ഡോ. ശിവകേശ് രാജേന്ദ്രന്‍
മനുഷ്യന്‍ പലപ്പോഴായി സ്വപ്രയത്നത്താൽ കണ്ടെത്തിയ പല കണ്ടുപിടുത്തങ്ങളും അവന്റെ ജീവിതസാഹചര്യങ്ങളെ വളരെ നല്ല രീതിയില്‍ സ്വാധീനിച്ചിട്ടുണ്ട്. അത് മനുഷ്യന്റെ ബൗദ്ധികനിലവാരത്തേയും മാറ്റിമറിച്ചു എന്ന് വേണമെങ്കില്‍ പറയാം . പണ്ടത്തെ മണ്ണെണ്ണ വിളക്കിൽ നിന്ന് ലെഡ് വിളക്കിലേയ്ക്കും കച്ചിപ്പെട്ടിയിൽ നിന്ന് ഫ്രിഡ്ജിലേക്കും, കപ്പയും മുളക് ചമ്മന്തിയിൽ നിന്ന് പിസയിലേക്കും ബർഗ്ഗറിലേക്കും മനുഷ്യന്‍ മാറിക്കൊണ്ടിരിക്കുന്നു. ആദ്യത്തെ രണ്ടും നല്ല ലക്ഷണങ്ങൾ ആണെങ്കിലും അവസാനത്തേത് തീര്‍ച്ചയായും ഒരു തെറ്റ് തന്നെ ആണ് . പാശ്ചാത്യ രീതികളിലേക്ക് ചായുന്നതുകൊണ്ട് തെറ്റില്ല പക്ഷേ അത് നമ്മുടെ സാഹചര്യം മനസ്സിലാക്കി വേണം .
ഒരു വ്യക്തിക്ക് ജീവിക്കാന്‍ ആവശ്യമായ മൂന്ന് കാര്യങ്ങള്‍ ആഹാരം , പാർപ്പിടം വസ്ത്രം എന്നിവയാണ് . ഇത് ഭൗതികമായ കാഴ്ചപ്പാട് ആണ് . നല്ല രീതിയിലുള്ള പോഷകസമൃദ്ധമായ ആഹാരം , നാണം മറക്കാനും ഋതുക്കളിൽ നിന്ന് രക്ഷനേടാൻ വസ്ത്രവും പാർപ്പിടവും. എന്നാല്‍ ഒരു മനുഷ്യന് ആരോഗ്യകരമായ സാമൂഹിക ജീവിതം സാധ്യമാകണം എങ്കില്‍ ഇവ മാത്രം പോരാ .ഇവ ഒരാളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ മാത്രം ആണ് . ഇത് എല്ലാം ലഭിച്ചാലും ഒരു വ്യക്തിക്ക് സ്ഥിരസൗരഭ്യമായ ജീവിതം കിട്ടണമെന്നില്ല. അതിനു വേറെ ചില ഘടകങ്ങള്‍ കൂടി വേണം .
ആധുനിക വൈദ്യശാസ്ത്ര വുമായി കിടപിടിക്കാൻ കഴിയുന്ന വൈദ്യശാസ്ത്ര ശാഖയാണ് ആയുർവേദം. ആയുസ്സിന്റെ വേദം എന്നാണ് ആയുർവേദം അറിയപ്പെടുന്നത്. മനുഷ്യന്റെ ആരോഗ്യം നിലനിർത്തുന്നതോടൊപ്പം രോഗാവസ്ഥയേയും ഇല്ലാതാക്കി ആത്യന്തിക ജീവിത ലക്ഷ്യം ആയ മോക്ഷത്തിലേക്ക് നയിക്കുക എന്നതാണ് ആയുർവേദത്തിന്റെ ലക്ഷ്യം . ഇതിനായി ചില കാര്യങ്ങള്‍ നമ്മള്‍ അനുഷ്ടിക്കേണ്ടതായി ഉണ്ട് . അവയുടെ വിശദമായ പ്രതിപാദനം കൂടി ആണ് ആയുർവേദ ശാസ്ത്രം .
ഒരു മനുഷ്യന്റെ ആരോഗ്യം നിലനില്‍ക്കുന്നത് വാതം പിത്തം കഫം എന്നീ ത്രിദോഷങ്ങളാണ്. ഈ ത്രിദോഷങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്കും അവയുടെ സ്ഥിരതക്കും കാരണമാകുന്ന മൂന്ന് ഉപസ്തംഭങ്ങളെ പ്പറ്റിയും ആയുർവേദം പറയുന്നു . ആഹാരം നിദ്ര ബ്രഹ്മചര്യം/ അബ്രഹ്മചര്യം എന്നിവയാണ് അവ. ഇവ ആവശ്യമായ അനുപാതത്തിൽ വന്നാലെ ആരോഗ്യകരമായ ജീവിതം സാദ്ധ്യമാകു.
ആഹാരം എന്നാല്‍ ശരീരത്തിന്റെ വളര്‍ച്ച, ജീവന്‍ നിലനിര്‍ത്തുക തുടങ്ങിയവക്ക് ആവശ്യമായ ഘടകം ആണ് . അത് വെറുതെ കഴിച്ചാല്‍ പോരാ .നമ്മുടെ മാനസിക ശാരീരിക നിലവാരത്തിന് ഉതകുന്ന രീതിയില്‍ ഉള്ള ആഹാരം ശീലിക്കണം. മനുഷ്യന്റെ മാനസിക വ്യതിയാനങ്ങൾക്ക് കാരണം അവന്റെ ആഹാര ജീവിത ശൈലികളാണ്. ഇതേ ആഹാരം തന്നെ രസം രക്തം മാംസം മേദസ് അസ്ഥി മജ്ജ ശുക്ളം എന്നിങ്ങനെയുള്ള സ്പത ധാതുക്കളായി മാറുന്നു .ഇത് അന്തിമ സത്തയായ ഓജസ് ആയി മാറുന്നു.എത്ര കാലം ഓജസ് ശരീരത്തില്‍ നിലനില്‍ക്കുന്നോ അതുവരെ ശരീരത്തില്‍ ജീവന്റെ അംശം ഉണ്ടാകും എന്നർത്ഥം .
ആഹാരം കഴിക്കുന്നതിനും ചില നിയമങ്ങള്‍ ഉണ്ട് . ഒരാള്‍ക്ക് അനുയോജ്യമായ ആഹാരം അതിന് വിധിച്ചിരിക്കുന്ന സമയത്ത് കഴിക്കുക. പ്രാതൽ ഉച്ചയൂണ് അത്താഴം എന്നിവ അതാതിന്റെ സമയത്ത് കഴിക്കുക. ഇന്നത്തെ കാലത്ത് ഇത് ആരും പാലിക്കുന്നില്ല. വളരെ പ്രൊഫഷണല്‍ ആയ ഇന്നത്തെ ജനതക്ക് ഒന്നിനും സമയം തികയുന്നില്ല. കിട്ടുന്ന സമയത്ത് കഴിക്കുന്ന ആഹാരം പിസ ബർഗ്ഗർ പോലെയുള്ളവയും. ആഹാരം കഴിക്കാന്‍ എടുക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. വളരെ പെട്ടെന്നോ അധികം സമയം എടുത്തോ ആഹാരം കഴിക്കരുത്. പരിധിയില്‍ കൂടുതല്‍ ഉപ്പ് എരിവ് ചൂട് എന്നിവയുള്ള ആഹാരവും വീണ്ടും ചൂടാക്കിയ ആഹാരവും കഴിക്കരുത് . പോഷകസമൃദ്ധവും ദഹനത്തിന് യോജിച്ചതും ആയ ആഹാരം അതിന്റേതായ അളവിലും രീതിയിലും ആഹാരം കഴിക്കുക.
ആഹാരം പോലെ വളരെ പ്രധാനപ്പെട്ട ഒന്നാണ് ഉറക്കം . ആരോഗ്യവാനായ ഒരു മനുഷ്യന്‍ ആറു മുതല്‍ എട്ടു മണിക്കൂര്‍ വരെ ഉറങ്ങണം .ഇന്ന് ഈ ചിട്ട ആരും പാലിക്കുന്നില്ല . രാത്രി 9 മണി വരെ നീളുന്ന ജോലിയും പിന്നീട് ക്രമമല്ലാത്ത ഫാസ്റ്റ് ഫുഡ് സംസ്കാരവും അർദ്ധരാത്രിവരെ നീളുന്ന ഓണ്‍ലൈന്‍ ചാറ്റിങ്. പിന്നെ ഉണരുന്നത് ഉച്ചയോടടുത്ത് , ഒരു വ്യക്തി ഉണരേണ്ടത് ഉദയത്തിന് 48 മിനുട്ട് മുൻപ് ആണ് . കഴിഞ്ഞ ദിവസം ഭാരതത്തിന്റെ പ്രധാനമന്ത്രി ഭാവിയുടെ തിരിനാളങ്ങളായ കുട്ടികളോട് ചോദിച്ചപോലെ സൂര്യോദയവും അസ്തമയവും ആരെങ്കിലും കാണാറുണ്ടോ??? പ്രകൃതിയിൽ ഏറ്റവും ആധികം സ്വാഭാവിക ഊര്‍ജ്ജം പ്രവഹിക്കുന്നത് ബ്രാഹ്മമുഹൂർത്ത സമയത്ത് ആണ് .ആ സമയത്ത് ഉണരുന്നത് ബുദ്ധിക്കും മാനസിക ആരോഗ്യത്തിനും വളരെ നല്ലതാണ് .
ആയുർവേദ പ്രകാരം രാത്രി ഉറക്കം ഉളക്കുന്നത് എല്ലാ വിധ രോഗങ്ങൾക്കും കാരണം ആകുന്നു . ഉറക്കത്തിന്റെ ഏറ്റകുറച്ചിലുകൾ സുഖം ദുഃഖം ശരീരപുഷ്ടി കാർശ്യം ബലം അബലം ലൈംഗിക ശേഷി ജ്ഞാനം അജ്ഞത എന്നിവയ്ക്ക് കാരണം ആകുന്നു . മനുഷ്യന്‍ ഒരിക്കലും തടയാന്‍ പാടില്ലാത്ത പ്രകൃതിദത്ത ആവശ്യങ്ങളില്‍ ഒന്നാണ് ഉറക്കം . ഉറക്കം തടുത്താൽ ശരീരത്തിന് ക്ഷീണം വിശപ്പില്ലായ്മ മലബന്ധം തലകറക്കം അമിത രക്തസമ്മർദം എന്നിവയ്ക്ക് കാരണമാകുന്നു. രാത്രിയില്‍ അല്ലാതെ പകൽ ഉറങ്ങുന്നതും ആരോഗ്യത്തിന് ദോഷം ചെയ്യും ഇത് പ്രമേഹം തലവേദന ത്വക് രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. പകൽ ഇരുന്ന് ഉറങ്ങുന്നതിൽ തെറ്റില്ല . അധികം ഉറങ്ങുന്നതും കുറച്ച് ഉറങ്ങുന്നതും നല്ലതല്ല .
ഇന്നത്തെ അതിവേഗ ജീവിത സംസ്കാരത്തിൽ പണത്തിനും ആർഭാടത്തിനും വേണ്ടിയുള്ള ഓട്ടത്തിനിടയിൽ ഊണും ഉറക്കവും ഉപേക്ഷിക്കുന്നവർ നാളെയുടെ പ്രകാശനാളത്തെ അറിഞ്ഞോ അറിയാതെയോ ഊതിക്കെടുത്തുന്നു. ആഹാരം നിദ്ര എന്നിവയുടെ ഏറ്റക്കുറച്ചിലുകൾ മനുഷ്യനിൽ ശാരീരികവും മാനസികവും ആയ വ്യതിയാനങ്ങൾ ഉണ്ടാക്കുന്നു. ആ വ്യതിയാനങ്ങൾ മനുഷ്യനിൽ എങ്ങനെ പ്രതിഫലിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് മനുഷ്യന്റെ ആരോഗ്യം എന്ന ഓർമ്മപ്പടുത്തലോടെ
No comments:
Post a Comment