Sunday, 15 June 2014

[www.keralites.net] ഒബാമയ്ക്കും മാര ്‍പാപ്പയ്ക്കും ഒപ്പം ആരാണീ മുരു ഗാനന്ദം?

 

ഒബാമയ്ക്കും മാര്‍പാപ്പയ്ക്കും ഒപ്പം ആരാണീ മുരുഗാനന്ദം?
Posted on: 15 Jun 2014

 
രാംമോഹന് പാലിയത്ത്‌


 
പ്രശസ്തമായ ടൈം മാഗസിന്‍, ലോകത്തെ പ്രചോദിപ്പിച്ച
നൂറ് പ്രമുഖ വ്യക്തികളെ കണ്ടെത്തിയപ്പോള്‍ അതില്‍ സ്ഥാനംപിടിച്ച നാലേ നാല് ഇന്ത്യക്കാരില്‍ ഒരാള്‍: അരുണാചലം മുരുഗാനന്ദം. ഈ നേട്ടത്തിന് അദ്ദേഹത്തെ 
അര്‍ഹനാക്കിയത് എന്തായിരുന്നു?

 


 
ടൈം മാഗസിന്‍ ഈയിടെ പുറത്തിറക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ 2014ലെ പട്ടികയില് ഒബാമയ്ക്കും മാര്പാപ്പയ്ക്കും പുതിനുമൊപ്പം നാലേനാല് ഇന്ത്യക്കാരേയുള്ളൂ നരേന്ദ്രമോദി, അരവിന്ദ് കെജ്രിവാള്, അരുന്ധതി റോയ്, അരുണാചലം മുരുഗാനന്ദം എന്നിവര്. ആദ്യത്തെ മൂന്നു പേരെ അറിയാം, പക്ഷേ ആരാണ് ഈ നാലാമന് മുരുഗാനന്ദം? പട്ടിക കണ്ട് ഇന്ത്യക്കാര്‌പോലും ആ ചോദ്യം ചോദിച്ചു. എന്തിന്, കേരളത്തെ തൊട്ടുകിടക്കുന്ന കോയമ്പത്തൂരില് ജനിച്ചുവളര്ന്ന മുരുഗാനന്ദത്തെപ്പറ്റി നമ്മള്‍ മലയാളികള്‍ക്കും ഏറെയൊന്നും അറിയില്ലെന്നതാണ് സത്യം. 
ഇതാണ് മുരുഗാനന്ദം: കുറഞ്ഞ ചെലവില് സാനിറ്ററി നാപ്കിന് ഉണ്ടാക്കുന്ന യന്ത്രം വികസിപ്പിച്ചെടുത്തതിലൂടെ ലക്ഷക്കണക്കിന് 
സ്ത്രീകളുടെ ജീവിതത്തില് രക്തരഹിതവിപ്‌ളവം സാധിച്ച മനുഷ്യന്.

ഒരുകാലത്ത് രക്തത്തിന്റെ ഈ പെണ്ഋതു നമ്മുടെ അമ്മപെങ്ങന്മാര്ക്ക് ഒരു പേടിസ്വപ്നമായിരുന്നു. ഇന്നും അവര്ക്കത് മാസംതോറും ആവര്ത്തിക്കുന്ന ഒരു 'ബ്‌ളഡി'യാഥാര്‍ഥ്യമാകുന്നു. പഴന്തുണികൊണ്ട് അതിനെ നേരിട്ടിരുന്ന പഴയകാലത്ത് അണുബാധയും അസൗകര്യങ്ങളും അവര് ആണറിയാതെ രഹസ്യമാക്കിയിരുന്നു. പിന്നെയാണ് സാനിറ്ററി നാപ്കിന് വന്നത്. നല്ല നാപ്കിന് നല്ലവില കൊടുക്കണം. ഇന്ത്യയെപ്പോലൊരു രാജ്യത്തെ എത്ര സ്ത്രീകള്ക്ക് അതിന് സാധിക്കും? ഈ ചോദ്യത്തിന്റെ ഉത്തരമാണ് അരുണാചലം മുരുഗാനന്ദം എന്ന കോയമ്പത്തൂരുകാരന് 
കണ്ടെത്തിയത്. ആ ഉത്തരം കണ്ടെത്തിയതിനാണ് മുരുഗാനന്ദത്തെ ടൈം മാഗസിന് തിരഞ്ഞെടുത്തതും.

1998ലാണ്, വിവാഹംകഴിഞ്ഞ കാലത്തൊരിക്കല്, ഭാര്യ ശാന്തി 
പഴന്തുണി ശേഖരിക്കുന്നതുകണ്ട് 'നിനക്ക് നാപ്കിന് വാങ്ങിക്കൂടേ' എന്ന് മുരുഗാനന്ദം ചോദിച്ചതും 'നാപ്കിന് വാങ്ങിയാല്പ്പിന്നെ 
കുട്ടികള്ക്ക് പാലുവാങ്ങാന് കാശുണ്ടാവില്ല' എന്ന് ഭാര്യ മറുപടിപറഞ്ഞതും. വിലകുറഞ്ഞ നാപ്കിന് ഉണ്ടാക്കിയെടുക്കാനുള്ള മുരുഗാനന്ദത്തിന്റെ ശ്രമം അവിടെയാണ് തുടങ്ങുന്നത്. നാപ്കിന് വാങ്ങിയാല് പാല്ച്ചായകുടി മുട്ടുന്ന വീടായിരുന്നു അത്. കുട്ടിക്കാലത്തുതന്നെ പിതാവ് മരിച്ചതിനാല് അമ്മ കൂലിപ്പണിക്കാരിയായിരുന്നു. പതിന്നാലാം വയസ്സില് പഠിപ്പുനിര്ത്തിയ മുരുഗാനന്ദം അന്നുമുതല്‍ പലതരം കൂലിപ്പണികള്‍ ചെയ്ത് രണ്ടറ്റവും മുട്ടിച്ചുനീങ്ങുകയായിരുന്നു...

അക്കാലത്ത് 10 പൈസ വിലയുള്ള 10 ഗ്രാം പഞ്ഞികൊണ്ടുണ്ടാക്കിയ ഒരു സാനിറ്ററി പാഡ് നാലുരൂപയ്ക്കാണ് വിറ്റിരുന്നത്. ആ 
നിലയ്ക്ക് നോക്കിയാല് തന്റെ ഭാര്യയെപ്പോലുള്ള ഭൂരിപക്ഷം ഭാരതസ്ത്രീകള്ക്കും ഒരുകാലത്തും പഴന്തുണിയില്‌നിന്ന് മോചനമുണ്ടാവില്ലെന്ന് മുരുഗാനന്ദത്തിന് മനസ്സിലായി. വെല്ഡിങ് അറിയാമായിരുന്ന മുരുഗാനന്ദത്തിന് പാഡുണ്ടാക്കുന്ന ഒരു മെഷീന് നിര്മിക്കാന് എളുപ്പത്തില്‍ കഴിഞ്ഞു. എന്നാല്, അത് പരീക്ഷിക്കണ്ടേ? ഭാര്യയില്മാത്രം പരീക്ഷിച്ചാല് മാസത്തില് നാലഞ്ചുദിവസം എന്ന കണക്കില് നല്ല പാഡുണ്ടാക്കുന്ന ഒരു മെഷീനുണ്ടാക്കാന് 10 വര്ഷം പാടുപെടേണ്ടിവരുമെന്ന് മുരുഗാനന്ദം മനസ്സിലാക്കി. 
ചുറ്റുപാടുമുള്ള സ്ത്രീകളുടെ കാര്യവും ദുരിതമയമാണെന്ന് മുരുഗാനന്ദത്തിന് അറിയാമായിരുന്നു. ( 2011ല് എസി നില്‌സണ് എന്ന ആഗോളസ്ഥാപനം കണ്ടെത്തിയതും ഇതുതന്നെയായിരുന്നു ഇന്ത്യയിലെ സ്ത്രീകളില് 12 ശതമാനംപേര് മാത്രമേ സാനിറ്ററി പാഡ് ഉപയോഗിക്കുന്നുള്ളൂ. സ്ത്രീകളുടെ 70 ശതമാനം 
ജനനേന്ദ്രിയ രോഗങ്ങളുടെയും കാരണം ഈ ശുചിത്വക്കുറവാണെന്നും പ്രസവത്തില് അമ്മമാര് മരിക്കുന്നതും ആര്ത്തവകാലത്തെ ശുചിത്വവും തമ്മില് ബന്ധമുണ്ടെന്നുമെല്ലാം ഈ പഠനം വെളിച്ചത്തുകൊണ്ടുവന്നു.

പരീക്ഷണവുമായി സഹകരിക്കാന് അദ്ദേഹത്തിന്റെ സഹോദരിമാര് പോലും വിസമ്മതിച്ചു. പിന്നെ നാട്ടിലെ മെഡിക്കല് കോളേജിലെ വിദ്യാര്‍ഥിനികളെ സമീപിക്കുകമാത്രമേ പോംവഴിയുണ്ടായിരുന്നുള്ളൂ. സഹപാഠികളായ ആണ്കുട്ടികള്ക്കുപോലും ഇത്തരമൊരു 
കാര്യം പെണ്കുട്ടികളോട് ചോദിക്കാന് സാധിക്കാത്ത സാഹചര്യത്തില് ഒരു വര്‌ക്ഷോപ്പ് ജീവനക്കാരന് അതെങ്ങനെ ചോദിക്കും? ഏതായാലും 20 പെണ്കുട്ടികള് സഹകരിക്കാന് സമ്മതിച്ചു. പക്ഷേ, പാഡ് ഉപയോഗിച്ചശേഷമുള്ള അഭിപ്രായം അറിയാന് ചെന്നപ്പോഴാണ് മൂന്ന് പെണ്കുട്ടികള് മറ്റുള്ളവരുടേയും അഭിപ്രായങ്ങള് യാന്ത്രികമായി എഴുതി നിറയ്ക്കുന്നത് അദ്ദേഹം കണ്ടത്. അങ്ങനെയാണ് അദ്ദേഹം സാനിറ്ററി പാഡ് ഉപയോഗിച്ച ആദ്യത്തെ പുരുഷനാകുന്നത്. ഫുട്‌ബോള് ബ്ലാഡര്‌കൊണ്ട് ഒരു കൃത്രിമഗര്ഭപാത്രം ഉണ്ടാക്കി അതില് ആടിന്റെ ചോര നിറച്ച് അത് അരയില് കെട്ടിയായിരുന്നു പരീക്ഷണം. എല്ലാവരും മുരുഗാനന്ദത്തെ അതോടെ ഭ്രാന്തനെന്ന് വിളിച്ചു. പൊതുകുളത്തില് തുണി കഴുകാന് ചെന്ന അദ്ദേഹത്തിന് ലൈംഗികരോഗമുണ്ടെന്നും നാട്ടുകാര് വിശ്വസിച്ചു. 
ഭാര്യയുടെ ദുരിതമകറ്റാന്വേണ്ടി പരീക്ഷണങ്ങള് ആരംഭിച്ചതിന്റെ 18ാം മാസം ഇക്കാര്യം പറഞ്ഞ് ഭാര്യ പിണങ്ങിപ്പോയി. സ്ത്രീകള് ഉപയോഗിച്ചുകഴിഞ്ഞവ പരിശോധിക്കുന്ന മകനെ പെറ്റമ്മയും കരഞ്ഞുകൊണ്ട് ഉപേക്ഷിച്ചുപോയി. എന്നാല്, കൂടുതല് മോശമായത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. നാട്ടുകാര് മുരുഗാനന്ദത്തെ ഗ്രാമത്തില്‌നിന്നുതന്നെ പുറത്താക്കി!
എന്തായാലും മുരുഗാനന്ദം പരീക്ഷണം തുടര്ന്നു. സാധാരണപഞ്ഞി വിജയംകണ്ടില്ല. പോംവഴി കണ്ടുപിടിക്കാന് അദ്ദേഹം ഒരു പ്രൊഫസറുടെ സഹായത്തോടെ യൂറോപ്പിലെ ചില കമ്പനികള്‌ക്കെഴുതി (വീട്ടുജോലിചെയ്താണ് 
പ്രൊഫസര്ക്ക് കൂലി നല്കിയത്). ഒടുവില് ഒരു പാഴ്‌സല് വന്നപ്പോഴാണ് സംഗതി വെളിച്ചത്തായത്. 
പഞ്ഞിയല്ല, ഒരുതരം മരത്തടിയില്‌നിന്നുണ്ടാക്കുന്ന സെല്ലുലോസാണ് പാഡുകളുടെ പ്രധാന ഉള്ളടക്കം. ഇത് മനസ്സിലാക്കാന്തന്നെ രണ്ടേകാല് വര്ഷം വേണ്ടിവന്നു. എന്നാല്, ഇതുപോലെ സെല്ലുലോസ് പൊടിച്ചുണ്ടാക്കാനുള്ള 
ഒരു യന്ത്രത്തിന് ആയിരക്കണക്കിന് ഡോളര് വിലയാകുമായിരുന്നു. സ്വന്തമായി ഒരെണ്ണം വികസിപ്പിച്ചെടുക്കുകയായിരുന്നു പോംവഴി. 
നാലരവര്ഷംകൊണ്ട് ചെലവുകുറഞ്ഞ ഒരു പാഡ് നിര്മാണ മെഷീനുണ്ടാക്കുന്നതില് മുരുഗാനന്ദം വിജയംകണ്ടു. നാല് ലളിതഘട്ടങ്ങളാണ് അതിനുണ്ടായിരുന്നത്. കട്ടിയായ സെല്ലുലോസിനെ മൃദുവായി പൊടിച്ചെടുക്കുന്ന െ്രെഗന്ഡര്‌പോലുള്ള ഭാഗമാണ് ആദ്യത്തേത്. രണ്ടാംഘട്ടത്തില് ഇത് ദീര്ഘചതുരാകൃതിയിലാക്കി. 'നോണ്‌വൂവണ്' തുണിയില് പൊതിയലായിരുന്നു അടുത്ത 
ഘട്ടം. അള്ട്രാവയലറ്റ് ട്രീറ്റ്‌മെന്റ് ചെയ്ത് അണുവിമുക്തമാക്കുന്നതാണ് അവസാനഘട്ടം. മുഴുവന് നിര്മാണപ്രക്രിയയും ഒരു മണിക്കൂറിനുള്ളില് പഠിച്ചെടുക്കാവുന്നത്ര ലളിതം! 

മദ്രാസ് ഐ.ഐ.ടി. മുരുഗാനന്ദത്തിന്റെ ഈ നൂതന മെഷീന് ദേശീയ ഇന്നൊവേഷന്‍ അവാര്‍ഡിന് സമര്‍പ്പിച്ചു. 943 എന്ട്രികളില്‌നിന്ന് അതിന് ഒന്നാംസമ്മാനവും ലഭിച്ചു. അന്ന് പ്രസിഡന്റായിരുന്ന പ്രതിഭ പാട്ടീലില് നിന്നായിരുന്നു മുരുഗാനന്ദം ഈ 
അവാര്ഡ് ഏറ്റുവാങ്ങിയത്. ഒറ്റയടിക്ക് മുരുഗാനന്ദം പ്രശസ്തനായി. അഞ്ചരവര്ഷത്തിനുശേഷം 
മൊബൈലില് ഒരു കോള് വന്നു. ഉപേക്ഷിച്ചുപോയ ഭാര്യയായിരുന്നു അത്. 'എന്നെ ഓര്മയുണ്ടോ?', ശാന്തി ചോദിച്ചു. ഭാര്യയ്ക്കുപിന്നാലെ അമ്മയും നാട്ടുകാരും മുരുഗാനന്ദത്തെ തേടിവന്നു. 

പേറ്റന്റ് നേടിയ മെഷീനില് വിലകുറഞ്ഞ പാഡുകളുണ്ടാക്കി താന്മാത്രം കോടീശ്വരനാവുന്ന 
ഒരു പ്ലാനായിരുന്നില്ല മുരുഗാനന്ദത്തിന്റേത്. പകരം അദ്ദേഹം 
നാട്ടിന്‍പുറത്തുള്ള സ്ത്രീകളെ ഈ മെഷീന് പ്രവര്ത്തിപ്പിക്കാന് പഠിപ്പിച്ചുതുടങ്ങി. സ്ത്രീകളുടെ പല സ്വയംസഹായ സംഘങ്ങളും അദ്ദേഹം തിരികൊളുത്തിയ ഈ സാമൂഹിക വിപ്ലവം ഏറ്റുപിടിച്ചു. ആദ്യത്തെ 18 
മാസത്തിനിടെ 250 മെഷീനുകളാണ് ഉണ്ടാക്കിയത്. ബീമാരു എന്ന ചുരുക്കപ്പേരില് അറിയപ്പെടുന്ന (ബീമാര് എന്നാല് രോഗം) ഉത്തരേന്ത്യയിലെ പിന്നാക്ക സംസ്ഥാനങ്ങളിലെ (ബിഹാര്, മധ്യപ്രദേശ്, രാജസ്ഥാന്, 
ഉത്തര്പ്രദേശ്) സ്ത്രീകളാണ് മുരുഗാനന്ദത്തിന്റെ മെഷീന് വന്തോതില് ഏറ്റുവാങ്ങിയത്. 

നിര്മാണം സ്ത്രീകള് നടത്തുന്ന സ്വയംസഹായ സംഘങ്ങളെ ഏല്പിച്ചതിലൂടെ പാഡ് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് പഠിപ്പിക്കേണ്ട ജോലി മുരുഗാനന്ദം എളുപ്പമാക്കി. സ്ത്രീകള്തന്നെ അത് സ്ത്രീകളെ പഠിപ്പിച്ചു. ഇപ്പോള് ഇന്ത്യയിലെ 23ലേറെ സംസ്ഥാനങ്ങളില് 1300ഓളം ഗ്രാമങ്ങളില് മുരുഗാനന്ദത്തിന്റെ സാനിറ്ററി പാഡ് 
മെഷീന് എത്തിക്കഴിഞ്ഞു. ആണുങ്ങള് നടത്തുന്ന കടകള് വഴിയല്ല, സ്ത്രീസംഘങ്ങള് വഴിയാണ് എന്നതുകൊണ്ട് പാഡുകളുടെ പ്രചാരവും എളുപ്പത്തിലായി. പലപ്പോഴും സവാളയും ഉരുളക്കിഴങ്ങും പകരം നല്കിയാണ് കര്ഷകത്തൊഴിലാളികളായ പല ഗ്രാമീണസ്ത്രീകളും 
ഇപ്പോഴും അവ വാങ്ങുന്നതെന്നുമാത്രം.

ഓരോ സംഘവും പാഡിന് സ്വന്തമായ ബ്രാന്ഡ് പേരിടുന്നു. ഇക്കൂട്ടത്തില് 'ബി കൂള്' ഉണ്ട്, 
'റിലാക്‌സ്' ഉണ്ട്, 'ടച്ച് ഫ്രീ'യുമുണ്ട്. പാഡ് ഉണ്ടാക്കുന്ന മെഷീന്റെ അടിസ്ഥാന മോഡലിന് 75,000 രൂപയ്ക്കടുത്താണ് മുരുഗാനന്ദത്തിന്റെ ജയശ്രീ ഇന്ഡസ്ട്രീസ് ഈടാക്കുന്നത്. സെമിഓട്ടോമാറ്റിക് 
മെഷീന് അല്പം വിലയേറും. ഓരോ മെഷീനും 3000ത്തോളം 
സ്ത്രീകള്ക്കുള്ള പാഡുകള് ഉണ്ടാക്കുന്നു, പത്തുപേര്ക്ക് തൊഴിലും നല്കുന്നു. ഒരു മെഷീന് ദിവസം ശരാശരി 200250 പാഡുണ്ടാക്കുന്നു, ഒന്ന് ഏതാണ്ട് രണ്ടരരൂപയ്ക്ക് വില്ക്കുകയും ചെയ്യുന്നു.
സ്ത്രീവിദ്യാഭ്യാസം കുറവായ ഗ്രാമങ്ങളിലെ സ്‌കൂളുകള് കേന്ദ്രീകരിച്ചും മുരുഗാനന്ദം 
പ്രവര്ത്തിക്കുന്നുണ്ട്. ആര്ത്തവം ആരംഭിക്കുന്നതോടെ 23 ശതമാനത്തോളം പെണ്കുട്ടികളും പഠനം അവസാനിപ്പിക്കുന്ന സ്ഥിതിവിശേഷമുള്ള ഇന്ത്യയിലെ ഗ്രാമാന്തരങ്ങളില് മുരുഗാനന്ദം എന്ന പഠിപ്പില്ലാത്തയാള് ഉണ്ടാക്കുന്ന വിപ്ലവത്തിന് അങ്ങനെയും തിളക്കമേറുകയാണ്. മുരുഗാനന്ദത്തിന്റെ പ്രേരണയില് പല സ്‌കൂളുകളിലും യൂണിറ്റുകള് ആരംഭിച്ചുകഴിഞ്ഞു. പെണ്കുട്ടികള്തന്നെയാണ് ഇവയുടെ നിര്മാണം ഏറ്റെടുത്തിരിക്കുന്നത്. 

പ്രസിഡന്റിന്റെ കൈയില്‌നിന്ന് അവാര്ഡ് വാങ്ങിയതാണോ ജീവിതത്തിലെ അഭിമാനമൂഹൂര്ത്തമെന്ന് ചോദിച്ചാല്‍ അല്ല എന്നാണ് മുരുഗാനന്ദത്തിന്റെ ഉത്തരം. ഈയിടെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഹിമാലയത്തോട് ചേര്ന്നുകിടക്കുന്ന ഒരു കുഗ്രാമത്തില്‌നിന്ന് ഒരു അമ്മ അദ്ദേഹത്തിന് ഫോണ് ചെയ്തു. തലമുറകളായി മക്കളെ സ്‌കൂളിലയയ്ക്കാന്തക്ക സാമ്പത്തിക അവസ്ഥയില്ലാത്ത 
ഇന്ത്യയിലെ അനേകം ഗ്രാമങ്ങളിലൊന്ന്. ഒരുവര്ഷംമുമ്പ് മുരുഗാനന്ദം അവിടെ ഒരു മെഷീന് കൊടുത്തിരുന്നു. അവിടന്നാണ് അവര്‍ വിളിച്ചത്. തന്റെ മകള് സ്‌കൂളില് പോയിത്തുടങ്ങി എന്നുപറയാന്. 'നെഹ്രു തോറ്റിടത്ത് എന്റെ 
മെഷീന് ജയിച്ചു' എന്നാണ് തരിമ്പും അഹങ്കരിക്കാതെ, ആത്മവിശ്വാസം തുളുമ്പുന്ന ശബ്ദത്തില് 
മുരുഗാനന്ദം പറഞ്ഞത്. 

സ്ത്രീശാക്തീകരണത്തിലും ശുചിത്വത്തിലും വിദ്യാഭ്യാസത്തിലും 
സാമ്പത്തികസ്ഥിതിയിലുമെല്ലാം ഏറെ മുന്നില്‌നില്ക്കുന്ന കേരളത്തില് ഇരുന്ന് നോക്കുമ്പോള് 
മുരുഗാനന്ദം ചെയ്യുന്നതിന്റെ വലിപ്പം എളുപ്പം മനസ്സിലായെന്നുവരില്ല. മള്ട്ടി നാഷണല് കമ്പനികള് നിര്മിച്ച്, അതിശയിപ്പിക്കുന്ന വിധം ക്രിയേറ്റീവായ പരസ്യങ്ങളുമായി വിപണിയിലെത്തുന്ന വിലകൂടിയ നാപ്കിനുകള് വാങ്ങാന് ത്രാണിയുള്ളവരാണ് കേരളത്തിലെ സ്ത്രീകളിലെ വലിയൊരു ഭാഗവും. എന്നാല്, കേരളത്തിലുമുണ്ട് താഴ്ന്നവരുമാനക്കാരായ സ്ത്രീകള്. അതിനപ്പുറം ജനകീയാസൂത്രണംപോലുള്ള പ്രസ്ഥാനങ്ങള്ക്കും മുരുഗാനന്ദത്തിന്റെ ഈ വിപ്ലവത്തില് അണിചേരാവുന്നതാണ്. 'ഇന്നൊവേഷന്' എന്ന സംഗതി കാശുണ്ടാക്കാന് മാത്രം ഉപയോഗിക്കേണ്ടതല്ലെന്ന് എല്ലാ തലമുറകളിലെയും ബിസിനസ്സുകാരെ പഠിപ്പിക്കാനും മുരുഗാനന്ദത്തിന്റെ കഥ പ്രയോജനപ്പെടും. (പ്രോഫിറ്റ് അറ്റ് ദ ബോട്ടം ഓഫ് ദി പിരമിഡ് എന്ന വിഖ്യാത പുസ്തകത്തിലൂടെ ദരിദ്രര്ക്കുവേണ്ടി ബിസിനസ്‌ചെയ്ത് അവരെ സഹായിക്കുകയും ഒപ്പം ലാഭമുണ്ടാക്കുകയും ചെയ്യുക 
എന്ന ആശയം മുന്നോട്ടുവെച്ച പരേതനായ സി.കെ. പ്രഹ്ലാദും മുരുഗാനന്ദത്തെപ്പോലെ ഒരു കോയമ്പത്തൂരുകാരനായിരുന്നുവെന്നത് യാദൃച്ഛികം. പ്രഹ്ലാദിന്റെ പുസ്തകത്തിന്റെ ഏറ്റവും മികച്ച സാക്ഷാത്കാരമാണ് മുരുഗാനന്ദത്തിന്റെ ജയശ്രീ) 
ടൈം മാഗസിനിലെ പട്ടികയില് വരുന്നതിന് മുമ്പുതന്നെ ബി.ബി.സി.യിലും ലണ്ടന് ടെലിഗ്രാഫിലും മാത്രമല്ല യൂട്യൂബിലും തരംഗമായ ആളാണ് മുരുഗാനന്ദം. സരസമായി പ്രസംഗിക്കും. തന്റെ മോശം ഇംഗ്ലീഷിനെപ്പറ്റി ആദ്യമേ മുന്നറിയിപ്പ് തരും. എന്നിട്ട് യാതൊരു കോംപ്ലക്‌സുമില്ലാതെ ഹൃദയം തുറന്ന് സംസാരിക്കും. ആളുകള് തുറന്ന് സംസാരിക്കാന് മടിക്കുന്ന ഒരു 
വിഷയത്തിലാണ് മുരുഗാനന്ദം വിപ്ലവം സൃഷ്ടിച്ചതെന്നതും ശ്രദ്ധേയം. ആഫ്രിക്കയിലും ഏഷ്യയിലുമുള്ള നൂറിലേറെ ദരിദ്ര, വികസ്വരരാജ്യങ്ങളിലേക്കുകൂടി തന്റെ മെഷീനുകള് എത്തിക്കാനുള്ള ശ്രമത്തിലാണ് മുരുഗാനന്ദം ഇപ്പോള്. സ്ത്രീകളുടെ പ്രശ്‌നങ്ങള്ക്ക് രാജ്യങ്ങളുടെ അതിര്ത്തികള് ബാധകമല്ലല്ലോ.
'മിഴിയടച്ചാഗ്രഹിക്കുക, ആണ് പെണ്ണിന് നരകമാകാത്തൊരു 
ഭൂമി' എന്ന് മലയാളത്തിന്റെ പ്രിയകവി സച്ചിദാനന്ദന്‍ എഴുതിയിട്ടുണ്ട്. മിഴിതുറന്ന് കാണുക, ആണ് പെണ്ണിന് സ്വര്‍ഗമാകുന്നൊരു ഭൂമി എന്ന് ഈ തമിഴ്‌സഹോദരന്‍ അത് തിരുത്തി എഴുതിയിരിക്കുന്നു.

www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment