ്‌ഥിതിയിലാക്കാമെന്ന്‌ ഓര്‍ത്തോ സര്‍ജന്‍ ഡോ.വിവേക്‌ ഉറപ്പുനല്‍കിയതായി രതീഷ്‌ പറയുന്നു.
കേരള പോലീസിന്റെ ഓണസമ്മാനത്തിന്റെ വില ജീവിതകാലം മുഴുവന്‍ ലീബയ്‌ക്കും കുടുംബത്തിനും മറക്കാന്‍ കഴിയില്ല. വര്‍ഷങ്ങളായി വീട്ടു ജോലി ചെയ്‌ത്‌ ജീവിക്കുന്ന ലീബയെപ്പറ്റി ആര്‍ക്കും ഒരു പരാതിയുമില്ല. വീട്ടിലെ എന്ത്‌ ആവശ്യത്തിനും ചേച്ചി ഓടിയെത്തുമായിരുന്നു. ഒന്നിനും ഒരു കുറവും ഉണ്ടായിട്ടില്ല... ലീബയുടെ അനിയത്തി ലീമ പറയുന്നു. മോഷ്‌ടിക്കപ്പെട്ടുവെന്നു പറയുന്ന ആഭരണങ്ങള്‍ കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. ഉപദ്രവിച്ച്‌ കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു അവര്‍. ജാമ്യത്തില്‍ ഇറങ്ങിയശേഷമാണ്‌ ഇവിടെയെത്തിയത്‌. എക്‌സ്‌റേ എടുത്തപ്പോഴാണു നട്ടെല്ല്‌ പൊട്ടിയിട്ടുണ്ടെന്ന്‌ അറിയുന്നത്‌- ലീമ പറഞ്ഞു.
ലീബയും ഭര്‍ത്താവ്‌ രതീഷും രാപ്പകലില്ലാതെ കഷ്‌ടപ്പെട്ടാണു ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്‌. സാമ്പത്തിക ബുദ്ധിമുട്ടുകളറിഞ്ഞ്‌ പലരും സഹായിക്കാന്‍ തയാറായി മുന്നോട്ടു വരുന്നുണ്ട്‌. മരുന്നുകള്‍ വാങ്ങുന്നതു പുറത്തുനിന്നായതിനാല്‍ പണച്ചെലവ്‌ ഏറെയാണ്‌. നിലവില്‍ ജോലിക്കു പോകാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ മറ്റുള്ളവരുടെ സഹായം കൊണ്ടാണു ചികിത്സ മുന്നോട്ടുപോകുന്നത്‌. ഭര്‍ത്താവും അമ്മയും ആശുപത്രിയില്‍ കൂട്ടിരിക്കുന്നതിനാല്‍ മകള്‍ രാഖിയെ അനിയത്തിയുടെ വീട്ടിലാണു താമസിപ്പിച്ചിരിക്കുന്നത്‌.
ഏഴുവര്‍ഷത്തിലധികമായി പല വീടുകളിലും ജോലി ചെയ്‌തിരുന്ന ലീബ നാലുമാസം മുന്‍പാണു തട്ടാമ്പടിയിലെ ഡോക്‌ടറുടെ വീട്ടില്‍ ജോലിക്കു പോയിത്തുടങ്ങിയത്‌. കഴിഞ്ഞ 23-നു തങ്ങളുടെ വീട്ടില്‍നിന്നും വളയും മാലയും മോഷ്‌ടിച്ചുവെന്ന കുറ്റമാരോപിച്ച്‌ ഡോക്‌ടറുടെ കുടുംബം ലീബയെ പോലീസിലേല്‍പിക്കുകയായിരുന്നു. സ്‌റ്റേഷനില്‍ കൊണ്ടുപോയ ലീബയെ പോലീസുകാര്‍ ചേര്‍ന്ന്‌ മര്‍ദിച്ച്‌ അവശയാക്കി. തൊണ്ടി മുതലോ വ്യക്‌തമായ തെളിവോ ലഭിക്കാതെയുള്ള പോലീസിന്റെ നടപടിക്കെതിരേ കുടുംബി സമുദായ സഭ മനുഷ്യവകാശ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്‌.
 ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ജനറല്‍ ഹോസ്‌പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന ലീബയെ തിരുവോണ ദിവസം എം.എല്‍.എ സന്ദര്‍ശിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും ചെയ്‌തിരുന്നു. നട്ടെല്ലിന്‌ പരിക്കേറ്റ്‌ ഇവരുടെ ചികിത്സയ്‌ക്ക്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ചികിത്സാ സഹായം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന്‌ എം.എല്‍.എ അറിയിച്ചു.
ആഭ്യന്തരവകുപ്പ്‌ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം എസ്‌.ഐയെ കഴിഞ്ഞ ദിവസം സ്‌ഥലം മാറ്റിയിരുന്നു. എന്നാല്‍ എസ്‌.ഐയെ സസ്‌പെന്‍ഡ്‌ ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ ശക്‌തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ചേരാനല്ലൂരില്‍ നടന്നു വരികയാണ്‌. സംഭവത്തിന്റെ അടിയന്തര പ്രാധാന്യം മനസിലാക്കി എത്രയും പെട്ടെന്ന്‌ യുവതിയെ സന്ദര്‍ശിക്കണമെന്നും കുറ്റക്കാരായ ഉദ്യോഗസ്‌ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

Improvements in Yahoo Groups Search
Searching for new groups to join is easier than ever. We've honed our algorithm to bring you better search results based on relevance and activity. Try it today!

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment