Wednesday 4 June 2014

[www.keralites.net] സ്‌കൂളിന്റെ പടി യിറങ്ങി അവനീന്ദ ്രനാഥ് നടന്നത് 60 കിലോമീറ്റര്‍

 

സ്‌കൂളിന്റെ പടിയിറങ്ങി അവനീന്ദ്രനാഥ് നടന്നത് 60 കിലോമീറ്റര്‍

കാസര്‍കോട്: ഓര്‍മകളുടെ തോളില്‍ കൈയിട്ട്, മൂപ്പത് വര്‍ഷം പഠിപ്പിച്ച സ്‌കൂള്‍മുറ്റത്തുനിന്ന് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് അദ്ദേഹം നഗ്നപാദനായി നടന്നുതുടങ്ങി. അറുപത് കിലോമീറ്റര്‍ അപ്പുറത്തെ വീട്ടില്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയ്ക്ക് ചാറ്റല്‍മഴ നനഞ്ഞ് പടികള്‍ കയറിയെത്തുമ്പോള്‍ ഭാര്യയും മക്കളും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. സര്‍വീസില്‍നിന്ന് വിരമിച്ചുള്ള യാത്രയില്‍ വാഹനങ്ങളില്‍ അനുഗമിക്കാനെത്തിയവരെ സ്‌നേഹപൂര്‍വം വിലക്കി ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.അവനീന്ദ്രനാഥ് ആണ് പയ്യന്നൂര്‍ കാങ്കോല്‍ താഴക്കുറുന്തിലെ പയ്യാടക്കത്ത് വീട്ടിലേക്ക് നടന്ന് പുതിയൊരു വഴിതുറന്നത്.

സ്‌കൂളിലെ അവസാനദിനത്തില്‍ അവനീന്ദ്രനാഥിനൊപ്പം കൂടാന്‍ ഭാര്യ പ്രമീളയും മക്കളായ അമ്പിളിയും അനുപ്രിയയും എത്തിയിരുന്നു. വൈകിട്ട് അവരെ ബസ് കയറ്റിവിട്ട് അവനീന്ദ്രനാഥ് സ്വന്തം വഴി തിരഞ്ഞെടുക്കുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ വിലക്കുകളുമായി എത്തിയെങ്കിലും തന്റെ ആഗ്രഹമാണിതെന്നും ആ വഴി മുടക്കരുതെന്നും പറഞ്ഞ് അദ്ദേഹം നടന്നു. മൂന്ന് പതിറ്റാണ്ടായി രാവിലെയും വൈകിട്ടും ബസ്സില്‍ താണ്ടിയ ദൂരം കാല്‍ക്കീഴിലാക്കാനുള്ള യാത്രയില്‍ മനസ്സില്‍ മിന്നിമറഞ്ഞ ചിന്തകള്‍ക്കുമുന്നില്‍ വേദനകള്‍ മറന്നതായി അവനീന്ദ്രനാഥ് പറയുന്നു.

ഓരോ ചുവടുവെയ്ക്കുമ്പോഴും അനുഭവങ്ങള്‍ സിനിമയിലെന്നപോലെ മനസ്സില്‍ തെളിയുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നാലും അഞ്ചും കിലോ മീറ്റര്‍ നടന്ന് തളര്‍ച്ച തോന്നുമ്പോള്‍ വഴിയരികില്‍ വിശ്രമിച്ചു. പടന്നക്കാട് എത്തിയത് രാത്രി പതിനൊന്ന് മണിയോടെ. രാത്രി വിജനമായ വഴിയിലൂടെ ഏകനായി അവനീന്ദ്രനാഥ് നടക്കുന്നത് ഓര്‍ത്ത് ഉറങ്ങാന്‍ കഴിയാത്ത സഹഅധ്യാപകരായ കെ.രതീഷ്‌കുമാറും കെ.പ്രേമരാജനും വെള്ളവും പഴവുമായി അദ്ദേഹത്തെത്തേടി ബൈക്കില്‍ എത്തി. നീലേശ്വരം മുതല്‍ കാങ്കോലിലെ വീടുവരെ രതീഷ് ബൈക്കില്‍ അദ്ദേഹത്തെ അനുഗമിച്ചു. അര്‍ധരാത്രിയിലും തുടര്‍ന്ന നടത്തത്തിനിടെ സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളും പി.ടി.എ.ഭാരവാഹികളും മൊബൈല്‍ ഫോണില്‍ പലതവണ ബന്ധപ്പെട്ടതായി അവനീന്ദ്രനാഥ് പറഞ്ഞു.

1984ല്‍ ഹൈസ്‌കൂള്‍ കണക്ക് അധ്യാപകനായാണ് അവനീന്ദ്രനാഥ് ചട്ടഞ്ചാലില്‍ എത്തിയത്. 1991ല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ ഇംഗ്ലീഷ് അധ്യാപകനായി. അഞ്ചുവര്‍ഷമായി പ്രിന്‍സിപ്പലാണ്. ഹയര്‍ സെക്കന്‍ഡറിയില്‍ ഇക്കുറി ജില്ലയില്‍ മികച്ച ഫലം സ്‌കൂളിന് നേടിക്കൊടുത്താണ് അദ്ദേഹം പടിയിറങ്ങിയത്. വിരമിക്കുന്നവര്‍ക്ക് സ്‌കൂള്‍ ഒരു പവന്റെ നാണയം നല്‍കിയിരുന്നു. തനിക്ക് കിട്ടിയ നാണയം പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് എം.എം.അബ്ദുള്‍ റഹിമാന് കൈമാറി അത് സ്‌കൂളിന്റെ ആവശ്യത്തിന് ഉപയോഗിക്കാന്‍ നിര്‍ദേശിച്ചാണ് അവനീന്ദ്രനാഥ് അവസാനദിവസം ഇറങ്ങിയത്.

ഭാര്യ പ്രമീള കാഞ്ഞങ്ങാട് പുഞ്ചാവിക്കടപ്പുറം ജി.എല്‍.പി.സ്‌കൂള്‍ അധ്യാപികയാണ്. തിങ്കളാഴ്ച ടീച്ചര്‍ രാവിലെ സ്‌കൂളിലേക്ക് പുറപ്പെടുമ്പോള്‍ പതിവ് തെറ്റിച്ച് അവനീന്ദ്രനാഥ് പറമ്പിലേക്കിറങ്ങും. പഠിപ്പിക്കാനുള്ള ആഗ്രഹം ഇപ്പോഴുമുണ്ട്. കൃഷി തുടരണം. നാട്ടിന്‍പുറത്തെ ജീവിതത്തില്‍ ഇടപെടണം-അവനീന്ദ്രന്‍ മാസ്റ്റര്‍ വിശ്രമിക്കാനില്ല.


www.keralites.net

__._,_.___

Posted by: Shahid Khan <sk_mikkanchi@yahoo.co.uk>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment