Sunday 6 July 2014

[www.keralites.net] സ്‌മിതമോള്‍ മട ങ്ങിയതു വീട്ടില േക്ക്‌, അല്ല വീടു പോലൊന്നിലേക്ക ്‌

 

സ്‌മിതമോള്‍ മടങ്ങിയതു വീട്ടിലേക്ക്‌, അല്ല വീടുപോലൊന്നിലേക്ക്‌

 

 
 
കുറവിലങ്ങാട്‌: കലാപകാരികളുടെ തോക്കിന്‍മുനയില്‍ നില്‍ക്കുമ്പോഴും സ്‌മിതമോളുടെ യുദ്ധം കുടുംബപ്രാരാബ്‌ധങ്ങളോടും ജീവിതദുരിതങ്ങളോടുമായിരുന്നു. മരണത്തെ മുഖാമുഖം കണ്ട ഭീകരമായ ഓര്‍മകള്‍ക്കും മീതെ നടുക്കുന്ന ജീവിതയാഥാര്‍ഥ്യങ്ങളിലേക്കാണു സ്‌മിത മടങ്ങിയെത്തിയത്‌.
മണ്ണയ്‌ക്കനാട്‌ തുരുത്തിക്കാട്ട്‌ വീട്ടില്‍ സുരേന്ദ്രന്റെ മകള്‍ സ്‌മിതമോള്‍ക്ക്‌(30) തുരുത്തിക്കാട്‌ എന്ന ഒരു വീടില്ല. അതൊരു വിലാസം മാത്രം. പട്ടയംപോലുമില്ലാത്ത റോഡുവക്കിലെ പുറമ്പോക്ക്‌ ഭൂമിയില്‍ ഒറ്റമുറിവീട്‌. അടുക്കളയും കിടപ്പുമുറിയും ഭക്ഷണം കഴിക്കുന്നതും എല്ലാം ഇതില്‍. ഇവിടെ കഴിയുന്നത്‌ സുരേന്ദ്രനും ഭാര്യ ശാന്തയും സ്‌മിതമോളും. സഹോദരി വത്സയെ വിവാഹം കഴിപ്പിച്ചയച്ചു. ജീവിക്കാന്‍ മറന്ന്‌ സര്‍വതും ത്യജിച്ച്‌ രണ്ടു മക്കളുടെ വിദ്യാഭ്യാസത്തിന്‌ വേണ്ടിയുള്ള ഓട്ടപ്പാച്ചിലില്‍ വത്സലയുടെയും സ്‌മിതമോളുടേയും അമ്മ ഗോമതി നേരത്തേ മരിച്ചു. പിന്നീട്‌ സുരേന്ദ്രന്‍ ശാന്തയെ വിവാഹം ചെയ്‌തു. ശാന്തയാകട്ടെ കടുത്ത സന്ധിവാതത്തിന്റേയും ആസ്‌ത്മയുടെയും പിടിയില്‍.
മൂത്തമകള്‍ എ.എന്‍.എമ്മും സ്‌മിതമോള്‍ ബിരുദവും നേടി. ജോലി തരപ്പെടാതെ വന്നതോടെ കുറവിലങ്ങാട്‌ എസ്‌.ബി.ടിയില്‍ നിന്നും 1.15 ലക്ഷം രൂപ വിദ്യാഭ്യാസ വായ്‌പ എടുത്ത്‌ ആന്ധ്രയില്‍ ജനറല്‍ നഴ്‌സിംഗിന്‌ സ്‌മിതമോള്‍ ചേര്‍ന്നു. ഇതിനിടെ മൂത്രാശയത്തിലെ കാന്‍സര്‍ സുരേന്ദ്രനെ തളര്‍ത്തി. മൂത്തമകള്‍ വത്സലയ്‌ക്ക്‌ ഡല്‍ഹിയില്‍ ജോലി ലഭിക്കുകയും തുടര്‍ന്ന്‌ വിവാഹം നടക്കുകയും ചെയ്‌തത്‌ മാത്രമാണ്‌ ആശ്വാസമായത്‌. 2009ല്‍ പഠനം പൂര്‍ത്തിയാക്കിയ സ്‌മിതമോള്‍ ജോലിതേടി ഡല്‍ഹിയിലെത്തി. 3500 രൂപ വേതനത്തിന്‌ നഴ്‌സായി ജോലി. ഭക്ഷണവും താമസസൗകര്യവും ചേച്ചിയോടൊപ്പമായതിനാല്‍ മിച്ചമുള്ള തുക പിതാവിന്റെ ചികിത്സയ്‌ക്ക്‌ അയച്ചുകൊടുത്തു. കഴിഞ്ഞ ഫെബ്രുവരിയിലാണ്‌ ഇറാഖിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി തരപ്പെടുമെന്ന്‌ അറിയുന്നത്‌. 2 ലക്ഷം നല്‍കണമെന്ന്‌ ഏജന്റ്‌ അറിയിച്ചു. ഇറാഖിനെപ്പറ്റി ഭീതിയുണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ ദുരിതമോര്‍ത്ത്‌ ഇറാഖില്‍ ജോലിതേടാന്‍ സ്‌മിതമോള്‍ തീരുമാനിച്ചു. താലിമാല പണയംവച്ചും കടംവാങ്ങിയും രണ്ട്‌ലക്ഷം രൂപ സ്വരൂപിച്ച്‌ സഹോദരിയും കുടുംബവും സ്‌മിതമോള്‍ക്കു നല്‍കി. തിക്രിത്തിലെ 750 കിടക്കകളുള്ള സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു നിയമനം. നാല്‌പതിനായിരം രൂപ ശമ്പളം. ഫെബ്രുവരിയില്‍ ജോലിക്കു കയറി. മൂന്നു മാസം കഴിഞ്ഞേ ശമ്പളമുണ്ടാകൂവെന്നു നേരത്തേ അധികൃതര്‍ പറഞ്ഞിരുന്നു. ഏപ്രിലില്‍ കുടിശികസഹിതം ശമ്പളം ലഭിക്കേണ്ട സമയമായപ്പോള്‍ പൊതുതിരഞ്ഞെടുപ്പായി. അതു കഴിയട്ടെയെന്നായി സര്‍ക്കാരും ആശുപത്രി അധികൃതരും. ഈ കടമ്പയും കടന്ന്‌ ശമ്പളം വാങ്ങിക്കാറായപ്പോഴേക്കും തീവ്രവാദികള്‍ പ്രതീക്ഷകള്‍ക്കുമേല്‍ തീകോരിയിട്ടു. സ്വന്തമായി ഒരുതുണ്ട്‌ ഭൂമിയും അതിലൊരു കൂരയും പിതാവിന്റെ ചികിത്സയും സ്വപ്‌നംകണ്ട സ്‌മിതമോളുടെ മുന്നില്‍ എല്ലാം വഴിമുട്ടി. വന്‍കടബാധ്യതകളും തളര്‍ന്ന മനസും. പൊഴിക്കാന്‍ ആ കണ്ണില്‍ ഇനി ഒരിറ്റു കണ്ണീരുപോലുമില്ല.
ജോജാ ആളോത്ത്‌
- See more at: http://www.mangalam.com/print-edition/keralam/203135#sthash.yxFxMcQF.6CfqCkYO.dpuf

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment