Sunday 11 May 2014

[www.keralites.net] മഴയെ കുടചൂടിച്ച് പ ൂരം

 

മഴയെ കുടചൂടിച്ച് പൂരം
 

തൃശ്ശൂര്‍ : ഇടയ്ക്കുപെയ്ത മഴയെയും നിഷ്പ്രഭമാക്കി വര്‍ണപ്പൊലിമയുള്ള കുടക്കീഴില്‍ പൂരം ജ്വലിച്ചു. കുടമാറ്റത്തിന് വര്‍ണക്കുടകള്‍ മഴയെ പൂചൂടിച്ചു. കോലമേറ്റുന്ന കൊമ്പന്റെ തലപ്പൊക്കത്തിനു മീതെ നിറഞ്ഞ പൂരത്തിന് തിരുവമ്പാടിയുടെ മഠത്തില്‍വരവും പാറമേക്കാവിന്റെ ഇലഞ്ഞിത്തറമേളവും അകമ്പടിയായി. നെയ്്മലയ്ക്കുള്ളില്‍ ധ്യാനനിദ്രയില്‍ കഴിയുന്ന വടക്കുംനാഥന്റെ സന്നിധാനത്തില്‍ ആനകളും മേളക്കാരും പുരുഷാരവും മേഞ്ഞു. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലേക്കെട്ടുകള്‍ ആകാശത്തോളം ഉയര്‍ന്നു. ആനകളുടെ അഴകളവുകളില്‍ ലയിച്ച ആരാധകര്‍ മേളത്തിന്റെ കയറ്റിറക്കങ്ങളില്‍ കൈയ്യും മെയ്യും മറന്നു. പൂരം സമാനതകളില്ലാത്ത ഉത്സവമായി.

പൂരദിവസം ആദ്യമെത്തിയത് തെക്കേ ഗോപുരനടയിലൂടെ കണിമംഗലം ശാസ്താവ്. പിന്നാലെ പനമുക്കുംപിള്ളി ശാസ്താവും. ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, നെയ്തലക്കാവ് ഭഗവതിമാര്‍ പിന്നാലെ വടക്കുംനാഥന്റെ ഗോപുരം കടന്നെത്തി. നിവര്‍ത്തിവെച്ച ആലവട്ടംപോലെ വടക്കുംനാഥനെ പ്രദക്ഷിണംചെയ്യുന്ന സ്വരാജ് റൗണ്ടിലൂടെ ചാറ്റല്‍മഴയെ കൂസാതെ ആയിരങ്ങള്‍ പൂരപ്പറമ്പിലേക്ക് ഒഴുകിയെത്തി. തുടര്‍ന്ന് മയില്‍പ്പീലി ചാര്‍ത്തിയ മരതകവര്‍ണ്ണന്റെ കോലവുമായി തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവ്. വഴിനീളെ നിറപറകളൊരുക്കി ഭക്തരുടെ കാണിക്ക. 11.30ന് പാരമ്പര്യവഴിയിലൂടെ പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ മഠത്തില്‍വരവ്. ലാസ്യസൗന്ദര്യം വിരിയിച്ച ഭംഗിക്ക് പ്രമാണം അന്നമനട പരമേശ്വരമാരാര്‍. നായ്ക്കനാലില്‍ തിമിലയുടെ കൂട്ടപ്പൊരിച്ചിലോടെ പഞ്ചവാദ്യം സമാപിച്ചു. ശേഷം പതിനഞ്ച് ആനകളുടെ അകമ്പടിയില്‍ കിഴക്കൂട്ട് അനിയന്‍മാരാരുടെ പ്രമാണത്തില്‍ പാണ്ടി കൊട്ടിക്കയറി ശ്രീമൂലസ്ഥാനത്തേക്ക്്.

ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതിയുടെ എഴുന്നള്ളിപ്പ്്. കുട്ടന്‍മാരാരുടെ പ്രമാണത്തില്‍ ചെമ്പട കൊട്ടിത്തുറന്നു. പതിനഞ്ച് ആനകളുടെ പുറത്ത് ചെറിയ കുടമാറ്റം. തുടര്‍ന്ന് പാണ്ടിമേളത്തിന് തുടക്കമിട്ട് കിഴക്കേഗോപുരം കടന്ന് ഇലഞ്ഞിത്തറയിലെത്തി. ഉച്ചയ്ക്ക് 2.25. ലോകത്തിലെ ഏറ്റവും വലിയ ഓര്‍ക്കസ്ട്രയായ ഇലഞ്ഞിത്തറ പാണ്ടിമേളം തുടങ്ങി. മേളത്തിന്റെ രൗദ്രസാഗരസംഗീതം. മേളത്തിന്റെ കണക്കുകള്‍ മതില്‍ക്കെട്ടിനകത്ത് കൊട്ടിയുയര്‍ത്തി.

ഇലഞ്ഞിത്തറയിലും ശ്രീമൂലസ്ഥാനത്തും ഇരുവിഭാഗങ്ങളുടെയും പാണ്ടി ഇരമ്പിയപ്പോള്‍ അവിടേക്ക് ഇരമ്പിയെത്തിയ മഴയും ക്ഷണനേരംകൊണ്ട് പിന്‍വാങ്ങി. മേളത്തിനുശേഷം തെക്കോട്ടിറക്കം. സൂര്യന്റെ ചെങ്കനല്‍രശ്മികള്‍ ആനകളുടെ നെറ്റിപ്പട്ടത്തിലെ പൊന്നിന്‍കുമിളകളില്‍ തിലകമണിയിച്ചു. തുടര്‍ന്ന് വര്‍ണ്ണക്കുടകളില്‍ വിസ്മയംതീര്‍ത്ത് ഇരു വിഭാഗവും മത്സരിച്ചു. മുപ്പതാനപ്പുറത്ത് സപ്തവര്‍ണ്ണങ്ങളുടെയും കലാചാതുരിയുടെയും കുടകള്‍ പലവട്ടം ഉയര്‍ന്നുതാണു. ഇരുവിഭാഗത്തിനുംവേണ്ടി പുരുഷാരം ആര്‍ത്തുവിളിച്ചു. തുടര്‍ന്ന് മടക്കം. പിന്നീട് പകല്‍പ്പൂരത്തിന്റെ ആവര്‍ത്തനം.

മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ ജെ.ഫിലിപ്പ് പകര്‍ത്തിയ ദൃശ്യങ്ങള്‍
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ മനീഷ് ചേമഞ്ചേരി പകര്‍ത്തിയ ദൃശ്യങ്ങള്‍
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
മാതൃഭൂമി ന്യൂസ് ഫോട്ടോഗ്രാഫര്‍ എം.വി.സിനോജ് പകര്‍ത്തിയ പൂരദൃശ്യങ്ങള്‍

Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
 


Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net
Fun & Info @ Keralites.net

 
 
Fun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.netFun & Info @ Keralites.net
 

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net

.

__,_._,___

No comments:

Post a Comment