ഒരു ഫുട്‌ബോളിന്റെ പേരിലെന്തിരിക്കുന്നുവെന്ന് ആരാധകര്‍ ചോദിക്കില്ല. കാരണം ഓരോ ലോകകപ്പിന്റെ ഒൌദ്യാഗിക പന്തും ഒരു കാലഘട്ടത്തിന്റെയും ദേശത്തിന്റെയും സംസ്‌കാരത്തിന്റെയും ആവേശത്തിന്റെയും അടയാളവും അഭിമാനവുമാണ്.
ബ്രസീലിലെ ബ്രസൂക്കയും ജബുലാനിയുമൊക്കെ ഓരോ മലയാളിയുടെയും നാവിന്‍തുമ്പില്‍ തത്തിക്കളിച്ച പേരുകളാണ്. ജബുലാനി പന്തിന്റെ ബ്ലാഡര്‍ നിര്‍മ്മിക്കാനാവശ്യമുള്ള സ്വാഭാവിക റബ്ബര്‍ ശേഖരിച്ചത് കേരളത്തില്‍ നിന്നാണെന്നത് നമ്മുടെ മാധ്യമങ്ങളില്‍ വാര്‍ത്തയായി വന്നു.
ചരിത്രത്തിനൊപ്പം നീങ്ങിയ ചില പന്തുകളുടെ കഥ.
1970ലാണ് അഡിഡാസ് ടെല്‍സ്റ്റാറുമായി മെക്‌സിക്കന്‍ ലോകകപ്പിലേക്കെത്തുന്നത്. കറുപ്പിലും വെളുപ്പിലുമുള്ള 32 പാനലുകളുമായി ലോകകപ്പ് ടെലിവിഷന്‍ സംപ്രേഷണത്തില്‍ ആദ്യത്തെ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ അതേ പേരുള്ള ടെല്‍സ്റ്റാര്‍ താരമായി.
1974ലെ ലോകകപ്പില്‍ പശ്ചിമ ജര്‍മനിയില്‍ ടെല്‍സ്റ്റാര്‍ ഡുറാലാസ്റ്റ് ആര്‍, ടെല്‍സ്റ്റാര്‍ ഡുറാലാസ്റ്റ് 1974 എന്നിവയുപയോഗിച്ചാണ് കളിച്ചത്. 1978ല്‍ അര്‍ജന്റീനയില്‍ ടാംഗോ ഡുറാലാസ്റ്റാണ് കളിക്കുപയോഗിച്ചത്. ഇന്ന് യൂറോപ്യന്‍ വിപണിയില്‍ ഒരു ഒറിജിനല്‍ ടാംഗോ ബാളിന്റെ വില 129 യൂറോയോളം വരും.
സ്‌പെയിനില്‍ 1983ല്‍ ഉപയോഗിച്ചത് വാട്ടര്‍ റെസിസ്റ്റന്റ് ടാംഗോ എസ്പാനയാണ്. ഇതേടെ ലെതര്‍ പന്തുകളുടെ ലോകം അവസാനിച്ചു. അസ്‌റ്റെക 1986ല്‍ എത്തിയത് പോളിയൂറിത്തീന്‍ തിളക്കവുമായി. മെക്‌സിക്കയില്‍ നടന്ന ലോകകപ്പില്‍ മെക്‌സിക്കന്‍ ശില്‍പ്പകലാ ശൈലിയുടെ പ്രചോദനവുമായാണ് അസ്‌റ്റെക താരമായത്.
1990 ല്‍ എറ്റ്‌റുസ്‌കോയാണ് ഇറ്റലിയുടെ മണ്ണില്‍ ഉരുണ്ടത്. ഇറ്റലിയുടെ പാരമ്പര്യം വിളിച്ചോതുന്ന ചിത്രങ്ങളുമായാണ് എറ്റ്‌റുസ്‌കോ എത്തിയത്. 1994ല്‍ യുഎസ്എയില്‍ ഉപയോഗിച്ചത് ക്വെസ്ട്ര. യുഎസിന്റെ ബഹിരാകാശരംഗത്തെ നേട്ടങ്ങളായിരുന്നു ഇതിന്റെ പാശ്ചാത്തലം.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ നിന്ന വര്‍ണങ്ങളുടെ ലോകത്തേക്ക് കാല്‍പന്തെകളെത്തിയ ലോകകപ്പായിരുന്നു 1998ലെ ഫ്രാന്‍സില്‍ നടന്ന ലോകകപ്പ്. ഫ്രാന്‍സിന്റെ ദേശീയ ജഴ്‌സിയിലെ ചുവപ്പ്, വെള്ള, നീല എന്നീ നിറങ്ങളാണ് ലോകകപ്പിലെ പന്തിലെ നിറങ്ങള്‍ സൂചിപ്പിച്ചത്.
കൊറിയയിലാണ് 2002 ല്‍ ഗ്രൌണ്ടുകളില്‍ ഫെവര്‍നോവ പറന്നത്. ഏഷ്യന്‍ സംസ്‌കാരം സൂചിപ്പിക്കുന്നതായിരുന്നു ഈ പന്ത്. ജര്‍മനിയില്‍ 2006 ല്‍ ടീജിയസ്റ്റികാണ് ഉപയോഗിച്ചത്. പാനലുകളുടെ എണ്ണം കുറച്ച പന്തിന് ലോകകപ്പ് ട്രേഫിയുടെ സ്വര്‍ണനിറവും ജര്‍മന്‍ ദേശീയ പതാകയുടെ നിറവും മാറ്റ് കൂട്ടി. 14 ഭാഗങ്ങള്‍ കൊണ്ട് നിര്‍മ്മിക്കപ്പെട്ടതായിരുന്നു ടീജിയസ്റ്റിക്.
ജബുലാനിയും 'ജൊ'ബുലാനിയും 2008ല്‍ ദക്ഷിണാഫ്രിക്കയിലാണ് ഒരുപാട് പേരുദോഷങ്ങളും അതേ പോലെ പ്രശസ്തവുമായ ജബുലാനി ഉപയോഗിച്ചത്. ഫൈനലില്‍ 'ജബുലാനി' സുവര്‍ണ പന്തായപ്പോള്‍ ഗോള്‍ഡന്‍ സിറ്റി എന്ന് ഓമനപ്പേരുള്ള ജൊഹാനസ് ബര്‍ഗില്‍ 'ജൊ'ബുലാനിയായി.
എത്തിലിന്‍ വിനയില്‍ അസിറ്റേറ്റ് (ഇ.വി.എ.), തെര്‍മോപ്ലാസ്റ്റിക് പോളിയൂറത്തേന്‍ എന്നിവ ഉപയോഗിച്ചാണ് പന്ത് നിര്‍മിച്ചത്. രൂപകല്പന, ഇംഗ്ലണ്ടിലെ ലഗ്ബറോ സര്‍വകലാശാലയുടെ ഗവേഷണ വിഭാഗമായി സഹകരിച്ചായിരുന്നു. ഇതിന്റെ ലാറ്റക്‌സ് ബ്ലാഡര്‍ ഇന്ത്യയിലാണുണ്ടാക്കിയത്.
വെളുത്ത പശ്ചാത്തലത്തില്‍ നാല് ത്രികോണങ്ങള്‍ അടങ്ങിയതാണ് ജബുലാനിയുടെ രൂപകല്‍പ്പന. ഒരു ഫുട്‌ബോള്‍ സംഘത്തിലെ 11 കളിക്കാരെയും, സൗത്ത് ആഫ്രിക്കയിലെ 11 ഔദ്യോഗിക ഭാഷകളേയും, 11 ആഫ്രിക്കന്‍ വര്‍ഗ്ഗങ്ങളേയും പ്രതിനിധീകരിച്ചുകൊണ്ടുള്ള 11 വര്‍ണ്ണങ്ങളാണ് ജബുലാനി പന്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
അഡിഡാസ് നിര്‍മിച്ച വിവിധയിനം പന്തുകളിലെ പന്ത്രണ്ടാം തലമുറയില്‍പ്പെട്ടതാണ് 2014ല്‍ ബ്രസീലിലെത്തിയ ബ്രസൂക്ക. ആരാധകര്‍ക്കിടയില്‍ നടത്തിയ സര്‍വേയിലൂടെയാണ് ബ്രസൂക്ക എന്നപേര് പന്തിന് നല്കിയത്. ആറ് പോളിയൂറിത്തീന്‍ പാനലുകള്‍ കൂട്ടിച്ചേര്‍ത്താണ് പന്ത് നിര്‍മിച്ചിരിക്കുന്നത്. 437 ഗ്രാം തൂക്കമാണ് ഇതിനുള്ളത്. നനഞ്ഞാല്‍ ആകൃതിക്കോ ഭാരത്തിനോ കുറവും വരുന്നില്ല. ബ്രസീലുകാരുടെ ആത്മാഭിമാനത്തെയും ജീവിതാഭിമുഖ്യത്തിലെയും സൂചിപ്പിക്കുന്ന പേരാണ് ബ്രസൂക്ക. - S
No comments:
Post a Comment