Monday 7 April 2014

[www.keralites.net] പെരുവനം പൂരം ഇന്ന് ‌

 

പെരുവനം പൂരം ഇന്ന്‌

 

 

 
432-ാമത് പെരുവനം പൂരം ചൊവ്വാഴ്ച ആഘോഷിക്കും. സന്ധ്യമുതല്‍ പുലരുംവരെ ഇരട്ടയപ്പന്റെ സന്നിധി പൂരക്കാഴ്ചകളുടെ വസന്തംകൊണ്ട് നിറയും.

 

 

 
പൂരം ഒറ്റനോട്ടത്തില്‍ :
 
വൈകീട്ട് 4.00 -കടലാശ്ശേരി പിഷാരിക്കല്‍ ഭഗവതിക്ക് കിഴക്കേനടയില്‍ കയറ്റം. അഞ്ച് ആനകളോടും പഞ്ചാരിമേളത്തോടും. പ്രമാണം പെരുവനം ശങ്കരനാരായണന്‍ മാരാര്‍. 

 
വൈകീട്ട് 6.30 -ആറാട്ടുപുഴ ശാസ്താവിന് ഇറക്കം. ഏഴ് ആനകളോടും പാണ്ടിമേളത്തോടും. പ്രമാണം പെരുവനം കുട്ടന്‍മാരാര്‍. 

 
7.00 -ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയോടൊപ്പം കയറുന്നു. ഏഴ് ആനകളോടും പഞ്ചാരിമേളത്തോടും. പ്രമാണം പെരുവനം സതീശന്‍മാരാര്‍.

 
11.00 -ഊരകം അമ്മത്തിരുവടി ചാത്തക്കുടം ശാസ്താവുമൊന്നിച്ച് കയറുന്നു. ഏഴ് ആനകളോടും പഞ്ചാരിമേളത്തോടും. പ്രമാണം ചെറുശ്ശേരി പണ്ടാരത്തില്‍ കുട്ടന്‍മാരാര്‍.

 
രാത്രി 12.00 -പടിഞ്ഞാറെനടയില്‍ ചേര്‍പ്പ് ഭഗവതിയുടെ എഴുന്നള്ളിപ്പ്. മൂന്ന് ആനകളോടും പഞ്ചവാദ്യത്തോടും. പ്രമാണം ചോറ്റാനിക്കര വിജയന്‍ മാരാര്‍. പെരുവനം ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ വിളക്ക്. 11 ദേവീദേവന്മാര്‍ പങ്കെടുക്കുന്നു, പാഞ്ചാരിമേളം.

 
പുലര്‍ച്ചെ 2.00-ചേര്‍പ്പ് ഭഗവതിയുടെ പഞ്ചവാദ്യം. മേക്കാവ് ഭഗവതീക്ഷേത്രം. വടക്കേനടയില്‍ കലാശിക്കുന്നു. തുടര്‍ന്ന് വെടിക്കെട്ട്, പിന്നെ പാണ്ടിമേളത്തോടെ എഴുന്നള്ളിപ്പ് തുടരുന്നു.

 
4.00 -പെരുവനം കിഴക്കേനടവഴിയില്‍ ചേര്‍പ്പ് ഭഗവതിക്ക് അയ്കുന്ന് ഭഗവതിയോടൊപ്പം ഇറക്കം. ഏഴ് ആനകളോടും പഞ്ചാരിമേളത്തോടും. പ്രമാണം പെരുവനം കുട്ടന്‍മാരാര്‍. 

 
7.00 കലാശം.

 

 

 Mukesh      
+91 9400322866

www.keralites.net

__._,_.___
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)
KERALITES - A moderated eGroup exclusively for Keralites...

To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: http://www.keralites.net
.

__,_._,___

No comments:

Post a Comment