കൊച്ചി: കോളേജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിനുള്ളില്‍ വിദ്യാര്‍ത്ഥിനിയുടെ മൃതശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തൃപ്പൂണിത്തുറ എന്‍എസ്എസ് കോളജ് ഹോസ്റ്റലിലെ ടോയ്‌ലറ്റിനുള്ളിലാണ് മൃതശരീരം കണ്ടെത്തിയത്. മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയായ എറണാകുളം മരട് സ്വദേശി വിദ്യ ജിയുടെ മൃതദേഹമാണ് ഇന്നു രാവിലെ കണ്ടെത്തിയത്. തൃപ്പൂണിത്തുറയില് ഹോസ്റ്റല്‍ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിനിയുടെ ജഡം കത്തിക്കരിഞ്ഞ നിലയില്‍
ടോയ്‌ലറ്റിന് പുറത്ത് വിദ്യയുടെ പുസ്തകങ്ങളും ബാഗും കത്തിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. രാവിലെ എട്ടരയോടെ ഹോസ്റ്റലില്‍ എത്തിയ മറ്റ് വിദ്യാര്‍ത്ഥിനികളാണ് മൃതദേഹം ആദ്യം കണ്ടത്ത്. രാവിലെ കോളേജിലെത്തിയ ചില പെണ്‍കുട്ടികള്‍ ബാത്ത്‌റൂമില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട് കോളജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കോളജ് പ്രിന്‍സിപ്പാളും സെക്യൂരിറ്റിയും സ്ഥലത്തെത്തുമ്പോള്‍ ബാത്‌റൂമിന്റെ വാതില്‍ കത്തിയ നിലയിലായിരുന്നു. പിന്നീട് വാതില്‍ മറിഞ്ഞ് വീണപ്പോഴാണ് ചുമരില്‍ ചാരിയ നിലയില്‍ മൃതദേഹം കണ്ടത്. ഇവര്‍ ഉടന്‍ തന്നെ പോലീസിനെയും വിവരം അറിയിച്ചു.
കോളജിന്റെ സമീപത്തായി ഒറ്റ നിരയില്‍ 15 ബാത്ത്‌റൂമുകളാണുള്ളത് ഇതില്‍ അഞ്ചാമത്തെ ബാത്ത്‌റൂമിലായിരുന്നു സംഭവം നടന്നത്. ബാത്ത്‌റൂമിന് സമീപത്തെ തറയില്‍ ഒരു പെണ്‍കുട്ടിയുടെ ചിത്രം ചോക്കു കൊണ്ട് വരച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇത് ദുരൂഹതയുണ്ടാക്കിയിട്ടുണ്ട്.
ഡിസിപി നിശാന്തിനി, എ.സി. സേവ്യര്‍ സെബാസ്റ്റ്യന്‍, സിഐ ഉത്തമന്‍, എസ്‌ഐ പി.ആര്‍. സന്തോഷ് എന്നിവര്‍ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാകാമെന്ന് ഡി.സി.പി ശാന്തിനി പറഞ്ഞു. എന്നാല്‍ കൊലപാതക സാദ്ധ്യത തള്ളിക്കളയുന്നില്ലെന്നും അവര്‍ സൂചിപ്പിച്ചു. അതേസമയം, വിദ്യാര്‍ഥിനിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച വിദ്യാര്‍ഥികള്‍ പ്രതിഷേധപ്രകടനം നടത്ത www.keralites.net
Posted by: =?UTF-8?B?4LSq4LWN4LSw4LS44LWC4LSj4LWN4oCNICgg4LSq4LWN4LSw4LS44LWCICk=?= <prasoonkp1@gmail.com>
Reply via web post | • | Reply to sender | • | Reply to group | • | Start a New Topic | • | Messages in this topic (1) |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: http://www.keralites.net
No comments:
Post a Comment